EntreprenuershipSpecial Story

സംരംഭകര്‍കായി ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അക്കാദമി – Bull and Bear Academy Pvt Ltd

ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതിയെക്കാള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപഴകാനും അവരുടെ അഭിപ്രായങ്ങള്‍ അറിയുവാനും സാധിക്കുന്നു. ഇതിലൂടെ ബിസിനസിനെ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇന്ന് ഏതൊരു മേഖലയും നിലനിന്ന് പോകണമെങ്കിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് നല്ല രീതിയിലുള്ള അറിവ് വേണം. ഈ കാഴ്ചപ്പാട് മുന്നില്‍ കണ്ടാണ് Business Consulting Couples ആയ മില്‍ട്ടണ്‍ & സ്‌നേഹ Bull and Bear Academy Pvt Ltd എന്ന സ്ഥാപനം ആരംഭിക്കുന്നത്.

പുതുതായി സംരംഭം തുടങ്ങാന്‍ പോകുന്നവര്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ മാറുന്ന ട്രെന്‍ഡുകള്‍ അറിഞ്ഞിരിക്കണം. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ പരിശീലനം അക്കാദമി നല്‍കുന്നുണ്ട്. ഇവരുടെ തന്നെ മറ്റൊരു മാനേജ്മന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ Green Wind Solution Pvt. Limitedല്‍ നിന്നുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ പരിചയസമ്പന്നരായ ആളുകള്‍ തന്നെയാണ് അക്കാഡമിയില്‍ ക്ലാസുകള്‍ നല്‍കുന്നത്.

400 ഓളം സംരംഭങ്ങള്‍ക്ക് ഫിനാന്‍സ്, ബിസിനസ്, ലീഗല്‍, ഹ്യൂമന്‍ റിസോഴ്‌സ്, IT മേഖലയില്‍ കണ്‍സള്‍ട്ടിങ് നല്കുന്ന ഗ്രീന്‍ വിന്‍ഡ് സൊല്യൂഷന്‍സിന് താങ്ങായി ഇവരുടെ സഹോദരന്‍ ഷെല്‍ട്ടനും കൂടെയുണ്ട്. ഈ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് നന്നായി അറിയുന്ന ആളുകള്‍ പരിശീലനം നല്‍കുന്നതിലൂടെ അവര്‍ നേരിട്ട അനുഭവങ്ങളും കഷ്ടപ്പാടുകളും അതിനു വേണ്ടുന്ന പരിഹാരങ്ങളും വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കാന്‍ സാധിക്കും.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ് ഡിസൈനിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി കോഴ്‌സുകളാണ് Bull and Bear Academy വാഗ്ദാനം ചെയ്യുന്നത്. കൂടാതെ കേരളത്തിലെ തന്നെ ആദ്യത്തെ ക്രിപ്‌റ്റോ ട്രേഡിങ് ക്ലാസ്സ് ആരംഭിക്കാന്‍ പോകുന്നു.

വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാന്‍ ക്രിപ്‌റ്റോ ട്രേഡിങ് ഏറെ സഹായകരമാണ്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വഴിയും ക്ലാസുകള്‍ നല്‍കുന്നുണ്ട്. കോഴ്‌സ് കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് Green Wind Solution സ്ഥാപനത്തില്‍ ഇവരുടെ തന്നെ ക്ലയന്റുകളുടെ വര്‍ക്കുകള്‍ ഏറ്റെടുത്ത് ഇന്റേണ്‍ഷിപ്പിന് സൗകര്യമുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട്. 900 ഓളം കുട്ടികളാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയത്; അതില്‍ ഭൂരിഭാഗവും സംരംഭകര്‍ തന്നെയാണ്. കൊറോണ കാലത്ത് എല്ലാ മേഖലയും പ്രതിസന്ധിയില്‍ അകപ്പെട്ടെങ്കിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ അവസരങ്ങള്‍ ഏറെയായിരുന്നു.

സുഹൃദ്ബന്ധത്തിന്റെ കൂടി അടയാളമാണ് ഈ അക്കാദമി. കോളേജ് സഹപാഠികളായ പ്രവീണ്‍ പരശുരാമന്‍, അബ്ദുള്ള ആരിഫ്, രാജേഷ് വി നായര്‍, ശ്രീകാന്ത്, രാഹുല്‍, സുബിന്‍ദാസ്, സൂരജ്, സിജില്‍ എന്നിവര്‍ കമ്പനിയുടെ ഡിറക്ടര്‍മാരാണ്. വിള്ളലുകള്‍ വീഴാത്ത ആത്മാര്‍ത്ഥമായ അവരുടെ സുഹൃദ്ബന്ധവും സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെ ഒരു ഘടകമാണ്.

Contact Nos: +91 97784 36492 ,+91 97784 36492

https://www.bullandbearacademy.in/

https://www.google.com/search?kgmid=/g/11ftb0mg2x&hl=en-IN&q=Bull+and+Bear+Academy+%7C+Digital+Marketing+Course+Thrissur,+Kerala+%7C+Graphic+Designing+%7C+Web+Development&kgs=f39ef12e2bec7a5f&shndl=0&source=sh/x/kp/osrp/2

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button