Entertainment

പാപ്പന്‍; പഴകുന്തോറും വീഞ്ഞിന് വീര്യം ഏറും…

സഞ്ജയ് ദേവരാജന്‍

 

സുരേഷ് ഗോപി എന്ന നടന്റെ വളരെ മേച്ചുവെര്‍ഡ് ആയ ആക്ടിംഗ് ആണ് പാപ്പന്‍ എന്ന സിനിമയുടെ ഹൈലൈറ്റ്. കമ്മീഷണര്‍ എന്ന സിനിമയിലെ ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായ ഭാരത്ചന്ദ്രനില്‍ നിന്ന് പാപ്പന്‍ ലേക്കുള്ള ദൂരം തന്നെയാണ് ഈ സിനിമയുടെ വ്യത്യസ്തതയും.

1978 മൂര്‍ഖന്‍ എന്ന സിനിമയില്‍ തുടങ്ങിയ ജോഷി എന്ന ഡയറക്ടര്‍, 44 വര്‍ഷങ്ങള്‍ക്കപ്പുറവും തന്റെ ബ്രില്ലിയന്റ മൂവി മേക്കിങ് സ്‌കില്‍ മങ്ങി പോകാതെ നിലനിര്‍ത്തുന്നു. പാപ്പന്‍ ജോഷിയുടെ ഏറ്റവും മികച്ച ചിത്രം അല്ല. എന്നാല്‍ ഒരു ഭേദപ്പെട്ട തിരക്കഥ, തന്റെ കയ്യില്‍ ലഭിച്ചാല്‍ , അതിനെ ഒരു മികച്ച സിനിമ അനുഭവം ആക്കിമാറ്റുന്ന ജോഷിയുടെ കഴിവ് ഈ സിനിമയില്‍ നമുക്ക് കാണാം.

സിനിമയിലെ മറ്റ് കഥാപാത്രങ്ങളിലേക്ക് പോകുമ്പോള്‍,ഷമ്മി തിലകന്‍, അച്ഛന്‍ തിലകന്‍ ഓളം പോന്ന ആക്ടര്‍ അല്ലെങ്കിലും, മലയാള സിനിമയില്‍ ഇന്നുള്ള മികച്ച നടന്മാരില്‍ ഒരാള്‍ തന്നെയാണ് എന്ന് ഈ സിനിമയിലൂടെ ഓര്‍മിപ്പിക്കുന്നു. സിനിമ സംഘടനകളില്‍ ഉള്ള തര്‍ക്കങ്ങള്‍ ഷമ്മി തിലകന്‍ എന്ന അഭിനേതാവിന് ഇടവേള നല്‍കാന്‍ പരിശ്രമിക്കുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ഷമ്മി തിലകനിലെ പ്രതിഭക്ക് കഴിയട്ടെ.

ആശാശരത് തന്റെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയില്‍ നിര്‍ണായക സ്ഥാനം നേടിയ അഭിനേത്രിയാണ്. ഷോഭിക്കുമ്പോള്‍ ഒരു പ്രത്യേക സൗന്ദര്യം ആശ ശരത് എന്ന നടിയില്‍ നമുക്ക് കാണാം.

താരപുത്രന്മാര്‍ക്ക് ഇടയില്‍ , സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷ് വളരെ കൂളായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയം ആവുകയാണ്.

എ.സി.പി വിന്‍സി എബ്രഹാം ആയി വന്ന നീത പിള്ള, നൈല ഉഷ, ടിനി ടോം തുടങ്ങി എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി.

ആര്‍ ജെ ഷാന്‍ന്റെ തിരക്കഥ പതിവ് ത്രില്ലര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചു. ജോക്‌സ് ബിജോയ് യുടെ സംഗീതവും, പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ആവശ്യമായ ത്രില്ലര്‍ ഫീല്‍ നല്‍കി. അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ചായാഗ്രഹണം സിനിമയെ മികച്ചതാക്കുന്നതില്‍ നല്ല പങ്കുവഹിച്ചു.

മലയാളത്തില്‍ സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന രൂപംകൊള്ളുന്നത് സുരേഷ് ഗോപി എന്ന നടനെ സിനിമാരംഗത്തു ഒതുക്കുന്നതിന്റെ ഭാഗമായാണ്. ഇന്ന് മലയാള സിനിമ പരാജയങ്ങളുടെ പടുകുഴിയിലൂടെ സഞ്ചരിക്കുന്ന കാലത്ത്, സുരേഷ് ഗോപി എന്ന നടന്‍ ആണ് മലയാള സിനിമയ്ക്ക് ആവശ്യമായ ഒരു സൂപ്പര്‍ വിജയം നല്‍കുന്നതെന്നും ശ്രദ്ധിക്കേണ്ടതാണ്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button