Health

സേവനവും പ്രൊഫഷനും കൂട്ടിച്ചേര്‍ത്ത് യുവസംരംഭകന്‍

സേവന മനോഭാവത്തോടൊപ്പം തന്നെ സംരംഭ സാധ്യതയുടെ പുത്തന്‍ വാതായനം കൂടി നമുക്ക് മുന്നില്‍ തുറന്നു തരികയാണ് Koncriva Group Pvt Ltd എന്ന സ്ഥാപനം. ആരോഗ്യ മേഖലയില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഹെല്‍ത്ത് കെയര്‍ പ്രോഡക്ടുകളുടെ മാനുഫാക്ചറിങും ഇംപോര്‍ട്ടിങുമാണ് ഇവര്‍ ഊന്നല്‍ നല്‍കിയിരിക്കുന്ന മേഖല. 2008 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംരംഭം 2015ഓടു കൂടിയാണ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയത്. കൊല്ലം സ്വദേശിയായ കെ എസ് ഹരിയാണ് ഈ സ്ഥാപനത്തിന്റെ സാരഥി.

യാദൃശ്ചികമായാണ് ഹരി ഈ മേഖലയിലേക്ക് എത്തപ്പെട്ടത്. വിദേശത്ത് ജോലി ചെയ്യവേയുണ്ടായ ഒരു ആക്‌സിഡന്റ്… അതിനെത്തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി ഹരി നാട്ടിലേക്ക് എത്തുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാവുകയും ചെയ്തു. ചികിത്സാ വേളയിലാണ് അദ്ദേഹത്തിന് നമ്മുടെ നാട്ടിലെ ആശുപത്രികളുടെ ഇന്‍ഫ്രാസ്ട്രക്ചറിനെക്കുറിച്ച് ബോധ്യമായത്. ലോകോത്തര നിലവാരമുള്ള ഡോക്ടര്‍മാര്‍ നമുക്കുണ്ട്, പക്ഷേ ചികിത്സാ ഉപകരണങ്ങളുടെയും മറ്റും കാര്യത്തില്‍ ഒരുപാട് പുറകിലാണ് നമ്മുടെ പല ആശുപത്രികളും.

Hari K S (Managing Director,
Koncriva group private limited)

ചികിത്സ പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോയപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ സ്വന്തം നാടും ഇവിടുത്തെ ആശുപത്രികളുടെ അവസ്ഥയുമായിരുന്നു. പിന്നീട് 2007-ല്‍ യുഎഇ അജ്മാനില്‍ സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചെങ്കിലും സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ദുബായ് വിടേണ്ടി വന്നു. തുടര്‍ന്ന് നാട്ടിലേക്ക് വരികയും നാടിന് ഉപകാരപ്രദമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിക്കുകയും ചെയ്തു.

നമ്മുടെ ആശുപത്രികളുടെ ശോചനീയാവസ്ഥ നേരത്തെതന്നെ മനസ്സിലാക്കിയതു കൊണ്ടുതന്നെ, സേവനം കൂടി കണക്കിലെടുത്ത് ആരോഗ്യമേഖല തിരഞ്ഞെടുക്കുകയും തിരുവനന്തപുരം കേന്ദ്രമാക്കി ഒരു ചെറിയ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. ആ സ്ഥാപനമാണ് ഇന്ന് നൂറില്‍ പുറത്ത് ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി ചൂണ്ടികാണിക്കാവുന്ന കോണ്‍ക്രിവ ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയായി വളര്‍ന്നിരിക്കുന്നത്.

Ramesh Ranjan
CEO

അന്താരാഷ്ട്ര മികവില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ ഡിസ്‌പോസിബിള്‍ വസ്തുക്കളുമാണ് കമ്പനി നല്‍കുന്നത്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ കിറ്റുകള്‍, കൈയ്യുറകള്‍, കാലുറകള്‍, ഗൗണുകള്‍, ഫേസ് മാസ്‌ക്, സര്‍ജിക്കല്‍ ഗ്ലൗസുകള്‍, സാനിറ്ററി പാഡുകള്‍, അഡല്‍റ്റ് ഡയപ്പേഴ്‌സ് എന്നിങ്ങനെ വരുന്ന ഇരുന്നൂറോളം പ്രൊഡക്ടുകളാണ് കോണ്‍ക്രിവ ഗ്രൂപ്പിന്റെ കീഴിലുള്ളത്. സ്‌കിന്‍ മേറ്റ് എന്ന ബ്രാന്‍ഡിന്റെ കീഴിലാണ് മിക്ക പ്രോഡക്ടുകളും വരുന്നത്. കൂടാതെ ബി എസ് ഐ, ഐ എസ് ഒ, റബ്ബര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി സര്‍ട്ടിഫിക്കേഷനുകളും ഈ പ്രൊഡക്ടുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.

