businessEntreprenuershipSuccess Story

തോല്‍വികളെ പാഠങ്ങളാക്കി വളര്‍ന്ന ഒരു സംരംഭകന്‍

ജീവിതത്തില്‍ ഉണ്ടാകുന്ന ചെറിയ പരാജയങ്ങളില്‍ പോലും തകര്‍ന്നു പോകുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ വലിയ പരാജയങ്ങളിലും അവഗണനകളിലും തളരാതെ തന്റേതായ സ്ഥാനം സമൂഹത്തില്‍ മെനഞ്ഞെടുക്കുന്നവരാണ് ജീവിതത്തിലെ യഥാര്‍ത്ഥ നായകന്മാര്‍.

അത്തരത്തില്‍ സ്വന്തം അഭിരുചികളെയും താത്പര്യങ്ങളെയും തിരിച്ചറിഞ്ഞ്, പരാജയങ്ങളില്‍ പതറാതെ വിജയം കൈവരിച്ച വ്യക്തിയാണ് രനീഷ് ബി.റ്റി. ഒരു പ്രൈവറ്റ് സ്ഥാപനത്തിന്റെ ഇന്റീരിയര്‍ മാനേജര്‍ എന്ന സ്ഥാനത്ത് നിന്നും ഇന്ന് RBT Architect & Builders എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു നില്‍ക്കുകയാണ് ഈ യുവ സംരംഭകന്‍.

പിതാവും സഹോദരങ്ങളും കണ്‍സ്ട്രക്ഷന്‍ മേഖലയിലായതിനാല്‍ രനീഷിനും ഈ മേഖലയോടായിരുന്നു കമ്പം. എന്നാല്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ജീവിതസാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍ രനീഷ് എംബിഎക്കാരനായി.
സഹോദരങ്ങള്‍ എഞ്ചിനിയര്‍മാരായത് കൊണ്ട് തന്നെ പഠനകാലങ്ങളില്‍ അവര്‍ക്കൊപ്പം സഹായത്തിന് പോകുമായിരുന്നു. MBA പൂര്‍ത്തിയാക്കിയത്തിനുശേഷം ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ഇന്റീരിയര്‍ മാനേജറായി ജോലിയില്‍ പ്രവേശിച്ചു. അവിടെ നിന്നും സ്വായത്തമാക്കിയ പരിചയ സമ്പത്തുമായി കണ്‍സ്ട്രക്ഷന്‍ മേഖലയെ കൂടുതല്‍ അറിയാന്‍ ഒരു എഞ്ചിനിയര്‍ക്കൊപ്പം കൂടി.

എന്നാല്‍ പല രീതിയിലുള്ള സമ്മര്‍ദ്ധങ്ങളും അവഗണകളും അന്ന് രനീഷിന് നേരിടേണ്ടി വന്നു. ഈയൊരു സാഹചര്യത്തിലാണ് സ്വന്തമായി ഒരു സ്ഥാപനം എന്നതിനെക്കുറിച്ച് രനീഷ് ആലോചിക്കുന്നത്. അങ്ങനെ, പൂജ്യത്തില്‍ നിന്നുകൊണ്ട്, സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും പിന്തുണയോടെ തലസ്ഥാന നഗരിയില്‍ RBT Architect & Builders എന്ന സ്ഥാപനം രനീഷ് പടുത്തുയര്‍ത്തി.

സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്ന സാഹചര്യത്തിലാണ് രനീഷ് തന്റെ സ്ഥാപനം ആരംഭിക്കുന്നത്. പൂജ്യത്തില്‍ നിന്ന് തുടങ്ങിയ ആ സ്ഥാപനം ഇന്ന് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയം കൊയ്തുകൊണ്ടിരിക്കുകയാണ്. രാജേഷ് ബി.റ്റി, ശരത്, അനീഷ്, ബിബിന്‍, രജീഷ് ബി.റ്റി തുടങ്ങിയവരും രനീഷിനൊപ്പം ചേര്‍ന്ന് സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്നവരാണ്.

ഇന്റീരിയര്‍ ഡിസൈനിംഗ്, ആര്‍ക്കിടെക്ചര്‍ വര്‍ക്കുകള്‍, 3D ഡിസൈനിംഗ്, കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങി ഒരു സ്ഥാപനത്തിന്റെ ആത്മസൗദര്യം വെളിപ്പെടുത്തുന്ന എല്ല വര്‍ക്കുകള്‍ക്കും തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനായി RBT Architect & Builders എന്ന സ്ഥാപനം മാറി.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളില്‍ ഞആഠയുടെ സേവനം ലഭ്യമാണ്. ഏറ്റെടുത്ത പ്രോജക്റ്റുകള്‍ വളരെ ഗുണമേന്മയോടു കൂടി പൂര്‍ത്തികരിക്കുന്ന എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്കുകള്‍, ഡ്രോയിങ് എന്‍ജിനീയര്‍മാര്‍, വര്‍ക്കേഴ്‌സ് എന്നിവര്‍ അടങ്ങുന്ന സജീവമായ ഒരു ടീമാണ് സ്ഥാപനത്തിന്റെ ശക്തി.

സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ള ഫ്‌ളാറ്റുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ സ്ഥാപനത്തിന്റെ കീഴില്‍ നടക്കുന്നുണ്ട്. ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റിലും പുതുമയുള്ള ചിന്തകളും ആശയങ്ങളും രൂപകല്പന ചെയ്യുന്നതിലും നടപ്പാക്കുന്നതിനുള്ള വൈദഗ്ധ്യവും വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയത്തില്‍ നിന്നും രനീഷിന് കൈമുതലായിയുണ്ട്.

പൂര്‍ത്തീകരിച്ച വര്‍ക്കുകളെല്ലാം തന്നെ ഏറ്റവും മികച്ചതായതിനാല്‍ ദിനംപ്രതി നിരവധി പ്രൊജക്ടുകള്‍ RBT Architect & Builders ന്റെ സേവനം തേടി എത്തുന്നുണ്ട്. സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുകയും അതിന് വേണ്ടി ആത്മധൈര്യത്തോടെ കഠിനമായി പ്രയത്‌നിക്കുകയും ചെയ്താല്‍, വളരെ വിജയകരമായി ലക്ഷ്യം നേടിയെടുക്കാന്‍ കഴിയും എന്നതിന് മികച്ച ഉദാഹരണമാണ് രനീഷ് എന്ന ഈ യുവസംരംഭകന്‍. വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് രനീഷ് പകര്‍ന്നു കൊടുക്കുന്ന പാഠവും ഇത് തന്നെയാണ്.

നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ തന്റെ സ്ഥാപനത്തിന് കഴിഞ്ഞു എന്നതില്‍ സംതൃപ്തനാണ് രനീഷ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button