
തിരുവനന്തപുരം: ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ സ്‌നേഹസാന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്, ലയണ്‍സ് ഇന്റര്‍നാഷണല്‍ എം.ഡി.318 ലിയോ കൗണ്‍സില്‍, ഇന്‍ഡോഅറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ സഹകരണത്തോടെ മാനവീയം വീഥിയില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷവും നൈറ്റ് ലൈഫും എം. ആര്‍.ബൈജു എംഎല്‍എയുടെ അധ്യക്ഷതയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ്, ബോക്‌സിങ് താരം കെ.സി.ലേഖ,ഷീജാസാന്ദ്ര, ലയണ്‍ ഡോ:എ.കെ.അബ്ബാസ്, ഡോ:ജെ.രാജ്‌മോഹന്‍ പിള്ള, ഷംനാദ്,ചലച്ചിത്രതാരം നാന്‍സി, വിനയചന്ദ്രന്‍ നായര്‍, ബഷീര്‍ ബാബു, ഗിരീഷ് കുമാര്‍ വി. കെ,ലിയോ ഉമ്മയ്‌ന ഷെരീഫ്, എം ഉമ്മര്‍ ഷെരീഫ് , എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വീല്‍ചെയര്‍ വിതരണം, മെഡിക്കല്‍ കിറ്റ് വിതരണം, ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌നേഹാദരവ്, ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് വിതരണം, കൂടാതെ പത്മശ്രീ: എം.എ.യൂസഫലിയുടെ എഴുപതാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നടന്നു. യോഗാനന്തരം പ്രശസ്ത മജീഷ്യന്‍ മനു പൂജപ്പുരയുടെ മാജിക് ഷോയും ഉണ്ടായിരുന്നു.



