Tourism

ഹോസ്പിറ്റാലിറ്റി രംഗത്തെ തിളക്കം

പാരമ്പര്യത്തനിമയുടെ തലയെടുപ്പുമായി തിരുവനന്തപുരം പിം.എം.ജി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ പ്രശാന്തിന് ഹോസ്പിറ്റാലിറ്റി മേഖലയില്‍ തിളക്കമാര്‍ന്ന സ്ഥാനമാണുള്ളത്.

കാലത്തിനു അനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനേജ്‌മെന്റ്. ഇന്‍ഫ്രാസ്ട്രക്ചറിലും സ്റ്റാഫിങിലുമെല്ലാം സൂക്ഷ്മ നീരീക്ഷണത്തോടെയുള്ള നവീകരണം. ജീവനക്കാരുടെ നിലവാരം ഉയര്‍ത്താന്‍ സ്ഥിരമായുള്ള ട്രെയിനിങ് പരിപാടികള്‍. മാനേജ്‌മെന്റിന്റെയും അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെയും കാര്യക്ഷമമായ ഇടപെടലുകള്‍ തന്നെയാവണം തലസ്ഥാനത്തെ ഹോട്ടലുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഹോട്ടല്‍ പ്രശാന്തിനു സ്ഥാനമുള്ളത്.

ഹോട്ടല്‍ പ്രശാന്തിന്റെ അമരത്തേയ്ക്ക് യുവത്വം കടന്നുവന്നപ്പോള്‍, ആ യുവത്വത്തിന്റെ പ്രസരിപ്പ് ഹോട്ടലിനും യൗവനം നല്കി. സുജിത് സുരേന്ദ്രന്‍ എന്ന ചെറുപ്പക്കാരനാണ് ഹോട്ടല്‍ പ്രശാന്തിന്റെ അമരക്കാരന്‍. പൈതൃകമായി ലഭിച്ച ബിസിനസ്സ് ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ ഭാരിച്ചൊരു ഉത്തരവാദിത്തമാണ് ഉണ്ടായിരുന്നത്. ഹോട്ടല്‍ പ്രശാന്ത് ഉള്‍പ്പെടെ 17-ല്‍പരം വരുന്ന ചെറുതും വലുതുമായ ഹോട്ടലുകളുടെ നിയന്ത്രണം ചെറുപ്പത്തില്‍ തന്നെ ഏറ്റെടുക്കേണ്ടിവരിക എന്നത് തുടക്കകാരന്‍ എന്ന നിലയില്‍ വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ തന്റെ ആശയങ്ങളെയും ടെക്‌നോളജിയുടെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി തന്റെ പ്രവര്‍ത്തന മേഖലയെ അഭിവൃദ്ധിപ്പെടുത്തിയ വ്യക്തിയാണ് സുജിത് സുരേന്ദ്രന്‍.

സിവില്‍ എഞ്ചിനീയറിംഗ് ബിരുദം നേടി തന്റെ കരിയര്‍ ആരംഭിക്കാന്‍ തയ്യാറെടുക്കവെയാണ് അദ്ദേഹത്തിന്റെ പിതാവ് സുരേന്ദ്രന്‍ തന്റെ ബിസിനസ്സ് സാമ്രാജ്യത്തെ മകന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നത്. അദ്ദേഹത്തിന് മകന്റെ കഴിവുകളില്‍ അളവറ്റ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം പൊന്‍തിളക്കത്തോടെ നിലനിര്‍ത്താന്‍ സുജിതിന് കഴിഞ്ഞു. ഹോട്ടലുകളില്‍ പലതിനും കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായിരുന്നു. വിഷയങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി തീരുമാനങ്ങള്‍ കൈക്കൊണ്ടു. ടെക്‌നോളജിയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് തന്റെ ഹോട്ടലുകളെ എപ്പോഴും ‘അപ്‌ഡേറ്റഡ്’ ആയി നിലനിര്‍ത്തി. ഇന്ന് സര്‍വീസിലും ആതിഥ്യമര്യാദയിലും, സ്റ്റാഫ് മാനേജ്‌മെന്റിലുമെല്ലാം ഈ ഹോട്ടല്‍ ശൃംഖലയെ വെല്ലാന്‍ മറ്റൊന്നില്ല എന്ന സ്ഥിതിയാണ്.

