Special Story

‘ഓട്ടോ സെല്‍ഫ് സര്‍വീസ് ലോണ്‍ട്രി’; വിജയഗാഥ രചിച്ച് യുവ സംരംഭകന്‍

നവീനമായ നിരവധി സംരംഭക സാധ്യതകളാണ് പുത്തന്‍തലമുറ പ്രാവര്‍ത്തികമാക്കുന്നത്. കാലാകാലങ്ങളായി ആവര്‍ത്തിച്ചുവരുന്ന ബിസിനസ് മേഖലകളില്‍ അവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനൊപ്പം തന്നെ മറ്റു മേഖലകളില്‍ ടെക്‌നോളജിയെയും ആശയങ്ങളെയും ഒരുപോലെ സംയോജിപ്പിച്ച് പുതു സംരംഭങ്ങള്‍ ആവിഷ്‌കരിക്കുകയും, അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. അത്തരത്തില്‍ സ്വന്തമായി ഒരു ഇന്നവേറ്റീവ് പ്രോജക്ട് ആരംഭിച്ചു വിജയിച്ച യുവ സംരംഭകനാണ് തിരുവനന്തപുരം സ്വദേശിയായ രാഹുല്‍ മോഹന്‍ലാല്‍.

കേരളത്തില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത Coin Laundromat സമ്പ്രദായം തനതായ ശൈലിയില്‍ ആവിഷ്‌കരിക്കുകയും സാഹചര്യങ്ങളോട് പൊരുതി അതിനെ മുന്നോട്ടു നയിക്കുകയും ചെയ്ത വ്യക്തിയാണ് രാഹുല്‍. നീണ്ട അഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്ന SplashNDash എന്ന Laundromat സംരംഭത്തിന്റെ വിജയ പഥത്തിലൂടെ……

സംരംഭകന്‍ എന്ന ആശയത്തിലേക്ക് ….
ക്രിയേറ്റീവ് വര്‍ക്കുകളോട് പൊതുവേ താല്പര്യമുള്ള വ്യക്തിയായിരുന്നു രാഹുല്‍. 2008-ല്‍ ശ്രീ ചിത്ര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങില്‍ നിന്നും ബി-ടെക്് ബിരുദം നേടിയ അദ്ദേഹം സാധാരണ യുവാക്കളെ പോലെ ഒരു ജോലിയ്ക്കു വേണ്ടിയാണ് പരിശ്രമിച്ചത.് അങ്ങനെ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ സര്‍വീസ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. അവിടെ ജോലിചെയ്യുമ്പോഴാണ് സ്വന്തമായൊരു സംരംഭം എന്ന ആശയം അദ്ദേഹത്തിനു തോന്നിയത്.

നാട്ടില്‍ അധികം ആരും ചെയ്യാത്ത ഒരു സംരംഭമായിരിക്കണമെന്ന ചിന്തയില്‍ നിന്നാണ് ആട്ടോമാറ്റിക് കാര്‍ വാഷ് എന്ന പദ്ധതിയില്‍ രാഹുല്‍ എത്തി ചേര്‍ന്നത്. അതിന് SplashNDash എന്ന പേരും നിശ്ചയിച്ചു. ഗവണ്‍മെന്റ് അപ്രൂവലിനായി അദ്ദേഹം 1 വര്‍ഷക്കാലം ചിലവഴിച്ചു. പക്ഷേ നിരാശയായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. എന്തു കൊണ്ടോ ഗവണ്‍മെന്റ് ക്ലിയറന്‍സ് ലഭിക്കാതെ ബുദ്ധിമുട്ടിയപ്പോള്‍ രാഹുല്‍ തന്റെ സംരംഭമോഹത്തെ തല്‍ക്കാലത്തേക്ക് മാറ്റിവച്ചു കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം കൊച്ചിയിലെ ഒരു ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. അവിടെ നിന്നും പിന്നീട് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റിവ് കമ്പ്യൂട്ടര്‍ സൊല്യൂഷന്‍ എന്ന സ്ഥാപനത്തില്‍ ജോലിക്കു കയറി. അവിടെ തുടരവെയാണ്് വീണ്ടും സ്വന്തം ബിസിനസ് എന്ന ആശയം തലപൊക്കിയത്. അങ്ങനെ ജോലി രാജി വച്ച് നാട്ടിലേക്ക് വന്നു. പിന്നെ എകദേശം 13 മാസത്തോളം ലൈസന്‍സിനായും ഗവണ്‍മെന്റ് അപ്രൂവലിനായും കയറിയിറങ്ങി നടന്നു. ഒടുവില്‍ തന്റെ സ്വപ്നം അദ്ദേഹം നേടിയെടുത്തു. മനസ്സിലെ ആശയത്തെ കുറച്ചു കൂടി നവീകരിച്ച് SplashNDash എന്ന പേരില്‍ അദ്ദേഹം കേരളത്തിലെ ആദ്യ Laundromat  പ്രോജക്ടിന് തുടക്കം കുറിച്ചു.

