businessEntertainmentSpecial Story

തുടക്കം 75000 രൂപ മുതല്‍മുടക്കില്‍; ഇന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് അജയ്യനായി വിഷ്ണു മഠത്തില്‍

ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കണ്‍സ്ട്രക്ഷന്‍ മേഖല. ഈ മേഖലയിലേക്ക് കടന്നുവരികയെന്നതും ഇവിടെ ശക്തമായി തന്നെ നിലനില്‍ക്കുക എന്നതും വളരെയധികം സാഹസികത നിറഞ്ഞ ഒന്നാണ്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഉള്ള ഈ മേഖലയില്‍ വിജയം കൈവരിക്കുക എന്നത് വളരെ ചുരുക്കം ചില ആളുകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്.

സാഹചര്യങ്ങളോട് പൊരുതി വേണം ഓരോ ചുവടുകളും മുന്നോട്ടു വയ്ക്കാന്‍. എന്തിനെയും നേരിടാനുള്ള മനോധൈര്യം തന്നെയാണ് ഇവിടെ മുതല്‍ക്കൂട്ടായി വേണ്ടത്. ഇത്തരത്തില്‍ ഈ മേഖലയില്‍ തിളങ്ങിയ വ്യക്തിയാണ് വിഷ്ണു മഠത്തില്‍. മനോധൈര്യത്താല്‍ അദ്ദേഹം പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യങ്ങളാണ് മഠത്തില്‍ ബില്‍ഡേഴ്‌സും മഠത്തില്‍ ഫിനാന്‍സിയേഴ്‌സും. കൊല്ലം ജില്ലയിലെ ചടയമംഗലം ആസ്ഥാനമായാണ് രണ്ട് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.

വിഷ്ണുവിന്റെ സ്വന്തം ഇച്ഛാശക്തിയാല്‍ രൂപീകൃതമായതാണ് ഈ സംരംഭങ്ങള്‍. മഠത്തില്‍ എന്നത് അദ്ദേഹത്തിന്റെ കുടുംബപ്പേരാണ്. എന്നാല്‍, ബ്രാന്റുകള്‍ക്ക് കീഴില്‍ വരുന്ന ബിസിനസുകള്‍ ഒന്നും തന്നെ പാരമ്പര്യമായി തുടങ്ങിയവയല്ല. മഠത്തില്‍ ബില്‍ഡേഴ്‌സിനും ഫൈനാന്‍സിയേഴ്‌സിനും തുടക്കം കുറിക്കുന്നതിന് മുന്‍പ് അദ്ദേഹം സിവില്‍ എഞ്ചിനീയര്‍ ആയിരുന്നു. കൂടാതെ, ജഡായു പാറ ടൂറിസം പ്രൊജക്റ്റില്‍ ആറുമാസക്കാലം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

താന്‍ പഠിച്ച മേഖലയില്‍ തന്നെ സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന ചിന്തയാണ് അദ്ദേഹത്തെ ഈ സംരംഭം എന്ന ആശയത്തിലേക്ക് നയിച്ചത്. ആദ്യമൊന്നും വര്‍ക്കുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പതിയെ പതിയെ ഉയര്‍ന്നു വരികയായിരുന്നു. ഒരു സ്റ്റാഫിനെ പോലും നിയമിക്കാതെയാണ് കമ്പനി ആദ്യം ആരംഭിച്ചത്. മാനേജിങ് ടീം എന്ന് പറയുന്നത് സ്വന്തം കര്‍മശേഷി മാത്രമായിരുന്നു. ആദ്യ ഇന്‍വെസ്റ്റ്‌മെന്റ് എന്നു പറയുന്നത് 75000 രൂപ മാത്രമായിരുന്നു.

തന്റെ സംരംഭത്തിന്റെ ഉയര്‍ച്ചയെ കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്കിപ്പോള്‍ വളരെ അഭിമാനമുണ്ടെന്നും വിഷ്ണു മഠത്തില്‍ പറയുന്നു. അച്ഛന്‍, അമ്മ, ഭാര്യ ആര്യ എസ് കുമാര്‍, മകന്‍ യാദവ്, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരടങ്ങുന്നതാണ് വിഷ്ണുവിന്റെ കുടുംബം. ബിസിനസിന് എല്ലാവിധ പിന്തുണയും നല്‍കുന്നത് വിഷ്ണുവിന്റെ അച്ഛന്‍ മോഹനന്‍ പിള്ളയാണ്. എന്നാല്‍, തന്റെ ബിസിനസ് കാര്യത്തില്‍ അച്ഛന്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറയുന്നു.

