Success Story

വീട്ടിലെ കൊച്ചുമുറിയില്‍ തുടക്കം; ഇന്ന് ദുബായിലും യുകെയിലും ഉപഭോക്താക്കള്‍; രമ്യയുടെ ഫാഷന്‍ വിജയഗാഥ

വസ്ത്രവ്യാപാര രംഗത്ത് ഓണ്‍ലൈനിലും ഓഫ്‌ലൈനുമായി വമ്പന്‍ ബ്രാന്‍ഡുകള്‍ മത്സരിക്കുന്ന കാലമാണിത്. ഡിജിറ്റല്‍ വിപണിയുടെ തിരക്കുകള്‍ക്കിടയില്‍ ഫാഷന്‍ ലോകത്ത് അതിശയകരമായ ഒരു വിജയഗാഥ രചിക്കുകയാണ് രമ്യ ആഷിക് എന്ന മലയാളി സംരംഭക. വീടിനുള്ളിലെ കൊച്ചു മുറിയില്‍ നിന്ന് തുടക്കം കുറിച്ച് ഇന്ന് ഇന്ത്യയുടെ കടലതിര്‍ത്തികളും കടന്ന്, അങ്ങ് ബ്രിട്ടന്‍ വരെ വിശ്വസ്തരായ ഉപഭോക്താക്കളെ നേടിയെടുത്തിരിക്കുകയാണ് രമ്യ ആഷിക്കിന്റെ ‘ലാവെന്‍ഡര്‍ സ്‌റ്റൈല്‍സ്’.

ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ നിന്ന് വസ്ത്ര വ്യാപാര രംഗത്ത് വേറിട്ടൊരു വഴി തുറന്ന കഥയാണ് രമ്യയുടേത്. സ്റ്റാഫ് നേഴ്‌സ് കുപ്പായമണിഞ്ഞ് തുടങ്ങിയ കരിയര്‍ പിന്നീട് ഫാഷന്‍ ഡിസൈനിംഗിന്റെ ലോകത്തേക്ക് ചുവടുമാറ്റി, അവിടെ നിന്നും തന്റെ സര്‍ഗാത്മകതയെ ബിസിനസ്സാക്കി മാറ്റിയ രമ്യയുടെ യാത്ര ഏതൊരാളെയും പ്രോചോദിപ്പിക്കുന്നതാണ്. എട്ട് വര്‍ഷങ്ങള്‍ക്കുമപ്പുറം ഷര്‍ട്ടുകളിലും സാരികളിലും സ്വന്തം കൈകൊണ്ട് ചിത്രങ്ങള്‍ വരച്ചു നല്‍കിയാണ് രമ്യ ഫാഷന്‍ ലോകത്തിന്റെ ബിസിനസ് വഴികളിലൂടെ നടന്ന് തുടങ്ങുന്നത്. ആ യാത്ര ഇന്ന് ‘ലാവെന്‍ഡര്‍ സ്‌റ്റൈല്‍സ്’ എന്ന വിജയകരമായ സംരംഭമായി വളര്‍ന്നു നില്‍ക്കുകയാണ്.