നമ്മുടെ നാട്ടിലെ സാധാരണ Laundry സമ്പ്രദായം കണ്ടു ശീലിച്ച ആള്‍ക്കാര്‍ക്ക് SplashNDash ഒരു പുതുമ തന്നെയായിരുന്നു. സാധാരണ Laundry സ്ഥാപനങ്ങളില്‍, എല്ലാവരുടെയും വസ്ത്രങ്ങള്‍ ഒരുമിച്ചു അലക്കുകയാണ് പതിവ്. പക്ഷേ, SplashNDash-ല്‍ കസ്റ്റമേഴ്‌സിന്റെ വസ്ത്രങ്ങള്‍ പ്രത്യേകം പ്രത്യേകമായി അലക്കുകയാണ് ചെയ്യുന്നത്. ഒരാളുടെ വസ്ത്രങ്ങള്‍ മറ്റൊരാളിന്റെ വസ്ത്രവുമായി സമ്പര്‍ക്കത്തില്‍ വരാത്ത രീതിയിലുള്ള അലക്കുരീതി, പൂര്‍ണ ശുചിത്വം ഉറപ്പു നല്കുന്നു. സാംക്രമിക രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍, ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ മുതല്‍ക്കൂട്ടാണ് SplashNDash ന്റെ സേവനം.

Coin Laundromat എന്ന സംവിധാനവും SplashNDashനെ മറ്റു laundry-കളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. Coin Laundromat സംവിധാനം കേരളത്തിന് പുറത്താണ് കൂടുതല്‍ പ്രായോഗികമായി ഉപയോഗിക്കുന്നത്. ഒരു കോയിന്‍ മെഷീനിലേക്ക് നിക്ഷേപിച്ച് മെഷീനിനെ പ്രവര്‍ത്തന സജ്ജമാക്കാം, അതില്‍ തുണികള്‍ കഴുകി വൃത്തിയാക്കാനും ഒപ്പം ഉണക്കാനും കഴിയുന്നു. കസ്റ്റമേഴ്‌സിന് സ്ഥാപനത്തിലെത്തി നേരിട്ടു വേണമെങ്കിലും ഇത് ചെയ്യാം. അല്ലെങ്കില്‍ പായ്ക്ക് ചെയ്ത് തുണികള്‍ SplashNDash-ന്റെ ഓഫീസില്‍ എത്തിക്കാം. കളര്‍ പോകുന്ന തുണികള്‍ വേര്‍തിരിച്ച ശേഷം മറ്റു തുണികള്‍ അത്യാധുനിക സജ്ജീകരണങ്ങളുള്ള മിഷനറിയിലേക്ക് നിക്ഷേപിക്കുന്നു. ഇതിനായി ഉപയോഗിക്കുന്ന വാഷര്‍, ഡ്രൈയര്‍ മെഷിനുകള്‍ അമേരിക്കന്‍ നിര്‍മിതമായ സ്പീഡ് ക്യൂന്‍ എന്ന ഇന്റര്‍ നാഷണല്‍ ബ്രാന്‍ഡാണ്. കൂടാതെ വാഷിംഗിനായി ഹൈ ക്വാളിറ്റിയുള്ള ഇംപോര്‍ട്ടഡ് ഡിറ്റര്‍ജന്റുകള്‍, പെര്‍ഫ്യൂമുകള്‍, സോഫ്റ്റ്നര്‍ എന്നിവയാണ് ഉപയോഗിക്കുന്നത.് അതോടൊപ്പം കിണറ്റിലെ വെള്ളമാണ് വാഷിങിനായി ഉപയോഗിക്കുന്നത്. ഈ വെള്ളത്തെ 3 സ്റ്റേജുകളിലൂടെ ഫില്‍റ്റര്‍ ചെയ്ത ശേഷമാണ് വാഷിങിനായി ഉപയോഗിക്കുന്നത്. അത്രത്തോളം ശുചിത്വം ഇവിടുത്തെ ഓരോ പ്രവര്‍ത്തനങ്ങളിലും ഉറപ്പാക്കുന്നു.

