EntreprenuershipSuccess Story

പുതിയ ട്രെന്‍ഡിനൊത്തുള്ള ചുവടുകളുമായി Kamal’s Boutique

വ്യക്തികളുടെ അഭിരുചിക്കനുസരിച്ച് വസ്ത്രലോകം മാറിമറിയുമ്പോള്‍, ആ മാറ്റത്തിനൊത്തുള്ള ചുവടുവയ്പുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് മൂവാറ്റുപുഴക്കാരിയായ അശ്വതിയുടെ Kamal’s Boutique. വസ്ത്രവിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളക്കൂറുള്ള മണ്ണ് കേരളത്തിന്റേതാണെന്ന് മനസ്സിലാക്കിയാണ് ബോംബെയില്‍ സ്ഥിരതാമസമാക്കിയ അശ്വതി തന്റെ ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ചത്. ആ തിരിച്ചറിവ് കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തെറ്റിയിട്ടില്ലെന്ന് ഈ സംരംഭക പറയുന്നു.

സ്വപ്‌നങ്ങളില്‍ നെയ്‌തെടുത്ത വസ്ത്രലോകം
വിവാഹത്തിന് മുന്‍പ് കിറ്റെക്‌സില്‍ നിന്ന് ഫാഷന്‍ ടെക്‌നോളജി പഠിച്ചിറങ്ങിയപ്പോള്‍ ഏതൊരു സാധാരണക്കാരിയെയും പോലെ അശ്വതിയും കരുതിയത് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയമായിരുന്നു. അതുകൊണ്ടുതന്നെ പഠിച്ചിറങ്ങിയപ്പോള്‍ അശ്വതി നാട്ടില്‍ ഒരു ജോലിയും കണ്ടുപിടിച്ചിരുന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബോംബെയിലേക്ക് വണ്ടി കയറിയപ്പോള്‍ കരിയര്‍ എന്ന തന്റെ സ്വപ്‌നം ചുവപ്പുനാടയില്‍ കുടുങ്ങിപ്പോകുമോ എന്ന ഭയമായിരുന്നു അവള്‍ക്കും. ഭര്‍ത്താവ് അതിന് പച്ചക്കൊടി കാട്ടിയതോടെ പറക്കാനുള്ള ചിറകുകള്‍ക്ക് അവള്‍ ശക്തി നല്‍കി.

അങ്ങനെ 2012 ജൂണില്‍ തന്റെ ജന്മദേശത്ത് അച്ഛന്‍ നിര്‍ദേശിച്ച പ്രകാരം Kamal’s Boutique എന്ന പേരില്‍ തന്റെ സംരംഭത്തിന് അശ്വതി തിരി തെളിയിച്ചു. അങ്ങനെ ഷോപ്പിന് ഒപ്പം ഓണ്‍ലൈന്‍ ബിസിനസും അശ്വതി ആരംഭിച്ചു. പിന്നീട് തന്റെ സംരംഭം കൂടുതല്‍ ജനകീയമാക്കുക എന്ന ഉദ്ദേശ്യത്തോടെ 2016ല്‍ ഷോപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി ഓണ്‍ലൈന്‍ ബിസിനസിലേക്ക് അശ്വതി കൂടുതല്‍ ശ്രദ്ധ നല്‍കി.

കഴിഞ്ഞ എട്ടു വര്‍ഷമായി ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്ത് ഒരു മുതല്‍ക്കൂട്ടായി മാറാന്‍ Kamal’s Boutique ന് സാധിച്ചിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കാണ് Kamal’s Boutique മുന്‍തൂക്കം നല്‍കുന്നത്. അണ്‍ സ്റ്റിച്ചിഡ് തുണിത്തരങ്ങള്‍ ഫാഷന്റെ മണ്ണായ ബോംബെയില്‍ നിന്ന് അശ്വതി നാട്ടിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും എത്തിച്ചു നല്‍കുന്നു.

ബോംബെയിലെ ഡിസൈന്‍, ട്രെന്‍ഡ് ഒക്കെ ഇവിടെ നിലനില്‍ക്കുമോ എന്ന ചോദ്യത്തിന് തന്റെ വളര്‍ച്ചയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ഉത്തരം നല്‍കാന്‍ അശ്വതിക്ക് സാധിക്കും. കോവിഡ്, പ്രളയം പോലെയുള്ള കാലഘട്ടത്തെ അതിജീവിച്ചും ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഒരു സംരംഭക നേരിടാവുന്ന പ്രശ്‌നങ്ങളെയെല്ലാം അഭിമുഖീകരിച്ചുമാണ് അശ്വതി മുന്നോട്ടുള്ള തന്റെ വിജയയാത്ര തുടരുന്നത്.

ഇന്ന് ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും Kamal’s Boutique ന്റെ തുണിത്തരങ്ങള്‍ എത്തുന്നുണ്ട്. അതില്‍ തന്നെ 75% കസ്റ്റമേഴ്‌സും കേരളത്തില്‍ നിന്നുള്ളവരാണെന്ന് അശ്വതി പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
അശ്വതി
കമല്‍ ബോട്ടിക് : 7021418938

https://www.facebook.com/kamalsboutique

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button