Special Story

ആത്മവിശ്വാസത്തിന്റെ വിജയം

ആത്മവിശ്വാസവും അര്‍പ്പണബോധവും കഠിനപ്രയത്‌നം ചെയ്യാനുള്ള മനസ്സും… ഇവയാണ് വിജയത്തിലേക്കുള്ള ചുവടുകള്‍. പുതുമയെ അംഗീകരിക്കാന്‍ മടിക്കുന്ന നമ്മുടെ നാട്ടില്‍ തന്റെ ആശയങ്ങള്‍ കൊണ്ടുവരികയും അവ വിജയിപ്പിക്കുകയും ചെയ്ത വ്യക്തിത്വത്തിനു ഉടമയാണ് മലപ്പുറം സ്വദേശിയായ കെ കെ അസീസ്. വെല്ലുവിളികളെ അതിജീവിച്ച് സധൈര്യം മുന്നോട്ടുപോയ അദ്ദേഹം തന്റെ ജീവിതത്തില്‍ വിജയത്തിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

തുടക്കത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അസീസിന്റെ ആത്മവിശ്വാസത്തിനു കഴിഞ്ഞു. എന്‍ജിനിയറിങ് മേഖലയില്‍ ഇന്ന് ഏവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹം. ചുരുങ്ങിയ കാലയളവുകൊണ്ട് അദ്ദേഹത്തിന്റെ യൂണിക് എന്‍ജിനീയറിങ് വര്‍ക്‌സ് എന്ന സ്ഥാപനം എന്‍ജിനീയറിങ് രംഗത്തെ വിശ്വസ്ത നാമമായി മാറിക്കഴിഞ്ഞു.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അബ്ദുള്ളയുടെയും ആയിഷയുടെയും മകനായിട്ടായിരുന്നു ജനനം. ബിസിനസിനോട് ഉണ്ടായിരുന്ന അതിയായ താല്പര്യം കാരണം പഠനത്തിനുശേഷം ആ മേഖലയിലേക്ക് ശ്രദ്ധതിരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.1986 മുതല്‍ ഇന്ത്യയിലുള്ള പല സംസ്ഥാനങ്ങളിലേയും താപനിലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ വ്യവസ്ഥയില്‍ പൂര്‍ത്തിയാക്കി കൊടുത്തായിരുന്നു യൂണിക് എന്‍ജിനീയറിങ് വര്‍ക്‌സിന്റെ തുടക്കം. ഈ മേഖലയില്‍ നിന്നും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന്, ഈ പ്രവര്‍ത്തനങ്ങള്‍ പാടെ അവസാനിപ്പിച്ചു, 2002-ല്‍ ‘മെറ്റാ ക്യാബിന്‍’ എന്ന ട്രേഡ് മാര്‍ക്കിന് തുടക്കം കുറിച്ചു.


സാധാരണ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ രീതിയില്‍ നിന്നും മാറി വ്യത്യസ്തവും വേഗത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതുമായ ഒരു നിര്‍മാണ രീതി വികസിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. മികവുറ്റ പ്രവര്‍ത്തനത്താല്‍ എന്‍ജിനീയറിങ് രംഗത്ത് തരംഗമായി മാറാന്‍ ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ക്ക് സാധിച്ചു. ചെന്നൈ ആസ്ഥാനമായാണ് യൂണിക് എന്‍ജിനിയറിങ് വര്‍ക്‌സ് പ്രവര്‍ത്തിക്കുന്നത്.

വിദേശയാത്രയ്ക്കിടയില്‍ അസീസിന്റെ മനസ്സിലേക്ക് വന്ന ആശയമാണ് പിന്നീട് എന്‍ജിനീയറിങ് മേഖലയില്‍ വന്‍നേട്ടമായി മാറിയത്. ഷിപ്പിംഗ് കണ്ടെയ്‌നര്‍ കൊണ്ട ്‌സ്വന്തമായി പോര്‍ട്ടബിള്‍ കണ്ടെയ്‌നര്‍ ക്യാബിന്‍ നിര്‍മിച്ചതായിരുന്നു ഇവരുടെ വിജയചരിത്രത്തിലെ ആദ്യത്തെ നാഴികക്കല്ല്. മറ്റു നിര്‍മാണ രീതികളെ അപേക്ഷിച്ച് വളരെ വേഗം പൂര്‍ത്തിയാക്കാനും പെട്ടെന്ന് എവിടേക്കും ഷിഫ്റ്റ് ചെയ്ത് മാറ്റാനും കഴിയും എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇതിന്.