വസ്ത്രങ്ങള്‍ വേര്‍തിരിച്ച് ചിലത് ബ്രഷ് ചെയ്തശേഷം വാഷറിലേക്ക് നിക്ഷേപിക്കുന്നു. അത് ക്ലീന്‍ ചെയ്ത് സ്പിന്‍ ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമാകുന്നു. അടുത്തപടി ഈ വസ്ത്രങ്ങള്‍ ഡ്രൈയറിനുള്ളിലേക്ക് നിക്ഷേപിച്ച് ഉണക്കിയെടുക്കുക എന്നതാണ്. ഹൈ ക്വാളിറ്റി മെഷീന്‍ ആയതുകൊണ്ടുതന്നെ ഡ്രൈയറിലിട്ടു ഉണക്കുബോള്‍ തുണികളുടെ ഇഴകള്‍ക്ക് കേട് പാട് സംഭവിക്കുന്നുമില്ല, ഒപ്പം തുണികളുടെ സ്വാഭാവികത നിലനില്‍ക്കുകയും ചെയ്യുന്നു.
ഉണക്കി കിട്ടുന്ന വസ്ത്രങ്ങളെ ഫോള്‍ഡു ചെയ്ത് പായ്ക്ക് ചെയ്യുന്നതാണ് അടുത്ത ഘട്ടം. അതിനായി രാഹുല്‍ ഒരു സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്. സ്റ്റാഫിന്റെ അഭാവത്തില്‍ രാഹുല്‍ തന്നെയാണ് ഈ ജോലികള്‍ കൃത്യമായി ചെയ്യുന്നത്. ഓരോരുത്തരുടെയും വസ്ത്രങ്ങള്‍ കഴുകി- ഉണക്കി- മടക്കി- പായ്ക്ക് ചെയ്യുന്നതിനു പുറമെ ആവശ്യമെങ്കില്‍ അയണ്‍ ചെയ്തും ഇവര്‍ നല്‍കും. ഏകദേശം 90 മിനിറ്റ് കൊണ്ട് വസ്ത്രങ്ങള്‍ റെഡിയാക്കി കിട്ടുന്നു. അയണ്‍ ചെയ്യണമെങ്കില്‍ മാത്രം അടുത്ത ദിവസം വരെ സമയമെടുക്കുന്നു. അല്ലെങ്കില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജോലി കഴിയും.

പിക്ക് അപ്പ് ആന്റ് ഹോം ഡെലിവറി സര്‍വീസും ഇവര്‍ ചെയ്യുന്നുണ്ട്. വീട്ടില്‍ നിന്നും നേരിട്ട് വന്ന് പാഴ്‌സല്‍ സ്വീകരിക്കുകയും സര്‍വീസിനു ശേഷം തിരികെ വീട്ടില്‍ കൊണ്ടുവന്ന് കൊടുക്കുകയും ചെയ്യുന്നു. സ്ഥാപനത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ സൗജന്യമായാണ് ഡെലിവറി നടത്തുന്നത്. 3 കി.മി. ക്കു പുറത്തുള്ള സ്ഥലമാണെങ്കില്‍ ദൂരത്തിന് അനുസൃതമായി ചെറിയൊരു സര്‍വ്വീസ് ചാര്‍ജ് ഈടാക്കുകയാണ് പതിവ്. ഈ Laundromat സര്‍വീസിന് ഇവര്‍ ഈടാക്കുന്നത് മിതമായ തുകയെന്നതും SplashNDash -ന്റെ മറ്റൊരു പ്രത്യേകതയാണ്.

