Health

ജീവാമൃതമായി ‘ഫോര്‍ സിക്‌സ് പവര്‍’

”നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്”. എന്നാല്‍ ഇപ്പോഴത്തെ മനുഷ്യന്റെ അവസ്ഥയോ? നമ്മുടെ ആരോഗ്യം ആരുടെ കൈകളില്‍ സുരക്ഷിതമാണെന്ന് നമുക്ക് പോലും വിശ്വസിച്ചു പറയാന്‍ കഴിയുന്നില്ല. ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ പൗരാണിക കാലം മുതല്‍ തനതായ രീതി പിന്തുടരുന്നവരാണ് നമ്മള്‍ ഭാരതീയര്‍. ആയുര്‍വേദം പോലുള്ള മികച്ച ചികിത്സ സമ്പ്രദായങ്ങളോടൊപ്പം നാട്ടുമരുന്നുകളും പ്രകൃതിദത്തമായ ഔഷധ സസ്യങ്ങളും ഒറ്റമൂലികളുമൊക്കെയായിരുന്നു ഒരുകാലത്ത് നമ്മുടെ ആരോഗ്യത്തെ പരിപാലിച്ചു പോന്നിരുന്നത്.

പിന്നീട് ശാസ്ത്രത്തിന്റെ വളര്‍ച്ച നമ്മെ അലോപ്പതിയുടെ പാതയിലേക്ക് നയിച്ചു. എന്നിരുന്നാലും പാരമ്പര്യമായി ലഭിച്ച ചികിത്സാരീതികളും അറിവുകളുമാണ് പലപ്പോഴും നമ്മുടെ രക്ഷയ്‌ക്കെത്തുന്നു. ആധുനിക ജീവിത ശൈലിക്കു അടിമകളായ മനുഷ്യരാശിക്ക് മാരകമായ രോഗങ്ങളാണ് പകരം ലഭിച്ചത്. നാമതിനെ ജീവിത ശൈലി രോഗങ്ങള്‍ എന്ന ഓമനപ്പേര് കൊണ്ട് വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഒരു പരിധിവരെ നമ്മുടെ ഭക്ഷണ രീതിയും മലിനമായി കൊണ്ടിരിക്കുന്ന ചുറ്റുപാടുകളും മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ കാര്‍ന്നു തിന്നുകയും പതിയെപ്പതിയെ അവനെ രോഗിയാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.

നാം കഴിക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അടങ്ങിയിരിക്കുന്ന മാരകമായ രാസവസ്തുക്കള്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്കും നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയ്ക്കും, ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കും വെല്ലുവിളി സൃഷ്ടിക്കുന്നു. ഇത്തരം ജീവിത സത്യങ്ങളെ മനസ്സിലാക്കുകയും അതിനൊരു ഉത്തമ പരിഹാരമായി പാരമ്പര്യമായ രീതിയില്‍ ചിട്ടപ്പെടുത്തിയെടുത്ത ഉല്‍പ്പന്നങ്ങളുമായി തമിഴ്‌നാട് കേന്ദ്രികരിച്ച് വിപണിയില്‍ സജീവമായ മലയാളികളുടെ കമ്പനിയാണ് ഓക്‌സി ഇന്ത്യ ന്യൂട്രീഷ്യന്‍ കമ്പനി. മനുഷ്യന് ഉണര്‍വും ഉന്മേഷവും നല്‍കുന്നതിനോടൊപ്പം മനുഷ്യശരീരത്തെ പോഷകസമ്പുഷ്ടമാക്കി മാറ്റുകയാണ് തങ്ങളുടെ പ്രൊഡക്ടുകളിലൂടെ ഓക്‌സി ഇന്ത്യ കമ്പനി ചെയ്യുന്നത്.

