EntreprenuershipSpecial StorySuccess Story

പ്രതിസന്ധികളോട് പൊരുതി നേടിയ സംരംഭക വിജയം: നിര്‍മാണമേഖലയ്ക്ക് മുതൽക്കൂട്ടായി സാർവിൻ പ്ലാസ്റ്റ്

കേരളത്തിലെ നിര്‍മാണമേഖല ജിപ്‌സം എന്ന മെറ്റീരിയല്‍ പരിചയപ്പെട്ടിട്ട് അധികകാലമായിട്ടില്ല. കുറഞ്ഞ ചെലവിലും ഉയര്‍ന്ന ഗുണമേന്മയിലും കത്തിയുരുകുന്ന ഈ വേനലില്‍ വീട്ടിനകം കൂളായിരിക്കുവാന്‍ ജിപ്‌സം എന്ന മെറ്റീരിയലാണ് ഇന്റീരിയര്‍ ഡിസൈനര്‍മാരും ബില്‍ഡേഴ്‌സും എഞ്ചിനിയേഴ്‌സുമെല്ലാം നിര്‍ദേശിക്കുന്നത്. കേരളത്തിന്റെ അസ്ഥിരമായ കാലാവസ്ഥയെ പ്രതിരോധിച്ച് കെട്ടിടങ്ങളുടെ അകത്തളങ്ങളില്‍ കുളിര്‍മ നല്‍കുന്ന ജിപ്‌സത്തിനെ വീട്ടുടമകള്‍ മാത്രമല്ല, എന്‍ജിനീയര്‍മാരും അനുഗ്രഹമായാണ് കാണുന്നത്. പക്ഷേ, ഈ മെറ്റീരിയലിന്റെ സാധ്യത നാം ഇപ്പോഴും പൂര്‍ണമായും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ഏതു കാലാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തിലുള്ള ഏച്ച്ഡിഎംആര്‍ ഗ്രേഡ് പോളിമറൈസ്ഡ് ജിപ്‌സം ജര്‍മന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 2010 ല്‍ വികസിപ്പിച്ചെടുത്തിരുന്നു. ഇതിനുശേഷം സ്വകാര്യവാണിജ്യ മേഖലയില്‍ ജിപ്‌സം പ്ലാസ്റ്ററിങിന് മുമ്പില്ലാത്തവിധം സ്വീകാര്യത ലഭിച്ചു തുടങ്ങി. ഗ്രീക്ക്, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളുടെ കാലത്ത് കെട്ടിപ്പടുത്ത സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള മന്ദിരങ്ങളുടെ ഈടുനില്‍പ്പിന്റെ രഹസ്യവും ജിപ്‌സം തന്നെയാണ്. പക്ഷേ, പുതിയ നഗരകേന്ദ്രീകമായ ലോകത്തിനിണങ്ങുന്ന തരത്തില്‍ നിര്‍മിതികളുടെ നട്ടെല്ലാവാനായി നിര്‍മിക്കപ്പെട്ട ഏച്ച്ഡിഎംആര്‍ ഗ്രേഡ് പോളിമറൈസ്ഡ് ജിപ്‌സം പകരംവയ്ക്കാനാവാത്ത ഗുണമേന്മയില്‍ നിര്‍മ്മാതാക്കളിലേക്ക് എത്തിക്കുകയാണ് സാര്‍വിന്‍പ്ലാസ്റ്റ്.

HDMR ഗ്രേഡ് പോളിമറൈസ്ഡ് ജിപ്‌സവും പുത്തന്‍ സാധ്യതകളും…

അന്തരീക്ഷ ഈര്‍പ്പം ബാധിക്കാത്ത, ഇലാസ്റ്റികത കൂടുതലുള്ള HDMR പോളിമറൈസ്ഡ് ജിപ്‌സം പ്ലാസ്റ്റര്‍ പൊട്ടലുകളെയും വിണ്ടുകീറലുകളെയും പ്രതിരോധിക്കുകയും കെട്ടിടത്തിന് ദൃഢതയും പുട്ടിയേക്കാള്‍ ഫിനിഷിങ്ങ് നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കെട്ടിടങ്ങള്‍ പ്ലാസ്റ്റര്‍ ചെയ്യുവാന്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച മെറ്റീരിയലാണ് ഇതെന്ന് നിശംസയം പറയാം. ഇതിനെക്കാളുപരി പരമ്പരാഗത മെറ്റീരിയലുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന നിര്‍മാണച്ചെലവിന്റെ 40%ത്തോളം ലാഭിക്കുവാന്‍ ജിപ്‌സം പ്ലാസ്റ്ററിങ്ങിലൂടെ സാധിക്കുന്നു എന്നതാണ് ഈ മെറ്റീരിയലിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.

