Special Story

പ്രകൃതിയെ സ്‌നേഹിച്ചും പരിപാലിച്ചും വികസനമാവാം: GTCSന്റെ ഉറപ്പ്

ഹരിത കെട്ടിടം, ഗ്രീന്‍ ബില്‍ഡിങ്, ഗ്രീന്‍ കണ്‍സ്ട്രക്ഷന്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നിര്‍മാണ മേഖലയില്‍ ഇപ്പോള്‍ സുപരിചിതമായി കേള്‍ക്കുന്നവയാണ്. ഒരു കെട്ടിടം നിര്‍മിക്കുമ്പോള്‍ നാം എന്തൊക്കെയാണ് ശ്രദ്ധിക്കുക? നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടാണ് നാം കെട്ടിടം പടുത്തുയര്‍ത്താറുള്ളത്. പലപ്പോഴും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും നാം കണ്ടില്ലെന്നു നടിക്കുന്നു.

ആഡംബരത്തിന്റെ പ്രതീകങ്ങളാണ് പല കെട്ടിട സമുച്ചയങ്ങളും.
ഇങ്ങനെയുള്ള നിര്‍മിതികളുടെ അനന്തരഫലങ്ങള്‍ നമ്മെ എങ്ങനെ ബാധിക്കുമെന്നു പോലും പലപ്പോഴും മനുഷ്യര്‍ ചിന്തിക്കാറില്ല. മനുഷ്യനും പ്രകൃതിയ്ക്കും ഇണങ്ങിയ രീതിയിലല്ല നിര്‍മ്മാണമെങ്കില്‍ അത് നമ്മളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടുന്നു. ഇത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്ലാനിങ്, ഡിസൈനിങ് തുടങ്ങി എല്ലാ കാര്യങ്ങളിലും മുന്‍കരുതല്‍ എടുത്താല്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ലഭ്യമാകുകയുള്ളൂ. അത്തരമൊരു സേവനവുമായി നിര്‍മാണ മേഖലയില്‍ നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന സ്ഥാപനമാണ് ഗണേശ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(GTCS).. 1997-ല്‍ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും വ്യത്യസ്ഥത നിറഞ്ഞതു തന്നെയാണ്.

തുടക്കം:
Water Supply, Sanitary Engineering, Fire Protection System എന്നിവയുമായി ബന്ധപ്പെട്ട് കെട്ടിട നിര്‍മാണ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള ഡിസൈന്‍ വൈദഗ്ധ്യം നല്‍കുന്നതിനായി രൂപംകൊണ്ട സ്ഥാപനമാണ് GTCS. കൊല്ലം TKM എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടി, നിരവധി വര്‍ഷങ്ങളുടെ അറിവും അനുഭവസമ്പത്തും ആ മേഖലയില്‍ കരസ്ഥമാക്കിയ ശ്രീഗണേശ് വി നായര്‍, ദീപ ഗണേശ് എന്നിവരുടെ സംയുക്ത സംരംഭമാണ് GTCS. ഉയര്‍ന്ന നിലവാരമുള്ള എന്‍ജിനീയറിങ് വൈദഗ്ധ്യമാണ് നമുക്ക് ഇവിടെ കാണാന്‍ സാധിക്കുന്നത്.

രണ്ട് ദശാബ്ദങ്ങള്‍ മുമ്പ് തന്നെ പ്ലംബിങ് ഡിസൈന്‍ മേഖലയില്‍ ഇന്നോവേറ്റിവായ പല ആശയങ്ങളും വിപണിക്ക് പരിചയപ്പെടുത്തുവാന്‍ GTCS ന് സാധിച്ചു. അവയില്‍ പലതും ഇന്ന് ഈ മേഖലയില്‍ അനിവാര്യ ഘടകങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. തൊണ്ണൂറുകളില്‍ കേരളത്തില്‍ പ്രഷര്‍ ബൂസ്റ്റര്‍ സംവിധാനം, പൈപ്പുകള്‍ ചുവരുകളില്‍ നിന്നും അകറ്റി പിടിപ്പിക്കുന്ന സപ്പോര്‍ട്ട് സിസ്റ്റം, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, സൗരോര്‍ജം ഉപയോഗിച്ച് വെള്ളം ചൂടാക്കുന്ന സംവിധാനങ്ങള്‍ ഇങ്ങനെ പലതും GTCS പരിചയപ്പെടുത്തിയ സംവിധാനങ്ങളാണ്.

