സ്വപ്‌നങ്ങളുടെ ലെന്‍സിലൂടെ ഒരു വിജയഗാഥ; ‘സിഗ്‌നേച്ചര്‍ വെഡ്ഡിങ്‌സി’ലൂടെ മുസമ്മില്‍ തീര്‍ത്ത വിസ്മയം

ചിലര്‍ക്ക് ഫോട്ടോഗ്രഫി എന്നത് വെറുമൊരു തൊഴിലായിരിക്കാം, എന്നാല്‍ മറ്റു ചിലര്‍ക്ക് അത് ശ്വാസമാണ്. അത്തരത്തില്‍ ക്യാമറയെ പ്രണയിച്ച്, ഫ്രെയിമുകളെ സ്വപ്‌നം കണ്ട്, ഒടുവില്‍ പ്രതിസന്ധികളെയെല്ലാം കാറ്റില്‍പ്പറത്തി സ്വന്തം ബ്രാന്‍ഡ് കെട്ടിപ്പടുത്ത ഒരു തിരുവനന്തപുരംകാരനുണ്ട്, മുസമ്മില്‍…! ഒരു ചെറിയ മുറിയില്‍ നിന്ന് തുടങ്ങി, ഇന്ന് കേരളക്കരയൊട്ടാകെ അറിയപ്പെടുന്ന പ്രീമിയം ബ്രാന്‍ഡായി ‘സിഗ്‌നേച്ചര്‍ വെഡ്ഡിങ് ഫിലിംസ്’ (Signature Weddings Filmz) എന്ന സ്ഥാപനം മാറിയിരിക്കുകയാണ്.
മറ്റൊരു ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായി ക്യാമറയുടെ ലോകത്തേക്ക് ആദ്യമായി ചുവട് വയ്ക്കുമ്പോള്‍ മുസമ്മിലിന്റെ കൈകളില്‍ വലിയൊരു സ്വപ്‌നം മാത്രമാണുണ്ടായിരുന്നത്. പിന്നീട് ജീവിതസാഹചര്യങ്ങള്‍ കൊണ്ട് പ്രവാസ ലോകത്തേക്ക്, ചേക്കേറേണ്ടി വന്നെങ്കിലും ആ മനസ്സ് മുഴുവന്‍ ക്യാമറക്കണ്ണുകളിലായിരുന്നു. പ്രവാസത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിലും മുസമ്മിലിന്റെ മനസ്സിലെ പാഷന് ശമനമുണ്ടായില്ല. ഒടുവില്‍, ജന്മനാട്ടില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനത്തോടെയാണ് മുസമ്മില്‍ ഖത്തറിലെ ജോലി ഉപേക്ഷിച്ച് തിരിച്ചെത്തുന്നത്.

തുടക്കത്തില്‍ മാതാപിതാക്കള്‍ ഒഴികെ മറ്റുള്ളവരില്‍ നിന്നൊന്നും വലിയൊരു പിന്തുണ ഈ തീരുമാനത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ മാതാപിതാക്കളുടെ പൂര്‍ണമായ അനുഗ്രഹവും ഒപ്പം കൂട്ടുകാരന്‍ അക്ഷയുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ മൂന്ന് വര്‍ഷം മുന്‍പ് മുസമ്മില്‍ ഒരു ചെറിയ സ്റ്റുഡിയോയ്ക്ക് രൂപം നല്‍കി. അതായിരുന്നു സിഗ്‌നേച്ചര്‍ വെഡ്ഡിങ്‌സിന്റെ തുടക്കം.
വിവാഹങ്ങള്‍, ജന്മദിനാഘോഷങ്ങള്‍, മറ്റ് വലിയ കോര്‍പ്പറേറ്റ് ഇവന്റുകള്‍ എന്നിങ്ങനെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയുന്ന ഏത് മനോഹര നിമിഷത്തിനും ഇന്ന് സിഗ്‌നേച്ചര്‍ വെഡ്ഡിങ്‌സ് മുന്‍പന്തിയിലുണ്ട്. ക്ലെയ്ന്റുകളുടെ താല്പര്യത്തിനനുസരിച്ചും ബഡ്ജറ്റിനനുസരിച്ചും കൃത്യമായ സ്റ്റാഫുകളെ വിന്യസിക്കാന്‍ ശേഷിയുള്ള മികച്ചൊരു പ്രൊഫഷണല്‍ ടീം ഇവര്‍ക്കൊപ്പം ഉണ്ടെന്നതാണ് സംരംഭത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തിന്റെ അതിരുകള്‍ ഭേദിച്ച്, കേരളത്തിലുടനീളവും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഇന്ന് ഇവരുടെ ഫ്രെയിമുകള്‍ക്ക് ആവശ്യക്കാരേറെയാണ്.

ഈ വരുന്ന ജൂണ്‍ മാസത്തില്‍ സിഗ്‌നേച്ചര്‍ വെഡ്ഡിങ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയൊരു നാഴികക്കല്ല് കൂടി പിറക്കുകയാണ്. ചിറയിന്‍കീഴില്‍ തങ്ങളുടെ പുതിയ പ്രീമിയം ഷോപ്പ് തുറക്കാന്‍ ഒരുങ്ങുകയാണ് മുസമ്മിലും ടീമും. ഒരു ചെറിയ സ്റ്റുഡിയോയില്‍ നിന്ന് പ്രീമിയം തലത്തിലേക്ക് ബിസിനസ്സ് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ മുസമ്മിലിന്റെ കഠിനാധ്വാനം വ്യക്തമാണ്. തന്റെ മേഖലയെ കൂടുതല്‍ മികച്ച രീതിയില്‍ വികസിപ്പിക്കുക, ഒപ്പം ഫോട്ടോഗ്രഫി രംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിക്കുക എന്നതാണ് മുസമ്മിലിന്റെ സ്വപ്‌നം. ഒട്ടനവധിപ്പേരുടെ മനോഹരമായ നിമിഷങ്ങള്‍ക്ക് സാക്ഷിയാകുന്ന ഈ ‘സിഗ്‌നേച്ചര്‍’ യാത്ര വലിയ ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയിലാണ്…!
https://www.instagram.com/signature_by_moosa?igsh=b3NhbGhwbzZ4bDY5



