EntreprenuershipSpecial Story

ആരോഗ്യമുള്ള പല്ലുകള്‍ക്ക് ഇനി ട്രിനിറ്റി ദന്തല്‍ ക്ലിനിക്ക്

മക്കളുടെ നല്ല ഭാവിയെ കുറിച്ചോര്‍ത്ത് ആകുലപ്പെടാത്ത മാതാപിതാക്കളുണ്ടാകില്ല അല്ലേ? എന്നാല്‍ രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കുന്ന മക്കള്‍ വളരെ കുറവാണ്. സ്വന്തം താത്പര്യങ്ങളേക്കാള്‍ തങ്ങളുടെ പ്രീയപ്പെട്ടവരുടെ ഇഷ്ടങ്ങള്‍ക്ക് വില നല്‍കുക എന്നത് നിസാരകാര്യവുമല്ല. അത്തരത്തില്‍ മരണപ്പെട്ടുപോയ തന്റെ അച്ഛന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുകയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ.ട്രീസ റജി.

കുടുംബമാണ് ട്രീസക്ക് മറ്റെന്തിനേക്കാള്‍ വലുത്. മകള്‍ സാമ്പത്തികമായി മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണമെന്നത് ട്രീസയുടെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. ബി.ഡി.എസ് പഠനത്തിന് ശേഷം നാല് വര്‍ഷത്തോളം പ്രവൃത്തിപരിചയം നേടിയ ട്രീസ തന്റെ അച്ഛന്റെ ആഗ്രഹത്തിനൊത്ത് സ്വന്തമായൊരു ദന്തല്‍ ക്ലിനിക്ക് ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ 2014-ല്‍ തമിഴ്‌നാട് കന്യാകുമാരിക്കടുത്ത് ചുഴാലില്‍ തന്റെ ആദ്യ സംരംഭമായ ട്രിനിറ്റി ദന്തല്‍ ക്ലിനിക്ക് ആരംഭിച്ചു. നിരവധി ദന്തല്‍ ക്ലിനിക്കുകള്‍ നിലവിലുണ്ടായിരുന്നെങ്കിലും മികച്ച പേഷ്യന്റ് കെയറും ആധുനിക മെഷീനുകള്‍ ഉപയോഗിച്ചുള്ള നൂതന ചികിത്സയും ട്രിനിറ്റിയെ വേറിട്ടതാക്കി മാറ്റി.

അങ്ങനെയിരിക്കെ അവിചാരിതമായി ട്രീസയുടെ അച്ഛന്‍ മരണപ്പെടുകയായിരുന്നു. അവസാന ആഗ്രഹമെന്ന നിലയില്‍ അദ്ദേഹം പാളയത്ത് മറ്റൊരു ക്ലിനിക്ക് ആരംഭിക്കണമെന്നായിരുന്നു മകളോട് ആവശ്യപ്പെട്ടത്. അച്ഛന്റെ വിയോഗം മാനസികമായി വളരെ തളര്‍ത്തിയെങ്കിലും അദ്ദേഹം ബാക്കിയാക്കിയ സ്വപ്‌നം സഫലമാക്കുക എന്നതായിരുന്നു ട്രീസയുടെ അടുത്ത ലക്ഷ്യം. അങ്ങനെ 2021-ല്‍ പാളയത്ത് തന്റെ ട്രിനിറ്റി ദന്തല്‍ ക്ലിനിക്കിന്റെ ബ്രാഞ്ച് ആരംഭിച്ചു. ചികിത്സയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്തതുകൊണ്ടുതന്നെ മികച്ച ദന്തല്‍ ക്ലിനിക്കായി മാറി ജനശ്രദ്ധ നേടാന്‍ ട്രിനിറ്റിക്ക് അതിവേഗം സാധിച്ചു.

സ്‌മൈല്‍ ഡിസൈനിങ്, ദന്തല്‍ ഇംപ്ലാന്റ് സര്‍ജറി, ലിപ് സ്‌കാര്‍ റിവിഷന്‍, ഓര്‍ത്തോഡോണ്‍ട്രിക്‌സ്, ചൈല്‍ഡ് ദന്തല്‍ കെയര്‍, റൂട്ട് കനാല്‍ തുടങ്ങിയ ചെറുതും വലുതുമായ എല്ലാ ദന്തല്‍ ചികിത്സയും ട്രിനിറ്റിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ചീഫ് സര്‍ജനായ ട്രീസയെക്കൂടാതെ ആറോളം സര്‍ജന്മാര്‍ ട്രിനിറ്റിയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഗുണമേന്മയുള്ള ഉപകരണങ്ങള്‍ മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. സമയബന്ധിതമായി പ്രവര്‍ത്തിക്കുന്ന മറ്റ് ക്ലിനിക്കുകളില്‍ നിന്നും വ്യത്യസ്തമാണ് ട്രിനിറ്റി. തന്റെ സമയത്തേക്കാള്‍ പേഷ്യന്റിന്റെ സമയക്രമത്തിനാണ് ട്രീസ പ്രാധാന്യം നല്‍കുന്നത്. കൂടാതെ പേഷ്യന്റിനോടുള്ള സൗമ്യമായ പെരുമാറ്റരീതി ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ നിരവധി എന്‍ക്വയറിയാണ് ദിവസേന ട്രിനിറ്റിയിലേക്ക് വരുന്നത്.

ക്ലിനിക്കിലെത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകുന്ന കാഴ്ച തനിക്ക് അതീവ സന്തോഷമാണ് നല്‍കുന്നതെന്നാണ് പേഷ്യന്റ് കെയറിന് വളരെ വില നല്‍കുന്ന ട്രീസ പറയുന്നത്. തന്റെ ആത്മധൈര്യമായ അച്ഛന്‍ കൂടെയുണ്ടെന്ന വിശ്വാസത്തില്‍ മുന്നോട്ടുപോവുകയാണ് ഈ യുവഡോക്ടര്‍. ഭര്‍ത്താവായ റജി ഫ്രാന്‍സീസും മക്കളായ റെയ്ച്ചലും എയ്ഞ്ചലയും പിന്തുണ നല്കി കൂടെത്തന്നെയുണ്ട്. റിട്ട.സര്‍ക്കാര്‍ ജീവനക്കാരായ പരേതനായ എസ്. സെല്‍വരാജ്-ജെ.പി മേഴ്‌സി ദമ്പതികളുടെ മകളാണ് ഡോ.ട്രീസ.

 

 

 

 

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button