Success Story

ക്രിപ്‌റ്റോയുടെ സാധ്യതകളെ പത്തോളം ഫിസിക്കല്‍ പ്രൊജക്ടുകളിലൂടെ ജനകീയമാക്കി Global Community Development

മനുഷ്യന്‍ അവന്റെ സാമ്പത്തിക കൈമാറ്റത്തിന് ആശ്രയിക്കുന്ന മാര്‍ഗങ്ങള്‍ ഓരോ കാലത്തും മാറിക്കൊണ്ടിരിക്കുന്നു.സാധനങ്ങള്‍ പരസ്പരം കൈമാറുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി, സ്വര്‍ണം, സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള കറന്‍സി, പിന്നീട് ഫിയറ്റ് കറന്‍സി എന്നിങ്ങനെ പോകുന്ന ആ മാറ്റങ്ങളില്‍ ഏറ്റവും ആധുനികമായ ‘ക്രിപ്‌റ്റോ കറന്‍സി’ എന്ന ആശയം പ്രചാരത്തിലായിട്ട് വര്‍ഷങ്ങളായി.മൂല്യവര്‍ദ്ധനവുണ്ടാകുമെന്നതിനാല്‍ വന്‍തോതില്‍ പണം മുടക്കി ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സികള്‍വാങ്ങി സൂക്ഷിക്കുന്നവര്‍ ഇന്നേറെയുണ്ട്.പക്ഷേ നിത്യചെലവിനപ്പുറം വലിയ സമ്പാദ്യമില്ലാത്ത സാധാരണക്കാരന് ഇത്തരം ഇന്‍വെസ്റ്റ്‌മെന്റുകള്‍ സാധ്യമാണോ? ഉത്തരം അതെ എന്നാണ്. ക്രിപ്‌റ്റോകറന്‍സി, അതിന്റെ ‘ബ്ലോക്ക് ചെയിന്‍’ സംവിധാനം എന്നിവയെ പത്തോളം ഫിസിക്കല്‍ പ്രോജക്ടുകളായി അവതരിപ്പിച്ചുകൊണ്ട് കേവലം 1700 രൂപ മുതലുള്ള ടോക്കണുകള്‍ ലഭ്യമാക്കുന്നതിലൂടെ ക്രിപ്‌റ്റോയുടെ വന്‍ സാധ്യതകളുടെ ലോകത്തിലേക്ക് ഒരു ജനതയെ കൈപിടിച്ചു നടത്തുകയാണ് ‘ഗ്ലോബല്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്’ (GCD) എന്ന പ്രസ്ഥാനം.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിയായ പി കെ ജയകുമാര്‍ വര്‍ഷങ്ങളോളം ക്രിപ്‌റ്റോയുടെ മേഖലയെ നിരീക്ഷിച്ചു പഠിച്ചതിനുശേഷം അവിടെ വേറിട്ടൊരു ആശയം അവതരിപ്പിച്ചതോടെയായിരുന്നു ജിസിഡിയുടെ ആരംഭം. ഇരുപത്തിമൂന്നു വര്‍ഷമായി ദുബായില്‍ സ്വന്തമായി കമ്പനി നടത്തുകയായിരുന്നു അദ്ദേഹം. അതിനുശേഷം ‘ക്വാറന്റൈന്‍ 2020 ഹോം’ എന്ന സിനിമ നിര്‍മിച്ചുകൊണ്ട് സിനിമാ മേഖലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.കൂടാതെ ‘പ്രവാസി ഭാരതി’ എന്ന ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ പ്രസിഡന്റായി ചുമതല വഹിക്കുകയും ചെയ്യുന്നു.

കാലങ്ങളായിവിദേശത്ത് ബിസിനസ് ചെയ്യുന്ന വ്യക്തിയെന്ന നിലയ്ക്ക് പി കെ ജയകുമാര്‍ ക്രിപ്‌റ്റോ കറന്‍സിയെയും അതിന്റെ ‘ബ്ലോക്ക്‌ചെയിന്‍’ സംവിധാനത്തെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2008ല്‍ Satoshi Nakamoto ആരംഭിച്ച ബിറ്റ്‌കോണ്‍ ഉള്‍പ്പെടെയുള്ള പല ക്രിപ്‌റ്റോ കറന്‍സികളിലുമുണ്ടായ നിരവധി പോരായ്മകള്‍മനസ്സിലാക്കുകയും ക്രിപ്‌റ്റോ, അതിന്റെ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി എന്നിവയെ എങ്ങനെ സാധാരണ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാമെന്നു ചിന്തിക്കുകയും ചെയ്തു.

