EntreprenuershipSpecial StoryTourism

ആഡംബര ടൂറിസത്തിലെ ഏകജാലകമായി യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി

കൊവിഡ് മഹാമാരിക്ക് ശേഷം ലോകത്ത് ടൂറിസം മേഖല ഉണര്‍വിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും പാതയിലാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമ്മാനിച്ച മാനസിക പിരിമുറുക്കങ്ങള്‍ക്ക് യാത്രയെക്കാള്‍ മികച്ചൊരു പരിഹാരം ഇല്ലെന്ന് തന്നെ പറയാം. ഈ സാഹചര്യത്തിലാണ് യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി ലോക വിനോദ സഞ്ചാരികളുടെ വെളിച്ചമാകുന്നത്. വിനോദ സഞ്ചാര മേഖലയിലുള്ള വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായാണ് ജഹാസ് ഹുസൈന്‍ എന്ന യുവ സംരംഭകന്‍ യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി ആരംഭിക്കുന്നത്.

ഒരു സംരംഭകനായി വിവധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ജഹാസ്, വിനോദ സഞ്ചാര മേഖലയിലേക്ക് തന്റെ ബിസിനസ് വളര്‍ത്താനുള്ള കാരണം, ഒരു ഗ്ലോബല്‍ ബിസിനസ്സായി തന്റെ സ്ഥാപനത്തെ മാറ്റുക എന്ന ഉദ്യേശത്തോടു കൂടി തന്നെയാണ്. കുട്ടിക്കാലം മുതല്‍ തന്നെ യാത്രയോടും ടൂറിസത്തോടുമുള്ള ജഹാസിന്റെ സ്വപ്‌ന സാക്ഷാത്കാരമാണ് ഇന്ന് ആഡംബര വിദേശ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്ന, യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി. ട്രാവല്‍ ഏജന്‍സികളില്‍ തന്നെ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനിയുടെ സ്ഥാപകനും, യുവ സംരംഭകനുമായ ജഹാസ് ഹുസൈന്റെ വിജയ വീഥികളിലേക്കൊരു തിരിഞ്ഞു നോട്ടം….

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്ത് ഏറ്റവും തകര്‍ച്ച നേരിട്ട മേഖലയാണ് ടൂറിസം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിനോദ സഞ്ചാര മേഖല അതിജീവനത്തിന്റെ പാതയിലാണ്, വിദേശ ടൂറിസത്തിന്റെ ന്യൂജെന്‍ മുഖമായ യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനിയ്ക്ക് വിനോദ സഞ്ചാര മേഖലയുടെ തിരിച്ചു വരവിനെ കുറിച്ച് എന്താണ് പറയുവാനുള്ളത്?

ഏതാണ്ട് പത്തുവര്‍ഷത്തിലധികം ടൂറിസം മേഖലയിലെ അനുഭവ സമ്പത്തുമായാണ് യൂണിവേഴ്‌സല്‍ ട്രാവല്‍സ് എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി തുടങ്ങിയത്. വര്‍ഷങ്ങളോളമായി ആഭ്യന്തര, അന്താരാഷ്ട്ര വിനോദ സഞ്ചാരവും, കാലത്തിനനുസൃതമായി അതില്‍ വരുന്ന മാറ്റങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് ഞാന്‍. ഈ മേഖലയിലെ പ്രവര്‍ത്തന പരിചയവും, പല മാര്‍ഗങ്ങളിലൂടെ ഞാന്‍ സിദ്ധിച്ച അറിവിന്റെയും വെളിച്ചത്തില്‍, മനുഷ്യന് യാത്ര ഒഴിവാക്കി എത്രനാള്‍ ജീവിക്കാന്‍ സാധിക്കും എന്ന് എനിക്ക് വളരെ വ്യക്തമായി പറയാനാകും.

