EntreprenuershipSuccess Story

കര്‍മത്തില്‍ വിശ്വസിച്ചാല്‍ ജീവിതത്തില്‍ വിജയിക്കാനാകുമെന്ന് തെളിയിച്ച കവിത മേനോന്‍

ജീവിതത്തില്‍ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുകള്‍ നമ്മളെ അലട്ടാന്‍ തുടങ്ങുമ്പോഴാണ് മുന്നോട്ട് നയിക്കാന്‍ ഒരു ശക്തി ആവശ്യമായി വരുന്നത്. നമ്മളെക്കുറിച്ചും നമ്മുടെ ഭാവിയെക്കുറിച്ചും കൂടുതലായി അറിയാന്‍ തോന്നുന്നതും. ഇത്തരം കാര്യങ്ങള്‍ അറിയുന്നതില്‍ ഓരോ വ്യക്തിക്കും വളരെ ആകാംക്ഷ ഉണ്ടാക്കുന്നതാണ്. അതിന് ഇന്ന് എല്ലാവരും ഏറ്റെടുത്ത ആത്മീയ മാര്‍ഗമാണ് ടാരോട് കാര്‍ഡുകള്‍.

ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങുന്നതാണ് ടാരോട് കാര്‍ഡുകള്‍. ഒരുപാട് അര്‍ത്ഥങ്ങളുള്ള ഇവ നമ്മുടെ ഭാവിയും അതിലുപരി നമ്മള്‍ എന്താണ് എന്നുള്ളത് തിരിച്ചറിയാനും സാധിക്കുന്നു. ഇത്തരത്തില്‍ ആളുകളെ ആത്മീയ പാതയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പാലക്കാട് സ്വദേശിയായ കവിത മേനോന്‍ ടാരോട് കാര്‍ഡ് റീഡിങ് എന്ന മേഖലയിലേക്ക് ഇറങ്ങുന്നത്.

ബി.എസ്.സി ബോട്ടണിയായിരുന്നു കവിത പഠിച്ചത്. പിന്നീട് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ തുടര്‍പഠനം പൂര്‍ത്തിയാക്കുകയും ആ മേഖലയില്‍ തന്നെ ജോലി സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഐടി മേഖല പ്രതിസന്ധിയിലാകുകയും ജോലി നഷ്ടമാവുകയും ചെയ്തു. ഒഴിവു സമയങ്ങള്‍ പാഴാക്കാന്‍ ഇഷ്ടമല്ലാത്ത കവിത അതിനുശേഷം പല ജോലികളായി ചെയ്തുകൊണ്ടിരുന്നു.

ജീവിതത്തില്‍ പല പ്രതിസന്ധികളിലൂടെയും കടന്നുപോവുകയും ഡിപ്രഷന്‍ എന്ന അവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയുമാണ് കവിത. അതില്‍ നിന്നെല്ലാം ഒരു മോചനം എന്ന രീതിയിലാണ് യോഗ, മെഡിറ്റേഷന്‍ എന്നീ ആത്മീയത പാതയിലേക്ക് തിരിയുന്നത്. അതിലൂടെയാണ് കവിത ടാരോട് കാര്‍ഡുകളിലേക്ക് എത്തുന്നത്. അത് കവിതയുടെ ജീവിതത്തിന് തന്നെ പുതിയൊരു വഴിത്തിരിവാണ് ഉണ്ടാക്കിയത്.

ഒരു പ്രതിസന്ധി വരുമ്പോള്‍ നമ്മളെ ഗൈഡ് ചെയ്യാനായി ഒരാളുടെ സഹായം തീര്‍ച്ചയായും ആവശ്യമായി വരാറുണ്ട്. അങ്ങനെയൊരു ഗൈഡായി മാറാനാണ് കവിത ശ്രമിക്കുന്നത്. തന്റെ അടുക്കല്‍ എത്തുന്ന ഓരോരുത്തര്‍ക്കും മോട്ടിവേഷന്‍ നല്‍കാനും അവര്‍ എന്താണ് എന്നുള്ള തിരിച്ചറിവ് മനസ്സിലാക്കി കൊടുക്കാനും അതിലൂടെ അവര്‍ക്ക് ഒരു ആശ്വാസമായി മാറാനും കവിതയ്ക്ക് കഴിയുന്നുണ്ട്.

കവിത പ്രധാനമായും യോഗ, മെഡിറ്റേഷന്‍ എന്നി ആത്മീയ വശങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ജേ്യാതിഷം പോലെ നമ്മുടെ മുഴുവന്‍ ഭാവി ജീവിതത്തെക്കുറിച്ചും പറയാന്‍ സാധിക്കില്ല. നിശ്ചിത സമയത്തിനുള്ളില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ മാത്രമേ ടാരോട് കാര്‍ഡിലൂടെ അറിയാന്‍ സാധിക്കു. നമ്മുടെ ജോലി, സാമ്പത്തിക സ്ഥിതി, ആത്മീയപാത, ബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയും.