അയണ്‍ ചെയ്യേണ്ട തുണികള്‍ക്കു മാത്രം അതിന്റെ തുക അടച്ചാല്‍ മതിയാകും. ബാക്കിയുള്ള വസ്ത്രങ്ങള്‍ക്ക് ക്ലീനിംഗ് ചാര്‍ജ് മാത്രമേ ഈടാക്കുന്നുള്ളു. മറ്റുള്ള സ്ഥാപനങ്ങളില്‍ ഈ സൗകര്യം പലപ്പോഴും കസ്റ്റമേഴ്‌സിന് ലഭ്യമാകാറില്ല. എന്നാല്‍ SplashNDash ഈ സേവനങ്ങളെല്ലാം കൃത്യമായി ചെയ്യുന്നു. ഗുണമേന്മ, സമയ നിഷ്ഠ ഇവ തന്നെയാണ് SplashNDash -ന്റെ വിജയ രഹസ്യം.

വിദേശികളും വിനോദസഞ്ചാരികളും നമ്മുടെ നാട്ടുകാരുമായി നിരവധി കസ്റ്റമേഴ്‌സാണ് SplashNDash -നെ തേടിയെത്തുന്നത.് Coin Laundromat എന്ന ഈ പദ്ധതിയിലൂടെ ‘ഓട്ടോ സെല്‍ഫ് സര്‍വീസ് ലോണ്‍ട്രി’ എന്ന ആശയത്തെയാണ് രാഹുല്‍ പ്രമോട്ട് ചെയ്യുന്നത്. വ്യക്തികള്‍ക്കു പുറമെ ചിലപ്പോള്‍ ഹോട്ടലുകളുടെയും മറ്റും ലോണ്‍ട്രി സര്‍വീസും ഏറ്റെടുക്കാറുണ്ട്. ആശുപത്രികളിലെ ലോണ്‍ട്രി സര്‍വീസ് മാത്രം ഇവിടെ ഏറ്റെടുക്കാറില്ല.

ഒരു പ്രാവശ്യം ഇവിടെ എത്തി, ഇവിടുത്തെ സേവനം സ്വീകരിക്കുന്നവര്‍ സ്ഥിരമായി ഈ സ്ഥാപനത്തെ തേടിയെത്താറുണ്ട്. അതുകൊണ്ടു തന്നെ സ്ഥിരം കസ്റ്റമേഴ്‌സാണ് അദ്ദേഹത്തിന് കൂടുതലുള്ളത്. അതോടൊപ്പം നിരവധി പുതിയ കസ്റ്റമേഴ്‌സുകളും ഇവരെ തേടിയെത്തുന്നു. അതുകൊണ്ടു തന്നെ തിരുവനന്തപുരത്തിന് പുറമെ കൊച്ചിയില്‍ കൂടി ഒരു ഓഫീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് രാഹുല്‍.

ബി.ടെക് ബിരുദധാരിയായ രാഹുല്‍ ജോലി രാജി വെച്ച് ഇങ്ങനൊരു ഉദ്യമത്തിന് ഇറങ്ങിയപ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പലരും പടിപടിയായുള്ള SplashNDash -ന്റെ വളര്‍ച്ച കണ്ട് ഇപ്പോള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ എല്ലാ കാര്യങ്ങളിലും പിന്തുണയുമായി കുടുംബവും അദ്ദേഹത്തിനൊപ്പമുണ്ട്. പുതിയ ആശയങ്ങളുമായി, എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് മാതൃക തന്നെയാണ് രാഹുല്‍ മോഹന്‍ലാലിന്റെ SplashNDash എന്ന സംരംഭം.

കുടുംബം:

അച്ഛന്‍: കെ.ആര്‍.മോഹന്‍ലാല്‍ (Rtd. superintending Engineer, Irrigation Dept.),
അമ്മ: അമ്പിളി ബി. എസ്,
ഭാര്യ: അഞ്ജന രവീന്ദ്രനാഥ് (Infoblox,Techno park), സഹോദരിമാര്‍: രാഖി മോഹല്‍ലാല്‍ (Oracle, Technopark), രേഖ മോഹന്‍ലാല്‍ (Tryzens,Techno park),  സഹോദരീ ഭര്‍ത്താക്കന്മാര്‍: വിശാഖ് (Infosys, Technopark), പ്രമോദ് (IBS, Techno park)

Splash ‘N’ Dash Laundromat
TC4/708
1st floor, Gurupadam Complex, Kuzhivila Jn.,
NH Bypass Road Near MGM School
TVM, 695583
Contact: 9656018887, 7559018887
www.splashndash.in (Online booking via website is available)

Tags
Show More

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Close