Rakesh Raj, Executive Director

മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങളാണ് ഹരി തന്റെ സ്ഥാപനത്തിലൊരുക്കിയിരിക്കുന്നത്. ടെസ്റ്റിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, പ്രൊഡക്ഷന്‍, പ്രൊക്യുര്‍മെന്റ് അഥവാ സംഭരണം, വെയര്‍ഹൗസിംഗ്, പാക്കിംഗ്് ഇങ്ങനെയുള്ള എല്ലാ സംവിധാനങ്ങളും അത്യാധുനിക സജ്ജീകരണങ്ങളുടെ സഹായത്തോടെ മികച്ച രീതിയില്‍ കോണ്‍ക്രിവ ഒരുക്കിയിരിക്കുന്നു.

Azeem Azeez
Director

കൂടാതെ ആശുപത്രികളില്‍ സര്‍ജറിയുടെ ഭാഗമായി, ഓപ്പറേഷന്‍ ടീമിന് ആവശ്യമായ സ്റ്റെറിലൈസ് ചെയ്ത ഉപകരണങ്ങള്‍, ടീം അംഗങ്ങളുടെ അളവിനു അനുസരിച്ചുള്ള സര്‍ജിക്കല്‍ കിറ്റുകള്‍ എന്നിവ വളരെ ഹൈജീന്‍ ആ ചുറ്റുപാടില്‍ എത്തിക്കുന്നതിലും കോണ്‍ക്രിവ ഗ്രൂപ്പ് മുന്നിലാണ്. വ്യത്യസ്തമായ വിഭാഗങ്ങളിലെ സര്‍ജറിയ്ക്കു വേണ്ട എല്ലാ ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളും ആധുനിക സജ്ജീകരണങ്ങളോടു കൂടി ആശുപത്രിയില്‍ എത്തിക്കുന്നതിനോടൊപ്പം പൂര്‍ണമായ ശുചിത്വം കൂടി ഇവര്‍ കാത്തുസൂക്ഷിക്കുന്നു.

ഒട്ടു മിക്ക ആശുപത്രികളിലും കോണ്‍ക്രിവയുടെ പ്രോഡക്ടുകള്‍ എത്തുന്നുണ്ട.് ഡിസ്‌പോസിബിള്‍ ആയതു കൊണ്ടു തന്നെ ഈ പ്രോഡക്ടുകള്‍ എക്കോ ഫ്രണ്ട്‌ലി കൂടിയാണ്. പ്രൊഡക്ടുകളുടെ ഉത്പാദന വിതരണത്തോടൊപ്പം ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് സംവിധാനങ്ങളും ഈ കമ്പനിക്കുണ്ട്. സര്‍ജിക്കല്‍ ഗ്ലൗസുകള്‍, എക്‌സാമിനേഷന്‍ ഗ്ലൗസുകള്‍, സാനിറ്ററി പാഡ്‌സ്, അഡല്‍റ്റ് ഡയപ്പേഴ്‌സ് തുടങ്ങി നിരവധി ഹൈജിനിക് പ്രൊഡക്ടുകളാണ് ഇംപോര്‍ട്ട് ചെയ്യുന്നത്.

Skin Mate കൂടാതെ Cleomed എന്നൊരു ഹൈക്വാളിറ്റി പ്രൊഡക്ടുകളുടെ ബ്രാന്‍ഡ് കൂടി കോണ്‍ക്രിവക്കു സ്വന്തമാണ്. മെഡിക്കല്‍ ഉപകരണങ്ങളും സര്‍ജിക്കല്‍ ക്വിറ്റുകളുമൊക്കെ ആശുപത്രികളിലും ഷോപ്പുകളിലും ഹോള്‍സെയിലായി വിതരണം ചെയ്യുന്നതോടൊപ്പം കമ്പനി പ്രേഡക്ടുകള്‍ക്ക് വേണ്ടിയുള്ള എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ തിരുവനന്തപുരം-കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തന സജ്ജമാക്കുകയാണ് കോണ്‍ക്രിവ.

