Success Story

വിശ്വാസം കൊണ്ടുനെയ്‌തെടുത്ത സാമ്രാജ്യം; ഡ്രീംസ് ബൊട്ടീക്കിന്റെ വിജയമന്ത്രം

ഏതൊരു വലിയ വിജയകഥയ്ക്കു പിന്നിലും പറയാന്‍ ഒരല്പം പോരാട്ടത്തിന്റെയും അതിലേറെ തളരാത്ത കഠിനാധ്വാനത്തിന്റെയും കഥയുണ്ടാകും. കൊല്ലത്തെ ‘ഡ്രീംസ് ബൊട്ടീക്’ എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അത്തരത്തില്‍ ഏതൊരാള്‍ക്കും വലിയൊരു പ്രചോദനമാണ്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തികച്ചും അപ്രതീക്ഷിതമായാണ് രാജേഷ് ഫാഷന്‍ ഡിസൈനിംഗ് എന്ന വര്‍ണലോകത്തേക്ക് ചുവടുവെക്കുന്നത്. തയ്യലില്‍ ഉള്‍പ്പെടെ 12 വര്‍ഷത്തെ പ്രവൃത്തിപരിചയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട്, ഭാര്യയ്ക്കായി ജോലി അന്വേഷിച്ച് ഒരു സ്ഥാപനത്തിലെത്തിയതായിരുന്നു രാജേഷിന്റെ ജീവിതത്തിലെ വഴിത്തിരിവ്.

രാജേഷിലെ മികച്ച ആശയവിനിമയ ശേഷി മനസിലാക്കിയ ഉടമ, അദ്ദേഹത്തിന് തന്നെ അവിടെ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഡിസൈനിംഗില്‍ മുന്‍പരിചയമൊന്നുമില്ലാതിരുന്ന രാജേഷ്, അവിടുത്തെ ജോലിയിലൂടെ ഡിസൈനിംഗിന്റെ ആഴവും പരപ്പും തൊട്ടറിഞ്ഞു. ആ അനുഭവസമ്പത്ത് നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്നാണ് ഡ്രീംസ് ബൊട്ടിക്കിന് തുടക്കം കുറിക്കുന്നത്.

പ്രതിസന്ധികളേറെ നിറഞ്ഞതായിരുന്നു ഡ്രീംസിന്റെ തുടക്കം. അവിചാരിതമായി കടന്നുവന്ന പ്രതിസന്ധികളോടെ ആദ്യം തുടങ്ങിയിടത്ത് നിന്നും ബിസിനസ് മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നു. സ്ഥിരം കസ്റ്റമേഴ്‌സിനെ പോലും നഷ്ടപ്പെടുന്നുവെന്ന വെല്ലുവിളികള്‍ക്കിടയിലും പക്ഷെ രാജേഷും ഭാര്യ നീനു ജോസഫും തളര്‍ന്നില്ല.

സ്റ്റിച്ചിങ് ഡിസൈനിങ് വര്‍ക്കുകളില്‍ നല്‍കിവന്നിരുന്ന വിശ്വാസ്യത തന്നെയായിരുന്നു ഡ്രീംസ് ബൊട്ടിക്കിനെ വീണ്ടും വളര്‍ത്തിയത്. ഭാര്യയായ നീനുവിന്റെ കടന്നുവരവോടെ സ്ഥാപനത്തിന് പുതിയൊരു ഊര്‍ജവും ദിശയും ലഭിച്ചു. ഹാന്‍ഡ്‌വര്‍ക്കുകളിലും ബ്രൈഡല്‍ വര്‍ക്കുകളിലും നീനു പുലര്‍ത്തിയ അപാരമായ മികവും, പ്രതിസന്ധികളില്‍ തളരാതെ നല്‍കിയ പിന്തുണയുമാണ് ഡ്രീംസ് ബൊട്ടീക്കിന്റെ വിജയത്തിന്റെ അടിയുറച്ച നട്ടെല്ല്.

വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വൈവിധ്യമാര്‍ന്ന ഡിസൈനിംഗ്, ആകര്‍ഷകമായ ഹാന്‍ഡ് വര്‍ക്കുകള്‍, ബ്രൈഡല്‍ വസ്ത്രങ്ങളുടെ കസ്റ്റമൈസേഷന്‍, എമര്‍ജന്‍സി സ്റ്റിച്ചിങ് എന്നിവയാണ് ഇവിടുത്തെ പ്രധാന സേവനങ്ങള്‍. തങ്ങളുടെ സേവനങ്ങള്‍ തേടിയെത്തിയ ഉപഭോക്താക്കള്‍ നല്‍കിയ മികച്ച അഭിപ്രായങ്ങളിലൂടെയും തൃപ്തികരമായ സേവനത്തിലൂടെയും മാത്രം കൊല്ലത്തെ മുന്‍നിര ബ്രൈഡല്‍ ബൊട്ടീക്കുകളിലൊന്നായി ഡ്രീംസ് ഇന്ന് മാറിക്കഴിഞ്ഞു. വിദേശ മലയാളി ഉപഭോക്താക്കളുടെയും പ്രിയപ്പെട്ട ബൊട്ടീക്കാണ് ഡ്രീംസ് ഇന്ന്. കാസ്റ്റമൈസേഷന്‍ വര്‍ക്കുകള്‍ക്ക് പുറമെ ഒരു മണിക്കൂറിനുള്ളില്‍ വസ്ത്രങ്ങള്‍ സ്റ്റിച്ച് ചെയ്യുന്നു എന്നതാണ് ഡ്രീംസ് ബോട്ടിക്കിന്റെ പ്രധാന ആകര്‍ഷണം.

സ്വന്തമായി ഡിസൈന്‍ ചെയ്ത റെഡിമെയ്ഡ് ബ്ലൗസുകളുടെ വില്‍പന വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം, മറ്റ് വസ്ത്രങ്ങള്‍ക്കായി പുതിയൊരു ബ്രാഞ്ച് ആരംഭിക്കാനും ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. കടുത്ത മത്സരമുള്ള ഈ മേഖലയില്‍ വിട്ടുവീഴ്ചയില്ലാത്ത ക്വാളിറ്റിയും ഓരോ ഉപഭോക്താവിനും നല്‍കുന്ന പ്രത്യേക ശ്രദ്ധയും ഉറപ്പുനല്‍കുന്നതുമാണ് ഡ്രീംസ് ബൊട്ടീക്കിനെ വേറിട്ടുനിര്‍ത്തുന്നത്. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട് ഒരുമിച്ചു മുന്നേറിയാല്‍ ഏതൊരു വലിയ സ്വപ്‌നവും സാക്ഷാത്കരിക്കാമെന്ന് തെളിയിക്കുക കൂടിയാണ് ഈ ദമ്പതികള്‍.

https://www.instagram.com/p/CuE9JMgP8cK/?srtk=aGN0YzFvM3FxMGdp

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button