‘ഫോര്‍ സിക്‌സ് പവര്‍’ എന്ന ബ്രാന്‍ഡിന് കീഴില്‍ ഇവര്‍ ആദ്യം നൂറോളം ആയുര്‍വേദ മരുന്നുകളാണ് ഗവേഷണം നടത്തി ഉത്പാദിപ്പിച്ചിരുന്നത്. യാതൊരു കലര്‍പ്പുമില്ലാത്ത മരുന്നുകള്‍… ജീവിതശൈലി രോഗങ്ങള്‍ മുതല്‍ പാരമ്പര്യ രോഗങ്ങള്‍ക്കു വരെ ശാശ്വതമായ ആശ്വാസം കിട്ടുന്നവയായിരുന്നു പലതും. എങ്കിലും രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നത് തന്നെയാണ് എന്ന ഗുരു വചനം മനസ്സില്‍ മായാതെ കിടന്നിരുന്നതിനാല്‍ പകരം എന്ത് എന്ന അന്വേഷണം തുടര്‍ന്നു പോന്നു. ആയിടെക്കായിരുന്നു ഇന്ത്യന്‍ ചികിത്സാരംഗത്തെ കുലപതിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) ദേശീയ പ്രസിഡന്റായിരുന്നതും, കോമണ്‍വെല്‍ത്ത് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിലെ പ്രമുഖ മരുന്നു കമ്പനി ചെയര്‍മാനുമായിരുന്ന തൂത്തുക്കുടിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ ഉടമയും ഒട്ടനവധി രാജ്യാന്തര അവാര്‍ഡുകള്‍ക്ക് അര്‍ഹനുമായ ഡോക്ടര്‍ അരുള്‍രാജ് അവര്‍കളുമായി ഇക്കാര്യത്തെപ്പറ്റി ഗഹനമായി ചര്‍ച്ച നടത്തുവാന്‍ ഇടയായത്.

കമ്പനിയുടെ റിസര്‍ച്ച് പ്രൊഡക്ടായ ഫോര്‍ സിക്‌സ് പവര്‍ ഹെല്‍ത്ത് ഡ്രിങ്ക് പരീക്ഷിച്ച് ഗുണം മനസ്സിലാക്കിയ അദ്ദേഹം മറ്റു മരുന്നുകള്‍ ഒഴിവാക്കി ഇത്തരത്തിലുള്ള പ്രൊഡകടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ശക്തമായി ശുപാര്‍ശ ചെയ്തതോടെ കമ്പനി ന്യൂട്രിഷ്യന്‍ പ്രൊഡക്ടുകളിലേക്ക് മാത്രം ശ്രദ്ധ നല്‍കുകയും അങ്ങനെ 2016 ല്‍ ഓക്‌സി ഇന്ത്യ ന്യൂട്രീഷ്യന്‍ കമ്പനി എന്ന പേരില്‍ കമ്പനി രൂപീകരിക്കുകയും അതിന്റെ ബ്രാന്‍ഡായി ഫോര്‍ സിക്‌സ് പവറിനെ മാറ്റുകയും ചെയ്തു. നേരത്തെ വിപണിയില്‍ പരിചയമുള്ള നാമം ആയതുകൊണ്ടുതന്നെ ഫോര്‍ സിക്‌സ് പവര്‍ പ്രോഡക്ടുകള്‍ വിപണിക്ക് അപരിചിതമായി തോന്നിയില്ല. ആയുര്‍വേദ മരുന്നുകളുടെ സ്ഥാനത്ത് ന്യൂട്രിഷണല്‍ പ്രോഡക്ടുകള്‍ എന്ന വ്യത്യാസം മാത്രം. ഡോക്ടര്‍മാരും ഈ ഉദ്യമത്തിന് നല്ല രീതിയില്‍ പിന്തുണ നല്‍കി.
ഓക്‌സി ഇന്ത്യ ന്യൂട്രീഷ്യന്‍ കമ്പനി, ഫോര്‍ സിക്‌സ് പവര്‍ ബ്രാന്‍ഡിന് കീഴില്‍ പതിനാലോളം പ്രൊഡക്ടുകളാണ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. മികച്ച ഗവേഷകരുടെയും ആരോഗ്യ വിദഗ്ധന്മാരുടെയും സേവനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന കമ്പനിയുടെ പ്രധാന പ്രോഡക്ടുകള്‍;