അഗ്‌നിശമന സുരക്ഷാ സംവിധാനങ്ങള്‍, അത്യാധുനിക ഡിറ്റക്ഷന്‍ സിസ്റ്റം ഇവയൊക്കെ തൊണ്ണൂറുകളില്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പരിചയപ്പെടുത്താന്‍ GTCS ന് സാധിച്ചു. കൂടാതെ മഴവെള്ള സംഭരണ സംവിധാനങ്ങള്‍, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ ഇവ കൊണ്ടുവന്നു അതിന്റെ സാങ്കേതിക കാത്തുസൂക്ഷിച്ചുകൊണ്ട് പ്രായോഗികതലത്തില്‍ ആവിഷ്‌കരിച്ചായിരുന്നു ഇവരുടെ മുന്നേറ്റം.

ഡല്‍ഹിയില്‍ Common Wealth Gamesന് സേവനങ്ങള്‍ അനുഷ്ടിച്ചു വരുന്ന സാഹചര്യത്തിലാണ് GTCS, MEPയില്‍ എല്ലാ മേഖലകളിലും സേവനങ്ങള്‍ നല്‍കി തുടങ്ങിയത.് എയര്‍ കണ്ടീഷനിംഗ്, ഇലക്ട്രിക്കല്‍, BMS മുതലായ മേഖലകളില്‍ സ്വയം പ്രാവീണ്യം നേടുകയും കൂടാതെ ഈ മേഖലകളില്‍ അനുഭവസമ്പത്തുള്ള കണ്‍സള്‍ട്ടന്റുമാരേയും GTCS  ഉള്‍പ്പെടുത്തി MEP സംവിധാനങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുത്തുവരുന്നു.

Kerala National Games-ല്‍ സേവനങ്ങള്‍ നല്‍കുന്നത് വഴിയാണ് GTCS ന്റെ മേഖല പ്രോജക്ടുകള്‍ പൂര്‍ണമായും വിഭാവനം ചെയ്തു സാമ്പത്തികവിജയമാകും വിധം അവയെ രൂപകല്പന ചെയ്തു തുടങ്ങിയത്. വലിയ സ്റ്റേഡിയ സമുച്ചയങ്ങളും മറ്റു സ്ഥാപനങ്ങളുമെല്ലാം GTCS ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു.

ഗ്രീന്‍ ബില്‍ഡിങ് എന്ന ആശയത്തിലേക്ക്…
പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന നിര്‍മിതികളാണ് എപ്പോഴും നമ്മുടെ ചുറ്റുപാടിന് അനുകൂലമാകുന്നത്. പ്രകൃതിയില്‍ നാം നടത്തുന്ന ഏതൊരു നിര്‍മാണ പ്രവര്‍ത്തനവും പ്രകൃതിക്കു തകരാറുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇവിടെ തങ്ങളുടെ ശൈലിയിലൂടെ സമൂഹത്തിനു മികച്ച സേവനം നല്‍കുന്നതിനോടൊപ്പം പ്രകൃതിക്കു മിനിമം ഡാമേജ് ഉണ്ടാക്കുന്ന രീതിയിലാണ് GTCS-ന്റെ പ്രവര്‍ത്തനങ്ങള്‍.