S K Sunil Krishna
Business consultant

ഈ കൊമേഴ്‌സിന്റെ സാധ്യതകളും സ്ഥാപനത്തിന്റെ വിപുലീകരണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട.് പ്രൊഡക്ട് സെല്ലിങിനും സേവനങ്ങള്‍ക്കും വളരെ വേഗം കസ്റ്റമേഴ്‌സിലേക്ക് എത്തിക്കുന്നതിനും ഇ-കൊമേഴ്‌സ് സാധ്യതകള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സേവന മേഖലയില്‍ പ്രധാനമായും പാലിയേറ്റീവ് കെയര്‍, സീനിയര്‍ കെയര്‍, പേഷ്യന്റ്‌കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫാന്റ് കെയര്‍, മെറ്റേണിറ്റി കെയര്‍ എന്നിവയിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കിടപ്പു രോഗികള്‍ക്ക്, അവരുടെ വീടുകളില്‍ ചെന്ന് പരിചരണം നല്കുന്ന തരത്തിലുള്ള സേവനങ്ങളും കോണ്‍ക്രിവ ഒരുക്കുന്നുണ്ട്. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ ആശുപത്രികളിലും തങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ ഈ കൊമേഴ്‌സ് പോര്‍ട്ടല്‍ വഴി ബിസിനസ് ഓട്ടോമേറ്റഡാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കമ്പനി ആസൂത്രണം ചെയ്തു വരികയാണ്.

കമ്പനിയുടെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ശക്തമായൊരു ടീം അദ്ദേഹത്തിനൊപ്പമുണ്ട്. കമ്പനിയെ നിയന്ത്രിക്കുന്നതിലും അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും അവരുടെ സേവനം എടുത്തു പറയേണ്ടതാണ്. രമേഷ് രഞ്ജന്‍ (സി.ഇ.ഒ), രാകേഷ് രാജ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), അസീം അസിസ് (ഡയറക്ടര്‍), എസ് കെ സുനില്‍ കൃഷ്ണ (ബിസിനസ് കണ്‍സള്‍ട്ടന്റ്) എന്നിവരടങ്ങുന്നതാണ് കോണ്‍ക്രിവ ടീം. വ്യത്യസ്ഥമായ മേഖലകളില്‍ പ്രവീണ്യം തെളിയിച്ച വരാണ് അവരെല്ലാം. അവരുടെ അനുഭവ സമ്പത്ത് കമ്പനിയുടെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ട് തന്നെയാണ്.

സാമ്പത്തിക ഞെരുക്കം മൊത്തം വിപണിയും നേരിടുന്നെങ്കിലും മെഡിക്കല്‍ മേഖലയെ അത് അത്ര കണ്ടു ബാധിച്ചിട്ടില്ലെന്നു മനസിലാക്കാം. അതുകൊണ്ടുതന്നെ പ്രതിവര്‍ഷം പുത്തന്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചു കൊണ്ട് കോണ്‍ക്രിവ ആരോഗ്യ മേഖലയില്‍ സജീവമാണ്. കമ്പനിയുടെ വളര്‍ച്ചയ്ക്കു നിദാനമായി ഹരിയുടെ നേതൃത്വ പാടവത്തിനൊപ്പം നിക്ഷേപകരുടെ പിന്തുണയുമുണ്ട.് 2023 ഓടുകൂടി 100 കോടി ടേണ്‍ ഓവര്‍ നേടി, നമ്മുടെ നാടിന്റെ സാമ്പത്തിക വികസനത്തിന്റെ ഭാഗമാകുന്നതിനൊപ്പം നിക്ഷേപകര്‍ക്ക് വന്‍ ലാഭം നല്‍കി സ്ഥാപനത്തെ കൂടുതല്‍ ഉയരത്തിലെത്തിക്കാനുള്ള ലക്ഷ്യത്തിലാണ് ഹരി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close