Business ArticlesEntreprenuershipSpecial Story

ഇന്റീരിയര്‍ ഫര്‍ണിഷിംഗ് മേഖലയില്‍ വിസ്മയം തീര്‍ത്ത് Zebra Lines Interior Solutions

ഒരു വ്യക്തിയ്ക്ക് ഏറ്റവും ഇഷ്ടമുള്ളതും അവന് ഏറ്റവും ‘കംഫര്‍ട്ടാ’യതും എപ്പോഴും അവന്റെ വീട് തന്നെയായിരിക്കും. വീട് പോലെ തന്നെയാണ് ഓരോ സംരംഭകര്‍ക്കും അവരുടെ ഓഫീസുകളും. വീട് ഏറ്റവും സ്‌നേഹം നിറഞ്ഞ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണെങ്കില്‍ ഓഫീസുകള്‍ നിങ്ങളുടെ സംരംഭത്തെ കൂടുതല്‍ മികച്ചതാക്കുന്നു.

നമ്മുടെ ഓഫീസ് കൂടുതല്‍ മനോഹരമാക്കാന്‍ വേണ്ടി എന്തൊക്കെയാണ് നമ്മള്‍ ഓരോരുത്തരും ചെയ്യുന്നത്. അകവും പുറവും മോടി പിടിപ്പിക്കുക, ഭിത്തികള്‍ക്ക് ഏറ്റവും ഭംഗിയുള്ള പെയിന്റ് ഉപയോഗിക്കുക, ഫര്‍ണിച്ചറുകള്‍, കര്‍ട്ടനുകള്‍, ലൈറ്റുകള്‍, പരിസരത്ത് ചെടികള്‍ നട്ട് വളര്‍ത്തുക. അങ്ങനെ അങ്ങനെ പോകുന്നു ഓരോന്നും.. പക്ഷേ, എത്രയൊക്കെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തിട്ടും അതൊന്നും നമ്മുടെ മനസ്സിന് തൃപ്തി തരാത്തത് പോലെ നമുക്ക് തോന്നിയിട്ടില്ലേ ? വാങ്ങുമ്പോഴുള്ള ഭംഗി പിന്നീട് നഷ്ടപ്പെട്ടത് പോലെ അനുഭവപ്പെട്ടിട്ടില്ലേ ? അതിന് കാരണം അവയുടെ ഗുണമേന്മയില്ലായ്മയും ഈ മേഖലയില്‍ കൃത്യമായ അറിവില്ലാത്ത ആളുകളെ നമ്മള്‍ സമീപിച്ചതും കൊണ്ടുമാണ്.

നമ്മുടെ മനസ്സിനിണങ്ങിയ രീതിയില്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യുന്നതില്‍ മാത്രമല്ല, അവ മികച്ചതും മൂല്യമുള്ളതുമായിരിക്കണം. അതിന് വേണ്ടി ഉപയോഗിക്കുന്ന Furnishing Materials  അതിലും മികച്ചതായിരിക്കണം. Zebra Lines Interior Solutions എന്ന സ്ഥാപനം ഇത്രത്തോളം മികച്ചതാവാന്‍ കാരണവും അത് തന്നെയാണ്. ഇന്റീരിയര്‍ മെറ്റീരിയലുകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരേയൊരു സൊല്യൂഷനായി ഈ സ്ഥാപനം തലയുയര്‍പ്പോടെ നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നുണ്ട്.

Zebra Lines Interior Solutions  എന്ന സ്ഥാപനം കേരളത്തിലെ വെറുമൊരു ഫര്‍ണിഷിങ് ഡീലിങ് കമ്പനി മാത്രമല്ല. ഒരു കസ്റ്റമറിന് ആവശ്യമായ ഇന്റീരിയര്‍ വര്‍ക്കുകളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളും മികച്ച സേവനവും ഇവിടെയുണ്ട്. കൊമേഴ്ഷ്യല്‍ ആയാലും റെസിഡന്‍ഷ്യല്‍ ആയാലും എല്ലാ രീതിയിലുമുള്ള വാള്‍ പേപ്പര്‍, Blinds, Curtains, വുഡന്‍ ഫ്‌ലോറിങ്ങും തുടങ്ങി ഓരോ കസ്റ്റമര്‍ക്കും ആവശ്യമായ അവരുടെ മനസിനിണങ്ങിയ സ്വപ്‌നങ്ങള്‍ക്ക് ആവശ്യമായ എല്ലാ ഇന്റീരിയര്‍ പ്രോഡക്റ്റുകളും ഇവിടെ ലഭ്യമാണ്.

