EntreprenuershipSuccess Story

ഐടി പ്രൊഫഷനില്‍ നിന്നും യോഗയുടെ സമുദ്രത്തിലേക്ക്; മനക്കരുത്തിന്റെ വിജയഗാഥയുമായി മോനിഷ

കരിയറിന്റെ തിളക്കത്തിനിടയിലും മനസ്സിന്റെ സമാധാനം തേടിയുള്ള ഒരു യാത്ര എങ്ങനെ ഒരു വലിയ സംരംഭമായി മാറും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മോനിഷ. ദുബായില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മോനിഷ, ഇന്ന് ഒട്ടേറെ കുടുംബങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിന്റെ കാവലാളായി ‘സമുദ്ര യോഗ’ എന്ന തന്റെ സ്വപ്‌ന സംരംഭത്തിലൂടെ വിസ്മയം തീര്‍ക്കുകയാണ്.

യുഎസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ടീം ലീഡായി പ്രവര്‍ത്തിക്കുകയാണ് മോനിഷ. മറ്റേതൊരു സ്ത്രീയെയും പോലെ മാതൃത്വത്തിന്റെ സന്തോഷങ്ങള്‍ക്കിടയിലും ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ എന്ന നിശബ്ദ ശത്രുവിനെ മോനിഷയ്ക്ക് നേരിടേണ്ടി വന്നു. ഇരട്ടക്കുട്ടികളുടെ ജനനത്തിന് ശേഷം നേരിട്ട ആ ഇരുണ്ട ദിനങ്ങളില്‍ നിന്നും മോചനമേകിയത് യോഗയായിരുന്നു.

കുട്ടികള്‍ക്ക് ആറു വയസ്സായപ്പോള്‍ യാദൃശ്ചികമായി തുടങ്ങിയ യോഗ പഠനം മോനിഷയുടെ ജീവിതവീക്ഷണം തന്നെ മാറ്റിമറിച്ചു. യോഗയുടെ തിയറികള്‍ ആഴത്തില്‍ പഠിച്ചതോടെ തന്റെ മാനസിക പ്രയാസങ്ങളുടെ മൂലകാരണം തിരിച്ചറിയുകയും, ആ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ മോനിഷ തീരുമാനിക്കുകയും ചെയ്തു. ആ തീരുമാനമാണ് ‘സമുദ്ര യോഗ’ എന്ന സംരംഭത്തിന്റെ വിത്ത് പാക്കിയത്.

2024 ഫെബ്രുവരിയില്‍ ഔദ്യോഗികമായി ആരംഭിച്ച സമുദ്ര, കേവലം ഒരു യോഗ സെന്റര്‍ മാത്രമല്ല. യോഗയുടെ വിവിധ രൂപങ്ങള്‍ക്കൊപ്പം (Prenatal Yoga, Therapeutic, Fitness, Children’s Yoga, Yoga for special needs) സൗണ്ട് ഹീലിംഗ്, ലൈഫ് കോച്ചിംഗ്, അബന്‍ഡന്‍സ് & മാനിഫെസ്‌റ്റേഷന്‍ കോഴ്‌സുകള്‍ എന്നിവയും സമന്വയിപ്പിച്ചതാണ്. സൗണ്ട് ഹീലിംഗ് (Sound Healing) എന്ന വിദ്യയിലൂടെ ഗര്‍ഭിണികള്‍ക്കും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കും വലിയ മാറ്റങ്ങളാണ് സമുദ്ര ഉറപ്പാക്കുന്നത്.

സൗണ്ട് ഹീലിംഗ് തന്റെ നിയോഗമാണെന്നാണ് മോനിഷ വിശ്വസിക്കുന്നത്. ഗര്‍ഭകാലത്തെ ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും പ്രസവാനന്തര ആരോഗ്യത്തിനും സമുദ്ര നല്‍കുന്ന പിന്തുണ ഇന്ന് പ്രവാസികള്‍ക്കിടയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വ!ര്‍ഷക്കാലമായി Dr. Jignasha Kulkarni യുടെ ശിക്ഷണത്തില്‍ സൗണ്ട് ഹീലിംഗ് മോനിഷ ചെയ്തുവരുന്നുണ്ട്. കൂടാതെ കുട്ടികള്‍ക്കായി കരാട്ടെ, കിക്ക് ബോക്‌സിംഗ്, യോഗ ക്ലാസ്സുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മത്സരബുദ്ധിയുള്ള ഈ മേഖലയില്‍ സേവനത്തിന്റെ ഗുണനിലവാരമാണ് സമുദ്രയെ വേറിട്ടു നിര്‍ത്തുന്നത്. മികച്ച പരിശീലകരും കുറഞ്ഞ ഫീസും സമുദ്രയുടെ പ്രത്യേകതയാണ്. ലാഭത്തെക്കാള്‍ ഉപരി മോനിഷയ്ക്ക് ഇതൊരു സേവനമാണ്. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി സ്ത്രീകള്‍ക്കായി സൗജന്യ ക്ലാസ്സുകള്‍ നല്‍കിക്കൊണ്ട് വലിയൊരു കമ്മ്യൂണിറ്റിയെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് മോനിഷയിപ്പോള്‍.

തന്റെ കരിയറും പാഷനും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ ഭര്‍ത്താവ് മുരളീകൃഷ്ണന്റെയും മക്കളുടെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ മോനിഷയ്ക്കുണ്ട്. സ്വന്തം ജീവിതത്തിലെ കറുത്ത പാളികളെ പോസിറ്റീവ് എനര്‍ജിയാക്കി മാറ്റി, ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന മോനിഷയുടെ ഈ യാത്ര ഓരോ സംരംഭകയ്ക്കും വലിയൊരു പ്രചോദനമാണ്…!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button