Success Story

പൂജ്യത്തില്‍ നിന്ന് പടുത്തുയര്‍ത്തിയ സാമ്രാജ്യം; നിയാസിന്റെ ‘ക്യാമിനോസ് വെഡ്ഡിങ് കമ്പനി ‘

പൂജ്യത്തില്‍ നിന്ന് തുടങ്ങി, പ്രതിസന്ധികളെയും ആഘാതങ്ങളെയും അതിജീവിച്ച് ദക്ഷിണ കേരളത്തിലെ പ്രമുഖമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നിന്റെ അമരക്കാരനായി മാറിയിരിക്കുകയാണ് കൊല്ലം പത്തനാപുരം സ്വദേശിയായ നിയാസ് നവാസ്. പ്രീമിയം, ഡെസ്റ്റിനേഷന്‍ ഇവന്റ്‌സ് രംഗത്ത് ചരിത്രമെഴുതുകയാണ് ‘ക്യാമിനോസ്’ (Caminoz) എന്ന സംരംഭത്തിലൂടെ ഈ ചെറുപ്പക്കാരന്‍.

പഠനകാലത്ത് പോക്കറ്റ് മണിക്ക് വേണ്ടി കാറ്ററിംഗ് ജോലികള്‍ക്ക് പോയിരുന്ന നിയാസ്, കൂട്ടുകാരനായ ആരിഫുമായി ചേര്‍ന്ന് വെറും 17 -ാം വയസ്സിലാണ് ഈ സംരംഭക യാത്രയ്ക്ക് തുടക്കമിടുന്നത്. ആദ്യകാലത്ത് കയ്യില്‍ ആവശ്യത്തിന് പണമില്ലാതിരുന്നതിനാല്‍ സ്വര്‍ണം പണയം വെച്ചും സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെയും ചെറിയൊരു മുറിയും ആവശ്യസാധനങ്ങളും വാടകയ്‌ക്കെടുത്തു, ‘ഗെയിം ഓവര്‍’ (Game Over Events) എന്ന പേരില്‍ ആദ്യമായി ഒരു ഇവന്റ് കമ്പനിക്ക് തുടക്കമിട്ടു. കുഞ്ഞുനാള്‍ മുതല്‍ക്കേ ഒപ്പമുണ്ടായിരുന്ന ആരിഫായിരുന്നു അന്ന് ബിസിനസിന്റെ പങ്കാളി.

എന്നാല്‍ അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ്, സംരംഭത്തെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക പ്രതിസന്ധികള്‍ കടുത്തതോടെ ഇരുവരും സാധനങ്ങള്‍ വിറ്റഴിച്ചു, കമ്പനി പൂട്ടേണ്ടി വന്നു. പഠനം പൂര്‍ത്തിയായ ശേഷം അമ്മച്ചിയമ്മയുടെ പൂര്‍ണ പിന്തുണയോടെ നിയാസ് ഈ ബിസിനസ് ഒറ്റയ്ക്ക് വീണ്ടും കെട്ടിപ്പടുത്തു. അങ്ങനെയാണ് ‘ക്യാമിനോസ്’ പിറവിയെടുക്കുന്നത്.

പരിചയക്കാരില്‍ നിന്ന് ലഭിച്ച വര്‍ക്കുകളായിരുന്നു തുടക്ക കാലത്ത് കാമിനോസിനെ മുന്നോട്ട് നയിച്ചത്. വര്‍ക്ക് ഇഷ്ടപ്പെട്ടവര്‍ മറ്റുള്ളവര്‍ക്കും കാമിനോസിനെ പരിചയപ്പെടുത്തി.

ചെറിയ നിക്ഷേപത്തില്‍ നിന്ന് തുടങ്ങി ഇന്ന് 13 സ്ഥിരം ജീവനക്കാരുമായി കേരളത്തിലുടനീളം, പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ സജീവ സാന്നിധ്യമാണ് കമിനോസ്. ഇതുവരെ 500 ല്‍ അധികം ഇവന്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഈ ടീമിന് സാധിച്ചിട്ടുണ്ട്.

മത്സരങ്ങള്‍ നിറഞ്ഞ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് മറ്റുള്ളവരുമായി മത്സരിക്കുകയല്ല, മറിച്ച് സ്വന്തം നിലവാരം ദിവസവും മെച്ചപ്പെടുത്തുക എന്നതാണ് നിയാസിന്റെ വിജയമന്ത്രം. ക്ലെയിന്റുകളെ നേരില്‍ കണ്ട് അവരുടെ ചെറിയ ആഗ്രഹങ്ങള്‍ പോലും ശ്രദ്ധയോടെ കേട്ട് അതനുസരിച്ച് മികച്ച ഔട്ട്പുട്ട് നല്‍കുന്നു എന്നതാണ് കമിനോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും റെഫറലിലൂടെയുമാണ് കൂടുതല്‍ വര്‍ക്കുകളും ഇവരെ തേടിയെത്തുന്നത്.

ഈ വിജയ യാത്രയിലെ ഏറ്റവും വലിയ ശക്തി സുഹൃത്തുക്കളായ അമ്പാടിയും വിഷ്ണുവും കൊച്ചുവും നല്‍കിയ പിന്തുണയാണ്. ഒപ്പം ഉമ്മ റജീനയും കുടുംബവും നല്‍കിയ പിന്തുണയും നിയാസ് നന്ദിയോടെ സ്മരിക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ നിയാസ്, തന്റെ പ്രിയപ്പെട്ടവരുടെയും ഒപ്പമുള്ള മികച്ച ടീമിന്റെയും കരുത്തില്‍ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഇവന്റ് മാനേജ്‌മെന്റിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുക, സ്വന്തമായി ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് ആരംഭിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇവന്റ് വര്‍ക്കുകള്‍ ഏറ്റെടുത്ത് കമിനോസിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുക എന്നതാണ് നിയാസിന്റെ അടുത്ത ലക്ഷ്യം. പരാജയങ്ങളില്‍ പതറാതെ, കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലായി മുന്നോട്ട് കുതിച്ചാല്‍ ഏതൊരു സാധാരണക്കാരനും വലിയ വിജയം നേടാം എന്ന് തെളിയിക്കുകയാണ് നിയാസ് എന്ന പത്തനാപുരംകാരന്‍.

Instagram : caminoz_wedding_company

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button