1. നോനി ന്യൂട്രീഷണല്‍ ജ്യൂസ്
2. ഫോര്‍ സിക്‌സ് പവര്‍ ഹെല്‍ത്ത് ഡ്രിങ്ക് എന്നിവ.
വിഷമയമായ ചുറ്റുപാടില്‍ ജീവിക്കുന്ന നമ്മുടെ ശരീര കോശങ്ങളെ ഈ വിഷാംശങ്ങള്‍ ആവരണം ചെയ്തിരിക്കുന്നു. പലപ്പോഴും അവയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ പോലും മന്ദീഭവിപ്പിക്കും നമ്മുടെ ആന്തരിക പ്രവര്‍ത്തനങ്ങളെയും അവയവങ്ങളെയും തകരാറിലാക്കുകയും ചെയ്യുന്നു. മുന്‍ ശരീരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന അടിസ്ഥാനഘടകമാണ് കോശങ്ങള്‍. ഈ കോശങ്ങളിലെ പോഷകാംശം കാലക്രമേണ നഷ്ടമാകുന്നു. ഇത് നമ്മുടെ മൊത്തം അവയവ വ്യവസ്ഥയേയും പ്രവര്‍ത്തനങ്ങളെയും തകര്‍ക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമമായ പ്രൊഡക്ടുകളാണ് ഈ ബ്രാന്‍ഡിന് കീഴില്‍ ലഭിക്കുന്നത്

നോനി ന്യൂട്രീഷണല്‍ ജ്യൂസ്
രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാചീന മനുഷ്യര്‍ പോലും രോഗനിവാരണത്തിനായി ഉപയോഗിക്കുന്ന സസ്യം ആണ് ഇന്ത്യന്‍ മള്‍ബറി എന്നറിയപ്പെടുന്ന നോനി. ജീവാമൃത് എന്ന അപരനാമമുള്ള ഈ സസ്യം മൃതസഞ്ജീവനി എന്നും അറിയപ്പെടുന്നു. കലര്‍പ്പില്ലാതെ കൃഷിചെയ്ത നോനി പഴങ്ങളില്‍ നിന്നും അതിന്റെ ജ്യൂസ് ശേഖരിച്ച് അതില്‍ ശുദ്ധമായ തേന്‍ ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതമാണ് ഇത്.

എത്ര തകരാറു വന്ന കോശങ്ങളെയും റീ-വൈറ്റലൈസ് ചെയ്ത് ഊര്‍ജ്ജസ്വലമാക്കി പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിവുള്ള പ്രോഡക്റ്റ് ആണ് നോനി ന്യൂട്രിഷണല്‍ ജ്യൂസ്.
ക്യാന്‍സര്‍, അലര്‍ജി, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, കരള്‍രോഗം എന്നിവയെ തടയാനുള്ള കഴിവ് നോനിക്കുണ്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞതാണ്. ഇതിന്റെ ഇലയിലും കായിലും അടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡ് ക്യാന്‍സറിനെ തടയുന്നു. ഇതില്‍ സമ്പുഷ്ടമായി കാണുന്ന ബീറ്റാ സീറ്റാ സ്റ്ററോള്‍ഡ് കൊളസ്‌ട്രോളിനെ തടയുന്നു. കൂടാതെ ആന്റി ഓക്‌സിഡന്റ് ആയ നിനോണ്‍ ഒരു സമ്പൂര്‍ണ്ണ ആരോഗ്യദായകമായ പോഷക ഘടകമാണ്.