ഒരു ലാന്‍ഡ് പാര്‍ട്ടിനു അനുയോജ്യമായ പ്രോജക്ടാണോ എന്ന പരിശോധന (Project Feasibility) യില്‍ തുടങ്ങി ഇതിന്റെ എസ്റ്റിമേറ്റും പ്ലാനിങും ഉള്‍പ്പെടെയുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതു മുതല്‍ പ്രോജക്ട് എങ്ങനെ ചെയ്യാം, കോസ്റ്റ് അനാലിസിസ്, ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡിസൈന്‍ തുടങ്ങിയ എല്ലാവിധ ബില്‍ഡിംഗ് സര്‍വീസുകളും കൃത്യമായി ചെയ്യുന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ഓരോ ഘടകങ്ങള്‍ക്കും ഓരോ വെര്‍ട്ടിക്കല്‍സ് ഇവിടെ പ്രവര്‍ത്തന സജ്ജമാണ്. ഓരോ വെര്‍ട്ടിക്കല്‍സിന്റെയും മേല്‍നോട്ടം വഹിക്കുന്നത് മുപ്പതില്‍ പരം വര്‍ഷങ്ങളുടെ പ്രവര്‍ത്തനമികവും അനുഭവസമ്പത്തുള്ള ജീവനക്കാരാണ്്. Advisory & Consulting Service-നാണ് GTCS കൂടുതല്‍ പ്രാധാന്യം നല്‍കി മുന്നോട്ടുപോകുന്നത്.

ECBC Master Trainer, BEE Certified EM,  GRIHA Evaluator & Trainer , EDGE Auditor, Building Physics Expert എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ച ശ്രീഗണേശ് വി നായരുടെ സേവനത്തിലൂടെ ഹരിത ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനായി നിരവധി കസ്റ്റമേഴ്സ് ഇവരെ സമീപിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ മേഖലയില്‍ കണ്ടു വരുന്നൊരു അപാകത എന്തെന്നാല്‍ ഡിസൈനിങ് എല്ലാം ഏകദേശം പൂര്‍ത്തിയായി വരുമ്പോഴാണ് പലരും ഗ്രീന്‍ ബില്‍ഡിംഗ് എന്ന ആശയവുമായി വരുന്നത.്

നേരത്തെ തന്നെ ഡിസൈന്‍ ചെയ്ത വര്‍ക്കുകളായിരിക്കും പലതും. ഡിസൈന്‍ ചെയ്ത വര്‍ക്കുകളില്‍ ഗ്രീന്‍ ബില്‍ഡിംഗ് ആശയം കൊണ്ടുവരുമ്പോള്‍ പല കാര്യങ്ങളിലും മാറ്റം വരുത്തേണ്ടത് അനിവാര്യമായി വരുന്നു. കൂടാതെ ഇതിനു നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയെക്കാള്‍ അധികം ചെലവാക്കുകയും ചെയ്യുന്നു. ഈ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും ഉപഭോക്താക്കള്‍ ഹരിത സര്‍ട്ടിഫിക്കേഷന്‍ വേണ്ട എന്ന് തീരുമാനിക്കുന്നു. ഇതിന് ഒരു പരിഹാരം കൂടിയായിട്ടാണ് GTCS സ്വന്തമായി ഒരു ഡിസൈന്‍ ഡിവിഷന്‍ ആരംഭിച്ചത്. കൂടാതെ പ്രോജക്ടിന്റെ കണ്‍സെപ്റ്റ് സ്റ്റേജില്‍ തന്നെ ഗ്രീന്‍ ബില്‍ഡിങ് കണ്‍സള്‍ട്ടേഷന്‍ നടത്താനാണ് എല്ലാ ഉപഭോക്താക്കളോടും ഇവര്‍ ഉപദേശിക്കുന്നത്. അതിലൂടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

GTCS നല്‍കുന്ന മറ്റൊരു സേവനമാണ് എനര്‍ജി ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ഓഡിറ്റ്. Bureau of Energy Efficiency -യുടെ കേരളത്തിലെ അംഗീകൃത സ്ഥാപനമായ Energy Management Centre (EMC)— യുടെ Empanelled Energy Auditor ആണ് GTCS. സ്ഥാപനങ്ങള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലെ Energy & Water ഉപയോഗം യഥാക്രമം പരിശോധിക്കുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ഒപ്പം ആവശ്യമായ പരിഹാരം നിര്‍ദേശിക്കലുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഇലക്ട്രിസിറ്റി ബില്‍ കൂടുന്നു എന്ന പരാതി പലപ്പോഴും ഉണ്ടാകാറുണ്ട്. വീടുകളിലായാലും സ്ഥാപനങ്ങളിലായാലും അത് പരിഹരിക്കാന്‍ GTCS-ന്റെ സേവനം ലഭ്യമാണ്. ഉപകരണങ്ങളുടെയെല്ലാം ഡേറ്റയും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള എനര്‍ജി ബില്ലുകളും അതിനായി ശേഖരിക്കും. അവയെല്ലാം ക്രോഡീകരിച്ച് പ്രശ്‌നം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നു. ഒപ്പംതന്നെ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ ഉപയോഗിച്ച് എനര്‍ജി ലീക്കേജ് ഉണ്ടോയെന്ന് സ്‌കാന്‍ ചെയ്യുന്നു.