ഓരോ കാര്‍ഡുകള്‍ തിരഞ്ഞെടുത്തു വരുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ കഥ തന്നെ രൂപപ്പെട്ടുവരികയാണ്. ഇതിലൂടെ ജീവിതം കണ്മുന്നില്‍ കാണുന്ന ഒരു പ്രതീതി ആയിരിക്കും ഉണ്ടാവുക. പലയാളുകളും കവിതയോട് തന്റെ വിഷമങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കൊരു മാര്‍ഗം നിര്‍ദ്ദേശിക്കാന്‍ കഴിയുകയും അത് ഫലം കണ്ടു തുടങ്ങിയതോടെ ഇതു കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കവിത 2023ല്‍ Healing Life Tarot എന്ന യൂട്യൂബ് ചാനല്‍ തുടങ്ങുകയും ചെയ്തു.

വളരെ ആശങ്കയോടെയായിരുന്നു ആദ്യം ചാനല്‍ ആരംഭിച്ചത്. കാരണം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് സംസാരിക്കാനുള്ള ഭയമായിരുന്നു കാരണം. ഒരുപക്ഷേ, ഈ മേഖലയില്‍ താന്‍ നേരിട്ട ആദ്യ പ്രതിസന്ധി ഇതായിരിക്കും. പിന്നീട് സാവകാശം വീഡിയോകള്‍ ചെയ്യാന്‍ ആരംഭിച്ചു.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളിലായി വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ മലയാളത്തിലാണ് കൂടുതല്‍ ആളുകള്‍ ഉള്ളതെന്ന് മനസ്സിലാക്കുകയും മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. യൂട്യൂബ് വഴി ആളുകള്‍ മെസ്സേജ് അയക്കുകയും തന്റെ സഹായം തേടുകയും ചെയ്യുന്നു എന്നത് കവിതയുടെ ചാനല്‍ ആളുകളിലേക്ക് എത്തി എന്നതിനുള്ള തെളിവാണ്.

വ്യക്തിപരമായും ആളുകള്‍ കവിതയെ സമീപിക്കാറുണ്ട്. വളരെ കുറഞ്ഞ ഫീസ് മാത്രമേ ഇവരില്‍ നിന്നും വാങ്ങുന്നു എന്നുള്ളത് ഈ മേഖലയില്‍ കവിതയെ ശ്രദ്ധേയമാക്കുന്നു. കാരണം ബിസിനസ് എന്നതിലുപരി തനിക്ക് മറ്റുള്ളവരിലേക്ക് തന്നാല്‍ കഴിയുന്ന സഹായം ചെയ്യുക എന്നതിനു മാത്രമാണ് കവിത പ്രാധാന്യം നല്‍കിയത്. യൂട്യൂബ് വഴിയുള്ള വീഡിയോകള്‍ കണ്ട് ആളുകള്‍ പലയിടത്തു നിന്നും കാണാന്‍ വരുകയും പൊതുസ്ഥലങ്ങളില്‍ വച്ച് തന്നെ കാണുമ്പോള്‍ തിരിച്ചറിയുന്നതും ഒരു അംഗീകാരമായി കാണുകയും അതോടൊപ്പം തന്റെ ഈ സംരംഭം വിജയിച്ചു എന്നതിന് തെളിവും കൂടിയാണ് ഇതെന്ന് കവിത മനസ്സിലാക്കി.

ടാരോട് കാര്‍ഡുകള്‍ കൂടാതെ ‘സെല്‍ഫ് ലവ്’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകളും കവിത നല്‍കാറുണ്ട്. ജീവിതത്തില്‍ വിജയിച്ചു നില്‍ക്കുമ്പോള്‍ അവരെ വിജയങ്ങള്‍ക്ക് അര്‍ഹമാക്കിയ പല കാരണങ്ങളും അതിനു പിന്നിലുണ്ട്. സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് ആത്മസമര്‍പ്പണത്തോടെ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് സെല്‍ഫ് ലവ് എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നത്. നമ്മള്‍ നമ്മളെ തന്നെ സ്‌നേഹിക്കുകയും നമ്മള്‍ എന്താണെന്നുള്ളത് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ മാത്രമേ ജീവിതത്തില്‍ ഏതു പ്രതിസന്ധിയിലും വിജയിച്ച് മുന്നേറാന്‍ സാധിക്കുകയുള്ളൂ. ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു.

ഇനി ആ മേഖലയില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയും എന്ന പദ്ധതികളുടെ ഒരുക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് കവിത. ഏത് ജോലി ചെയ്താലും അതില്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കഠിനപ്രയത്‌നവും നല്‍കണം എന്നതാണ് കവിതയ്ക്ക് പുതുസംരംഭകര്‍ക്ക് നല്‍കാനുള്ള ഉപദേശം.

കവിതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും കരുത്തും നല്‍കി ഭര്‍ത്താവും കുടുംബാംഗങ്ങളും ഒപ്പമുണ്ട്. പാലക്കാട് സ്വദേശിയാണെങ്കിലും ഇപ്പോള്‍ യു.എസ് പൗരത്വ കൂടിയായ കവിത ഒരു എഴുത്തുകാരിയും കൂടിയാണ്. കവിതകളും കഥകളും എഴുതാനും വായിക്കാനും ഏറെ താല്പര്യമുള്ള വ്യക്തിയാണ് കവിത.

E-mail : kavithap4587@gmail.com
Contact No: 0018049379227

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button