2017 ല്‍ സ്ഥാപിതമായ Zebra Lines Interior Solutions ഇത്ര വേഗം ജനപ്രീതി നേടിയതിന് കാരണം ഒന്ന് മാത്രമാണ്; ഈ മേഖലയെ കുറിച്ചുള്ള അവരുടെ വ്യക്തമായ അറിവ്…! എല്ലാ പ്രധാന ബ്രാന്റുകളുടെയും ഇന്റീരിയര്‍ പ്രൊഡക്റ്റുകള്‍ ഇവിടെ ലഭ്യമാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രമല്ല, കേരളത്തില്‍ എല്ലായിടത്തും ഇവരുടെ സേവനം കൃത്യസമയത്ത് തന്നെ കസ്റ്റമേഴ്‌സിനും എല്ലാ ഫര്‍ണിഷിങ് ഡീലര്‍മാര്‍ക്കും ലഭ്യമാണ് എന്നതും ഏറെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെയാണ് ഏറ്റവും കൂടുതല്‍ മൂല്യമുള്ള ഇന്റീരിയര്‍ സൊല്യൂഷന്‍സ് സ്ഥാപനങ്ങളുടെ മുന്‍നിരയിലേക്ക് വളരെ വേഗം തന്നെ Zebra Lines Interior Solutions  കടന്ന് വരാന്‍ സാധിച്ചതും.

കൃത്യനിഷ്ഠയില്ലാത്തവര്‍ക്കും വ്യക്തമായ അറിവില്ലാത്തവര്‍ക്കും ഇന്റീരിയര്‍ വര്‍ക്കുകള്‍ നല്‍കി, പലപ്പോഴും സ്വന്തം വീടിന്റെ ചുമരുകളേയും സ്ഥാപനങ്ങളുടെ ഇന്റീരിയറുകളെയും നമ്മള്‍ ഏറ്റവും മോശപ്പെട്ട രീതിയിലേക്ക് തരം താഴ്ത്താറുണ്ട്. ഗസ്റ്റുകള്‍ വരുമ്പോള്‍ ആകെ നാണം കെട്ടു പോകുന്ന അവസ്ഥ നമ്മളില്‍ അഭിമുഖീകരിക്കാറുണ്ട്. ഇനി അതോര്‍ത്ത് തീരെ പേടി വേണ്ട. ഓരോരുത്തരെയും അത്ഭുതപ്പെടുത്തുന്ന സേവനമാണ് ഈ സ്ഥാപനം കാഴ്ച്ച വയ്ക്കുന്നത്. നിങ്ങളുടെ മനസ്സിനിണങ്ങിയ ഇന്റീരിയര്‍ പ്രോഡക്ട്‌സ് ഇവിടെ മിതമായ വിലയില്‍ ലഭ്യമാണ്.

Zebra Lines Interior Solutions ഓരോ കസ്റ്റമര്‍ക്കും നല്കുന്നത് ഏറ്റവും മികച്ച ബ്രാന്‍ഡഡ് ഇന്റീരിയര്‍ പ്രോഡക്ടുകളാണ്. മികച്ച ടെക്‌നിക്കല്‍ അറിവിന്റെ പിന്‍ബലം കസ്റ്റമേഴ്‌സിന് കൃത്യമായ സേവനം നല്കുവാന്‍ ഇവരെ പ്രാപ്തരാക്കുന്നു. ഈ മേഖലയില്‍ കൃത്യമായ അറിവ് നേടിയത് കൊണ്ട് തന്നെ ഓരോ വ്യക്തികളുടെയും മനസ്സറിഞ്ഞുകൊണ്ട് ഇവര്‍ക്ക് ഇന്റീരിയര്‍ വളരെയധികം ഭംഗിയാക്കാന്‍ സാധിക്കുന്നുണ്ട്. ഇന്റീരിയര്‍ പ്രശ്‌നങ്ങളുടെ എല്ലാ സൊല്യൂഷന്‍സും ഇവരുടെ കൈയില്‍ സുരക്ഷിതമാണ്.

പണത്തിന് മൂല്യം ഉണ്ടാകുന്നത് എപ്പോഴും ആ പണത്തിനുള്ള സേവനമോ പ്രൊഡക്‌റ്റോ കിട്ടുമ്പോഴാണല്ലോ. ഈ സ്ഥാപനം കേരളത്തിന് നല്‍കുന്നതും ആ ഒരു മൂല്യം തന്നെയാണ്. ഇന്ന് വളര്‍ന്ന് കൊണ്ടിരിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഇന്റീരിയര്‍ സൊല്യൂഷന്‍ സ്ഥാപനമാണ് Zebra Lines Interior Solutions.

ബ്രാന്‍ഡഡ് കമ്പനികളില്‍ നിന്നും പ്രൊഡക്റ്റുകള്‍ നേരിട്ടു വാങ്ങുന്നതിനാല്‍, ഗുണമേന്മ നിലനിര്‍ത്താന്‍ എപ്പോഴും ഈ സ്ഥാപനത്തിന് സാധിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റോക്ക് നിലനിര്‍ത്തുന്ന ഈ സ്ഥാപനം മറ്റുള്ള ഇന്റീരിയര്‍ ഫര്‍ണിഷിങ് സ്ഥാപനങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് അവരുടെ ഗുണമേന്മയില്‍ തന്നെയാണ്. ഈ മേഖലയിലുള്ള എല്ലാ ഡീലര്‍മാര്‍ക്കും ആര്‍ക്കിടെക്ടുകള്‍ക്കും പ്രൊഡക്റ്റുകളെ കുറിച്ച് കൃത്യമായ അറിവ് എത്തിച്ചു കൊടുക്കുന്നത് കൊണ്ട് തന്നെ ഇന്റീരിയര്‍ മേഖലയില്‍ ഒരു വിസ്മയം തീര്‍ക്കുകയാണ് ഈ സ്ഥാപനം.