വളരെയേറെ യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന അദ്ദേഹത്തിന്റെ ആശയങ്ങളിലൂടെ ഒരു യാത്ര…

ഹോട്ടല്‍ മേഖലയിലെ തുടക്കം ഏതായിരുന്നു?
അച്ഛന്റെ ബിസിനസ് സാമ്രജ്യത്തിന്റെ പ്രാരംഭം 1990-ല്‍ വഞ്ചിയൂര്‍ ആരംഭിച്ച ഹോട്ടല്‍ പത്മയായിരുന്നു. പിന്നീട് പല സ്ഥലങ്ങളിലേക്കും ഞങ്ങളുടെ ഹോട്ടല്‍ ശൃംഖല വ്യാപിക്കുകയായിരുന്നു.

കുട്ടിക്കാലം മുതല്‍ക്കേ പിതാവിന്റെ ബിസിനസ്സ് രീതികള്‍ കണ്ടു വളര്‍ന്ന ആളാണല്ലോ താങ്കള്‍. അദ്ദേഹത്തിലെ ബിസിനസ്സുകാരനെ എങ്ങനെ നോക്കിക്കാണുന്നു?
അച്ഛന് നല്ലൊരു നേതൃത്വ പാടവം ഉണ്ടായിരുന്നു. ഞങ്ങളുടെ എല്ലാ ഹോട്ടലുകളെയും നിയന്ത്രിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ് ഇന്ന് കാണുന്ന സാമ്രാജ്യത്തിന്റെ അടിത്തറ. ഹോട്ടലുകളുടെ രൂപത്തിലും ഘടനയിലുമെല്ലാം അദ്ദേഹത്തിന്റെ ആശയങ്ങള്‍ തന്നെയാണ് നടപ്പിലാക്കിയിരുന്നത്. ദീര്‍ഘ വീക്ഷണമുഉള്ള വ്യക്തിയായിരുന്നു അച്ഛന്‍. ഏത് കാര്യവും ആലോചിച്ചു സധൈര്യം തീരുമാനമെടുത്തു മുന്നോട്ടു പോകുവാന്‍ അദ്ദേഹത്തിനാകുമായിരുന്നു.

ബിസിനസ്സുകള്‍ ഏറ്റെടുക്കുമ്പോള്‍ താങ്കള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍?
അച്ഛന്റെ സാമ്രാജ്യമാണ് പിന്നീട് ഞാന്‍ ഏറ്റുവാങ്ങിയത്. അതിനാല്‍ തന്നെ എപ്പോഴും എല്ലാ കാര്യങ്ങളും വളരെ കൃത്യമുള്ളതാകണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എപ്പോഴും ഈ ശൃംഖലയെ മുന്നോട്ട് നയിക്കുക, സ്റ്റാഫുകള്‍ക്ക് പരാതി പറയാന്‍ അവസരം കൊടുക്കാതിരിക്കുക, ഹോട്ടലുകളുടെ രൂപത്തില്‍ അത്യാവശ്യം മാറ്റം വരുത്തുക, കൂടാതെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ അനുയോജ്യമായ റിസോര്‍ട്ട്, ഹട്ട് തുടങ്ങിയവ നിര്‍മിക്കുക തുടങ്ങി പല ഉത്തരവാദിത്വങ്ങളും എനിക്ക് ഉണ്ടായിരുന്നു. ഹോട്ടല്‍ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ ഓരോ സ്ഥാപനത്തെയും മാറ്റിയെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

