ഫോട്ടോഗ്രഫിയില്‍ വിജയമെഴുതി വൈശാഖ് ശിവന്‍

ജീവിതത്തിലെ എല്ലാ മനോഹര നിമിഷങ്ങളെയും ഓര്‍മയില്‍ സൂക്ഷിക്കാനായി പകര്‍ത്തുന്നവരാണ് നമ്മളോരോരുത്തരും. ഏറ്റവും ആഘോഷകരമായ നിമിഷങ്ങളില്‍ അതുകൊണ്ട് തന്നെയാണ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഫോട്ടോഗ്രഫിയും രൂപപ്പെട്ടത്. ആഘോഷ നിമിഷങ്ങളെ ജീവിതം കാലം മുഴുവന്‍ ഓര്‍ത്തു വയ്ക്കാന്‍ പാകത്തില്‍ ജീവന്‍ നല്‍കുന്നതില്‍ വലിയ പങ്കാണ് ഫോട്ടോഗ്രഫിയ്ക്കുള്ളത്. എന്നാല്‍ കൃത്യമായ പ്രാവീണ്യവും മികവും ഏറെ വേണ്ട ഒരു മേഖലയാണ് ഇത്. അത് കൊണ്ട് തന്നെയാണ് എപ്പോഴും സാധ്യതകളേറെയുള്ള മേഖലയായി ഫോട്ടോഗ്രഫി മാറുന്നതും.

അത്തരത്തില്‍ പാഷനിലൂടെ ഫോട്ടോഗ്രഫിയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു യുവാവുണ്ട്… പകര്‍ത്തുന്ന ചിത്രങ്ങളെയെല്ലാം അതിമനോഹരമാക്കുന്ന തൃശൂരുക്കാരനായ വൈശാഖ് ശിവന്‍… 2010 ലാണ് ഫോട്ടോഗ്രഫി എന്ന മേഖലയിലേക്ക് വൈശാഖ് കടന്നു വരുന്നത്. തനിക്കേറ്റവും അനുയോജ്യമായതും വിജയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളതുമായ മേഖലയാണ് ഇതെന്ന് വൈശാഖ് അന്നേ തിരിച്ചറിഞ്ഞിരുന്നു.

2010 ലാണ് ഫോട്ടോഗ്രഫി എന്ന മേഖലയിലേക്ക് വൈശാഖ് കടന്നു വരുന്നത്. തനിക്കേറ്റവും അനിയോജ്യമായതും വിജയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ളതുമായ മേഖലയാണിതെന്ന് വൈശാഖ് അന്നേ തിരിച്ചറിഞ്ഞിരുന്നു. ഡിപ്ലോമയ്ക്ക് പഠിക്കുന്ന സമയത്ത് താത്കാലിക ജോലിയെന്ന നിലയില്‍ വൈശാഖ് ദീപു, സൗമേഷ് എന്നിവര്‍ക്കൊപ്പം ക്യാമറയ്ക്ക് ലൈറ്റ് തെളിയിക്കാനായി സഹായിയായി പോകുമായിരുന്നു. അങ്ങനെയാണ് ഈ മേഖലയുടെ സാധ്യതകളെ കുറിച്ച് ആ യുവാവ് തിരിച്ചറിയുന്നത്. അവര്‍ നല്‍കിയ പിന്തുണയാണ് ഈ മേഖലയിലേക്ക് കടക്കാന്‍ വൈശാഖിന് കരുത്ത് നല്‍കിയത്. തുടക്കത്തില്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ടുവെങ്കിലും ഇന്ന് കേരളത്തിനും കേരളത്തിന് പുറത്തും തിരക്കേറിയ ഒരു ഫോട്ടോഗ്രഫറാണ് വൈശാഖ് ശിവന്‍.

സുഹൃത്തുക്കളായ ഉമേഷിനും നിതിനുമൊപ്പം ഇന്‍ഫിനിറ്റി മീഡിയ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിലും വൈശാഖ് പങ്കാളിയാണ്. വെഡിങ് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, പ്രീവെഡ്ഡിംഗ് ഷൂട്ടിങ്, ബര്‍ത്ത്‌ഡേ ഷൂട്ടിങ്, സേവ ദ ഡേറ്റ് ഷൂട്ടിങ്, ഇവന്റ് ഷൂട്ടിങ്, കോര്‍പ്പറേറ്റ് ഷൂട്ടിങ് തുടങ്ങി എല്ലാ സേവനങ്ങളും മികവോടെ വൈശാഖ് കസ്റ്റമര്‍ക്കായി നല്‍കുന്നു എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

തന്നെ സമീപിക്കുന്ന കസ്റ്റമറുടെ ഇഷ്ടം കൃത്യമായി തിരിച്ചറിഞ്ഞാണ് ഓരോ ഷൂട്ടിങ് രീതികളും ഈ യുവാവ് പ്ലാന്‍ ചെയ്യുന്നത്. അതിനാല്‍ ഒരു തവണ എത്തുന്ന കസ്റ്റമര്‍ പിന്നീട് ഈ ആവശ്യങ്ങള്‍ക്കായി വൈശാഖിനെ തന്നെ സമീപിക്കുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

സോഷ്യല്‍ മീഡിയയിലൂടെയും മൗത്ത് പബ്ലിസിറ്റിയിലൂടെയുമാണ് കസ്റ്റമേഴ്‌സ് വൈശാഖിനെ തേടിയെത്തുന്നത്. ഫ്രീലാന്‍സ് എന്ന ബിസിനസ് സാധ്യത തിരിച്ചറിഞ്ഞതിനാല്‍ തന്നെ നിരവധി വെഡ്ഡിംഗ് കമ്പനികള്‍ക്ക് മികച്ച സേവനവും വൈശാഖ് നല്‍കുന്നു. വിദേശരാജ്യങ്ങളിലും ഫോട്ടോഗ്രഫിയുമായി എത്തണമെന്നും തന്റെ ഫ്രീലാന്‍സ് സേവനത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കണം എന്നതുമാണ് വൈശാഖിന്റെ സ്വപ്‌നം. പാഷന്‍ പിന്തുടര്‍ന്നാല്‍ വിജയിക്കാന്‍ സാധിക്കുമെന്നതിന് മികച്ച ഉദാഹരണമാണ് വൈശാഖ് ശിവനെന്ന ഈ യുവാവ്…!
https://www.instagram.com/stories_in_vysakh_sivan_?igsh=MWRtenRqdmxkMXd5Yw%3D%3D