പോര്‍ട്ടബിള്‍ ഓഫീസ് ക്യാബിന്‍, പോര്‍ട്ടബിള്‍ കോണ്‍ഫറന്‍സ് ക്യാബിന്‍, പോര്‍ട്ടബിള്‍ അക്കോമഡേഷന്‍ & ഹോസ്റ്റല്‍ ക്യാബിന്‍, പോര്‍ട്ടബിള്‍ ഗസ്റ്റ് ഹൗസ് & ഫാം ഹൗസ് ക്യാബിന്‍, പോര്‍ട്ടബിള്‍ പാന്‍ട്രി & മെസ്സ് ക്യാബിന്‍, പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് & കിച്ചണ്‍ ക്യാബിന്‍, പോര്‍ട്ടബിള്‍ കണ്ടെയ്‌നര്‍ ഷോപ്പ്‌സ് & കഫറ്റീരിയ ക്യാബിന്‍, പോര്‍ട്ടബിള്‍ മെഡിക്കല്‍ & ക്ലിനിക്കല്‍ ക്യാബിന്‍, പോര്‍ട്ടബിള്‍ സ്റ്റോറേജ് & സെക്യൂരിറ്റി ക്യാബിന്‍ എന്നിവയാണ് പ്രധാനമായും ഇവര്‍ നിര്‍മിച്ചു നല്‍കുന്നത്.

പോര്‍ട്ടബിള്‍ ക്യാബിന്‍സിന്റെ മറ്റൊരു പ്രത്യേകത സൈറ്റിനെ മാറ്റാന്‍ കഴിയും എന്നതാണ്. താല്‍ക്കാലികമായി ക്യാബിനുകള്‍ നിര്‍മിക്കാനും പിന്നീട് അതിനെ നീക്കം ചെയ്യാനും മറ്റൊരിടത്ത് നിര്‍മിക്കാനും കഴിയും. കൂടാതെ നിര്‍മിച്ചിരിക്കുന്നതില്‍ നിന്നും ഇഷ്ടാനുസരണം വലിപ്പം ക്രമീകരിക്കാനും പുനര്‍നിര്‍മിക്കാനും ഇതിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും. താല്‍ക്കാലികമായി ഒരു ഓഫീസ് ക്രിയേറ്റ് ചെയ്യണമെങ്കില്‍ വളരെ വേഗത്തില്‍ സാധിക്കുന്നു. ആവശ്യം കഴിയുന്ന അവസരത്തില്‍ അത് മാറ്റുകയും ചെയ്യാം.

നമ്മുടെ പാരമ്പര്യ നിര്‍മാണ രീതിയില്‍ നിന്നും ഏറെ വേറിട്ടതാണ് ഈ രീതി. ഇത്തരം ജോലികള്‍ക്ക് പരിശീലനം സിദ്ധിച്ച ജോലിക്കാരെയാണ് യൂണിക് എന്‍ജിനിയറിങ് വര്‍ക്‌സ് നല്‍കുന്നത്. അത് ഇവരുടെ പ്രത്യേകതകളില്‍ ചിലതുമാത്രമാണ്. പോര്‍ട്ടബിള്‍ ക്യാബിന്റെ സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ അനുയോജ്യമായ മേഖലകളാണ് വിദ്യാഭ്യാസം, വാണിജ്യം, നിര്‍മാണം, ഗവണ്‍മെന്റ്, ആരോഗ്യ മേഖല, വ്യവസായമേഖല, മാനുഫാക്ചറിംഗ്, പെട്രോകെമിക്കല്‍, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് എന്നിവ.
യൂണിക് എന്‍ജിനിയറിങ് വര്‍ക്‌സ് ഉറപ്പുനല്‍കുന്ന ഒന്നാണ് ഗുണമേന്മ. ബില്‍ഡിങ് മെറ്റീരിയല്‍സിലും സേവനങ്ങളിലും അവര്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.

