പാരമ്പര്യത്തിന്റെ സുഗന്ധം; ചങ്ങനാശ്ശേരിയുടെ ‘ജെസ്സിക്ക ക്യാന്‍ഡില്‍സ്’

കേരളത്തിലെ പ്രമുഖ മെഴുകുതിരി ബ്രാന്റുകളില്‍ ഒന്നാണ് ഠ&ഖ ക്യാന്‍ഡില്‍സ്. എല്ലാവിധ മെഴുകും മെഴുകുതിരികളും അതിന്റെ റോ മെറ്റീരിയല്‍സും 1995 മുതല്‍ സേവിയര്‍ ജോസഫ് എന്ന വ്യക്തി വിപണനം നടത്തി വരുന്നു.
ഒരു കുടുംബച്ചടങ്ങില്‍ അതിഥികള്‍ക്ക് നല്കിയ എളിയ ഉപഹാരത്തില്‍ നിന്ന് തുടങ്ങി, ഇന്ന് കേരളത്തിലും വിദേശത്തുമായി സുഗന്ധം പരത്തുന്ന പ്രൊഫഷണല്‍ ബ്രാന്‍ഡായി മാറിയ ‘ജെസ്സിക്ക ക്യാന്‍ഡില്‍സ്’ (ഖലശൈരമ ഇമിറഹല)െ എന്ന സംരംഭത്തിന് പിന്നിലും അത്തരമൊരു അതിശയകരമായ കഥയുണ്ട്.

2023 മെയ് മാസത്തില്‍ കൊച്ചുമകള്‍ ജെസ്സിക്കയുടെ മാമ്മോദീസ ചടങ്ങില്‍ കുടുംബത്തിന്റെ മൂന്ന് പതിറ്റാണ്ട് നീളുന്ന മെഴുകുതിരി വില്‍പ്പനയുടെ പരമ്പരാഗത അനുഭവസമ്പത്ത് നിലനില്‍ക്കേ ആലോചനകള്‍ മറ്റൊരു വഴി തേടിയില്ല; അതിഥികള്‍ക്ക് നല്കാന് ഉചിതമായ സമ്മാനം മെഴുകുതിരികള്‍ തന്നെ. മകന് ജെയ്റ്റൊ സേവിയറും മരുമകള്‍ റോസ് ജെയ്റ്റോയും ചേര്‍ന്നു സുഗന്ധവും വര്‍ണങ്ങളും നിറഞ്ഞ മെഴുകുതിരികളള് നിര്‍മിച്ചും ആശംസാ കാര്‍ഡുകളും അടങ്ങിയ ഒരു ഗിഫ്റ്റ് ഹാംപര്‍ കുഞ്ഞു ജെസ്സിക്കയുടെ മാമ്മോദീസ കൂടാനെത്തിയവര്‍ക്ക് അവര്‍ സമ്മാനം നല്കി.

അതിഥികളുടെ ഭാഗത്തുനിന്നും ലഭിച്ച വലിയ പ്രശംസയും പിന്തുണയുമാണ് പിന്നീട് പാരമ്പര്യത്തെ ഇന്നത്തെ വിപണിക്ക് അനുയോജ്യമായ ട്രെന്‍ഡി സെന്റഡ് ആന്റ് ഡെക്കറേറ്റീവ് (ടരലിലേറ & ഉലരീൃമശേ്ല) ക്യാന്ഡിലുകളാക്കി മാറ്റുക എന്ന ആശയത്തിലേക്ക് എത്തുന്നത്. മകള്‍ ജനിച്ച 2023ല്‍ ജെസ്സിക്ക ക്യാന്‍ഡില്‍സ് എന്ന സംരംഭത്തിന് റോസും, ജെയിറ്റോയും തുടക്കം കുറിച്ചു.
മത്സരം കടുത്ത വിപണിയിലും ‘ജെസ്സിക്ക ക്യാന്‍ഡില്‍സ്’ വേറിട്ടുനില്‍ക്കുന്നത് അതിന്റെ പാരമ്പര്യത്തിലും ഗുണനിലവാരത്തിലുമാണ്. കേവലം 30 രൂപ മുതല്‍ ആരംഭിക്കുന്ന ബജറ്റ് ഫ്രണ്ട്ലി ഉത്പന്നങ്ങള്‍ മുതല്‍ 3000 രൂപ വരെ വില വരുന്ന മെഴുകുതിരികളാണ് ഈ സംരംഭത്തിന്റെ ഹൈലൈറ്റ്. നിര്‍മാണത്തിനായി ഉപയോഗിക്കുന്ന പ്രീമിയം വാക്സ്, മികച്ച ഫ്രാഗ്രന്‍സുകള്‍, ഇറക്കുമതി ചെയ്യുന്ന ഗ്ലാസ് ബോട്ടിലുകള്‍ എന്നിവയെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്.
എത്ര ചെറിയ ഓര്‍ഡര്‍ ആണെങ്കില്‍ പോലും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറല്ല എന്നതാണ് ജെസ്സിക്ക ക്യാന്ഡില്സിന്റെ പ്രത്യേകത. ഓരോ ക്ലെയ്ന്റുമായും കൃത്യമായി സംസാരിച്ച്, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി, നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഓരോ ഉത്പന്നവും ഡിസൈന്‍ ചെയ്യുന്നത്.
കാലത്തിനനുസരിച്ച് സ്വയം പരിഷ്കരിച്ചും ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായും മുന്നേറുന്ന ജെസ്സിക്ക ക്യാന്‍ഡില്‍സ്, നിര്‍മാണത്തിനായി വലിയൊരു മാനുഫാക്ചറിംഗ് യൂണിറ്റാണ് നിലവില്‍ ഉള്ളത്. പ്രതിസന്ധികളില്‍ തളരാതെ, പാരമ്പര്യവും നവീകരണവും കൈകോര്‍ത്തപ്പോള്‍ വിജയകരമായി മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ട ഈ കുടുംബസംരംഭം ഇന്ന് നിരവധി ആളുകള്‍ക്ക് പ്രചോദനമാണ്.