സിജിത്ത് ശ്രീധര്‍ എന്ന സംരംഭകന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച സാര്‍വിന്‍പ്ലാസ്റ്റ്, നവീന ബില്‍ഡിങ് മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്ന രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ്. HDMR ജിപ്‌സം പ്ലാസ്റ്റര്‍, പോളിമര്‍ ലാമിനേറ്റ് പെയിന്റ്, ജിപ്‌സം പൗഡര്‍, HDMR ജിപ്‌സം ബോര്‍ഡ്, വാട്ടര്‍പ്രൂഫിങ് മെറ്റീരിയലുകള്‍, കണ്‍സ്ട്രക്ഷന്‍ കെമിക്കലുകള്‍ എന്നിങ്ങനെ സാര്‍വിന്‍പ്ലാസ്റ്റ് വിപണിയിലെത്തിക്കുന്ന പുതുതലമുറ നിര്‍മാണ മെറ്റീരിയലുകള്‍ ഇന്ത്യയൊട്ടാകെ ഉപഭോക്താക്കളുടെ വിപുലമായ നെറ്റ്‌വര്‍ക്ക് സമ്പാദിച്ചിട്ടുണ്ട്. കൂടാതെ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് വഴി വിദേശരാജ്യങ്ങളിലെ വിപണികളിലും ചുവടുറപ്പിക്കുവാന്‍ സാര്‍വിന്‍പ്ലാസ്റ്റിന് സാധിച്ചു. ഒന്നര പതിറ്റാണ്ടിനുള്ളില്‍ ഈ സംരംഭത്തിനുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ചതന്നെയാണ് സാര്‍വിന്‍പ്ലാസ്റ്റ് അവതരിപ്പിക്കുന്ന ഉത്പന്നങ്ങളുടെ സ്വീകാര്യതയുടെ തെളിവ്.

HDMR നാനോ പോളിമര്‍ ജിപ്‌സം വ്യത്യസ്തമാകുന്നതെങ്ങനെ…?

നമ്മുടെ കൊച്ചു കേരളത്തിനുള്ളില്‍ എണ്ണിയാലൊടുങ്ങാത്തത്ര കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ കുറഞ്ഞ കാലയളവില്‍ മുളച്ചുപൊന്തിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും കെട്ടിട നിര്‍മാണത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുവാന്‍ നാം മടിക്കുന്നു. അത്യാധുനിക ശൈലിയില്‍ ഓറിയന്റല്‍ ഫ്രഞ്ച് കൊളോണിയല്‍ രീതികളില്‍ ബില്‍ഡിങ്ങുകള്‍ കെട്ടി ഉയര്‍ത്തുവാന്‍ മത്സരിക്കുമ്പോഴും നാല്‍പ്പത് വര്‍ഷം മുമ്പ് പരിചയിച്ച അതേ മെറ്റീരിയലുകളും രീതിയും തന്നെയാണ് പിന്തുടരുന്നത്. പക്ഷേ, കേരളത്തിലെ കാലാവസ്ഥയിലുണ്ടായ പ്രകടമായ വ്യതിയാനം പരമ്പരാഗത നിര്‍മാണ രീതിയില്‍ നിന്ന് മാറിചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇവിടെയാണ് നാനോപോളിമര്‍ ടെക്‌നോളജിയിലൂടെ നവീകരിച്ച ജിപ്‌സത്തിന്റെ പ്രസക്തി.

ഏച്ച്ഡിഎംആര്‍ ഗ്രേഡ് പോളിമറൈസ്ഡ് ജിപ്‌സം മാര്‍ക്കറ്റില്‍ എത്തിക്കുന്ന ഒരേയൊരു ഇന്ത്യന്‍ കമ്പനിയാണ് സാര്‍വിന്‍പ്ലാസ്റ്റ്. കമ്പനി ആരംഭിച്ച വര്‍ഷം മുതല്‍ എസ്എസ്എ സര്‍ട്ടിഫിക്കേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന സാര്‍വിന്‍പ്ലാസ്റ്റിന് ഗ്ലോബല്‍ സേഫ്റ്റി സമ്മിറ്റ് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇന്ത്യ ഗവണ്‍മെന്റിന്റെ മെറ്റീരിയല്‍ ക്വാളിറ്റി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്, ഡെല്‍റ്റ ലാബ് വാട്ടര്‍ അബ്‌സോര്‍ബ്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ അംഗീകാരങ്ങളുള്ള, നിര്‍മിച്ച തിയ്യതിയും, എക്‌സ്പയറി ഡേറ്റും, ബാച്ച് നമ്പറും പ്രിന്റ് ചെയ്ത ഒരേയൊരു ജിപ്‌സം പ്ലാസ്റ്ററാണ് സാര്‍വിന്‍പ്ലാസ്റ്റിന്റെ HDMR. ഈ ജിപ്‌സം പാക്കറ്റുകള്‍ വാറന്റി സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