കൂടാതെ, വളരെ സജ്ജമായ ഒരു ടീമാണ് യുണിക്കിന്റെ വിജയത്തിനുപിന്നില്‍. ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി പുതിയതരം ഉപകരണങ്ങള്‍ കൊണ്ടുവന്നും വ്യത്യസ്തമായ നിര്‍മാണ ശൈലിയാണ് ഇവര്‍ പരീക്ഷിക്കുന്നത്. യൂണിക് എഞ്ചിനീയറിങ് വര്‍ക്‌സ് ഗുണമേന്മക്കു പുറമേ കസ്റ്റമര്‍ സര്‍വീസും കാത്തു സുക്ഷിക്കുന്നുണ്ട്. വാറണ്ടി കഴിഞ്ഞാലും സര്‍വീസ് നല്‍കാനുള്ള സന്നദ്ധത തന്നെയാണ് ഇവരുടെ മറ്റൊരു മേന്മ. ഇതുകാരണമാണ് മാര്‍ക്കറ്റിംഗ് രംഗത്ത് അവര്‍ക്ക് വളരെ വേഗം തനതായ ശൈലി ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത്. ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച മെറ്റാ ക്യബിന്‍ ഇവരുടെ ട്രേഡ് മാര്‍ക്കാണ്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കി, കസ്റ്റമറിന്റെ ബഡ്ജറ്റിനുള്ളില്‍ നിന്നുകൊണ്ട് ആകര്‍ഷണീയമായ രീതിയില്‍ ഓഫീസ് ക്യാബിനുകള്‍ ഇവര്‍ നിര്‍മിച്ചു നല്‍കുന്നു. ഒരു പ്രോജക്ട് ഏറ്റെടുക്കുന്നത് മുതല്‍ അത് പൂര്‍ത്തിയാകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും ഉപഭോക്താവിനെ പൂര്‍ണമായിട്ടും ഇവര്‍ സഹായിക്കുന്നു. ഉപഭോക്താവിന്റെ സങ്കല്‍പത്തിന് അനുസൃതമായ രീതിയില്‍ നിര്‍മിതികള്‍ ചെയ്തു കൊടുക്കുവാനും ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്.

‘കസ്റ്റര്‍ സാറ്റിസ്ഫാഷന്‍’ ഉറപ്പാക്കി പ്രവര്‍ത്തിക്കുന്ന ഒരു ‘യൂണിക്’ സ്ഥാപനമാണ് യൂണിക് എഞ്ചിനീയറിംഗ് വര്‍ക്‌സ്. ഗുണമേന്മയില്‍ ഐഎസ്ഒ 9001:2015 ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. മൂല്യങ്ങള്‍ കൈവിടാതെ, വിശ്വസ്തതയും ഗുണമേന്മയും ഉറപ്പാക്കി, യൂണിക് എന്‍ജിനിയറിങ് വര്‍ക്‌സ് മുന്നേറിക്കൊണ്ടിരിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദധാരിയായ മകന്‍ അസ്‌ക്കര്‍ അലിയുടെ സാമര്‍ത്ഥ്യവും ആശയങ്ങളുമാണ് അസീസിന്റെ ബിസിനസ് രംഗത്തെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നത്.


The Award given by Executive Director of Brakes India (TVS GROUP) for Designed and supplied of Portable training centre

ഉപഭോക്താവിന്റെ ആവശ്യാനുസരണം ആവശ്യപ്പെടുന്ന അത്രയും മെറ്റീരിയല്‍സ് സപ്ലൈ ചെയ്യാനും ഇവര്‍ക്ക് കഴിയുന്നുണ്ട്. മുതല്‍ മുടക്കുന്ന വ്യക്തിയെ സാമ്പത്തിക നഷ്ടത്തിനു വിധേയമാക്കാതെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. അര്‍ദ്ധ സര്‍ക്കാര്‍ കമ്പനികളായ NTPC, BHEL, NTECL, CPCL, NLC, Bridge & Roof, NALCO എന്നിവയും LARSEN TOUBRO, TATA PROJECTS, HONEYWELL, JINDAL, VEDANTA, ISGEC, GE-ALSTOM, PEPSICO, HINDUSTAN UNILEVER LTD, ADANI PORTS LIMITED, TVS (Break India) തുടങ്ങിയ നിരവധി കമ്പനികളും ഇവരുടെ ഉപഭോക്താക്കളാണ്. കൂടാതെ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും യുണീകിന് എക്‌സ്‌പോര്‍ട്ടിംഗ് ബിസിനസുണ്ട്.

പെരിന്തല്‍മണ്ണയിലും ബാംഗ്ലൂരിലും പുതിയ ബ്രാഞ്ചുകള്‍ സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് അസീസ്. പൂര്‍ണമായ പ്രയത്‌നത്തിലൂടെയും അര്‍പ്പണമനോഭാവത്തോടെയും കൂടുതല്‍ വിജയം നേടിയെടുക്കുക, വ്യവസായ മേഖലയില്‍ ഒന്നാമന്‍ എന്ന സ്ഥാനം കരസ്ഥമാക്കി യാതൊരു മൂല്യച്യുതികള്‍ക്കും ഇടവരുത്താതെ എന്‍ജിനീയറിംഗ് രംഗത്ത് ജൈത്രയാത്ര തുടരുക എന്നിവയാണ് യൂണിക് എഞ്ചിനീയറിംഗ് വര്‍ക്‌സിന്റെ ലക്ഷ്യം.

Receiving Success Kerala Business Excellence Award

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button