അവിടെ ലഭ്യമാകുന്ന പവറിന്റെ ക്വാളിറ്റി, ഉപകരണങ്ങളുടെ പവര്‍ യൂസേജ് എന്നിവയെല്ലാം കൃത്യമായി പരിശോധിക്കുന്നു. അതിലൂടെ എന്താണ് കാരണം എന്ന് കണ്ടു പിടിക്കുകയും ചെയ്യുന്നു. അടുത്തപടി അതിനുള്ള പരിഹാരം കണ്ടെത്തലാണ്. ഒറ്റ സ്റ്റെപ്പില്‍ പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍ പലപ്പോഴും അത് കസ്റ്റമേഴ്‌സിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് ഘട്ടങ്ങളിലായാണ് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

A.. സീറോ ഇന്‍വെസ്റ്റ്‌മെന്റ്: പണം മുടക്കാതെ തന്നെ, എനര്‍ജി ആന്‍ഡ് വാട്ടര്‍ സേവിങ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എനര്‍ജി ലാഭിക്കാം. ഉദാഹരണമായി ഉപയോഗശേഷം സ്വിച്ചുകള്‍ ഓഫ് ചെയ്യുക, പൈപ്പ് നന്നായി അടയ്ക്കുക എന്നിവ.
B.. ചെറിയ മുതല്‍ മുടക്കില്‍ നടപ്പിലാക്കാവുന്ന നിര്‍ദേശങ്ങള്‍: ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളുടെയോ രൂപകല്‍പനയിലെ പോരായ്മകള്‍ കാരണമോയുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക
C.കാലപ്പഴക്കം കൊണ്ടും ഉപയോഗത്തിലെ ശ്രദ്ധക്കുറവുകള്‍ കൊണ്ടും വരാവുന്ന ഉയര്‍ന്ന എനര്‍ജി ബില്‍ കുറക്കുന്നതിന് ചില സന്ദര്‍ഭങ്ങളില്‍ സിസ്റ്റം (SYSTEM) തന്നെ പുതിയതായി ചെയ്യേണ്ടതായി വരാം. ഈ തരത്തിലുള്ള ഉയര്‍ന്ന മുതല്‍മുടക്കുള്ള നിര്‍ദ്ദേശങ്ങള്‍ LONG LEAD ആയിട്ടാണ് സാധാരണ നല്‍കാറുള്ളത്.

ഇങ്ങനെ പടിപടിയായി പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാം. Energy & Water Conservation Audit റിപ്പോര്‍ട്ടുകള്‍ വളരെ കൃത്യമായി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതില്‍ GTCSന്റെ പ്രവര്‍ത്തനം എല്ലാ ഇടങ്ങളില്‍ നിന്നും പ്രശംസ കൈവരിച്ചു വരുന്നു.
ഗ്രീന്‍ ബില്‍ഡിങ് എന്ന ആശയത്തില്‍ ഇതെല്ലാം ഉള്‍ക്കൊള്ളുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. എനര്‍ജി ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍, മഴവെള്ള സംഭരണം തുടങ്ങി എല്ലാ കാര്യങ്ങളും മുന്‍കൂട്ടി സംരക്ഷിച്ചു കൊണ്ടുള്ള നിര്‍മാണ ശൈലിയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്.

