EntertainmentEntreprenuershipSuccess Story

പാഷനെ നെഞ്ചോടു ചേര്‍ത്ത്,സ്വപ്നങ്ങളെ സ്വന്തമാക്കിയ ലക്ഷ്യബോധം

സ്വപ്‌നങ്ങളിലേക്ക് നടന്നുകയറാന്‍ വലിയ നിക്ഷേപങ്ങളെക്കാള്‍ പ്രധാനം ലക്ഷ്യബോധമുള്ള മനസ്സും തളരാത്ത പോരാട്ടവീര്യവുമാണ്. തന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെയും അധ്വാനത്തിലൂടെയും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ് വരുണ്‍ പാലാക്കൂല്‍ എന്ന ഫോട്ടോഗ്രാഫര്‍.

പഠനവും മുന്നോട്ടുള്ള ജീവിതവും ജീവിത സാഹചര്യങ്ങളും നല്‍കിയ തിരിച്ചറിവായിരുന്നു അരുണിന്റെ ഫോട്ടോഗ്രാഫി മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പായത്. സ്വന്തം അധ്വാനത്തില്‍ മുന്നോട്ട് പോകണമെന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു തന്റെ പ്ലസ് ടു പഠനകാലത്ത് ശ്രീജന്‍ എന്ന വീഡിയോഗ്രാഫര്‍ക്കൊപ്പം വരുണ്‍ ഫോട്ടോഗ്രാഫി രംഗത്ത് അസിസ്റ്റന്റ് ആയി ചേരുന്നത്. പഠനവും ജോലിയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോയി.

ഡിഗ്രി പൂര്‍ത്തിയായതോടെ മനസില്‍ സൂക്ഷിച്ച ഫോട്ടോഗ്രഫി എന്ന സ്വപ്‌നത്തെ ജീവിതത്തില്‍ കൂടെ കൂട്ടാന്‍ വരുണ്‍ തീരുമാനിച്ചു. പ്രതിസന്ധികള്‍ ഏറെ നിറഞ്ഞതായിരുന്നു വരുണിന്റെ തുടക്കകാലം. വര്‍ക്കുകള്‍ ഒന്നും ലഭിക്കാതിരുന്നപ്പോഴും വ്യത്യസ്തമായ ഫോട്ടോ ഫ്രെയിമിങ്ങിലൂടെയും ലൈറ്റിങ്ങിലൂടെയും ഫോട്ടോഗ്രാഫിയുടെ പുതിയ സാധ്യതകള്‍ വരുണ്‍ പഠിച്ചെടുത്തു. ക്യാമറ എന്ന പെന്‍സില്‍ കൊണ്ട് തനിക്ക് മുന്നില്‍ കാണുന്ന ലോകത്തെ വരുണ്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയെടുത്തു.

പഠനം പൂര്‍ത്തിയാക്കിയ മകന്‍ ഫോട്ടോഗ്രഫിയിലേക്ക് കടക്കുമ്പോഴും മകന്റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി പിന്തുണയുമായി, എല്‍ഐസി ഏജന്റ് ആയ അച്ഛന്‍ കുമാരനും അമ്മ ലതികയുമുണ്ടായിരുന്നു. വിവാഹത്തിനുശേഷം ഭാര്യ അശ്വതിയുടെ കൂടി പിന്തുണ വരുണിന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതല്‍ ഊര്‍ജമായി.
കഠിനാധ്വാനം കൊണ്ടും നിശ്ചദാര്‍ഢ്യം കൊണ്ടും വരുണ്‍ തന്റെ പേര് തന്നെ ഇന്ന് ഒരു ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തിരിക്കുകയാണ്; വരുണ്‍ പാലാ ഫോട്ടോഗ്രാഫി…! വരുണിന്റെ ഓരോ ഫോട്ടോകള്‍ക്കും നിറങ്ങള്‍ നല്‍കി അതിന് കൂടുതല്‍ ഭംഗിയാക്കാന്‍ സുഹൃത്ത് വിജേഷും വരുണിന് ഒപ്പം തന്നെയുണ്ട്. ഫോട്ടോഗ്രാഫര്‍ പദവിയോടൊപ്പം മക്കളായ ആത്മിക്കിനും & ആഗ്‌നേയക്കും റോള്‍ മോഡല്‍ ആകുന്ന ഒരു അച്ഛന്‍ കൂടിയാണ് വരുണ്‍ ഇന്ന്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വരുണ്‍ പാലാക്കൂല്‍ എന്ന പേര് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതിന് പിന്നിലും വരുണിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാണ്. കോവിഡ് കാലത്തെ ലോക്ക് ഡൗണില്‍, സമയത്തെ എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ചു തുടങ്ങി. സോഷ്യല്‍ മീഡിയയുടെ കുതിച്ചുചാട്ടം മനസ്സിലാക്കിയ വരുണ്‍ തന്റെ കഴിവുകള്‍ കൊണ്ട് വിസ്മയമാക്കിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതുതന്നെയായിരുന്നു വരുണ്‍ പാലാക്കൂല്‍ എന്ന പേര് അറിയപ്പെടാനിടയാക്കിയതും.

തന്റെ പാഷനായ പ്രൊഫഷനെ എന്നും കൂടെ ചേര്‍ത്ത് പിടിച്ച് മുന്നോട്ടുപോകാനാണ് വരുണിന്റെ ആഗ്രഹം. ഒപ്പം മനോഹരമായ ഒരു വീട് പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളിലാണ് വരുണ്‍ ഇന്ന്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button