സിമന്റും മണലും ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം തുടര്‍ച്ചയായി നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പിന്നീട് വൈറ്റ് സിമന്റ്, പുട്ടി എന്നിങ്ങനെ പണികള്‍ ഒരുപാടുണ്ട്. പക്ഷേ സാര്‍വിന്‍പ്ലാസ്റ്റിന്റെ പോളിമാറൈസ്ഡ് ജിപ്‌സമാണ് പ്ലാസ്റ്ററിങ്ങിന് ഉപയോഗിക്കുന്നതെങ്കില്‍ നേരിട്ട് പെയിന്റിങ്ങിലേക്ക് കടക്കാം. സിമന്റ്/മണല്‍ മിശ്രിതത്തെക്കാള്‍ ചെറിയ കണികകളാണ് പോളിമറൈസ്ഡ് ജിപ്‌സത്തിലേത് എന്നതിനാല്‍ പെയിന്റിങ്ങിനു ശേഷം കണ്ണാടി പോലെയുള്ള ഫിനിഷിംഗ് ലഭിക്കും.

സാധാരണ കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്ന ജിപ്‌സം കുറച്ചുകാലത്തിനുള്ളില്‍ ‘ബോണ്ടിങ് സ്ട്രങ്ത്’ കുറഞ്ഞു പൊടിഞ്ഞുവീണു തുടങ്ങും. മണ്ണിന്റെ പിഎച്ച് മൂല്യം നിലനിര്‍ത്തുവാന്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന ജിപ്‌സമാണ് നാം സാധാരണ കെട്ടിട നിര്‍മാണത്തില്‍ കണ്ടു പരിചയിച്ചിട്ടുള്ളത്. എന്നാല്‍ സാര്‍വിന്‍പ്ലാസ്റ്റിന്റെ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പോളിമറൈസ്ഡ് ജിപ്‌സം ഉത്പാദനം മുതല്‍ ഉപയോഗം വരെ അടിമുടി വ്യത്യസ്തമാണ്.

സിമന്റില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ സംയുക്തങ്ങള്‍ വീടിനുള്ളിലെ ചൂട് വര്‍ധിപ്പിക്കുമ്പോള്‍ നാനോ പോളിമറിന്റെയും ക്രിസ്റ്റല്‍ വാട്ടറിന്റെയും ഘടനയുള്ളതിനാല്‍ ഒരു ചാലകമായി പ്രവര്‍ത്തിച്ച് ആര്‍ദ്രതയും ഉഷ്ണവും ഉയര്‍ന്ന അളവില്‍ തടുക്കാന്‍ ഏച്ച്ഡിഎംആര്‍ ഗ്രേഡ് പോളിമറൈസ്ഡ് ജിപ്‌സത്തിന് സാധിക്കുന്നു. ഇതിനുള്ളിലെ പോളിമര്‍ നാരുകള്‍ നല്‍കുന്ന ഇലാസ്തികത കെട്ടിടത്തിനെ വിണ്ടുകീറലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. അപ്ലൈ ചെയ്യുമ്പോള്‍ സംഭവിക്കുന്ന കെമിക്കല്‍ ബോണ്ടിംഗ് പ്ലാസ്റ്ററിന്റെ ഈടുനില്‍പ്പ് ദീര്‍ഘകാലത്തേക്ക് ഉറപ്പിക്കുന്നു. ചുരുക്കത്തില്‍ വര്‍ക്കുകള്‍ക്ക് ദീര്‍ഘനാളത്തെ ഈടുനില്‍പ്പ് നല്‍കി മെയിന്റനന്‍സ് പണികള്‍ ഒഴിവാക്കുവാന്‍ സാര്‍വിന്‍പ്ലാസ്റ്റിന്റെ HDMR പോളിമറൈസ്ഡ് ജിപ്‌സത്തിലൂടെ സാധിക്കുന്നു.