അങ്ങനെ രണ്ടു വര്‍ഷത്തോളം കഠിനപ്രയത്‌നം ചെയ്തുകൊണ്ട് ഫലപ്രദമായ ഒരു സിസ്റ്റം മെനഞ്ഞെടുത്തു. അതോടെ വെറും 1700 രൂപ മുതലുള്ള’ക്രിപ്‌റ്റോ ടോക്കണുകള്‍’ ലഭ്യമാക്കിക്കൊണ്ട് ലോകത്ത് ആദ്യമായി പത്തോളം ഫിസിക്കല്‍ പ്രോജക്ടുകള്‍ക്ക് നാന്ദി കുറിച്ച ‘ഗ്ലോബല്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്’ എന്ന പ്രസ്ഥാനം 2023 നവംബര്‍ 15 ന് കൊച്ചിന്‍ ബോള്‍ഗാട്ടി പാലസില്‍ വച്ച് മുന്‍ എംഎല്‍എയും പ്രൊഫസറുമായ താമരാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് നിലവില്‍ വന്നു. എറണാകുളം ജില്ലയുടെ മുന്‍ കളക്ടര്‍ എം ടി ജോസഫ് ലോഗോ പ്രകാശനംനിര്‍വഹിച്ചു. ജി സി ഡിയുടെ ആദ്യ ടോക്കണ്‍ സ്വീകരിച്ചത് ഡോക്ടര്‍ ചേക്കേട് രാധാകൃഷ്ണന്‍ ആയിരുന്നു. നാലുമാസം പിന്നിട്ടപ്പോള്‍ ജി സി ഡി മാര്‍ട്, ജി സി ഡി ന്യൂസ്‌പോര്‍ട്ടല്‍, ചാനല്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു.

ഇവിടെ ജി സി ഡിയുടെ പത്തോളം വരുന്ന ഫിസിക്കല്‍ പ്രൊജക്ടുള്‍ക്ക് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. സമൂഹത്തിലെ പ്രധാന മേഖലകളിലെ ബിസിനസ്സുകളിലെല്ലാം ഓരോ സാധാരണക്കാരെയും പങ്കാളിയാക്കിക്കൊണ്ട് അവര്‍ക്കൊരു നിശ്ചിത ലാഭവിഹിതം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. നമുക്കറിയാം പല വന്‍കിട ഗവണ്‍മെന്റ് പ്രൊജക്ടുകളും മിക്കവാറും ഏതെങ്കിലും സ്വകാര്യവ്യക്തിഗത കമ്പനികളായിരിക്കും നടത്തുക.

ഗവണ്‍മെന്റിനു ലഭിക്കുന്ന നിശ്ചിത ശതമാനം കഴിഞ്ഞാലുള്ള ഭീമമായ ലാഭം പ്രസ്തുത കമ്പനികളായിരിക്കും കയ്യാളുക. എന്നാല്‍ ഇവയൊക്കെ പൊതുജനങ്ങള്‍ക്ക് കൂടി ഷെയര്‍ ഉള്ള രീതിക്ക് ആണെങ്കിലോ? അവിടെ വരുന്ന ഓരോ രൂപയും ഓരോ വീടുകളില്‍ എത്തിയേനെ!. ജിസിഡിയുടെ പത്തു ഫിസിക്കല്‍ പ്രോജക്ടുകളിലൂടെ ഈ ലക്ഷ്യം തന്നെയാണ് നടപ്പാക്കുന്നത്.