പലപ്പോഴും നമ്മള്‍ ചിന്തിച്ചിട്ടില്ലേ നമ്മുടെ പഴയ വീടിനെ എങ്ങനെ പുതിയ രീതിയിലാക്കാം… നമ്മുടെ ഓഫീസുകളുടെ പ്രവര്‍ത്തനം പാതിയില്‍ നിര്‍ത്താതെ തന്നെ എങ്ങനെ ഇന്റീരിയര്‍ ചെയ്ത് പോസിറ്റീവ് രീതിയിലെത്തിക്കാം എന്നൊക്ക.. ജോലി ചെയ്യുന്ന ഓഫീസുകളുടെ അന്തരീക്ഷവും അവിടുത്തെ ചുറ്റുപാടും ശരിയല്ലെങ്കില്‍ നല്ല രീതിയില്‍ ബിസിനസ് മേഖലയെ വളര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. നല്ല ചുറ്റുപാടിലാണല്ലോ നല്ല ക്രിയേറ്റീവ് ഐഡിയകള്‍ രൂപപ്പെടുന്നത്.

നിങ്ങളുടെ പഴയ വീടിനെയും ഓഫീസിനെയും കുറഞ്ഞ സമയത്തില്‍ ഏറ്റവും മികച്ച ആധുനിക രീതിയിലേക്ക് മാറ്റാന്‍ ഈ സ്ഥാപനത്തിന് സാധിക്കും. അതും ചുറ്റുപാടുകളെ നശിപ്പിക്കാത, Less Polluted എന്ന രീതിയില്‍. കസ്റ്റമറുടെ ആരോഗ്യത്തെ ബാധിക്കാത്തതും Green Guard സര്‍ട്ടിഫൈഡുമായ പ്രൊഡക്റ്റുകള്‍ മാത്രമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ലാഭം എന്നതിനേക്കാള്‍ കസ്റ്റമറുടെ ആരോഗ്യത്തിനും അവരുടെ ജീവിതത്തിനും ഇവര്‍ നല്‍കുന്നത് വലിയ മൂല്യമാണ്. അത് കൊണ്ട് തന്നെയാണ് ഓരോ കസ്റ്റമര്‍ക്കും ഇവിടെ പ്രിയങ്കരമാകുന്നതും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ Zebra Lines Interior Solutions അന്വേഷിച്ചു എത്തുന്നതും.

യൂറോപ്യന്‍ നിലവാരത്തിലുള്ളതും മികച്ച ആര്‍ക്കിടെക്ചര്‍മാര്‍ ഡിസൈന്‍ ചെയ്യുന്നതുമായ വാള്‍ പേപ്പറുകളാണ് ഇവിടത്തെ മറ്റ് പ്രത്യേകതകള്‍. 3 D Wallpaper, Digital തുടങ്ങിയവ കൂടാതെ നിങ്ങള്‍ ആവശ്യപ്പെടുന്ന ഇമേജ് ചേര്‍ത്തുള്ള ഡിസൈനുകളും ഇവിടെ ലഭ്യമാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഓരോ ഫര്‍ണിച്ചറുകള്‍ക്കും ചേരുന്ന രീതിയിലുള്ള കര്‍ട്ടനുകള്‍, വാള്‍ പേപ്പറുകള്‍ തുടങ്ങിയവ ഇവിടെ ലഭിക്കും. ഏറ്റവും മൂല്യമുള്ളത് നല്‍കുന്നത് കൊണ്ട് തന്നെ കേരളത്തില്‍ Zebra Lines Interior Solutions സേവനങ്ങളുടെ കാര്യത്തില്‍ ഒരു ബ്രാന്‍ഡ് തന്നെയാണ്.

കേരളത്തിനെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും തങ്ങളുടെ സേവനങ്ങളെ എത്തിക്കാനും കൃത്യമായ അറിവ് അവര്‍ക്കു നല്‍കാനുമാണ് Zebra Lines Interior Solutionsന്റൈ തീരുമാനം. ഇതനെല്ലാം പുറമെ, ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ വാള്‍ പേപ്പര്‍, വുഡന്‍ ഫളോറിങ്, ഹോസ്പിറ്റല്‍ ഫ്‌ളോറിങ്, Mosquito Net  തുടങ്ങിയവയുടെ വിതരണവും Zebra Lines Interior Solutions എന്ന ഈ മികച്ച സ്ഥാപനം നിര്‍വഹിക്കുന്നുണ്ട്.

Zebra Lines Interior Solutions
Tc 13/1130, Kannanmoola,
Medical College P.O., Trivandrum – 695011
Ph : 7994549001, 7994549002
E-mail : Zebralinestvm.kerala@gmail.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button