ആരോഗ്യമാണ് ലക്ഷ്യം, ലൈഫ്സ്റ്റൈല്‍ മെഡിസിന് പുതിയ ദിശയുമായി ഡോ. അരുണ്‍ദാസ്; MEDIWELL PREVENTIVE CLINIC

രോഗം വന്നശേഷം ചികിത്സ തേടുന്നതിനു പകരം രോഗങ്ങള്‍ വരാതെ തടയുന്നതിനും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും പ്രാധാന്യം നല്കി ആരോഗ്യരംഗത്ത് വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയായ ഡോ അരുണ്‍ദാസ്. ഡയബറ്റോളജിയില്‍ വൈദഗ്ധ്യം നേടിയ ഇദ്ദേഹം ആറുവര്‍ഷം മുമ്പ് ആരംഭിച്ച MEDIWELL PREVENTIVE CLINIC ഇന്ന് ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ഊന്നല്‍ നല്കുന്ന മികച്ച സ്ഥാപനമാണ്.

MBBS പഠനത്തിനുശേഷം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നുവര്‍ഷത്തോളം സര്‍ക്കാര്‍ സേവനമനുഷ്ഠിച്ച അനുഭവമാണ് ഡോ. അരുണ്‍ദാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതത്തിനും പുതിയ കാഴ്ചപ്പാടുകളും പ്രചോദനവുമേകിയത്. ഗുരുതരമായ രോഗങ്ങളും അവയുടെ ചികിത്സയ്ക്കായി കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും നേരിട്ടറിഞ്ഞതോടെ പ്രതിരോധ ചികിത്സയുടെ പ്രാധാന്യം വളരെയേറെയാണെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. MD പ്രിവന്റീവ് മെഡിസിനും ഡയബറ്റിസില്‍ ഫെലോഷിപ്പും നേടിയ ഡോക്ടര്‍ ജീവിതശൈലീ രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കിയാണ് ഈ സംരംഭത്തിലേക്ക് കടന്നു വരുന്നത്.

‘മലയാളിയുടെ കുടുംബ ഡോക്ടര്‍’ എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന MEDIWELL ന് ചെങ്ങന്നൂരിനു പുറമേ വിവിധ ആശുപത്രികളിലും കണ്സള്ട്ടേഷന് സൗകര്യങ്ങളുണ്ട്. ഓണ്‍ലൈന്‍, ഓഫ്ലൈന് സേവനങ്ങള്‍, ആരോഗ്യബോധവത്കരണ ക്ലാസുകള്‍, സര്ക്കാര്കോര്പ്പറേറ്റ് സ്ഥാപനങ്ങളിലെ പ്രിവന്റീവ് ഹെല്‍ത്ത് പരിപാടികള്‍ എന്നിവയും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

കേരളത്തിനു പുറത്തേക്കും പ്രതിരോധ ആരോഗ്യ പരിചരണത്തിന്റെ ആശയം വ്യാപിപ്പിക്കാന്‍ ലൈഫ്സ്റ്റൈല്‍ മെഡിസിന് അക്കാദമി ഇന്ത്യയും ഇദ്ദേഹം ആരംഭിച്ചു. ഡോക്ടര്‍മാര്‍ക്കും ന്യൂട്രിഷനിസ്റ്റുകള്ക്കും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും പരിശീലനം നല്കുന്ന ഈ അക്കാദമിയിലൂടെ ഇതിനകം 60 – 70 ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ കോളേജ് ഓഫ് ലൈഫ്സ്റ്റൈല്‍ മെഡിസിനില്‍ നിന്നുള്ള അന്താരാഷ്ട്ര ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇന്ത്യയില്‍ ലഭ്യമാകുന്നത് ഈ അക്കാദമി വഴിയാണെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ‘എക്കോ ബൈറ്റ്സ്’ എന്ന ഉപബ്രാന്ഡും മെഡിവെല്‍ അവതരിപ്പിച്ചിട്ടുണ്ട്. മില്ലറ്റുകള്, മ്യൂസ്ലി, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ എന്നിവയാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പിതാവ് ഹരിദാസന് പി നല്കിയ പിന്തുണയും വിജയത്തിന്റെ അടയാളമാണ്. കേരളത്തിലും ഇന്ത്യയിലും ജീവിതശൈലീ രോഗങ്ങളെ തടയുക പ്രതിരോധ ആരോഗ്യപരിചരണത്തിന് കൂടുതല്‍ പ്രാധാന്യം ഉറപ്പാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഫ്രാഞ്ചൈസി മാതൃകയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ് നിലവില്‍ ഇദ്ദേഹം. Lifestyle Medicine Academy സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലൈഫ്സ്റ്റൈല്‍ മെഡിസിന് കോണ്‍ഫറന്‍സായ LMACON 2026 ഒക്ടോബര്‍ 24 ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 24, 25 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള മെഡിക്കല്‍ വിദഗ്ധര്‍ പങ്കെടുക്കും.
https://www.lifestylemedicineacademy.in
https://mediwellpreventiveclinic.com
https://www.instagram.com/thepreventivedoc?obrf=MTM2ZjY1cnIyNzZzbA%3D%3D