ഇ-കൊമേഴ്‌സ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, മീഡിയ, ഫിലിം ഇന്‍ഡസ്ട്രി തുടങ്ങി സമൂഹത്തില്‍ പ്രാഥമിക സ്ഥാനമുള്ള പത്തോളം മേഖലകളില്‍ ഉയര്‍ന്ന നിലവാരമുള്ള സേവനം നല്‍കുന്ന വിധത്തിലുള്ള ഒരു ബിസിനസ് നെറ്റ്‌വര്‍ക്കാണ് ഈ ഫിസിക്കല്‍ പ്രോജക്ടുകളില്‍ ഉള്‍പ്പെടുന്നത്.1700 രൂപ മുതലുള്ള ജി സി ഡിയുടെ ക്രിപ്‌റ്റോ ടോക്കണുകള്‍ വാങ്ങിക്കൊണ്ട് ഏതൊരാള്‍ക്കും ഈ പ്രോജക്ടുകളില്‍ ഇന്‍വെസ്റ്റ് ചെയ്തു ലാഭം നേടാം.

ലക്ഷങ്ങള്‍ ലോണെടുത്ത് മുഴുവന്‍ സമയവും അതിനുവേണ്ടി ചെലവഴിച്ചു കൊണ്ടാണ് ഇന്ന് പലരും ഒരു സാധാരണ കട പോലും നടത്തുന്നത്. അവിടെയാണ് ജി സി ഡിയുടെ ടോക്കണ്‍ എടുത്തുകൊണ്ട് നിരവധി ബിസിനസ് പ്രോജക്ടിന്റെ പങ്കാളിയായി ലാഭം നേടാനുള്ള അവസരത്തിന്റെ പ്രസക്തി.

സാധാരണ ഗതിയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങി മൂല്യം കൂടുമ്പോള്‍ ട്രേഡ് ചെയ്യുകയാണ് പതിവ്.പക്ഷേ ഇവിടെ അത് ബിസിനസ്സില്‍ ഇന്‍വെസ്റ്റ്ചെയ്യാനും സാധിക്കുന്നു. ഫിയറ്റ് കറന്‍സിയെക്കാള്‍ ക്രിപ്‌റ്റോക്ക് മൂല്യ വര്‍ദ്ധനവുള്ളതുകൊണ്ടു തന്നെ ഇന്ന് 1700 രൂപ മുടക്കി ജി സി ഡി യുടെ ഇരുപതു ടോക്കണ്‍ എടുക്കുന്ന വ്യക്തിക്ക് ഒരു പത്തു വര്‍ഷം കഴിയുമ്പോള്‍ പലമടങ്ങ് മൂല്യം ലഭിക്കും.

ഇത്തരത്തില്‍ ജിസിഡി ടോക്കണ്‍ എടുത്ത് വിവിധ പ്രോജക്ടുകളില്‍ പങ്കാളിയാക്കുന്നവര്‍ക്ക് രണ്ടു പ്ലാനുകളാണ് ഇവിടെയുള്ളത്. ഇതിന്റെ ബേസിക് പ്ലാനില്‍ ട്രേഡിങ്ങിനും യൂട്ടിലിറ്റി ടോക്കണായും ജി സി ഡി ടോക്കണ്‍ ഉപയോഗിക്കാം.വിനിമയത്തിനായി ഇതുപയോഗിക്കുമ്പോള്‍ ചെറിയൊരു ഡിസ്‌കൗണ്ടും ലഭിക്കും.പ്രീമിയം പ്ലാനാകട്ടെ പലതരത്തില്‍ ഉണ്ട്.

ഇരുപതു ടോക്കണ്‍ എടുക്കുന്നവര്‍ക്ക് ടോട്ടല്‍ പ്രോജക്ടിന്റെ ഒരു ശതമാനം, നൂറാണെങ്കില്‍ രണ്ടു ശതമാനം, അഞ്ഞൂറാണെങ്കില്‍ മൂന്ന് ശതമാനം എന്നിങ്ങനെ പോകുന്നു ലാഭവിഹിതത്തിന്റെ കണക്കുകള്‍. ഇങ്ങനെ ഉയര്‍ന്ന ലെവലുകളിലേക്ക് പോകുമ്പോള്‍ കാര്‍, ബൈക്ക് ഉള്‍പ്പെടെയുള്ള നിരവധി സമ്മാനങ്ങളും ലഭിക്കും. ജിസിഡിയുടെ ഫിസിക്കല്‍ പ്രോജക്ടുകളില്‍ ഏറ്റവും പ്രഥമ സ്ഥാനത്തുള്ളത് ഇ-കോമേഴ്‌സ് മേഖലയിലുള്ള ജിസിഡി മാര്‍ട്ടാണ്.