നോനി ന്യൂട്രീഷന്‍ ജ്യൂസ് ഒരു മരുന്നല്ല, പകരം നമ്മുടെ ജീവകോശങ്ങള്‍ക്കു ആവശ്യമായ പോഷക ഭക്ഷണമാണ്. ഇതിന്റെ ഉപയോഗത്തിലൂടെ മനുഷ്യശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും നശിക്കുകയും രോഗ പ്രതിരോധശേഷിയും ആരോഗ്യവും ലഭ്യമാകുകയും ചെയ്യുന്നു. തീര്‍ത്തും പ്രകൃതിദത്തമായൊരു ഉല്‍പന്നമാണ് നോനി ന്യൂട്രിഷണല്‍ ജ്യൂസ് ഏത് പ്രായക്കാര്‍ക്കും ഒരു ന്യൂട്രിഷണല്‍ ഡ്രിങ്കായി ഉപയോഗിക്കാവുന്ന പ്രോഡക്ടാണ്.

ഫോര്‍ സിക്‌സ് പവര്‍ ഹെല്‍ത്ത് ഡ്രിങ്ക്
ഫോര്‍ സിക്‌സ് പവര്‍ ബ്രാന്‍ഡിനു കീഴില്‍ വരുന്ന ആദ്യത്തെ പ്രോഡക്റ്റ് ആണ് ഫോര്‍ സിക്‌സ് പവര്‍ ഹെല്‍ത്ത് ഡ്രിങ്ക്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജസ്രോതസ്സ് ആണ് ഇത്. ചായയ്ക്കു പകരമായി ഉപയോഗിക്കാവുന്നതാണ് ഈ ഹെല്‍ത്ത് ഡ്രിങ്ക്.
30 ബാഗുകള്‍ അടങ്ങുന്നതാണ് ഒരു പാക്കറ്റ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും എല്ലാം ഉപയോഗപ്രദം. അമിതവണ്ണം, കൊളസ്‌ട്രോള്‍, ഡയബറ്റിക് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ ലഘുപാനീയം കൊണ്ട് ആശ്വാസമാണ് ലഭ്യമാകുന്നത്.

ആന്റി ഓക്‌സിഡന്റുകളായും ആന്റിബോഡികളായും നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു ശരീരത്തെ പോഷകാംശമുള്ളതാക്കി മാറ്റി നമ്മുടെ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിവുള്ള ചേരുവകളാണ് ഓരോ ഉല്‍പ്പന്നങ്ങളിലും ഓക്‌സി ഇന്ത്യ ന്യൂട്രീഷന്‍ കമ്പനി ചേര്‍ത്തിരിക്കുന്നത്. പ്രകൃതിദത്തമായ ചേരുവകളായതിനാല്‍ ശരീരത്തിന് ദോഷം ഉണ്ടാകുന്നില്ല. പകരം ദോഷകാരികളെ നശിപ്പിക്കുകയും ചെയ്യുന്നു. പുതിയ പ്രൊഡക്ടുകളുടെ ഗവേഷണത്തിലാണ് കമ്പനി ഇപ്പോള്‍. ഊര്‍ജദായകവും ശരീരത്തെ സംരക്ഷിക്കുന്നതുമായ ഉല്‍പന്നങ്ങളാണ് എല്ലാം.

കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമല്ല ഓക്‌സി ഇന്ത്യ ന്യൂട്രീഷന്‍ കമ്പനിയുടെ പ്രോഡക്ടുകള്‍ ഇന്ത്യയിലും വിദേശത്തും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും മറ്റും സജീവമാകാനുള്ള ശ്രമത്തിലാണ് ഇതിന്റെ പ്രവര്‍ത്തകര്‍. വരുന്ന വര്‍ഷങ്ങളില്‍ നമ്മുടെ വിപണികളില്‍ തരംഗമായി മാറുന്നത് നാമമായിരിക്കും ഫോര്‍ സിക്‌സ് പവര്‍ ബ്രാന്‍ഡ് പ്രൊഡക്ടുകള്‍. സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ആയുഷ് സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ഉപയോഗിക്കുന്നവര്‍ തുടര്‍ച്ചയായി വാങ്ങുന്നതിനൊടൊപ്പം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും റഫര്‍ ചെയ്യുന്നുമുണ്ട്.

