ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പില്‍ നിന്ന് സ്വന്തം സ്വപ്‌നത്തിലേക്ക്; മേക്കപ്പ് പഠിപ്പിക്കാനും സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനും സന്ധ്യാദാസ്

വിജയിക്കുമെന്ന ആത്മവിശ്വാസം ജീവിതത്തെ മാറ്റിമറിക്കുമെന്ന് വിശ്വസിച്ച്, സ്വന്തം സ്വപ്‌നങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്കും നിറം പകരുകയാണ് കൊല്ലം കൊട്ടാരക്കര പുത്തൂര്‍ സ്വദേശിനി സന്ധ്യാദാസ്. എംകോം ബിരുദധാരിയായ സന്ധ്യ ‘Brushmagic with Sandhya’ എന്ന സംരംഭത്തിലൂടെ ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റായും പരിശീലകയായും പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം ഒരു ജ്വല്ലറിയില്‍ സെയില്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
മേക്കപ്പ് ആര്‍ട്ടിസ്റ്റാകണമെന്ന ആഗ്രഹം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഒന്‍പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഗുരുവായൂരിലെ എസ്.ജെ സെലിബ്രിറ്റി അക്കാദമിയില്‍ സൂര്യ ഇഷാന്റെയും ജാസ്മിന്‍ അഞ്ചലിന്റെയും കീഴില്‍ മേക്കപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കി സ്വപ്‌നയാത്രയ്ക്ക് തുടക്കമിട്ടു.

‘തംബുരൂന്റെ അമ്മ’ എന്ന ബ്രാന്‍ഡിലൂടെ സംരംഭക യാത്ര ആരംഭിച്ച സന്ധ്യ ഇന്ന് ‘Brushmagic with Sandhya’ എന്ന ബ്രാന്‍ഡിന്റെ ഉടമയാണ്. മേക്കപ്പ് പഠിച്ചിട്ടും ആത്മവിശ്വാസത്തോടെ മേക്കപ്പ് വര്‍ക്കുകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്കും€’പ്രൊഡക്ട് നോളജ്’ കുറവുള്ളവര്‍ക്കും പ്രാക്ടിക്കലായി പരിശീലനം നല്‍കി ആത്മവിശ്വാസം വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം. പഠനം പൂര്‍ത്തിയാക്കിയിട്ടും വര്‍ക്ക് ചെയ്യാന്‍ കഴിയാതെ നില്‍ക്കുന്നവര്‍ക്ക് പിന്തുണയും വഴികാട്ടിയുമായി മാറുകയാണ് സന്ധ്യ.

ബേസിക് മേക്കപ്പ് മുതല്‍ നൂഡ്, എച്ച്.ഡി മേക്കപ്പ് വരെ പ്രാക്ടിക്കലായി പഠിപ്പിക്കുന്നതിനൊപ്പം ശരിയായ പ്രൊഡക്ട് തിരഞ്ഞെടുപ്പും ഉപയോഗവും പരിശീലിപ്പിക്കുന്നു. ഒന്നര മാസത്തിനിടെ ഏകദേശം 49 പേര്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും പരിശീലനം നല്‍കാന്‍ കഴിഞ്ഞു. ഓരോരുത്തരുടെയും കഴിവും ആവശ്യവും മനസ്സിലാക്കി തെറ്റുകള്‍ തിരുത്തി വീണ്ടും പരിശീലിപ്പിക്കുന്നതാണ് സന്ധ്യയുടെ രീതി.
നിരവധി എതിര്‍പ്പുകളും കളിയാക്കലുകളുമുണ്ടായിട്ടും സഹോദരി സുപ്രിയയുടെയും ബിസിനസ് പാര്‍ട്ണര്‍ ശ്രീജേഷ് കുറുപ്പിന്റെയും പിന്തുണ സന്ധ്യയുടെ യാത്രയ്ക്ക് കരുത്ത് പകരുന്നു. ഗുരു സൂര്യ ഇഷാന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിദ്യ കെ.ആര്‍, സുഹൃത്തുക്കളായ ലക്ഷ്മി, ആര്യ, വീഡിയോഗ്രാഫര്‍ ജിഷ്ണു, ഭര്‍ത്താവ് രതീഷ്, മകള്‍ തംബുരു, സഹോദരന്‍ സന്ദീപ്, സഹോദരന്റെ ഭാര്യ കാര്‍ത്തിക എന്നിവരുടെ പിന്തുണയും പ്രചോദനമാണ്. ചായക്കട നടത്തുന്ന അച്ഛന്‍ ദേവദാസും അമ്മ ഉഷാകുമാരിയും നല്‍കുന്ന പിന്തുണയും വലിയ ശക്തിയാണ്.

‘പഠിച്ചു, പക്ഷേ ഇനി എങ്ങനെ തുടങ്ങണം?’ എന്ന ആശങ്കയുള്ളവര്‍ക്കാണ് സന്ധ്യയുടെ പരിശീലനം കൂടുതല്‍ സഹായകരമാകുന്നത്. ക്ലെയ്ന്റിനെ നേരിടാനുള്ള ഭയം മാറ്റി, ഓരോ ഘട്ടവും മനസ്സിലാക്കി ആത്മവിശ്വാസത്തോടെ മേക്കപ്പ് ചെയ്യാന്‍ പഠിതാക്കളെ പ്രാപ്തരാക്കുന്നു. കൃത്യമായ പ്രാക്ടീസും വ്യക്തിഗത മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനാല്‍ ഓരോരുത്തര്‍ക്കും സ്വന്തം കഴിവ് തിരിച്ചറിയാനും മെച്ചപ്പെടുത്താനും സാധിക്കുന്നു.
പഠിതാക്കളുടെ ചെറിയ വിജയങ്ങള്‍ പോലും സന്ധ്യയ്ക്ക് വലിയ സന്തോഷമാണ്. അവരുടെ വിജയമാണ് തന്റെ വിജയമെന്ന് സന്ധ്യ വിശ്വസിക്കുന്നു. കൂടുതല്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ എന്നും മുന്നോട്ടുപോകുന്നു.