സാര്‍വിന്‍പ്ലാസ്റ്റിന്റെ പോളിമറൈസ്ഡ് ജിപ്‌സം 98 ശതമാനം (98% CaSO4) പ്യൂരിറ്റിയോടെയാണ് വിപണിയിലെത്തുന്നത്. ഇത്ര ഉയര്‍ന്ന പ്യൂരിറ്റിയോടെ പ്ലാസ്റ്ററിങ് ഗ്രേഡ് പോളിമര്‍ ജിപ്‌സം പുറത്തിറക്കുന്ന ഒരേയൊരു ബ്രാന്റാണിത്. ഈര്‍പ്പ പ്രതിരോധശേഷി കൂട്ടുന്ന പോളിമര്‍ ഘടനയ്ക്ക് പുറമേ കോര്‍ണറുകളിലുണ്ടാകാവുന്ന പൊട്ടലിനെ ചെറുക്കാന്‍ ഫൈബര്‍ എഡ്ജ് ബോണ്ടിങ്, സീലിങ്ങ് പ്ലാസ്റ്ററിങ്ങില്‍ എക്‌സ്ട്രാ ബോണ്ടിങിനായി സീലിങ് ബോണ്ട് എന്നിവയെല്ലാം അവകാശപ്പെടുന്ന മറ്റൊരു പ്ലാസ്റ്ററിങ് ജിപ്‌സം ഇന്ത്യന്‍ വിപണിയില്‍ ഇല്ല.

പെയിന്റിംഗിനും ഈടുനില്‍പ്പിന്റെ ഉറപ്പ്

കെട്ടിട നിര്‍മാണതിന്റെ അവസാനഘട്ടത്തില്‍ വൈറ്റ് സിമന്റ്, പ്രൈപമര്‍, പെയിന്റ്, വാട്ടര്‍ പ്രൂഫിങ് എന്നീ നാലു പണികളും ഒറ്റയടിക്ക് തീര്‍ക്കാം, അതാണ് സര്‍വിന്‍ പ്ലാസ്റ്റ് അവതരിപ്പിക്കുന്ന പ്ലാസ്‌ട്രോഗാര്‍ഡ് (PLASTROGUARD).

പ്ലാസ്‌ട്രോഗാര്‍ഡ് മിശ്രിതം ഈര്‍പ്പത്തെ വര്‍ജിക്കുന്നതിനാല്‍ ചുമരുകളില്‍ പെയിന്റ് ഇളകുന്നത് തടയാനാകുന്നു. ഭൂമിയില്‍ നിന്ന് ചുമരുകളിലേക്ക് വെള്ളം കയറുന്ന ക്യാപ്പിലറി ആക്ഷന്‍ പ്രവര്‍ത്തനത്തെ പ്രതിരോധിച്ച് പെയിന്റിംഗ് മങ്ങുന്നതും പ്ലാസ്‌ട്രോഗാര്‍ഡ് തടയുന്നു. അഞ്ചു ഡിഗ്രി മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയ്ക്കുവാനും പ്ലാസ്‌ട്രോഗാര്‍ഡിലെ പോളിമറുകള്‍ക്ക് കഴിയും.

ചോര്‍ച്ചയില്‍ നിന്ന് സംരക്ഷണമേകുന്ന പ്ലാസ്‌ട്രോഗാര്‍ഡിലെ ഇലാസ്‌റ്റോമെറിക് നാനോ കണങ്ങള്‍ പ്ലാസ്റ്ററിലും കോണ്‍ക്രീറ്റിലും സൂക്ഷ്മമായ വിണ്ടുകീറലുകള്‍ തടുക്കുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി ഏതു പെയിന്റിനും ഇണങ്ങുന്നതും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ സിംഗിള്‍ പോളിമര്‍ മെറ്റീരിയലാണ് പ്ലാസ്‌ട്രോഗാര്‍ഡ്. വെറും പരസ്യവാചകമല്ല, പരീക്ഷിച്ചു തെളിഞ്ഞ ഉറപ്പിന്‍മേലുള്ള ആത്മവിശ്വാസമാണ് 15 വര്‍ഷത്തെ പെര്‍ഫോമന്‍സ് വാറന്റി നല്‍കിക്കൊണ്ട് പ്ലാസ്‌ട്രോഗാര്‍ഡിനെ വിപണിയിലെത്തിക്കുവാന്‍ സാര്‍വിന്‍പ്ലാസ്റ്റിനെ പ്രാപ്തമാക്കുന്നത്.

