ഗുണമേന്മയുടെ കരുത്തില്‍ ആഗോള വിപണിയിലേക്ക്; HAYATH RICE

ആഗോള ഭക്ഷ്യവിപണിയില്‍ സ്ഥിരമായ ആവശ്യകതയുള്ള മേഖലയാണ് അരി ഉത്പാദനവും കയറ്റുമതിയും. ഗുണമേന്മ, ന്യായമായ വില, വിശ്വസനീയമായ വിതരണം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന ഈ രംഗത്ത് അന്താരാഷ്ട്ര വിപണിയിലും സാധ്യത വളരെയേറെയാണ്. ഈ മേഖലയില്‍ തങ്ങളുടേതായ സാന്നിധ്യം ശക്തമാക്കി വിജയമെഴുതിയ ഒരു ബ്രാന്‍ഡ് നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹയാത്ത് റൈസ്. സംരംഭകനായ മുഹമ്മദ് അസ്ലമും രണ്ട് പാര്ട്ണേഴ്സും ചേര്‍ന്നാണ് ‘ഹയാത്ത് റൈസ്’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
തൊഴില്‍ പരിചയത്തിലൂടെയും നിരന്തരമായ പഠനത്തിലൂടെയും നേടിയ അറിവാണ് മുഹമ്മദ് അസ്ലമിന്റെ ബിസിനസ് യാത്രയ്ക്ക് കരുത്തായത്. അരി വ്യാപാരത്തില്‍ പ്രവര്‍ത്തിച്ച പരിചയം കയറ്റുമതി മേഖലയിലേക്ക് കടക്കുന്നതിനും ബിസിനസ് വികസിപ്പിക്കുന്നതിനും ഈ സംരംഭകനെ സഹായിച്ചു. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 19 രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഹയാത്ത് റൈസ് പങ്കാളിയാണ്.

കൊല്‍ക്കത്ത, തമിഴ്നാട്, പാലക്കാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ മില്ലുകളുമായി സഹകരിച്ചാണ് ഉത്പാദനവും വിതരണവും ക്രമീകരിക്കുന്നത്. ഇവിടെ പ്രധാനമായും Biryani Rice ഉള്‍പ്പെടെയുള്ള വിവിധയിനം അരികളാണ് കൈകാര്യം ചെയ്യുന്നത്. ബസ്മതി അരി ഉള്‍പ്പെടെയുള്ള വിവിധയിനം അരികളുടെ ഉത്പാദനത്തിനും കയറ്റുമതിക്കും വിവിധ മില്ലുകളുമായി ഇവര്‍ സഹകരിക്കുന്നു.

സ്വന്തം ബ്രാന്‍ഡായ ഹയാത്ത് റൈസിനു പുറമേ മറ്റ് കമ്പനികള്‍ക്കായും വിവിധ ബ്രാന്‍ഡുകളില്‍ അരി ഉല്പ്പാദിപ്പിച്ചുനല്കുന്നു. മികച്ച ഗുണമേന്മയുള്ള അരി ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കുക എന്നതാണ് ഈ ബ്രാന്‍ഡിന്റെ പ്രധാന സവിശേഷത. നിലവില്‍ മൊത്തവ്യാപാരത്തിനും കയറ്റുമതിക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഭാവിയില്‍ കേരളത്തില്‍ ഉപഭോക്തൃ പാക്കിങ് വിപുലീകരിക്കാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.

ബിസിനസ് വിജയത്തിന് വ്യക്തമായ കാഴ്ചപ്പാടും കൃത്യമായ ആസൂത്രണവും അനിവാര്യമാണെന്നാണ് മുഹമ്മദ് അസ്ലമിന്റെ അഭിപ്രായം. ഒരു സംരംഭം ആരംഭിക്കുന്നതിന് മുന്‍പ് ആ മേഖലയെക്കുറിച്ച് മതിയായ അറിവ് നേടണം, അറിവില്ലാത്ത മേഖലയാണെങ്കില്‍ പഠിച്ചശേഷം മാത്രം മുന്നോട്ടുപോകണമെന്നും ഈ സംരംഭകന് ബിസിനസ് ജീവിതം കൊണ്ട് വ്യക്തമാക്കുന്നു. ഈ മേഖലയെ കുറിച്ചുള്ള അറിവും പ്രാവീണ്യവും സത്യസന്ധതയും സ്വന്തം ബ്രാന്‍ഡ് കെട്ടിപ്പടുക്കാനുള്ള ദീര്‍ഘവീക്ഷണവുമാണ് ഹയാത്ത് എന്ന സംരംഭത്തെ വിവണിമൂല്യമുള്ള ബ്രാന്‍ഡ് ആക്കി മാറ്റിയത് എന്നത് ഏറെ ശ്രദ്ധേയമാണ്.

Hayath Rice ന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മുഹമ്മദ് അസ്ലം തന്നെയാണ് എന്നുള്ളതും ഇവിടെ ഏറെ ശ്രദ്ധേയമാണ്.കൂടുതല്‍ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചും ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്‍ത്തിയും ഹയാത്ത് റൈസിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. സംരംഭകത്വത്തില്‍ അറിവും ആത്മവിശ്വാസവും കഠിനാധ്വാനവും ഒത്തുചേരുമ്പോള്‍ വളര്‍ച്ചയുടെ പുതിയ വാതിലുകള്‍ തുറക്കാനാകുമെന്നതിന്റെ ഉദാഹരണമാണ് ഈ സംരംഭകന്റെ യാത്ര.



