ചെറിയ തുടക്കത്തില്‍ നിന്ന് വലിയ Wedding Brand വരെ; ഷിബില്‍ ഷുഹൈബിന്റെ വിജയ കഥ

വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓര്‍മകളിലൊന്നാണ്. ആ നിമിഷങ്ങളെ വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ വികാരത്തോടെ തിരിച്ചുനല്‍കുന്നതാണ് ഒരു മികച്ച വെഡ്ഡിംഗ് ഫോട്ടോഗ്രഫി സ്ഥാപനത്തിന്റെ പ്രധാന ദൗത്യം. മലപ്പുറം വേങ്ങര സ്വദേശി ഷിബിലിന്റെ ഷുഹൈബ് ഈ ആശയത്തോടെയാണ് Promise Knot Wedding Photography യും Plant Events Event Management എന്ന സ്ഥാപനവും ആരംഭിച്ചത്. ഇന്ന് വിവാഹ ഫോട്ടോഗ്രഫി മേഖലയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയിരിക്കുകയാണ് ഈ യുവസംരംഭകന്.
കോവിഡ് കാലത്ത് ഫാമിലി റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന ഷിബില്‍, പിന്നീട് തന്റെ മേഖല ഇതല്ലെന്ന് തിരിച്ചറിയുകയും ആ ജോലി ഉപേക്ഷിച്ച് ഇവന്റ് മാനേജ്മെന്റിലേക്ക് തിരിയുകയുമായിരുന്നു. സ്റ്റേജ് ഡെക്കറേഷനും ഇവന്റ് മാനേജ്മെന്റുമായി തുടങ്ങിയ യാത്രയില്‍ സ്വന്തം ഐഫോണില്‍ പരിപാടികളുടെ വീഡിയോകള്‍ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചായിരുന്നു ഫോട്ടോഗ്രഫിയിലേക്കുള്ള തുടക്കം.

വീഡിയോകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ ഐഫോണ്‍ ഉപയോഗിച്ചുള്ള ഷൂട്ടുകള്‍ക്കായി പുറത്തുനിന്നും അവസരങ്ങള്‍ ലഭിച്ചു. ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ക്യാമറ കൈയിലെടുത്ത് ഫോട്ടോഗ്രഫിയിലേക്ക് കടന്ന അദ്ദേഹം പിന്നീട് Promise Knot Wedding Photography എന്ന സ്ഥാപനം കൂടി ആരംഭിക്കുകയായിരുന്നു.ഇന്ന് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നീ സേവനങ്ങളാണ് പ്രധാനമായും ഇവിടെ നല്‍കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ബംഗളൂരുവിലും തന്റെ സ്ഥാപനത്തിന്റെ സേവനം വ്യാപിപ്പിക്കാന്‍ ഈ യുവ സംരംഭകന് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.

കടുത്ത മത്സരമുള്ള മേഖലയില്‍ ഷിബിലിന്റെ പ്രധാന ശക്തി എന്നത് ക്ലെയന്റ് ഡീലിംഗും വ്യക്തിഗത ബന്ധം നിലനിര്‍ത്തുന്നതിനുമുള്ള മികവാണ്. വിവാഹ ഷെഡ്യൂള്‍ മുതല്‍ ഡ്രസ് തിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങളില്‍ ക്ലെയ്ന്റിന്റെ ഇഷ്ടത്തിന് മുന്‍ഗണന നല്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവന്റ് മാനേജ്മെന്റിലും ഫോട്ടോഗ്രഫിയിലും പ്രാവീണ്യമുള്ളതിനാല്‍ തന്നെ തങ്ങളെ തേടിയെത്തുന്ന കസ്റ്റമര്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുയോജ്യമായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.
കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും ഷിബിലിന്റെ ആത്മവിശ്വാസത്തിന് നല്‍കിയത് വലിയ കരുത്താണ്. സ്വന്തം സ്വപ്നത്തെ വിശ്വസിച്ച് മുന്നോട്ട് പോകാന്‍ കുടുംബം നല്കിയ ആ പിന്തുണയാണ് ഇന്നത്തെ ഷിബില്‍ ഷുഹൈബിന്റെ വിജയത്തിന് പിന്നിലെ പ്രധാന അടിത്തറ.
https://www.instagram.com/promise_knot?igsi=MWU4anBiNHhhZnloeQ%3D%3D&utm_source=qr
https://www.instagram.com/shibilshuhaib_?igsi=MWxwd2d4NmpudXB6aQ%3D%3D