റീസെല്ലിങ്ങുകളിലൂടെയാണ് ഈ യാത്രയുടെ തുടക്കം. സെറ്റ് മുണ്ടുകളും സെറ്റ് സാരികളും സില്‍ക്ക് സാരികളുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകളെങ്കിലും, കസ്റ്റമേഴ്‌സിന്റെ സങ്കല്‍പങ്ങള്‍ക്കനുസരിച്ച് വസ്ത്രങ്ങളില്‍ തുന്നിച്ചേര്‍ക്കുന്ന ഹാന്‍ഡ് പെയിന്റിംഗുകളാണ് ലാവെന്‍ഡറിനെ മറ്റെല്ലാ ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കസ്റ്റമര്‍ ആവശ്യപ്പെടുന്ന ഏത് ചിത്രവും രമ്യ തന്റെ പെയിന്റിംഗ് മികവ് കൊണ്ട് കുപ്പായങ്ങളില്‍ ജീവസ്സുറ്റതാക്കി മാറ്റുന്നു
എന്നാല്‍, ഈ യാത്രയുടെ തുടക്കം അത്ര എളുപ്പമുള്ളതല്ലായിരുന്നു. ഒരൊറ്റ രൂപയുടെ നിക്ഷേപമില്ലാതെ, കഠിനാധ്വാനത്തിലൂടെ സ്വരൂക്കൂട്ടിയ ചെറിയ മുതല്‍മുടക്കിലാണ് രമ്യ ഈ സംരംഭത്തിന് തുടക്കമിടുന്നത്. സഹോദരിയുടെയും ഭര്‍ത്താവ് ആഷിക്കിന്റെയും മക്കളുടെയും പൂര്‍ണ പിന്തുണയാണ് തന്റെ കരുത്തെന്ന് രമ്യ പറയുന്നു. ബിസിനസിനായി വീട്ടില്‍ ഒരു പ്രത്യേക റൂം ഒരുക്കിയത് നോയിഡയില്‍ സീനിയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് ആഷിക് ആണ്. ഒപ്പം മാതാപിതാക്കളും സഹോദരങ്ങളും കസിന്‍സുമൊക്കെ കട്ട സപ്പോര്‍ട്ടുമായി കൂടെ നിന്നപ്പോള്‍ രമ്യയുടെ സ്വപ്!നങ്ങള്‍ പതിയെ വളര്‍ന്ന് തുടങ്ങി.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിനുള്ളില്‍ ഒരുക്കിയ ആ ചെറിയ സ്റ്റുഡിയോ ഷോപ്പില്‍ നിന്ന്, മുംബൈയും ഹൈദരാബാദും താണ്ടി ദുബായ്, ന്യൂസിലാന്‍ഡ്, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് വരെ നീളുന്നു രമ്യയുടെ ഉപഭോക്തൃ ശൃംഖല.
വാട്‌സ്ആപ്പിലൂടെയും ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയുമാണ് ലാവെന്‍ഡറിലേക്ക് ഉപഭോക്താക്കള്‍ എത്തുന്നത്. ‘മൗത്ത് പബ്ലിസിറ്റി’യാണ് കരുത്ത്, കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനാണ് വിജയ ഫോര്‍മുല. കസ്റ്റമറുടെ സംതൃപ്തിയാണ് ഒരു ബിസിനസിന്റെ ഏറ്റവും വലിയ ലാഭമെന്നാണ് രമ്യയുടെ വാക്കുകള്‍.

”ബിസിനസില്‍ റിട്ടേണുകളും എക്‌സ്‌ചേഞ്ചുകളും സ്വാഭാവികമാണ്. കസ്റ്റമര്‍ ആവശ്യപ്പെടുമ്പോള്‍ റിട്ടേണിനോ എക്‌സ്‌ചേഞ്ചിനോ നമ്മള്‍ തയാറാവണം. എങ്കില്‍ മാത്രമേ, ബിസിനസിനെ മുന്നോട്ട് നയിക്കാനാവുകയുള്ളു”, രമ്യ ഓര്‍മപ്പെടുത്തുന്നു.

”ഓണ്‍ലൈന്‍ വിപണി ഇന്ന് സജീവമാണെങ്കിലും പലരും ഇന്നും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് മടി കാണിക്കാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ റിസ്‌ക് എടുക്കാനും നമ്മള്‍ തയാറാവണം. കസ്റ്റമറെ നമ്മള്‍ വിശ്വസിക്കണം, എങ്കില്‍ മാത്രമേ അവരും നമ്മെ വിശ്വസിക്കുകയുള്ളൂ. ലാവെന്‍ഡറിന്റെ യാത്രയും ആ വിശ്വാസമാണ്”. ഇത്രയും കാലം തന്നെയും ലാവെന്‍ഡറിനെയും വിശ്വസിച്ച് കൂടെ നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും രമ്യയ്ക്ക് ഏറെ നന്ദി പറയാനുണ്ട്.

പുതുതായി ബിസിനസിലേക്ക് കടക്കുന്നവര്‍ക്ക് രമ്യ നല്‍കുന്ന ഉപദേശം ഒന്ന് മാത്രമാണ് : ”ഏതു കാര്യവും ആഴത്തില്‍ മനസ്സിലാക്കി മാത്രം മുന്നോട്ടുള്ള ചുവടുകള്‍വെക്കുക”.
85860 71532 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും ൃലാ്യമബമവെശസ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയും നിങ്ങള്‍ക്കും രമ്യയുടെ ഫാഷന്‍ ലോകത്തേക്ക് കടക്കാം…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button