പാര്‍പ്പിടം പോലെ, വസ്ത്രം പോലെ മനുഷ്യന് ഒഴിച്ചു കൂടാനാകാത്ത ഒന്നായി, വിനോദ സഞ്ചാര മേഖല ഇന്ന് മനുഷ്യ ജീവിതത്തില്‍ പടര്‍ന്നു കയറി കഴിഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തുണ്ടായ ലോക് ഡൗണ്‍, മനുഷ്യന്‍ ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളിലേക്കാണ് എത്തിച്ചത്. സത്യത്തില്‍, മാസങ്ങള്‍ നീണ്ട ലോക് ഡൗണ്‍ സമയത്താണ് യാത്രക്ക് അല്ലെങ്കില്‍ ടൂറിസം എന്ന സംസ്‌കാരത്തിന് മനുഷ്യ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് നാം തിരിച്ചറിഞ്ഞത്. പത്ത് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര, ആഭ്യന്തര ടൂറിസത്തില്‍ വന്‍ കുതിച്ചു കയറ്റത്തിനാണ് സാധ്യത.

ലോക ടൂറിസത്തില്‍ തന്നെ വളരെ വ്യത്യസ്ഥമായ സേവനങ്ങള്‍ നിങ്ങള്‍ യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനിയിലൂടെ സഞ്ചാരികള്‍ക്കായി നല്‍കി വരികയാണ്. ഒരു ട്രാവല്‍ ഏജന്‍സി എന്ന നിലയില്‍ ആഭ്യന്തര അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലകളിലെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷന്‍ പോയിന്റുകള്‍ ഏതൊക്കെയെന്ന് ഒന്ന് വിശദമാക്കാമോ?

വിനോദ സഞ്ചാരത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് കാലാവസ്ഥ. നമ്മുടെ നാട്ടിലായാലും, വിദേശ രാജ്യങ്ങളിലായാലും ഓരോ സമയത്തും കാലാവസ്ഥയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കും. അതു കൊണ്ട് തന്നെയും ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍സ് കാലാവസ്ഥക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഓരോ സ്ഥലത്തും കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തില്‍ അവിടേക്ക് സഞ്ചാരികള എത്തിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഇന്ത്യയില്‍ തന്നെ പല സംസ്ഥാനങ്ങളിലും ടൂറിസത്തിന് അനുയോജ്യമായ സമയം വ്യത്യത്ഥമാണ്.

യൂണിവേഴ്‌സല്‍ ട്രാവല്‍സിലൂടെ ഞാന്‍ ആഗ്രഹിക്കുന്നത്, എന്റെ കസറ്റമേഴ്‌സിന് ലക്ഷ്വറി പ്രീമിയം ടൂര്‍ പാക്കേജുകള്‍ ലഭ്യമാക്കുക എന്നതാണ്. അന്താരാഷ്ട്ര ടൂറിസത്തില്‍ ഞങ്ങള്‍ പ്രധാനമായും, യൂറോപ്പ്, മലേഷ്യ സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ബാലി, മാല്‍ഡീവ്‌സ് തുടങ്ങി വിനോദ സഞ്ചാരത്തിന് സാധ്യതയുള്ള എല്ലാ രാജ്യങ്ങളിലും ഞങ്ങള്‍ പാക്കേജുകള്‍ നല്‍കാറുണ്ട്. മേല്‍പറഞ്ഞ രാജ്യങ്ങള്‍ കൂടാതെ ലോകത്തെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലേക്കും ഞങ്ങള്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആഭ്യന്തര വിനോദ സഞ്ചാര മേഖലകളായി ഞങ്ങള്‍ പ്രധാനമായും, കശ്മീര്‍, കുളു, മണാലി, ഷിംല, ഡല്‍ഹി ആഗ്ര, രാജസ്ഥാന്‍, ഗോവ, ആന്‍ഡമാന്‍ തുടങ്ങിയ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കാറ്.

ആഡംബര വിദേശ ടൂറിസം എന്നതാണ് യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. കമ്പനി കസ്റ്റമേഴ്‌സിന് നല്‍കുന്ന സര്‍വ്വീസുകളെ കുറിച്ച് ഒന്ന് വിശദമാക്കാമോ?

