Success Story

ഇന്റീരിയര്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാം… അതും നിങ്ങളുടെ ബഡ്ജറ്റില്‍ – DEC ARC INTERIORS

ഓരോ വീടിനെയും വ്യത്യസ്തവും മനോഹരവുമാക്കി തീര്‍ക്കുന്നത് ഇന്റീരിയറുകളാണ്. ഫര്‍ണിച്ചറുകളും നിറങ്ങളും മാത്രമല്ല, വീടിനകത്തെ തണുപ്പും ചൂടും നിയന്ത്രിക്കാനും കാലാവസ്ഥയ്ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കാനും മികച്ച ഇന്റീരിയറിങ്ങിലൂടെ സാധിക്കും. ഒരു വീടിന്റെ സ്വീകരണമുറി മുതല്‍ അടുക്കള വരെ അടുക്കും ചിട്ടയോടും കൂടി അതിമനോഹരമാക്കുക എന്നത് പ്രാവീണ്യമുള്ള ഇന്റീരിയര്‍ ഡിസൈനേഴ്‌സിന് മാത്രം സാധിക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പ്രാവീണ്യവും മികവും കൊണ്ട് ശ്രദ്ധേമായ ഒരു സംരംഭമാണ് DEC ARC INTERIORS.

കട്ടപ്പന സ്വദേശിയായ എബിന്‍ ജോണ്‍ 2014ലാണ് DEC ARC INTERIORS എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഇന്റീരിയര്‍ സംബന്ധമായി റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ മേഖലകള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

B.Sc ഇന്റീരിയര്‍ ഡിസൈനിങ് പഠനശേഷം ധാരാളം ഇടങ്ങളില്‍ ഇന്റീരിയര്‍ ഡിസൈനറായി പ്രവര്‍ത്തിച്ച എബിന് സ്വന്തമായി ഒരു സംരംഭം എന്നത് ഏറെ കാലത്തെ സ്വപ്‌നമായിരുന്നു. അങ്ങനെയാണ് സീറോ ഇന്‍വെസ്റ്റ്‌മെന്റില്‍ പ്രവൃത്തി പരിചയവും പ്രാവീണ്യവും മാത്രം കൈമുതലാക്കി DEC ARC എന്ന സംരംഭം അദ്ദേഹം ആരംഭിക്കുന്നത്. തുടക്കത്തില്‍ ഏറെ പ്രതിസന്ധികളുണ്ടായിരുന്നുവെങ്കിലും അവയിലൊന്നും പതറാതെ ഉറച്ചുനില്‍ക്കാന്‍ എബിന് കരുത്തേകിയത് ഈ മേഖലയിലുള്ള പ്രാവീണ്യമായിരുന്നു.

ഇന്ന് കേരളമൊട്ടാകെയും അത് പോലെ കര്‍ണാടകയിലും സേവനം നല്‍കുന്ന വിജയസംരംഭമാണ് DEC ARC INTERIORS. ഓരോ കസ്റ്റമറുടെയും മനസിലുള്ള ചിത്രത്തെ അത് പോലെ യാഥാര്‍ത്ഥ്യമാക്കി നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നുള്ളതാണ് ധാരാളം കസ്റ്റമേഴ്‌സ് തേടിയെത്തുന്ന സംരംഭമാക്കി DEC ARC നെ മാറ്റിയത് എന്നത് ശ്രദ്ധേയമാണ്.

ആധുനിക മോഡേണ്‍ രീതിയിലെ ക്വാളിറ്റി പ്രൊഡക്റ്റുകള്‍ ഉപയോഗിച്ച് കൊണ്ടാണ് കസ്റ്റമറിന് ആവശ്യമായ ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’ വര്‍ക്കുകള്‍ ഇവര്‍ ചെയ്തു നല്‍കുന്നത്. ഓരോ പ്രദേശത്തെയും കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിലയില്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു നല്‍കുന്നതിനാല്‍ തന്നെ ഏറെ കാലം യാതൊരു പ്രശ്‌നവും കൂടാതെ അവ നിലനില്‍ക്കുന്നു. മാത്രമല്ല, വര്‍ക്കിന് ശേഷം മാറ്റമില്ലാത്ത നിലയില്‍ ‘ആഫ്റ്റര്‍ സെയില്‍സ്’ പിന്തുണയും ഇവര്‍ ഉറപ്പ് നല്‍കുന്നു.

മാനേജിങ് ഡയറക്ടറായി ഭാര്യ ഷെറിനും എബിന് ഒപ്പം തന്നെയുണ്ട്. ഇരുവരുടെയും ഒരുമിച്ചുള്ള പരിശ്രമമാണ് ഇന്ന് ഈ കാണുന്ന നിലയിലേക്ക് ഈ സ്ഥാപനത്തെ ഉയര്‍ത്തിയത്. നിലവില്‍ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു സംരംഭമാക്കി DEC ARC INTERIORS നെ മാറ്റാനുള്ള ശ്രമത്തിലാണ് ഇരുവരും.

https://www.instagram.com/dec_arc?igsh=MWFxZHhoeW1pczA2ZA%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button