വിശ്വാസത്തിന്റെ ബ്രാന്‍ഡിംഗ്
പുതിയ സാങ്കേതികവിദ്യയുടെ പ്രോത്ഘാടകരായി മാറുന്നത്തിന്റെ സാധ്യതകളെയും പരിമിതികളെയും പറ്റി വ്യക്തമായ ബോധ്യത്തോടെയാണ് സാര്‍വിന്‍പ്ലാസ്റ്റിന്റെ സിഎംഡി സിജിത്ത് ശ്രീധര്‍ ഈ മേഖലയിലേക്ക് കാലെടുത്തുവച്ചത്. ഇന്ത്യയിലുടനീളം 1000ലധികം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ ആരതി ഐ ടെക് പാനല്‍സ് ഇന്റസ്ട്രീസ് ആണ് സാര്‍വിന്‍പ്ലാസ്റ്റിന്റെ ഏറ്റവും വലിയ വിതരണസ്ഥാപനം. കൂടാതെ എമിയ എന്‍ടെക് പ്രൈവറ്റ്‌ ലിമിറ്റഡ്, വിന്റേറ്റ് ഗ്ലോബല്‍ ട്രെഡിങ്ങ് എല്‍എല്‍സി, വിന്റൊറാ ബില്‍ഡ് കെയര്‍, ട്രാവിന്‍ എക്‌സ്‌പോര്‍ട്‌സ്, സാര്‍വിന്‍ ഹെര്‍ബ്‌സ്, സാര്‍വിന്‍ മീഡിയ എന്നീ കമ്പനികളും സാര്‍വിന്‍പ്ലാസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഗുണമേന്മ സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ 2019ല്‍ കേരളത്തിലെ ‘ബെസ്റ്റ് ക്വാളിറ്റി’ ജിപ്‌സം പ്ലാസ്റ്റര്‍ ബ്രാന്‍ഡിനുള്ള അവാര്‍ഡും 2021ല്‍ ഗ്ലോബല്‍ സേഫ്റ്റി സമ്മിറ്റ് ‘ക്രഡിബിലിറ്റി സര്‍ട്ടിഫിക്കേഷനും’ സാര്‍വിന്‍പ്ലാസ്റ്റിനെ തേടിയെത്തി. സാര്‍വിന്‍പ്ലാസ്റ്റിന് മാത്രം അവകാശപ്പെടുവാനാകുന്ന സര്‍ട്ടിഫിക്കറ്റുകളും നേട്ടങ്ങളും ഒരുപാടുണ്ടെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിലും പിന്മാറാന്‍ അനുവദിക്കാത്ത ആത്മവിശ്വാസം തന്നെയാണ് കമ്പനിയുടെ ഏറ്റവും വലിയ കൈമുതലെന്ന് കമ്പനി സിഎംഡി സിജിത്ത് ശ്രീധര്‍ പറയുന്നു.

നല്ല വൈദഗ്ധ്യം ആവശ്യമുള്ള ജിപ്‌സം പ്ലാസ്റ്ററിങ്ങ്‌ മേഖലയില്‍ മലയാളി തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്ന കമ്പനിക്ക് മുന്നില്‍ ഒരു ലക്ഷ്യമുണ്ട്. 2030ആകുമ്പോഴേക്കും പോളിമര്‍ ജിപ്‌സം പ്ലാസ്റ്റര്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റ് സ്വന്തമായി സ്ഥാപിച്ച് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്ലാസ്റ്ററിങ്ങ്, പെയിന്റിങ്ങ്, വാട്ടര്‍ പ്രൂഫിംഗ് രംഗത്ത് പുതുസംരംഭകരെ വാര്‍ത്തെടുക്കുകയും അവരിലൂടെ ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുകയും ചെയ്യുക എന്നതാണത്. എമിയ എന്‍ടെക് പ്രൈവറ്റ്‌ ലിമിറ്റഡ് കമ്പനിയുടെ എംഡി നിതിന്‍ എച്ച് വിയുടെ മേല്‍നോട്ടത്തില്‍ തമിഴ്‌നാട്ടിലെ പെരുംതുറയില്‍ ഈ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭഘട്ടം പൂര്‍ത്തിയാക്കിവരുന്നു.

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ഗവണ്മെന്റിന്റെ സബ്‌സിഡിയോടുകുടിയ മികച്ച ലോണ്‍ ഓപ്ഷനുകള്‍ പരിചയപ്പെടുത്താനും എമിയ എന്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് സന്നദ്ധമാണ്. കാരണം സംരംഭകത്വത്തിന്റെ ആദ്യകാല പ്രശ്‌നങ്ങളും, പിന്നീട് നടന്നു കയറുന്ന പടവുകളിലെ ചതിക്കുഴികളെക്കുറിച്ചും സിജിത്ത് ശ്രീധറിന് ഉത്തമ ബോധ്യമുണ്ട്.

