EntreprenuershipSuccess Story

കുരുന്നുകളുടെ വളര്‍ച്ചയ്ക്ക് കരുതലിന്റെ പാഠശാല; EuroKids Preschool, വള്ളക്കടവ്

ഒരു കുട്ടിയുടെ വ്യക്തിത്വവും ആത്മവിശ്വാസവും വളരുന്നതില്‍ ആദ്യകാല വിദ്യാഭ്യാസത്തിന് നിര്‍ണായക സ്ഥാനമുണ്ട്. കളികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ചോദ്യങ്ങളിലൂടെയും അറിവ് നേടുന്ന പ്രീസ്‌കൂള്‍ കാലഘട്ടം ഭാവിയിലേക്കുള്ള അടിത്തറയാണ്. ഈ തിരിച്ചറിവോടെ ഗുണമേന്മയുള്ള പ്രാരംഭ വിദ്യാഭ്യാസം ലക്ഷ്യമിട്ട് കൊല്ലം സ്വദേശിയായ ഗിരീഷ് ജയബാലന്‍ 2026ല്‍ തിരുവനന്തപുരം വള്ളക്കടവില്‍ ആരംഭിച്ച സംരംഭമാണ് EuroKids Preschool.

വിവരസാങ്കേതിക മേഖലയില്‍ 19 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഗിരീഷ്, കുട്ടികളുടെ ആദ്യകാല പഠനാനുഭവങ്ങള്‍ സുരക്ഷിതവും സന്തോഷകരവുമാക്കണമെന്ന ആഗ്രഹത്തോടെയാണ് പ്രീസ്‌കൂള്‍ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നത്. കുട്ടികളുടെ വളര്‍ച്ചയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ അദ്ദേഹം, തന്റെ തൊഴില്‍പരിചയവും ആസൂത്രണശേഷിയും പ്രയോജനപ്പെടുത്തിയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.

കുട്ടികളുടെ പ്രായത്തിനും വളര്‍ച്ചാഘട്ടത്തിനും അനുയോജ്യമായ പഠനാനുഭവങ്ങളാണ് സ്ഥാപനത്തിന്റെ പ്രത്യേകത. ഹാര്‍വാര്‍ഡിന്റെ Project Zero ഗവേഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട HEUREKA Visible Thinking Curriculum, നിരീക്ഷിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും സ്വതന്ത്രമായി ചിന്തിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടിയുടെ ആവശ്യങ്ങള്‍ക്കും സ്വന്തം പഠനവേഗത്തിനും പ്രാധാന്യം നല്‍കുന്ന Child First സമീപനമാണ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം.

വൈകാരികവും ശാരീരികവും ബൗദ്ധികവും സര്‍ഗാത്മകവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്ന EPICS Framework സമഗ്രവികസനം ലക്ഷ്യമിടുന്നു. സഹാനുഭൂതി, കരുണ, മനസ്സാന്നിധ്യം തുടങ്ങിയ മൂല്യങ്ങളുടെ വളര്‍ച്ചയും ഇതിന്റെ ഭാഗമാണ്. TUV NORD സുരക്ഷാ സര്‍ട്ടിഫിക്കേഷന്‍, ജീവനക്കാരുടെ പശ്ചാത്തല പരിശോധന, യൂറോകിഡ്‌സ് പരിശീലനം നല്‍കി ‘സര്‍ട്ടിഫൈ’ ചെയ്ത അധ്യാപകര്‍ എന്നിവയും കേന്ദ്രത്തിന്റെ പ്രധാന സവിശേഷതകളാണ്. അധ്യാപകര്‍ മുതല്‍ സുരക്ഷാജീവനക്കാരും സഹായികളും വരെ ചുമതലകള്‍ക്കനുസരിച്ചുള്ള തുടര്‍ച്ചയായ പരിശീലനങ്ങള്‍ക്കും അറിവ് വിലയിരുത്തലുകള്‍ക്കും പ്രാധാന്യം നല്‍കുന്നു.

ഒരു രക്ഷിതാവ് സ്വന്തം കുഞ്ഞിനെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നത് വലിയ അംഗീകാരവും ഉത്തരവാദിത്വവുമായാണ് ഗിരീഷ് കാണുന്നത്. ആദ്യ പ്രവേശനം ലഭിച്ച നിമിഷത്തിലെ സന്തോഷവും രക്ഷിതാക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസവും അദ്ദേഹത്തിന് വലിയ പ്രചോദനമാണ്. ഓരോ കുട്ടിയുടെയും പുരോഗതി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും രക്ഷിതാക്കളുമായി പങ്കുവെക്കുകയും ചെയ്യുന്ന സമീപനത്തിനും ഇവിടെ പ്രാധാന്യമുണ്ട്.

സുരക്ഷിതവും സ്‌നേഹപൂര്‍ണവുമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനും വളരാനും കഴിയുന്ന വിശ്വസ്ത കേന്ദ്രമായി EuroKids Preschool വള്ളക്കടവിനെ വളര്‍ത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഓരോ കുട്ടിയുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് ആത്മവിശ്വാസവും പഠനത്തോടുള്ള താല്‍പര്യവും വളര്‍ത്തുന്നതിനൊപ്പം രക്ഷിതാക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും ഈ സംരംഭകന്‍ പ്രാധാന്യം നല്‍കുന്നു.

EuroKids Preschool, Vallakkadavu
കൊത്തളം ജംഗ്ഷന്‍, അട്ടക്കുളങ്ങര–ഇഞ്ചക്കല്‍ ബൈപ്പാസ് റോഡ്,
ശ്രീവരാഹം KSEB യ്ക്ക് സമീപം, തിരുവനന്തപുരം.
ഫോണ്‍: 8606521913

https://www.instagram.com/eurokidsvallakkadavutrivandrum?stkn=MXBsd3Rqa2Jvb2Q4Mg%3D%3D&utm_source=qr

https://www.facebook.com/share/1DhUy8A3Tc/?mibextid=wwXIfr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button