EntreprenuershipSpecial Story

നാശം വിതയ്ക്കാതെ നശിപ്പിക്കാം മാലിന്യങ്ങള്‍; 25-ാം വയസ്സില്‍ സംരംഭക മേഖലയിലെ പുതുചിന്തയുമായി മനു വര്‍മ്മ

കത്തിച്ചു കളയാനും വലിച്ചെറിയാന്‍ കഴിയാത്തതും കുഴിച്ചിട്ടാല്‍ നശിച്ചു പോകാത്തതും ഒക്കെയായി ആളുകള്‍ക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒന്നായി അജൈവമാലിന്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്. നാടിനും നാട്ടുകാര്‍ക്കും ഒരുപോലെ ദോഷം വരുത്തി വയ്ക്കുന്ന ചപ്പു ചവറുകള്‍, കുട്ടികളുടെ പാമ്പേഴ്‌സ്, ലേഡീസ് പാഡ് പോലെയുള്ള മണ്ണില്‍ അലിഞ്ഞുചേരാത്തതും കത്തിച്ചു കളയാന്‍ കഴിയാത്തതുമായ എല്ലാ മാലിന്യങ്ങളും ഞൊടിയിടയില്‍ സംസ്‌കരിച്ചു കളയുവാനുള്ള പുത്തന്‍ചിന്തയും പുരോഗമന സംവിധാനവുമായി തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ സംരംഭക മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മനു വര്‍മ്മ.

ഡിഗ്രി പഠനത്തിനുശേഷം കോവിഡ് കാലഘട്ടത്തില്‍ ചേട്ടനൊപ്പം ബയോഗ്യാസ് പ്ലാന്റ് നിര്‍മാണത്തില്‍ സഹായിയായി ജോലി തുടങ്ങിയതോടെയാണ് സ്വന്തമായൊരു സംരംഭം തുടങ്ങാനുള്ള ചിന്ത മനുവിന്റെ മനസ്സില്‍ തോന്നി തുടങ്ങിയത്. അതിന് ചേട്ടന്റെ പിന്തുണ കൂടി ലഭിച്ചതോടെ സംരംഭക മേഖലയിലെ പുത്തന്‍ താരോദയമായി ഇദ്ദേഹം മാറി.

രണ്ടു തൊഴിലാളികളെ ഉള്‍പ്പെടുത്തി ഇന്‍സിനറേറ്റര്‍ നിര്‍മിച്ചുകൊണ്ടാണ് ഈ ചെറുപ്പക്കാരന്‍ തന്റെ ബിസിനസ് ആരംഭിച്ചത്. ഇന്ന് ഇദ്ദേഹത്തിന് കീഴില്‍ ഇരുപതിലധികം ആളുകളാണ് ജോലി ചെയ്തു വരുന്നത്. കുറഞ്ഞ സ്ഥലത്ത് വീട് വച്ച് താമസിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ചപ്പുചവറുകള്‍ മുതല്‍ ഒരു വീട്ടില്‍ ബാക്കിയാകുന്ന എല്ലാ മാലിന്യ അവശിഷ്ടങ്ങളും ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് കത്തിച്ച് ഇല്ലാതാക്കാം എന്ന പ്രത്യേകത ഉള്ളതിനാല്‍ ആളുകള്‍ക്ക് ഈ ഉപകരണത്തിനോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുന്നു.

മറ്റ് കമ്പനികള്‍ ലഭ്യമാക്കുന്നതിലും കുറഞ്ഞ ചിലവിലാണ് മനു ‘മാഴ്‌സ് ട്രേഡേഴ്‌സ്’ എന്ന ബ്രാന്‍ഡിലൂടെ ഇന്‍സിനറേറ്ററും ബയോഗ്യാസും ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഭക്ഷണ അവശിഷ്ടങ്ങള്‍, ജൈവമാലിന്യങ്ങള്‍ എന്നിവ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ച് വീട്ടിലേക്ക് ആവശ്യമായ ഇന്ധനവും വളവും നിര്‍മിക്കാം എന്നതുപോലെ തന്നെ യാതൊരു മണവും ഇല്ലാതെ ഏത് കാലാവസ്ഥയിലും ഒരു തീപ്പെട്ടിക്കൊള്ളി മാത്രം ഉപയോഗിച്ച് ഡയപ്പര്‍, ചപ്പുചവറുകള്‍, നാപ്കിന്‍ മുതലായ പ്രകൃതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കള്‍ ഞൊടിയിടയില്‍ കത്തിച്ചുകളയാം എന്നതാണ് ഇന്‍സിനറേറ്ററിന്റെ പ്രത്യേകത.

കേരളത്തിലുടനീളവും സൗത്ത് ഇന്ത്യയിലുമായി ഏകദേശം അഞ്ഞൂറില്‍ അധികം പ്ലാന്റുകള്‍ കുറഞ്ഞ നാളിനുള്ളില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിക്കാന്‍ മാഴ്‌സ് ട്രേഡേഴ്‌സിന് സാധിച്ചിട്ടുണ്ട്.

‘ഓക്‌സിഡ്രിഫ്റ്റ്’ എന്ന സാങ്കേതികവിദ്യയിലാണ് ഓരോ ഇന്‍സിനേറ്ററും പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഈ ഉപകരണത്തില്‍ മാലിന്യങ്ങള്‍ കത്തിക്കാന്‍ യാതൊരു ഇന്ധനത്തിന്റെയും ആവശ്യമില്ല. കേരള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ മാഴ്‌സിന്റെ ഗുണഭോക്താക്കളാണെന്നതും ഈ ഉപകരണത്തിന്റെ മേന്മ എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ്.

നിലവില്‍ തൃശ്ശൂരില്‍ ഓഫീസോടുകൂടി പ്രവര്‍ത്തിക്കുന്ന മാഴ്‌സ് ട്രേഡേഴ്‌സ് ഉടന്‍തന്നെ എറണാകുളത്ത് കളമശ്ശേരിയിലും തങ്ങളുടെ പുതിയ ഓഫീസ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഒരു ബിസിനസ് എന്നതിനപ്പുറം തന്റെ സംരംഭത്തിലൂടെ സാമൂഹിക സേവനം ലക്ഷ്യമിടുന്ന ഈ ബിസിനസിലൂടെ തന്നെപ്പോലെയുള്ള ചെറുപ്പക്കാര്‍ക്ക് ഒരു മാതൃകയായി തീരുകയാണ് മനു വര്‍മ്മ.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 98958 27019

https://www.facebook.com/marsbiogas?mibextid=ZbWKwL

https://www.instagram.com/marstraders_/?igsh=Ym1ldWN4cmYxbW9y


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button