മുന്നേറിയത് മുള്‍വഴികളിലൂടെ…

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് എഞ്ചിനീയറിങ്ങ് പഠനമുപേക്ഷിച്ച് 1996ല്‍ സംരംഭകത്വത്തിലേക്ക് വരുമ്പോള്‍ വീടും സ്ഥലവും പണയപ്പെടുത്തി വാങ്ങിയ 25 ലക്ഷം രൂപയ്ക്ക് തന്റെ ജീവിതത്തിന്റെ വിലയുണ്ടായിരുന്നെന്ന് സിജിത്ത് ശ്രീധറിനറിയാമായിരുന്നു. ആ സംരംഭത്തിനെ ചോര നീരാക്കി വളര്‍ത്തുവാനും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മറ്റു പ്രചോദനങ്ങളൊന്നും വേണ്ടായിരുന്നു. 100% ലാഭം നല്‍കുന്ന ബിസ്‌ക്കറ്റ് കമ്പനി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സ്വപ്‌ന സംരംഭം.

പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ സംരംഭം വളര്‍ന്നു പന്തലിച്ചു. പക്ഷേ കമ്പനിയുടെ ആദ്യ വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ നടന്ന രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ആ യുവ സംരംഭകന്റെ ഒരു വര്‍ഷത്തെ അധ്വാനവും സ്വപ്‌നങ്ങളുമെല്ലാം കത്തിയെരിഞ്ഞു. വിധിയുടെ ക്രൂരതയോ ശത്രുക്കളുടെ അസൂയയോ കാരണമെന്താണെങ്കിലും ആ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ കുട്ടികള്‍ക്ക് മാതൃകയാകാന്‍ നാട്ടുകാര്‍ കാട്ടിക്കൊടുത്തിരുന്ന ആ യുവസംരംഭകന്‍ ഒരു ദുരന്തനായകനായി മാറി.

പിന്നീട് ജീവിക്കാനുള്ള നെട്ടോട്ടമായിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകളും പരിഹാസവും സഹിക്കവയ്യാതെ സിജിത്ത് തമിഴ്‌നാട്ടിലേക്ക് വണ്ടി കയറി. നാട്ടില്‍ 25 പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന സിജിത്ത് കോയമ്പത്തൂരിലെ ഒരു എന്‍ജിനീയറിങ് കമ്പനിയില്‍ 3000 രൂപ ശമ്പളത്തിന് ജോലിക്ക് ചേര്‍ന്നു. കൂടെ സിവില്‍ എഞ്ചിനീയറിങ് പഠനവും. ഇവിടെ വച്ചാണ് കണ്‍സ്ട്രക്ഷന്‍ മേഖലയിലെ വെല്ലുവിളികള്‍ അദ്ദേഹം മനസ്സിലാക്കിയത്.

ഒരു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് 6000 രൂപ ശമ്പളത്തില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ഉയര്‍ന്നെങ്കിലും കണ്‍സ്ട്രക്ഷന്‍ മേഖല നേരിട്ട പരിമിതികളെ അവസരങ്ങളാക്കി ഉയര്‍ത്താനുള്ള ആശയങ്ങളും സിജിത്തിന്റെ മനസ്സില്‍ മുളപൊട്ടി. തമിഴ്‌നാട്ടിലെ തൊഴില്‍ അവസാനിപ്പിച്ച് വിദേശത്തേക്ക് പോകാനായി കൊടുത്ത കാശുമായി മുങ്ങിയ ഏജന്റിനെയും കാത്ത് ബോംബെയില്‍ കഴിച്ചുകൂട്ടിയത് സിജിത്തിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം. ഒടുവില്‍ ഒഴിഞ്ഞ പോക്കറ്റും ഒരുപാട് ജീവിതാനുഭവങ്ങളുമായി നാട്ടിലേക്ക് തിരിച്ചുവരുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിലെ പ്രതീക്ഷയുടെ കനല്‍ കെട്ടിരുന്നില്ല.

2002ല്‍ കാസര്‍ഗോഡ് ജില്ലയിലെ ഒരു ഫര്‍ണിച്ചര്‍ നിര്‍മാണ കമ്പനിയില്‍ ഹെല്‍പറായി ജോലിക്ക് ചേര്‍ന്ന സിജിത്ത് രണ്ടുവര്‍ഷംകൊണ്ട് ഒരു വുഡന്‍ നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. അതിനെ ഒരു കരപറ്റിച്ചശേഷം 2008ല്‍ കാനറാ ബാങ്കിന്റെയും കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കമ്മീഷന്റെയും ധനസഹായത്തോടുകൂടി ആരതി എംഡിഎഫ് പാനല്‍സ് ആന്‍ഡ് ഇന്റീരിയര്‍സ് എന്ന സ്ഥാപനവും ആരംഭിച്ചു. ഒരു വര്‍ഷം കൊണ്ട് കാഞ്ഞങ്ങാട്ടെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മാണ വിതരണ യുണിറ്റിന്റെ 50 ശതമാനം ഷെയര്‍ സിജിത്ത് സ്വന്തമാക്കി.