താങ്കളുടെ ബിസിനസ് മേഖലയുടെ സാധ്യതകളെ കുറിച്ച് പറയാമോ?
വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളുടെ മനം കവരുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ടൂറിസത്തില്‍ നിന്നും നല്ലൊരു ശതമാനം വരുമാനം ഉണ്ടാക്കാനും നമുക്ക് കഴിയും. എന്നാല്‍ ഈ മേഖലയിലുള്ള ചില പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാല്‍ നമുക്ക് നല്ലൊരു സാമ്പത്തിക മേഖല തന്നെ വാര്‍ത്തെടുക്കാം. ഇതിന് ഗവണ്‍മെന്റിനും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. കോവളം, വേളി, ശംഖുമുഖം പോലുള്ള പ്രധാന ടൂറിസ്റ്റ് സൈറ്റുകളെ കുറച്ചുകൂടി പ്രയോജനപ്രദമാക്കി കാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ മറ്റേതൊരു മേഖലയെക്കാളും സാധ്യതകള്‍ നമ്മുടെ ടൂറിസം മേഖലയ്ക്കുണ്ട്. ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം നമുക്ക് ഇതിനായി ഉപയോഗിക്കാം. നമ്മുടെ പാരമ്പര്യ ചികിത്സാരീതികളായ ആയൂര്‍വേദം, സിദ്ധ തുടങ്ങി പഞ്ചകര്‍മ്മ ചികിത്സകള്‍ വരെ വിദേശികളെ ആകര്‍ഷിക്കുവാനായി ഒരുക്കി റിസോര്‍ട്ടുകള്‍ നിര്‍മിക്കാം. ഇങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ ഈ ബിസിനസ്സിലൂടെ ഡവലപ്പ് ചെയ്‌തെടുക്കാം.

ഹോട്ടലുകളുടെ രൂപഘടന മാറ്റുക എന്നതിലുപരിയായി മറ്റെന്തൊക്കെ കാര്യങ്ങളാണ് താങ്കള്‍ ശ്രദ്ധിക്കാറുള്ളത്?
ഞങ്ങള്‍ സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്നതിന് വളരെയേറെ പ്രാധാന്യം കൊടുക്കാറുണ്ട്. ഇവിടെയുള്ള ഓരോ സ്റ്റാഫിനും നല്ല ട്രെയിനിംഗ് നല്‍കാറുണ്ട്. ഒരു കസ്റ്റമര്‍ വന്നു കഴിഞ്ഞാല്‍ അവരോട് എങ്ങനെ പെരുമാറണം എന്നു തുടങ്ങി എല്ലാ കാര്യങ്ങളിലും പരിശീലനം നല്‍കുന്നു. വ്യക്തിത്വ വികസന ക്ലാസുകളും വര്‍ക്‌ഷോപ്പുകളും സ്റ്റാഫുകള്‍ക്കായി നല്‍കാറുണ്ട്. ഞങ്ങളുടെ ഹോട്ടലിനു കീഴിലുള്ള ഓരോ സ്റ്റാഫിനും നല്ല പരിശീലനമാണ് ലഭിക്കുന്നത്. അതുകൂടാതെ, ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ചെറിയൊരു ഇന്‍സെന്റീവ് നല്‍കി ഞങ്ങളുടെ ഹോട്ടലില്‍ പരിശീലനത്തിനുള്ള സൗകര്യവും ഞങ്ങള്‍ ഒരുക്കുന്നു.

ഒരു സ്റ്റാഫിനെ തിരെഞ്ഞടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കുക?
Experience, Personality, Basic Education ഈ മൂന്ന് കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ചെയ്യുന്ന ജോലിയോടുള്ള പാഷന്‍ എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാറുണ്ട്.