പ്രകൃതിയിലെ എല്ലാ സ്രോതസ്സുകളും നാം ഉപയോഗിക്കുന്നുണ്ട.് ഇവ റീചാര്‍ജ്
ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുത്താല്‍ മാത്രമേ വരും തലമുറയ്ക്കും ഇത് ഉപയോഗപ്രദമാവുകയുള്ളൂ. ഇത്തരം ആശയം നടപ്പിലാക്കിയാണ് GTCS തങ്ങളുടെ സേവനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിനായി പല ഘടകങ്ങളാണ് ശ്രദ്ധിക്കേണ്ടി വരുന്നത്.
കണ്‍സ്ട്രക്ഷനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ, അവ പ്രകൃതിക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കല്‍, താപത്തെ കെട്ടിടത്തിനുള്ളില്‍ തങ്ങി നിര്‍ത്തുന്നതാണോ എന്ന് അനലൈസ് ചെയ്യുക തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. പലപ്പോഴും ഈ കാര്യങ്ങള്‍ ഒരു സാധാരണ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ഏറ്റെടുക്കുന്നയാള്‍ ശ്രദ്ധിക്കണമെന്നില്ല. എന്നാല്‍ തങ്ങളുടെ കണ്‍സള്‍ട്ടിങിലൂടെ ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ GTCS ഒരിക്കലും വിമുഖത കാണിക്താറില്ല.

കൂടാതെ, നിര്‍മാണരംഗത്തെ ഈയൊരു പാളിച്ച പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി, ഒരു ബില്‍ഡിങ് കണ്‍സ്ട്രക്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് ആവശ്യമായ എല്ലാ പ്രോഡക്ടുകളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി Green Store Trading India Pvt Ltd എന്ന പേരില്‍ ഒരു ട്രേഡിങ് സ്ഥാപനം കൂടി ഇവര്‍ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ 3 വര്‍ഷമായി വിപണിയില്‍ ഗ്രീന്‍ ബില്‍ഡിങിനു അവശ്യമായ പ്രോഡക്ടുകള്‍ ട്രേഡ് ചെയ്യുന്നതില്‍ ഈ കമ്പനിയുടെ പങ്ക് ശ്രദ്ധേയമാണ്.

കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നത് ശ്രീഗണേശ് വി നായരും ദീപ ഗണേശുമാണ്. എല്ലാവിധ ബില്‍ഡിംഗ് ഡിസൈനിംഗ് പ്രശ്‌നങ്ങള്‍ക്കും ഒറ്റവാതില്‍ പരിഹാരമാണ് ഇവര്‍ ലഭ്യമാക്കുന്നത.് ഗ്രീന്‍ ബില്‍ഡിങ് എന്ന ആശയത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം എനര്‍ജി, വാട്ടര്‍ എന്നിവ സംരക്ഷിക്കുന്നതിലും ഇവര്‍ ശ്രദ്ധ നല്‍കുന്നുണ്ട്. കൂടാതെ ആര്‍ക്കിടെക്ടര്‍മാര്‍, ഡിസൈനേഴ്‌സ്, എന്‍ജിനീയേഴ്‌സ്, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവര്‍ക്ക് ഈ മേഖലയില്‍ ആവശ്യമായ ട്രെയിനിങ് നല്‍കുന്നതിനും അതിലൂടെ അവരെ ബോധവല്‍ക്കരിക്കുന്നതിനും ശ്രീ ഗണേഷ് വി നായര്‍ പ്രാധാന്യം നല്‍കുന്നു. സമൂഹത്തിന് നല്ലൊരു സേവനം എന്നതിനോടൊപ്പം പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയത്തിലും തുല്യപ്രാധാന്യം നല്‍കിയാണ് നിര്‍മാണമേഖലയില്‍ ഈ ടീം മുന്നേറുന്നത്.
വെറുമൊരു തൊഴില്‍ സംരംഭം എന്നതിലുപരി GTCS ഉം അതിന്റെ സാരഥികളും എന്നും കെട്ടിട നിര്‍മണ രംഗത്ത് എല്ലാ മേഖലകളിലും നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ച് സ്ഥാപന ഉടമകള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ വഴിയൊരുക്കി മുന്നേറുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button