സിവില് എഞ്ചിനീയറിംഗില് നിന്ന് വ്യവസായ വിജയത്തിലേക്ക്; നവീന നിര്മാണശൈലിയില് ചരിത്രം കുറിച്ച് ‘ബില്ഡ് ഐ’

കാലത്തിന്റെ മാറ്റങ്ങള്ക്കൊപ്പം വീടുകളുടെയും കെട്ടിടങ്ങളുടെയും സങ്കല്പ്പങ്ങള് മാറിമറിയുമ്പോള്, വിപ്ലവാത്മകമായ മാറ്റങ്ങളുമായി നിര്മാണരംഗത്ത് തിളങ്ങിനില്ക്കുകയാണ് മലപ്പുറം അങ്ങാടിപ്പുറം ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ‘ബില്ഡ് ഐ കണ്സ്ട്രക്ഷന്സ്’. കഴിഞ്ഞ പത്ത് വര്ഷത്തെ അനുഭവസമ്പത്തും ദീര്ഘവീക്ഷണവും കൈമുതലാക്കി, മാനേജിംഗ് ഡയറക്ടര് നവാസിന്റെ നേതൃത്വത്തില് പതിനായിരക്കണക്കിന് ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാന് ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
പാരമ്പര്യത്തനിമയുള്ള നാലുകെട്ടുകളോടും പ്രകൃതിദത്ത ഡിസൈനുകളോടും ഒപ്പം മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ് മോഡേണ് ഡിസൈനിങ്ങും. എന്നാല് നിര്മാണ സാമഗ്രികളുടെ ഉയര്ന്ന വിലയും സമയനഷ്ടവും പലപ്പോഴും സാധാരണക്കാര്ക്ക് തടസ്സമാകാറുണ്ട്. ഈ വെല്ലുവിളി മനസ്സിലാക്കി, ആകര്ഷകവും ഈടുനില്ക്കുന്നതുമായ ‘സ്റ്റീല് സ്ട്രക്ചര്’ നിര്മാണ രീതി പ്രയോജനപ്പെടുത്തിയാണ് നവാസ് ഈ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയത്. സിവില് എഞ്ചിനീയറിംഗ് ബിരുദത്തിലൂടെ നേടിയ അറിവും പുതിയ സാധ്യതകളെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് ഈ വിജയത്തിലേക്ക് നയിച്ചതില് പ്രധാനം.

വെറുമൊരു തുടക്കക്കാരനായി രംഗത്തുവന്ന്, ചുരുങ്ങിയ കാലം കൊണ്ട് അമ്പതിലേറെ ജീവനക്കാരടങ്ങുന്ന പ്രൊഫഷണല് ടീമുമായി 200ല് പരം വിജയകരമായ പ്രോജക്റ്റുകള് പൂര്ത്തിയാക്കാന് ബില്ഡ് ഐക്ക് കഴിഞ്ഞു. കേരളത്തിലുടനീളവും പുറത്തുമുള്ള ഇവരുടെ ക്രിയേറ്റീവ് ഡിസൈനുകളും കൃത്യനിഷ്ഠയും ആണ് സംരംഭത്തെ ക്ലയന്റുകള്ക്കും പ്രിയപ്പെട്ടതാകുന്നത്.
ഈ 10 വര്ഷത്തെ നേട്ടങ്ങള് തങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം മാത്രമാണെന്നാണ് നവാസിന്റെ വിശ്വാസം. നൂതനമായ സാങ്കേതികവിദ്യകളും പുത്തന് നിര്മ്മാണരീതികളും സമഗ്രമായി കൂട്ടിച്ചേര്ത്ത്, നിര്മാണരംഗത്ത് കൂടുതല് വലിയ ഉയരങ്ങള് കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് ബില്ഡ് ഐ കണ്സ്ട്രക്ഷന്സും നവാസും!