യാത്ര വിനോദമോ, വ്യക്തിപരമോ, ജോലി സംബന്ധമായതോ ആണെങ്കില്‍ കൂടിയും, യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനിയില്‍ അവരുടെ യാത്രക്കാവശ്യമുള്ളതായ എയര്‍ ടിക്കറ്റ്, ലക്ഷ്വറി ഹോട്ടല്‍ റൂമുകള്‍, വാഹനം, ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാര പാക്കേജുകള്‍, വിസ സേവനങ്ങള്‍, ക്രൂയിസ് പാക്കേജുകള്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് മുതലായ സേവനങ്ങളും, കൂടാതെ പുതുതായി ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള MICE (Meeting Incentive, Conference & Exhibition) പുതുതായി ഞങ്ങള്‍ ആരംഭിച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് തുടങ്ങി ഒരു ലക്ഷ്വറി യാത്രക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്.

ഏതൊരു ചെറിയ ബിസിനസ് ആണെങ്കില്‍ കൂടിയും പ്രാരംഭ ഘട്ടത്തിലും അല്ലാതെയും നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ട്. യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനിക്ക് ഇത്തരത്തില്‍ എന്തെങ്കിലും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
യൂണിവേഴ്‌സല്‍ കമ്പനി ആരംഭിച്ചതിന് ശേഷം കൊവിഡിന്റെ ആദ്യ ഘട്ടത്തിലാണ് ഏറ്റവുമധികം പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത്. മുന്‍കൂട്ടി ട്രിപ്പ് ബുക്ക് ചെയ്ത് അഡ്വാന്‍സ് ചെയ്ത കസ്റ്റമേഴ്‌സിന് പണം തിരികെ നല്‍കേണ്ടി വന്നതും, എയര്‍ലൈന്‍ ഫണ്ടുകള്‍ ലഭിക്കാതായതും, പല സ്ഥലങ്ങളിലും ഫണ്ടുകള്‍ കുടുങ്ങിക്കിടന്നതുമടക്കം പല വിധത്തിലുള്ള പ്രതിസന്ധികളിലൂടെ അക്കാലയളവില്‍ കടന്ന് പോയിട്ടുണ്ട്. എല്ലാത്തിനുമുപരിയായി കൂടെ നിന്നവര്‍ മറ്റ് അവസരങ്ങള്‍ തേടി പോയ സമയത്തെ മാനസികവും, സാമ്പത്തികവുമായ തകര്‍ച്ചയുമാണ്, ഒരു സംരംഭകനായതിന് ശേഷം ഞാന്‍ നേരിട്ട പ്രധാന പ്രതിസന്ധികള്‍.

പക്ഷേ ആ ഒറ്റപ്പെടലില്‍ നിന്നും എല്ലാ ഉത്തരവാദിത്വവും ഒറ്റക്ക് തോളിലേറ്റാന്‍ എവിടെ നിന്നോ എനിക്ക് ലഭിച്ച ഊര്‍ജമാണ്, യൂണിവേഴിസല്‍ ട്രാവല്‍ കമ്പനി ഇന്ന് കോടികളുടെ ബിസിനസ് നടത്തുന്ന ഒരു ആഗോള കച്ചവട സ്ഥാപനമായി മാറുവാനുള്ള കാരണമായി ഞാന്‍ വിശ്വസിക്കുന്നത്. ഒറ്റപ്പടലിന്റെ സമയത്തും എല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും ഇടപെടലുകളും തീര്‍ച്ചയായും യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനിയുടെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്.

യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി എന്ന സ്ഥാപനത്തിലൂടെ ടൂറിസം രംഗത്ത് എന്തെങ്കിലും മാറ്റം കൊണ്ടു വരാന്‍ താങ്കള്‍ ശ്രമിക്കുന്നുണ്ടോ?

