ഓര്‍മകളുടെ ഫ്രെയിമില്‍ നിന്ന് അന്താരാഷ്ട്ര ബ്രാന്‍ഡിലേക്ക്; ‘സച്ചൂസ് വെഡ്ഡിംഗ് കമ്പനി’യുടെ കഥ

ചില ഓര്‍മകള്‍ അങ്ങനെയാണ്; എത്രകാലം കഴിഞ്ഞാലും മാഞ്ഞുപോകാതെ, ജീവിതത്തില്‍ മുന്നോട്ട് നടക്കാനുള്ള വലിയൊരു വെളിച്ചമായി മാറിക്കൊണ്ടിരിക്കും. ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവര്‍ അപ്രതീക്ഷമായി പിരിഞ്ഞുപോകുമ്പോള്‍ തളരാതെ, അവരുടെ ഓര്‍മകളെ ചേര്‍ത്തുപിടിച്ച് സ്വപ്നങ്ങളിലേക്ക് ചിറകടിച്ചുയരുകയാണ് ആറ്റിങ്ങല്‍ സ്വദേശി അക്ഷയ് പി.എസ്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അക്ഷയ്ക്ക് തന്റെ പ്രിയ സഹോദരന് സച്ചുവിനെ നഷ്ടമാകുന്നത്. ആ വേര്‍പാടിന്റെ വേദന മനസ്സിലൊതുക്കി, എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായ്പയെടുത്ത് വാങ്ങിയ ഒരു ഒറ്റ ക്യാമറയുമായാണ് അക്ഷയ് ഫോട്ടോഗ്രാഫിയെന്ന തന്റെ പാഷനിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. വേര്‍പിരിഞ്ഞുപോയ പ്രിയ സഹോദരന്റെ ഓര്മ നിലനിര്‍ത്താന്‍ തന്റെ സംരംഭത്തിന് ‘സച്ചൂസ് വെഡ്ഡിംഗ് കമ്പനി’ എന്ന് പേരിട്ടു. ഇന്ന് 25 – ഓളം പ്രൊഫഷണല്‍ ജീവനക്കാരും, സ്വന്തമായി നിരവധി അത്യാധുനിക ക്യാമറകളും ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളുമുള്ള വലിയൊരു വെഡ്ഡിംഗ് ഫോട്ടോഗ്രാഫി നെറ്റ്വര്‍ക്കായി ഈ സ്ഥാപനം വളര്‍ന്നതിന് പിന്നില്‍ അക്ഷയുടെ കഠിനധ്വാനവും നിശ്ചയദാര്‍ഢ്യവും കാണാം.

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, എഡിറ്റിംഗ് തുടങ്ങി വെഡ്ഡിംഗ് ഷൂട്ടുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സ്വന്തം സ്റ്റുഡിയോയിലൂടെ തന്നെയാണ് ഇവര്‍ നല്‍കുന്നത്. തികഞ്ഞ പ്രൊഫഷണലിസവും മികച്ച സാങ്കേതികവിദ്യകളും ഉപയോഗിച്ച് നല്കുന്ന ഗുണനിലവാരം തന്നെയാണ് സച്ചൂസ് വെഡ്ഡിംഗ് കമ്പനിയുടെ പ്രധാന മുഖമുദ്ര. വിപണിയിലെ മറ്റ് മത്സരങ്ങളെക്കുറിച്ചോ വെല്ലുവിളികളെക്കുറിച്ചോ ചിന്തിക്കാതെ, സ്വന്തം വര്‍ക്കിന്റെ പൂര്‍ണതയിലും ഗുണമേന്മയിലും പൂര്‍ണ വിശ്വാസമര്‍പ്പിച്ചാണ് ഇവര്‍ മുന്നേറുന്നത്. ഓരോ ഘട്ടത്തിലും വിപണിയിലെ പുതിയ മാറ്റങ്ങള്‍ പഠിച്ച് സ്വയം അപ്ഡേറ്റ് ചെയ്യാനും ഇവര്‍ ശ്രദ്ധിക്കുന്നു.
സോഷ്യല്‍ മീഡിയയിലൂടെ തേടിയെത്തുന്ന ക്ലെയിന്റുകള്‍ക്ക് പുറമെ, ഒരിക്കല്‍ സമീപിച്ചവര്‍ വീണ്ടും തേടിയെത്തുന്നു എന്നത് തന്നെയാണ് സച്ചൂസ് വെഡിങ് കമ്പനിയുടെ വിജയം. നിലവിലുള്ള ഉപഭോക്താക്കളുടെ സംതൃപ്തിയും അവര്‍ നല്കുന്ന റഫറന്സുകളുമാണ് ബിസിനസ്സ് വളര്‍ച്ചയുടെ അടിത്തറ. ഇന്ന് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലുടനീളവും ദുബായ്, യുകെ (ഡഗ) തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇവര്‍ ഫോട്ടോഗ്രാഫി സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.
ഒരു സാധാരണ സ്വിഫ്റ്റ് കാറില്‍ നിന്ന് തുടങ്ങി, ഇന്ന് തന്റെ അധ്വാനത്തിന്റെ ഫലമായി ബിഎംഡബ്ല്യു സ്വന്തമാക്കിയിരിക്കുകയാണ് അക്ഷയ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയാണ് ഈ യാത്രയിലുടനീളം അക്ഷയ്ക്ക് കരുത്തേകിയത്. കടം വാങ്ങി തുടങ്ങിയ ഒരു ക്യാമറയില്‍ നിന്ന് തുടങ്ങി ഇന്ന് അന്താരാഷ്ട്ര തലത്തിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ച സച്ചൂസ് വെഡ്ഡിംഗ് കമ്പനിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുകയെന്നതാണ് അക്ഷയ്-യുടെ ലക്ഷ്യം…!
https://www.instagram.com/sachuswedding?stkn=MWVyYzBiZXMyeHp4aQ%3D%3D
https://www.instagram.com/achu_akshay_attingal?stkn=MW91OTJ2OWRpaTFpOQ%3D%3D



