HealthSuccess Story

സാങ്കേതികവിദ്യയ്‌ക്കൊപ്പം വളര്‍ന്നൊരു ദന്തചികിത്സാ സംരംഭം

Vaani Dental Care Cherthala’s Premier Dental Clinic and Aligner Specialist

2022ല്‍ കണിച്ചുകുളങ്ങരയില്‍ ആരംഭിച്ച Vaani Dental Care, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആധുനിക സാങ്കേതികവിദ്യകളും വിവിധ ഡെന്റല്‍ സ്‌പെഷ്യാലിറ്റികളും ഉള്‍പ്പെടുത്തി ക്രമേണ വികസിച്ചുവന്ന ഒരു ദന്തചികിത്സാ സ്ഥാപനമാണ്. ഡോ. രോഹിത് ആര്‍. കുറുപ്പും ഭാര്യ ഡോ. ഗായത്രി എസും ചേര്‍ന്നാണ് ക്ലിനിക്കിന് തുടക്കം കുറിച്ചത്.

കണിച്ചുകുളങ്ങര പോലൊരു ഗ്രാമപ്രദേശത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു ഡെന്റല്‍ ക്ലിനിക് ആരംഭിക്കുമ്പോള്‍ ഡോ. രോഹിത്തിനും സ്വാഭാവികമായും ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ആറു പതിറ്റാണ്ടിലേറെയായി ചികിത്സാരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന കുടുംബത്തിന്റെ അനുഭവവും രോഗികളോടുള്ള പ്രതിബദ്ധതയും പുതിയ സംരംഭത്തിന് ആത്മവിശ്വാസം നല്‍കി.

തുടക്കം മുതല്‍ തന്നെ Technology-Driven Dentistry എന്ന ആശയത്തിനാണ് Vaani Dental Care പ്രാധാന്യം നല്‍കിയത്. Intra Oral Scanner, Digital X-ray, Digital Shade Guide തുടങ്ങിയ സംവിധാനങ്ങള്‍ ചികിത്സയുടെ ഭാഗമാക്കി. പ്രത്യേകിച്ച് Intra Oral Scanner ഉപയോഗിച്ച് Digital Impressions, Treatment Planning, Orthodontic, Aligner Workflows എന്നിവ കൂടുതല്‍ ഡിജിറ്റല്‍ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ സാധിച്ചു.

രോഗികളുടെ സുരക്ഷയ്ക്കും Sterilization നും അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായിത്തന്നെ പ്രാധാന്യം നല്‍കി. ക്ലിനിക്കിന്റെ തുടക്കകാലത്തുതന്നെ B-Class Autoclave ഉള്‍പ്പെടുത്തി Systematic Sterilization സംവിധാനം ഒരുക്കി. ഗ്രാമപ്രദേശത്ത് ഒരു പുതിയ Clinical Setup രൂപപ്പെടുത്തുമ്പോഴും Infection Control ല്‍ ആവശ്യമായ നിലവാരം പാലിക്കുക എന്നതായിരുന്നു ലക്ഷ്യം. രോഗിയുടെ Comfort പരിഗണിച്ച് Painless Anaesthesia Techniques ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സാ രീതികളും സ്വീകരിച്ചു.

കാലക്രമേണ വിവിധ Dental Specialties നെ ഒരേ Clinical Setup ല്‍ ലഭ്യമാക്കുന്നതിനും ശ്രദ്ധ നല്‍കി. ഇന്ന് ഏകദേശം10 Consultants വിവിധ Dental Specialties കളില്‍ Vaani Dental Care മായി സഹകരിക്കുന്നു. Orthodontics, Endodontics, Prosthodontics, Implant Dentistry, Periodontology, Pediatric Dentistry, Maxillofacial Surgery തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ സേവനം ലഭ്യമാണ്. ഇതിലൂടെ വിവിധ ആവശ്യങ്ങള്‍ക്കായി രോഗികള്‍ക്ക് ഒരേ ഇടത്ത് തന്നെ Specialist Consultation ലഭ്യമാക്കാന്‍ സാധിക്കുന്നു.

Clear Aligner Treatment ഉള്‍പ്പെടെയുള്ള Orthodontic ചികിത്സകളിലും Digital Technology യുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു. Intra Oral Scanning, Digital Treatment Planning തുടങ്ങിയ സംവിധാനങ്ങള്‍ ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നു.

പ്രാദേശികമായി ആരംഭിച്ച ക്ലിനിക്കിന് പുറത്തുനിന്നുള്ള രോഗികളിലേക്കും സേവനം എത്തിത്തുടങ്ങിയതോടെ Dental Tourism ലേക്കും ശ്രദ്ധ നല്‍കി. കേരളത്തിലെത്തുന്ന പ്രവാസികളും വിദേശികളും അവരുടെ യാത്രയ്‌ക്കൊപ്പം Dental Treatment ആസൂത്രണം ചെയ്യുന്ന സാഹചര്യം ക്രമേണ രൂപപ്പെട്ടു. ഇതിനകം 15ലധികം രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ Vaani Dental Care ല്‍ ചികിത്സ തേടിയിട്ടുണ്ട്.

ഡോ. രോഹിത്തിനും ഡോ. ഗായത്രിക്കും Vaani Dental Care ന്റെ വളര്‍ച്ച പ്രധാനമായും പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കുകയും, അവയില്‍ രോഗികള്‍ക്ക് പ്രയോജനകരമായവ തിരഞ്ഞെടുത്ത് ചികിത്സയുടെ ഭാഗമാക്കുകയും ചെയ്യുന്ന ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്. ഒരു Technology വാങ്ങുന്നതില്‍ മാത്രം ഒതുങ്ങാതെ, അത് Clinical Practice ല്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

കണിച്ചുകുളങ്ങരയില്‍ ആരംഭിച്ച ഈ സംരംഭം ഇന്ന് Digital Dentistry, Modern Infrastructure, Multidisciplinary Care എന്നിവ ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന ഒരു Clinical Setup ആയി വികസിച്ചിരിക്കുന്നു. മുന്നോട്ടും Dentistry യില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം പഠിക്കുകയും, ആവശ്യമായ സാങ്കേതികവിദ്യകള്‍ ഘട്ടംഘട്ടമായി ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് Vaani Dental Care ന്റെ സമീപനം.

https://www.instagram.com/vaanidental?igsi=NXN3MXBzdzV3Nmln

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button