Amazon, Flipkart  പോലുള്ള പ്രമുഖ ഇഇ-കോമേഴ്‌സ്
പ്ലാറ്റ്‌ഫോമുകളെല്ലാം തീര്‍ത്തും സ്വകാര്യ വ്യക്തിഗതമായ സ്ഥാപനങ്ങളാണ്. എന്നാല്‍ ജി സി ഡി ഇ-കൊമേഴ്‌സ് ബിസിനസിനെ ഉത്പാദകര്‍, ഉപഭോക്താക്കള്‍, ഇടനിലക്കാര്‍ എന്നിവരടങ്ങുന്ന ഒരു ‘ഇക്കോ സിസ്റ്റ’മാക്കി മാറ്റിക്കൊണ്ട് മികച്ച ഉത്പന്നങ്ങള്‍ ലഭിക്കുന്ന ഒരുപ്രോജക്ടായിഅവതരിപ്പിക്കുന്നു. ഇവിടെ ജിസിഡി ടോക്കണ്‍ വഴി പ്രോഡക്ടുകള്‍ വാങ്ങുന്നവര്‍ക്ക് പത്തു ശതമാനം ഡിസ്‌കൗണ്ടും പുതിയ പ്രോഡക്ടുകള്‍ ചേര്‍ക്കുന്നവര്‍ക്ക് അഞ്ചുശതമാനം കമ്മീഷനും ലഭിക്കുന്നു.

പ്രോഡക്ടുകള്‍ എല്ലാം ജിസിഡി ടോക്കണിനു കീഴിലുള്ളതായതിനാല്‍ ടോക്കണ്‍ ഹോള്‍ഡ് ചെയ്യുന്നവര്‍ക്ക് ബാക്കി ലാഭവിഹിതം ലഭിക്കും.മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ജിസിഡി മാര്‍ട്ടിന്റെ ഈ വരവ് സാധാരണ കച്ചവടക്കാരെ ബാധിക്കാത്ത വിധത്തിലുള്ളതാണ് എന്നതാണ്. അതായത് അവര്‍ക്കും ഈ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാകാനും സ്വന്തം പ്രോഡക്ടുകള്‍ ഇതില്‍ ചേര്‍ത്തുകൊണ്ട് കച്ചവടം ചെയ്യാനുമുള്ള അവസരമുണ്ട്. അതുപോലെതന്നെ ഒരാള്‍ക്ക് തന്റെ പ്രോഡക്ട് വിറ്റ് കിട്ടുന്ന പണം ഫിയറ്റ് കറന്‍സിയില്‍ അല്ലാതെ ക്രിപ്‌റ്റോ രൂപത്തില്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ മൂല്യ വര്‍ദ്ധനവുണ്ടാകും എന്നത് മറ്റൊരു ഗുണമാണ്. ജിസിഡിയുടെ മൂവായിരം ടോക്കണ്‍ എടുക്കുന്ന വ്യക്തിക്ക് ഒരു ജില്ലയുടെ മുഴുവന്‍ ബിസിനസിന്റെയും (District Pool) ചെയര്‍മാന്‍ ആകാന്‍ സാധിക്കും.

www.gcdtocken.com എന്ന വെബ്‌സൈറ്റില്‍ കയറി ആര്‍ക്കും ഇഷ്ടപ്പെട്ട പ്ലാന്‍ തിരഞ്ഞെടുത്ത് ഇന്‍വെസ്റ്റ് ചെയ്യാം. കൂടാതെ www.gcdtocken.com എന്ന സൈറ്റില്‍ ലഭ്യമായിട്ടുള്ള ‘വൈറ്റ് പേപ്പ’റില്‍ മേല്‍പ്പറഞ്ഞ എല്ലാ പ്രോജക്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ, അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള കോടാനുകോടി രൂപയുടെ വലിയ ബിസിനസുകളില്‍ സാധാരണക്കാര്‍ക്കും ക്രിപ്‌റ്റോയുടെ സാധ്യതയിലൂടെ, ജിസിഡിയുടെ ടോക്കണിലൂടെ, ഇന്‍വെസ്റ്റ് ചെയ്തുകൊണ്ട് വരുമാനമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് പി കെ ജയകുമാര്‍ സ്ഥാപിച്ച ‘Global Communtiy Development’ എന്ന ജനകീയ പ്രസ്ഥാനം…!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button