അവിശ്വസനീയമായ തകര്‍ച്ചയില്‍ നിന്ന് അതിഗംഭീരമായ വളര്‍ച്ചയിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു സിജിത്ത് ശ്രീധര്‍. അപ്പോഴാണ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജിപ്‌സം പ്ലാസ്റ്ററിംങിന്റെ സാധ്യതകള്‍ പ്രയോഗത്തില്‍ വരുത്താന്‍ അദ്ദേഹം ശ്രമിക്കുന്നത്. വിയറ്റ്‌നാമില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പുതിയ ബില്‍ഡിംഗ് മെറ്റീരിയലുകളും, ജിപ്‌സവും വിതരണം ചെയ്യുവാന്‍ അഞ്ചുവര്‍ഷംകൊണ്ട് സിജിത്ത് ഒരു നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയെടുത്തിരുന്നു. ഇത് പ്രാവര്‍ത്തികമാക്കാനായി ഒരു സംരംഭം അദ്ദേഹം ഒരു പാര്‍ട്ണറോടൊപ്പം ആരംഭിച്ചു.

എന്നാല്‍ പാര്‍ട്ണറുടെ താല്‍പര്യ പ്രകാരം റിസ്‌ക് ഫാക്ടര്‍ കൂടുതലുള്ള ജിപ്‌സം ഒഴിവാക്കി എംഡിഎഫും പാര്‍ട്ടിക്കിള്‍ ബോര്‍ഡും മാത്രം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിന്റെ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിച്ചിരുന്നത് കൊണ്ട് സിജിത്തിന്റെ ഫര്‍ണിച്ചര്‍ ബിസിനസ് നഷ്ടത്തിലായി. എങ്കിലും ഒരു വര്‍ഷം കൊണ്ട് പുതിയ ബിസിനസിനെ ഒരു കോടിയുടെ ടെണോവറില്‍ എത്തിക്കുവാന്‍ സിജിത്തിന് കഴിഞ്ഞു. പക്ഷേ ബിസിനസില്‍ ലാഭം കൂടിയപ്പോള്‍ തോളില്‍ കയ്യിട്ട് കൂടെ നടന്ന പാര്‍ട്ണര്‍ ഭംഗിയായി കാലുവാരി. കേസും വഴക്കുമായി ആറുമാസംകൊണ്ട് തന്റെ ഷെയര്‍ തിരിച്ചുവാങ്ങിച്ചെടുത്തെങ്കിലും കയ്‌പ്പേറിയ ആ അനുഭവം മുന്നോട്ടുള്ള ജീവിതത്തിന് ഒരു മുതല്‍ക്കൂട്ടായിമാറി.

ബിസിനസ്സില്‍ നിന്നും പിന്മാറുക എന്നത് സിജിത്തിന് ഒരു ഓപ്ഷനേ ആയിരുന്നില്ല. ഒഴിവാക്കിവെച്ച ജിപ്‌സത്തിന്റെ ആശയവുമായി വീണ്ടും കളത്തിലിറങ്ങി. ഇവിടെയും നൂറുമേനി വിജയം കൊയ്യുവാന്‍ സിജിത്തിനു കഴിഞ്ഞെങ്കിലും കൂടെ നടന്ന ആട്ടിന്‍ തോലിട്ട ചെന്നായകളെ തിരിച്ചറിയാന്‍ അദ്ദേഹം വൈകി. സ്വപ്‌ന സംരംഭത്തിനായി ഇതുവരെ സമ്പാദിച്ചത് മുഴുവന്‍ തട്ടിയെടുത്ത് തന്റെ ഷെയറും എഴുതി വാങ്ങി ഒന്നുമില്ലാതെ പെരുവഴിയിലേക്ക് ഇറക്കിവിട്ടവരെ തോല്‍പ്പിക്കണമെന്ന ശപഥമാണ് പിന്നീട് സിജിത്തിന് ഊര്‍ജമായത്. അങ്ങനെയാണ് സാര്‍വിന്‍പ്ലാസ്റ്റ് എന്ന ബ്രാന്‍ഡ് യാഥാര്‍ത്ഥ്യമാകുന്നത്.