ഈ സാമ്പത്തികവര്‍ഷം മുതല്‍ ഫോര്‍ സിക്‌സ് ബ്രാന്‍ഡ് പ്രോഡക്ടുകളായ നോനി ന്യൂട്രീഷണല്‍ ജ്യൂസ്, ഫോര്‍ സിക്‌സ് പവര്‍ ഹെല്‍ത്ത് ഡ്രിങ്ക്, കൂടാതെ മറ്റു പ്രോഡക്ടുകള്‍ എന്നിവ എല്ലാപേര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ ഷോപ്പുകളില്‍ എത്തിക്കാനാണ് ഓക്‌സി ഇന്ത്യ കമ്പനിയുടെ ശ്രമം. അതിനുപുറമെ, ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യാന്‍ താല്പര്യമൂള്ളവരെയും ഇവര്‍ നോക്കുന്നുണ്ട്. 10 ഹെക്ടറോളം വരുന്ന ഭൂമിയില്‍ നോനി കൃഷി ചെയ്യുവാനാണ് ഇവരുടെ പദ്ധതി. ഓരോ ഇന്‍വെസ്റ്റ്‌മെന്റ് പാക്കേജുകള്‍ക്കും വ്യത്യസ്ഥമായ ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മിനിമം രണ്ട് ലക്ഷം രൂപ മുതല്‍ ഇന്‍വെസ്റ്റ് ചെയ്യാം. ലാഭത്തിനു പുറമേ ഇന്‍വെസ്റ്റ് ചെയ്യുന്ന ആളുടെ കുടുംബത്തിന് 24,000 രൂപയോളം വരുന്ന ന്യൂട്രിഷണല്‍ ഫുഡ് പ്രതിവര്‍ഷം ലഭിക്കുന്നു. കൂടാതെ ഊട്ടിയില്‍ ഹോംസ്റ്റേ, വെല്‍നെസ് ട്രീറ്റ്‌മെന്റ്. അതിനുപുറമെ, 20 ശതമാനം വാര്‍ഷിക ബിസിനസ് പ്രോഫിറ്റ്. ഇങ്ങനെയാണ് പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ അറിയപ്പെടുന്ന മികച്ച ന്യൂട്രീഷണല്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓക്‌സി ഇന്ത്യ ന്യൂട്രീഷണല്‍ കമ്പനിയുടെ ഫോര്‍ സിക്‌സ് പവര്‍ ബ്രാന്‍ഡ്. ഇവരുടെ തത്വശാസ്ത്രമാണ് ‘ലീവ് ബെറ്റര്‍ ഫോര്‍ യുവര്‍ സെല്‍ഫ് ആന്‍ഡ് യുവര്‍ ഫാമിലി’. ആരോഗ്യമുള്ള വ്യക്തി, കുടുംബം, സമൂഹം, സംസ്ഥാനം, രാജ്യം… ഇതാണ് ഇവരുടെ ലക്ഷ്യം. ‘ഹെല്‍ത്തി ഇന്ത്യ’ എന്നതാണ് ഇവരുടെ സ്വപ്‌നം. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വംനല്‍കുന്നത് മാനേജിംഗ് ഡയറക്‌റായ അബ്ദുള്‍ അസിസാണ്. പൂര്‍ണ്ണ ഫല ദായകവും പ്രതിരോധശക്തി നല്‍കുന്നതുമായ ഉത്പന്നങ്ങളിലൂടെ തങ്ങളുടെ സ്വപ്‌നവും ലക്ഷ്യവും സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലാണ് ഈ കമ്പനിയും അതിന്റെ സാരഥികളും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button