എന്തുകൊണ്ടാണ് താങ്കള്‍ സ്റ്റാഫിന്റെ Basic Education ശ്രദ്ധിക്കാറുള്ളത്?
നാം പഠിച്ചു വരുന്ന കാര്യങ്ങളും നമ്മുടെ സ്വഭാവവും തമ്മില്‍ ഒരുപാട് സാമ്യം കാണും. ഹോസ്പിറ്റാലിറ്റി മേഖലയില്‍ മനോഭാവത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഇവിടെയെത്തുന്ന കസ്റ്റമര്‍ എന്ത് പറഞ്ഞാലും നാം നല്ല സര്‍വീസ് നല്‍കാന്‍ തയ്യാറാകണം. അപ്പോള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനും ഒരാളുടെ വ്യക്തിത്വ വികാസത്തിനും ഒരുപാട് പ്രാധാന്യം ഉണ്ട്.

ഹോട്ടലുകള്‍ക്ക് ഒരു ബ്രാന്‍ഡില്‍ ഒതുക്കാതെ, വ്യത്യസ്ഥമായ പേരുകള്‍ നല്‍കിയിരിക്കുന്നത്?
ഒരു വ്യത്യസ്ഥത എപ്പോഴും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഈ സ്ഥാപനങ്ങളെയെല്ലാം ഒരു കമ്പനിയുടെ പേരിലാക്കുന്നതിനെക്കാളും ഓരോ ഹോട്ടലും ഓരോ പേരില്‍ അറിയപ്പെടുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

താങ്കളുടെ ഹോട്ടലുകളെകുറിച്ച് വിശദീക്കരിക്കാമോ?
ഞങ്ങള്‍ക്ക് ചെറുതും വലുതുമായ നിരവധി ഹോട്ടലുകള്‍ ഉണ്ട്. 3 സ്റ്റാര്‍, 4 സ്റ്റാര്‍, റിസോര്‍ട്ടുകള്‍, കോവളം ആസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചെറിയ ഹട്ടുകള്‍… ഇങ്ങനെ വ്യത്യസ്തമായ സ്ഥാപനങ്ങള്‍. ടൂറിസ്റ്റ് ഹോമുകള്‍… അതും ടൂറിസത്തിനു പ്രാധാന്യമുള്ള പല സ്ഥലങ്ങളിലും. കൂടാതെ തെന്മല, നെയ്യാര്‍ഡാം പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേര്‍ന്നുവരുന്ന മനോഹരമായ നിര്‍മിതികളുള്ള ഹോട്ടലുകള്‍ ഇവയെല്ലാം ഞങ്ങളുടെ സ്ഥാപനങ്ങളാണ്.

താങ്കളുടെ ഏറ്റവും വലിയൊരു സ്വപ്‌നം?
ടെക്‌നോളജിയുടെ കണ്ണുകള്‍ എത്താത്ത സ്ഥലങ്ങളെ കണ്ടെത്തി അവര്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യുക എന്നതാണ് സ്വപ്‌നം.

പുതിയ പ്രോജെക്ടുകള്‍ എന്തെങ്കിലും?
നിലവിലുള്ളവയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, കൂടാതെ ടൂറിസം മേഖലക്ക് അനുയോജ്യമായ രീതിയിലുള്ള റിസോര്‍ട്ട് നിര്‍മിക്കുക എന്നിവയൊക്കെയാണ് മനസ്സിലെ ആശയങ്ങള്‍.

ഫാമിലി താങ്കളെ സപ്പോര്‍ട്ട് ചെയ്യാറുണ്ടോ?
ഞാനും അച്ഛനും അമ്മയും അടങ്ങുന്നതാണ് കുടുംബം. സഹോദരിയുടെ കല്യാണം കഴിഞ്ഞു. ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട് അച്ഛന്‍ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ഞാന്‍ തിരുവന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമത്തിലാണ് ജനിച്ചത്. ഇപ്പോള്‍ താമസിക്കുന്നത് സിറ്റിക്കുള്ളില്‍ തന്നെയാണ്. എന്റെ വിജയത്തിന്റെ പിന്നില്‍ എന്റെ കുടുംബത്തിന്റെ പ്രാര്‍ഥനയും സപ്പോര്‍ട്ടും തന്നെയാണ്.

Delivering Success Kerala Best hotel in Hospitality Management Award to Hotel Prasanth.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button