ഒരുവിധേനയും കരപറ്റുവാന്‍ അനുവദിക്കില്ല എന്ന പഴയ പാര്‍ട്ണര്‍മാരുടെ വാശി കള്ളക്കേസിന്റെ രൂപത്തില്‍ സിജിത്തിനെ രണ്ടുവര്‍ഷത്തോളം പിന്തുടര്‍ന്നു. പക്ഷേ എതിരാളികളുടെ ബിസിനസിനെ പോലും വളര്‍ത്തിയെടുത്തത് സിജിത്തിന്റെ ബിസിനസ് ഐഡിയ ആണെന്ന കാര്യം അവര്‍ മറന്നു. ‘നില്‍ക്കാന്‍ ഒരു ഇടവും ഒരു വടിയും തന്നാല്‍ ഞാന്‍ ഈ ഭൂമിയെ ഉയര്‍ത്താ’മെന്ന് പറഞ്ഞ ആര്‍ക്കിമെഡീസിനെ പോലെ കുതികാല്‍വെട്ടും നിഴല്‍യുദ്ധങ്ങളും അതിജീവിച്ച് സാര്‍വിന്‍പ്ലാസ്റ്റിനെ ശതകോടിയുടെ ബ്രാന്‍ഡ് മൂല്യത്തിലേക്ക് സിജിത്ത് കൈപിടിച്ചു നടത്തി.

ഇന്ന് ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ ഡീലര്‍ നെറ്റ്‌വര്‍ക്ക്, 400ല്‍ അധികം ഡീലര്‍മാര്‍, ഇന്നോവേറ്റീവായ 5 പ്രൊഡക്റ്റുകള്‍, 15 ബ്രാന്റുകള്‍, ദുബായ് ആസ്ഥാനമാക്കി പത്തോളം വിദേശരാജ്യങ്ങളിലേക്ക് മെറ്റീരിയല്‍ സപ്ലൈ എന്നിങ്ങനെ ശത്രുക്കളുടെ സ്വപ്‌നങ്ങള്‍ക്കുപോലും സ്പര്‍ശിക്കാനാവാത്ത വളര്‍ച്ചയിലേക്ക് സാര്‍വിന്‍പ്ലാസ്റ്റ് എന്ന ബ്രാന്‍ഡ് എത്തിക്കഴിഞ്ഞു. ഇന്ന് സിജിത്ത് ശ്രീധര്‍ ദുരന്തനായകനല്ല; ഇന്ത്യയിലും പുറത്തും വേരുകളാഴ്ത്തിയ ഒരു വന്‍ വിജയത്തിന്റെ കേന്ദ്രമാണ്. ഉയര്‍ച്ചയില്‍ സന്തോഷത്തില്‍ പങ്കുചേരുകയും തകര്‍ച്ചയില്‍ മുന്നേറാന്‍ കരുത്താകുകയും ചെയ്ത തന്റെ നല്ല സുഹൃത്തുക്കളെ, തന്റെ സംരംഭത്തേക്കാള്‍ വലിയ സമ്പാദ്യമായി സിജിത്ത് ശ്രീധര്‍ കാണുന്നു. ഏതുവിധേനയും പണമുണ്ടാക്കാനുള്ള ഒരുപാധിയായല്ല അദ്ദേഹം ബിസിനസിനെ കാണുന്നത്.

സംരംഭത്തോടൊപ്പം വളര്‍ന്ന സാമൂഹിക പ്രതിബദ്ധത….
ആരംഭിച്ച കാലം മുതല്‍ക്കേ സാര്‍വിന്‍പ്ലാസ്റ്റിന്റെ ലാഭത്തിന്റെ ഒരു പങ്ക് സാധുജന സഹായത്തിനായും നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും മാറ്റിവയ്ക്കുന്നുണ്ട്. 2021-22 വര്‍ഷത്തില്‍ ആര്‍ജിച്ച ലാഭത്തിന്റെ ഒരു ഭാഗം ഇങ്ങനെ വിനിയോഗിച്ചതിന് മലയാളി അമരത്തിരിക്കുന്ന ഈ സംരംഭം കര്‍ണാടക സര്‍ക്കാരില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അംഗീകാരവും നേടിയെടുത്തിട്ടുണ്ട്.

നാടിനെ നാളെയിലേക്ക് നയിച്ചുകൊണ്ടാണ് ഒരു സംരംഭം വളരേണ്ടത്. അങ്ങനെ വളരുമ്പോള്‍ അതിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളും അവരോടൊപ്പം നാടും അഭിവൃദ്ധി പ്രാപിക്കണം. ലാഭം രണ്ടാമത് മാത്രം. സിജിത്ത് ശ്രീധറിന്റെ ബിസിനസ് കാഴ്ചപ്പാടാണിത്. ഉയര്‍ച്ചയിലും താഴ്ചയിലും കൂടെനിന്ന, കമ്പനിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ നിന്നുണ്ടായതാണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡ്. സാര്‍വിന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വിജയം സിജിത്ത് ശ്രീധര്‍ അവര്‍ക്കായ് സമര്‍പ്പിക്കുന്നു. www.sarwinplast.com || sarwinplast@gmail.com
Sarwin Helpline : 0888 302 4444.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button