പാഷനില്‍ വിരിഞ്ഞ സ്വപ്‌നം; ബ്രൈഡല്‍ മേക്കപ്പില്‍ വിശ്വാസത്തിന്റെ പേരായി ROSA – The Bridal Makeover Studio

വിജയകരമായ ഓരോ സംരംഭത്തിന്റെയും പിന്നില്‍ ഒരു സ്വപ്‌നമുണ്ട്. എന്നാല്‍ ആ സ്വപ്‌നത്തെ യാഥാര്‍ഥ്യമാക്കുന്നത് കഠിനാധ്വാനവും ആത്മാര്‍ഥതയും അതിനോടുള്ള പാഷനുമാണ്. എറണാകുളം സ്വദേശിനി വിനീതയുടെ ജീവിതയാത്രയും അത്തരത്തില്‍ ഒന്നാണ്. മേക്കപ്പിനോടുള്ള അടങ്ങാത്ത ഇഷ്ടം ഇന്ന് നിരവധി ബ്രൈഡ്‌സിന്റെ വിശ്വാസമായി മാറിയിരിക്കുന്ന ROSA – The Bridal Makeover Studio എന്ന സംരംഭത്തിന്റെ വിജയത്തിന് വഴിയൊരുക്കി.
എറണാകുളം നെട്ടൂരില്‍ ലേക്ഷോര്‍ ഹോസ്പിറ്റലിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ROSA – The Bridal Makeover Studio, ഒരു വര്‍ഷത്തിലേറെയായി ഫ്രീലാന്‍സ് മേഖലയിലൂടെ നേടിയ അനുഭവങ്ങളുടെ കരുത്തിലാണ് രൂപംകൊണ്ടത്. തുടക്കകാലം മുതല്‍ തന്നെ മേക്കപ്പിനെ ഒരു ജോലിയായി മാത്രമല്ല, ഒരു കലയായി കണ്ട വിനീത, ഓരോ ക്ലെയിന്റിന്റെയും വ്യക്തിത്വവും സൗന്ദര്യവും കൂടുതല്‍ മനോഹരമായി അവതരിപ്പിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇന്ന് വിനീതയെ കൂടുതല്‍ ശ്രദ്ധേയയാക്കുന്നത് അവരുടെ സ്‌കിന്‍ ടോണ്‍ മേക്കപ്പിലെ മികവാണ്. ഓരോരുത്തരുടെയും സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് ചെയ്യുന്ന മേക്കപ്പാണ് നിരവധി ക്ലെയിന്റുകളുടെ പ്രശംസ നേടിക്കൊടുത്തത്. ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായിച്ചതും ഈ പ്രത്യേകത തന്നെയാണ്. സ്‌കിന്‍ ടോണ്‍ മേക്കപ്പിനൊപ്പം ഗ്ലാസ് സ്‌കിന്‍, എയര്‍ ബ്രഷ് മേക്കപ്പ് ഉള്‍പ്പെടെ വിവിധ ട്രെന്‍ഡിങ് ബ്രൈഡല്‍ ലുക്കുകളും ഇവിടെ ലഭ്യമാണ്.
മേക്കപ്പില്‍ മാത്രം ഒതുങ്ങാതെ ഹെയര്‍ സ്‌റ്റൈലിംഗ്, സാരി ഡ്രേപ്പിങ്, സ്‌കിന്‍ പ്രിപറേഷന്‍, വിവിധതരം ഹെയര്‍ ട്രീറ്റ്‌മെന്റ് തുടങ്ങി സമ്പൂര്‍ണ ബ്രൈഡല്‍ സേവനങ്ങളാണ് ROSA ഒരുക്കുന്നത്. വിവാഹദിനത്തില്‍ ഒരു വധുവിന് ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും തിളങ്ങാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയിലേക്കാണ് വിനീത കടന്നുവന്നത്. എന്നാല്‍ കഠിനാധ്വാനവും സേവനത്തിലെ ആത്മാര്‍ഥതയും കുടുംബത്തിന്റെ പിന്തുണയും ചേര്‍ന്നപ്പോള്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അവര്‍ക്കായി. ഓരോ വധുവിന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുക എന്ന ഉത്തരവാദിത്വത്തോടെയാണ് ROSA – The Bridal Makeover Studio മുന്നോട്ട് പോകുന്നത്.
ഭാവിയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് ROSA എന്ന ബ്രാന്‍ഡിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കണമെന്നതാണ് വിനീതയുടെ സ്വപ്‌നം. പാഷനെ പിന്തുടര്‍ന്ന ഒരു യുവതിയുടെ ആ യാത്ര ഇന്ന് നിരവധി ബ്രൈഡ്‌സിന്റെ പുഞ്ചിരിയിലും ആത്മവിശ്വാസത്തിലും പ്രതിഫലിക്കുന്നു. അതുകൊണ്ടുതന്നെ ROSA – The Bridal Makeover Studio ഒരു മേക്കോവര്‍ സ്റ്റുഡിയോ മാത്രമല്ല, ഓരോ വധുവിന്റെയും സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ഭംഗി പകരുന്ന വിശ്വാസത്തിന്റെ പേരു കൂടിയാണ്.



