EntreprenuershipSuccess Story

ഫോട്ടോഗ്രാഫിയില്‍ സ്വന്തം കൈയൊപ്പ്, പുതിയ ചുവടുവയ്പുമായി ജിനേഷ് കൊണ്ടോട്ടി; Kalinga Weddings

വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ്. ആ നിമിഷങ്ങളെ കാലം മായ്ക്കാത്ത ചിത്രങ്ങളാക്കി മാറ്റുന്നതില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് എക്കാലവും വലിയ പ്രാധാന്യമാണുള്ളത്. ഈ സാധ്യത തിരിച്ചറിഞ്ഞ് ഫോട്ടോഗ്രാഫി മേഖലയില്‍ സ്വന്തമായി ഒരു ഇടം കുറിച്ച ഒരു യുവ സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്… കൊണ്ടോട്ടി സ്വദേശിയായ ജിനേഷ്.

തന്റെ പാഷനെ ഇക്കാലമത്രയും മൂല്യത്തോടെ സൂക്ഷിക്കുക മാത്രമല്ല, ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ മേഖലയില്‍ തന്റേതായ ഒരിടം കുറിക്കാന്‍ ജിനേഷിന് സാധിച്ചു എന്നതും ഏറെ ശ്രദ്ധേയമാണ്. ഫോട്ടോഗ്രാഫി രംഗത്ത് ജിനേഷ് കൊണ്ടോട്ടി എന്ന പ്രൊഫഷണല്‍ നാമത്തില്‍ അറിയപ്പെടുന്ന അദ്ദേഹം 15 വര്‍ഷത്തെ അനുഭവസമ്പത്തുമായി ആരംഭിച്ച പുതിയ സ്ഥാപനമാണ് Kalinga Weddings. നിലവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹങ്ങളുടെ വര്‍ക്കുകളാണ് ഇവര്‍ക്ക് കൂടുതലും ലഭിക്കുന്നത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുഹൃത്തിനൊപ്പം വീഡിയോഗ്രാഫി അസിസ്റ്റന്റായി പോയതാണ് ജിനേഷിന്റെ ആദ്യ തുടക്കം. പിന്നീട് ഫ്രീലാന്‍സ് വീഡിയോഗ്രാഫറായി പ്രവര്‍ത്തിച്ചു. ഇതിനിടെ ഫോട്ടോഗ്രാഫിയോടുള്ള താത്പര്യം വര്‍ദ്ധിക്കുകയും 2022ല്‍ സ്വന്തമായി ക്യാമറ വാങ്ങുകയും ചെയ്തു. അതായിരുന്നു ഫോട്ടോഗ്രാഫി കരിയറിലെ അദ്ദേഹത്തിന്റെ നിര്‍ണായക വഴിത്തിരിവ്.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി തന്റേതായ ‘ക്രിയേറ്റിവിറ്റി’ പിന്തുടരുന്നതിനാല്‍ തന്നെ ധാരാളം കസ്റ്റമേഴ്‌സാണ് ഇദ്ദേഹത്തിന്റെ സേവനം തേടിയെത്തുന്നത്. തന്നെ സമീപിക്കുന്ന കസ്റ്റമര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് തിരിച്ചറിഞ്ഞ് കൃത്യമായി ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നീ സേവനങ്ങള്‍ നല്‍കുന്നു എന്നത് തന്നെയാണ് ഈ മേഖലയില്‍ വിജയമെഴുതാന്‍ ഈ യുവസംരംഭകന് കരുത്തേകിയത്.

വെഡ്ഡിംഗ് ഫോട്ടോഗ്രാഫി, പ്രീവെഡ്ഡിംഗ് ഷൂട്ടുകള്‍, മോഡലിംഗ് ഫോട്ടോഷൂട്ടുകള്‍, മറ്റ് പ്രത്യേക ഫോട്ടോഗ്രാഫി പ്രോജക്ടുകള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന സേവനങ്ങള്‍. കേരളത്തിനകത്തും പുറത്തുമായി നിരവധി വിവാഹങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മറ്റു ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് വ്യത്യസ്തമായി പരമ്പരാഗത വിവാഹങ്ങളുടെ തനിമയും വൈകാരികതയും ചിത്രങ്ങളില്‍ പകര്‍ത്തുന്നതിനാണ് ജിനേഷ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

സെലിബ്രിറ്റികളുടെയടക്കം ഫോട്ടോഷൂട്ടുകള്‍ ജിനേഷ് കൈകാര്യം ചെയ്തു എന്നതും ഏറെ ശ്രദ്ധേയമാണ്. ഓരോ വിവാഹത്തിന്റെയും പ്രത്യേകത തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ഔട്ട്പുട്ടാണ് ജിനേഷ് നല്‍കുന്നത്. തിരക്കേറിയ വിവാഹ സീസണില്‍ കൂടുതല്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കേണ്ടിവന്നതോടെയാണ് വ്യക്തിഗത ബ്രാന്‍ഡില്‍ നിന്ന് Kalinga Weddings എന്ന കമ്പനിയിലേക്ക് തന്റെ സേവനത്തെ ഇദ്ദേഹം മാറ്റിയത്. കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി മികച്ചൊരു വെഡ്ഡിംഗ് കമ്പനിയായി Kalinga Weddings നെ മാറ്റുകയാണ് ജിനേഷിന്റെ ഭാവിലക്ഷ്യം.

https://www.instagram.com/jinesh_kondotty_photography?dlrf=MW5xcXYzMnJ6NXdleA%3D%3D

https://www.instagram.com/kalinga_weddings?srtk=MWdxeDIza2EzMmgwaQ%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button