വിശ്വാസവും ക്വാളിറ്റിയും ചേര്‍ന്ന വിജയകഥ; I Glow Beauty

വെണ്ണിക്കുളത്തിന്റെ സൗന്ദര്യലോകത്ത് സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച പേരാണ് ജിനുമോള്‍ വര്‍ഗീസ്. ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഒരു ചെറിയ ബ്യൂട്ടി പാര്‍ലറില്‍ നിന്നാരംഭിച്ച യാത്ര ഇന്ന് ‘I Glow Beauty’ എന്ന വിശ്വാസത്തിന്റെ ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 14 വര്‍ഷമായി സൗന്ദര്യപരിചരണ രംഗത്ത് സജീവമായ ജിനുമോള്‍, ഇന്ന് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാത്രമല്ല, അനേകം സ്ത്രീകള്‍ക്ക് പ്രചോദനമായ ഒരു വനിതാ സംരംഭക കൂടിയാണ്.
ബ്രൈഡല്‍ മേക്കപ്പിലും സ്കിന്‍ കെയര്‍ സര്‍വീസുകളിലും മികച്ച നിലവാരം പുലര്‍ത്തുന്ന I Glow Beauty, വെണ്ണിക്കുളത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി ആളുകളുടെ വിശ്വാസം നേടിയ സ്ഥാപനമാണ്. ഫേഷ്യല്‍, ഹൈഡ്ര ഫേഷ്യല്‍, മാനിക്യൂര്‍, പെഡിക്യൂര്‍ തുടങ്ങി ആധുനിക ബ്യൂട്ടി സര്‍വീസുകള്‍ക്ക് പുറമെ, എയര്‍ ബ്രഷ് മേക്കപ്പ് ഉള്‍പ്പെടെ മികച്ച ബ്രൈഡല്‍ പാക്കേജുകളിലൂടെ നിരവധി വധുക്കളുടെ സ്വപ്ന ദിനം കൂടുതല്‍ മനോഹരമാക്കുകയും ചെയ്യുന്നു.
‘ഗുണമേന്മയാണ് വിശ്വാസത്തിന്റെ അടിത്തറ’ എന്ന ആശയമാണ് ജിനുമോളുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തി. ലാഭത്തെക്കാള്‍ കൂടുതല്‍, ‘കസ്റ്റമര്‍ സാറ്റിസ്ഫാക്ഷ’ന് പ്രാധാന്യം നല്കുന്ന സമീപനമാണ് I Glow Beauty യെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മികച്ച നിലവാരമുള്ള പ്രൊഡക്ടുകളും ശ്രദ്ധാപൂര്‍വമായ സേവനവുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ രഹസ്യം.
കോവിഡ് പോലുള്ള പ്രതിസന്ധികള്‍ പോലും ജിനുമോളുടെ ആത്മവിശ്വാസത്തെ തളര്‍ത്തിയില്ല. കുടുംബത്തിന്റെ പിന്തുണയും സ്വന്തം ആത്മാര്‍ത്ഥമായ പരിശ്രമവും കൂട്ടിനുണ്ടായപ്പോള് ഓരോ വെല്ലുവിളികളെയും മറികടന്ന് കൂടുതല്‍ ശക്തമായി മുന്നേറാന്‍ ജിനുമോള്‍ക്ക് സാധിച്ചു. തനിക്ക് സ്വന്തമായി ഒരു ഷോപ്പ് തുടങ്ങി തന്ന പിതാവിന്റെയും അമ്മയുടെയും അനുഗ്രഹമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ അടിത്തറ. പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ജിനു വര്‍ഗീസിന്റെയും കുടുംബത്തിന്റെയും പിന്തുണ ഈ വിജയയാത്രയില്‍ നിര്‍ണായകമായിരുന്നു.
ഇന്ന് I Glow Beauty ഒരു ബ്യൂട്ടി സ്റ്റുഡിയോ മാത്രമല്ല, സ്വന്തം സ്വപ്നങ്ങള്‍ പിന്തുടരാന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രചോദനം കൂടിയാണ്. സൗന്ദര്യത്തോടൊപ്പം ആത്മവിശ്വാസവും സമ്മാനിക്കുന്ന ഈ സ്ഥാപനം, വരുംകാലത്തും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്നതില്‍ സംശയമില്ല.