നമ്മുടെ നാട്ടില്‍ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട സംരംഭം വരുമ്പോള്‍ അന്നാട്ടിലെ യുവാക്കള്‍ക്ക് ജോലി ലഭിക്കണം, സമാന മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റു സംരഭങ്ങള്‍ക്കും പ്രയോജനം ലഭ്യമാകണം. കൂടാതെ ആഡംബര യാത്ര പാക്കേജുകളാണ് ഞങ്ങള്‍ നല്‍കി വരുന്നതെങ്കില്‍ കൂടിയും, പണമില്ലാത്തതിന്റെ പേരില്‍ ഒരാളും യാത്ര എന്ന സ്വപ്‌നം ഉപേക്ഷിക്കരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഎംഐ സംവിധാനങ്ങള്‍ യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി സജ്ജമാക്കിയിരിക്കുന്നത് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ്. സാധാരണ ജനങ്ങള്‍ക്കും വിദേശ വിനോദ സഞ്ചാരം സാധ്യമാക്കുന്നതിന് വേണ്ടി കൂടുതല്‍ ഇംഎംഐ സംവിധാനങ്ങള്‍ വരും വര്‍ഷങ്ങളില്‍ യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഏതൊരു സംരംഭകനും എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യസ്ഥാനമുണ്ട്. താങ്കള്‍ യൂണിവേഴ്‌സല്‍ കമ്പനി എന്ന സ്ഥാപനത്തിലൂടെ എത്തിച്ചേരാന്‍ ഉദ്ദ്യേശിക്കുന്ന ആ ലക്ഷ്യം ഒന്ന് വ്യക്തമാക്കാമോ? പുതുതായി സംരംഭകത്വത്തിലേക്ക് വരുന്ന യുവാക്കളോട് എന്താണ് പറയുവാനുള്ളത്?

അനന്തമായ സാധ്യതകളുള്ള ഒരു മേഖലയാണ് ടൂറിസം. യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി അതിലെ ചില സാധ്യതകള്‍ കണ്ടെത്തുകയും, അവ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്തു വരികയാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും പുതിയ ടൂറിസം ട്രെന്‍ഡുകള്‍ പരീക്ഷിക്കുകയും, പുതിയ ടൂറിസം സേവനങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുകയും, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടു വരുന്നതിലൂടെ വിനോദ സഞ്ചാര മേഖലയില്‍ യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനിയുടെ കയ്യൊപ്പ് പതിപ്പിക്കുക എന്നതാണ് ലക്ഷ്യം.

2030-ഓടുകൂടി രാജ്യത്തെ മുന്‍ നിര ട്രാവല്‍ ഏജന്‍സികളിലൊന്നായി വളര്‍ത്തണം. ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസം രംഗത്ത് കൂടുതല്‍ ഡെസ്റ്റിനേഷന്‍ പോയിന്റുകള്‍ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന ജീവനക്കാരുടെ ഉന്നമനമാണ് കമ്പനിയുടെ ലക്ഷ്യം. യൂണിവേഴ്‌സല്‍ ട്രാവല്‍ കമ്പനി എന്ന സ്ഥാപനത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ച എന്റെ ജീവനക്കാരെ കമ്പനിയുടെ ഭാഗമാക്കിക്കൊണ്ട് മുന്നോട്ടു പോകും.

സംരംഭകനാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. അഭിരുചിക്കനുസരിച്ച് ഒരു മേഖല കണ്ടെത്തി, ആ മേഖലയില്‍ ഒരു സംരംഭം തുടങ്ങി കുറച്ച് പേര്‍ക്ക് ജോലി നല്‍കുക, ആ വരുമാനത്തിലൂടെ ഒരു കുടുംബത്തിനെങ്കിലും അത്താണിയാകുക എന്നത് സമൂഹത്തില്‍ അംഗീകാരം അര്‍ഹിക്കുന്ന ഒന്നാണ്. ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍, പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ഒന്നും ചെയ്യുവാനില്ലാത്ത ഒരാള്‍ക്ക് ഒന്നും നേടാനില്ല എന്നാണ് അര്‍ഥം. ഇന്നത്തെ പ്രതിസന്ധികള്‍ തന്നെയാകും നാളെ മറ്റൊരു രീതിയില്‍ നിങ്ങളുടെ അവസരങ്ങളായി തേടിയെത്തുക എന്നത് മാത്രമാണ് പുതുതായി സംരംഭകത്വത്തിലേക്ക് കടന്നു വരുന്നവരോട് എനിക്ക് പറയുവാനുള്ളത്.

For more information & queries :  +91 97455 08591

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button