മഠത്തില്‍ കണ്‍സ്ട്രക്ഷന്‍സ്, മഠത്തില്‍ ഫൈനാന്‍സിയേഴ്‌സ് എന്ന രണ്ടു സ്ഥാപനങ്ങളും മാനേജ് ചെയ്യുന്നത് വിഷ്ണു തന്നെയാണ്. കൂടാതെ, നൂറനാട് പള്ളിക്കല്‍ കേന്ദ്രീകരിച്ചു മറ്റൊരു കണ്‍സ്ട്രക്ഷന്‍ ബ്രാഞ്ചും ഇവര്‍ക്കുണ്ട്.

വിഷ്ണുവിന്റെ പിതാവ് മോഹനന്‍ പിള്ള സ്വന്തമായി മഠത്തില്‍ ബില്‍ഡിംഗ് ടൂള്‍സ് എന്ന പേരില്‍ മറ്റൊരു സംരംഭം നടത്തുന്നുണ്ട്. ബില്‍ഡിങ് നിര്‍മാണത്തിനു ഉപയോഗിക്കുന്ന ജാക്കി, സ്പാന്‍, ഷീറ്റ് തുടങ്ങിയവയാണ് ബില്‍ഡിങ് ടൂള്‍സില്‍ ഉള്‍പ്പെടുന്നത്. വലുതും ചെറുതുമായ കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി ഇവ വാടകയ്ക്ക് കൊടുക്കാറുണ്ട്.

വളരെ ചെറിയ രീതിയില്‍ തുടങ്ങിയ വിഷ്ണുവിന്റെ സ്ഥാപനങ്ങള്‍ ഇന്ന് വളര്‍ന്ന് പന്തലിച്ചു നില്ക്കുന്നു. തന്റെ വിജയത്തെ കുറിച്ച് ചോദിക്കുമ്പോള്‍ വിഷ്ണുവിന് പറയാനുള്ളത് ഇതാണ്;

”ഒരു കസ്റ്റമര്‍ അയാളുടെ ആവശ്യങ്ങള്‍ അറിയിക്കുമ്പോള്‍ അതിനനുസരിച്ചുള്ള വര്‍ക്കുകള്‍ ചെയ്തുകൊടുക്കുക എന്നതാണ് പ്രധാനം. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി അവരുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന രീതിയില്‍ വേണം ഓരോ പ്ലാനും ഉണ്ടാക്കിയെടുക്കാന്‍. ഒരിക്കലും ‘കൊക്കിലൊതുങ്ങാത്തത്’ നല്കി, മറ്റൊരാളെ ബുദ്ധിമുട്ടിക്കരുത്.

ഒരു വീട് എന്ന് പറയുന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണ്. അവിടെ കള്ളത്തരം കാണിക്കരുത്. അത് തീര്‍ച്ചയായും മനസിലാക്കി വേണം അവരോടു പെരുമാറാന്‍. ഇത് തന്നെയാണ് അവര്‍ക്ക് നമ്മോടുള്ള സ്‌നേഹം വളര്‍ത്തിയെടുക്കാന്‍ കാരണമാകുന്നത്. അത് മാത്രമാണ് വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയും.

ഒരാള്‍ക്ക് കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ പരാജയം സംഭവിച്ചു എന്ന അവസ്ഥ വന്നാല്‍, അതിന്റെ പ്രധാന കാരണം നഷ്ടം ഉണ്ടായാല്‍ ആ വര്‍ക്ക് പാടേ ഉപേക്ഷിക്കുന്നു എന്നതാണ്. എന്നാല്‍ എന്തു തന്നെ സംഭവിച്ചാലും ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുന്നിടത്താണ് അതിന്റെ വിജയം”.

Mob: 8606168999
WhatsApp : 9447302283

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button