EntertainmentSpecial Story
പൂവാറിലെ നെയ്യാര്‍ കായലിലൂടെ ഒരു സ്വപ്‌ന യാത്ര നടത്താം നമുക്ക്…
'പൂവാര്‍ ബോട്ടിങ് ആന്‍ഡ് ക്രൂയിസ്'

ഓരോ യാത്രകളും മനുഷ്യന്റെ വ്യക്തി ജീവിതത്തില്‍ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കൊണ്ടുവരാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയില്‍ ഒരല്പം ആശ്വാസം ലഭിക്കാന്‍ യാത്രകള്‍ വളരെയധികം സഹായിക്കുന്നു. മനസ്സിനെയും ശരീരത്തെയും ഇത് ഒരുപോലെ ശുദ്ധീകരിക്കുന്നു. പ്രകൃതിയെ അറിഞ്ഞ്… കുളിര്‍ക്കാറ്റേറ്റ്… നദിയുടെ ഓളങ്ങളില്‍ ചാഞ്ചാടി… ഒരു യാത്ര… അതാണ് പൂവാര്‍ ബോട്ടിംഗ് ആന്‍ഡ് ക്രൂയിസ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പൂവാറിലെ നെയ്യാര്‍ കായലിലൂടെ നെയ്യാര്‍ തടാകത്തിലേക്കുള്ള മനോഹരമായ ഒരു സഞ്ചാരമാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. യാത്രയ്ക്കിടയില്‍ നിരവധി കാഴ്ചകളും അനുഭവങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ, ഗ്രാമങ്ങളിലെ മനോഹരമായ കനാലുകളിലൂടെയും നിങ്ങള്‍ക്ക് സഞ്ചരിക്കാം.
ഒരു പ്രാവശ്യം ഈ നദിയിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു ഓര്‍മയാകും നിങ്ങള്‍ക്ക് സ്വന്തമാകുക എന്നത് ഉറപ്പ്. ഒരു ബോട്ടിലേറി നിങ്ങള്‍ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ സഞ്ചരിക്കാം. ഈ സമയം ചുരുങ്ങിയതല്ല, നിരവധി കാഴ്ചകളും അമ്പരപ്പിക്കുന്ന മറ്റു പലതും നിങ്ങള്‍ക്കു ഇവിടെ കാണാന്‍ സാധിക്കും.
സാജന്‍ എന്ന യുവസംരംഭകനാണ് പൂവാര്‍ ബോട്ടിംഗ് ആന്‍ഡ് ക്രൂയിസ് എന്ന ഈ സംരംഭം നടത്തി വരുന്നത്. ചെറുപ്പം മുതലേ പൂവാര്‍ നദിയുടെ തീരങ്ങളില്‍ വളര്‍ന്ന സാജന് അന്നുമുതലേ ഇത്തരത്തിലൊരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഈ ആഗ്രഹത്തില്‍ നിന്നും 2011 ല്‍ ആരംഭിച്ച പൂവാര്‍ ബോട്ടിംഗ് ആന്‍ഡ് ക്രൂയിസ് ഇന്ന് നിരവധി സഞ്ചാരികള്‍ക്ക് പ്രിയമുള്ള ഒരിടമായി മാറിയിരിക്കുന്നു.
രാവിലെ ആറുമണിക്കാണ് ഇവിടെ ബോട്ട് യാത്ര ആരംഭിക്കുക. ഇത് വൈകിട്ട് ഏഴ് മണിയോളം നീളുന്നു. ആളുകള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ യാത്ര ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി നിരവധി പാക്കേജുകളും പൂവാര്‍ ബോട്ടിംഗ് ആന്‍ഡ് ക്രൂയിസ് ഒരുക്കിയിരിക്കുന്നു. പാക്കേജുകളിലെ പ്രധാന ആകര്‍ഷകങ്ങളാണ് മോട്ടോര്‍ ബോട്ട് ക്രൂയിസ്, ഹണിമൂണ്‍ ബോട്ടിംഗ് ക്രൂയിസ്, സണ്‍റൈസ് ക്രൂയിസ്, പൂവാര്‍ ബോട്ടിംഗ് സണ്‍സെറ്റ് ക്രൂയിസ്, സൈറ്റ് സീയിങ് ക്രൂയിസ്, ബേര്‍ഡ് വാച്ചിംഗ് ക്രൂയിസ്, ഐലന്‍ഡ് ക്രൂയിസ്, ലഞ്ച് ക്രൂയിസ് തുടങ്ങിവ.
ഓരോ ബോട്ടുകളും പ്രത്യേക പാക്കേജുകള്‍ തന്നെയാണ് പിന്തുടരുന്നത്. ഇത് കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണം സജ്ജീകരിച്ചു കൊടുക്കുന്നു. അതിനുപുറമെ, സാജന്‍ തന്റെ കസ്റ്റമേഴ്‌സിനായി മറ്റൊരു ബോട്ടിംഗ് സൗകര്യം കൂടി ഒരുക്കിയിട്ടുണ്ട്… അതാണ് ഫ്‌ളോട്ടിംഗ് റസ്റ്റോറന്റ്. ഇതില്‍ സഞ്ചരിക്കുകയാണെങ്കില്‍ ഒഴുകി നടന്നുകൊണ്ട് ഭക്ഷണം കഴിക്കാം. പ്രത്യേകമായി തയ്യാര്‍ ചെയ്‌തെടുത്ത പലതരം മത്സ്യ വിഭവങ്ങളുടെ രുചി ഭേദങ്ങള്‍ തന്നെ ഇവിടെയുണ്ട്.
നിങ്ങള്‍ക്ക് പ്രത്യേകമായി താമസിക്കാനുള്ള സൗകര്യങ്ങളും ബീച്ച് ആക്ടിവിറ്റികളും ആയുര്‍വേദ ട്രീറ്റ്‌മെന്റുകള്‍ക്കുള്ള സൗകര്യവും മറ്റ് പാക്കേജുകളുമെല്ലാം പൂവാര്‍ ബോട്ടിങ്ങിന്റെ സര്‍വീസുകളില്‍ ഉള്‍പ്പെടുന്നു. യാത്രയ്ക്കിടയില്‍ നിങ്ങളുടെ ഏത് ആവശ്യവും നിറവേറ്റി തരാന്‍ പൂവാര്‍ ബോട്ടിംഗ് ആന്‍ഡ് ക്രൂയിസ് തയ്യാറാണ്. കോവളം, കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങള്‍ നിങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, ഈ സ്ഥലങ്ങള്‍ക്ക് സമീപമുള്ള പൂവാര്‍ സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കരുത്. നദിയുടെ ഓളങ്ങളില്‍ ചാഞ്ചാടി മനോഹരമായ ഒരു യാത്രയ്ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മറിച്ചൊന്ന് ചിന്തിക്കാതെ പൂവാര്‍ ബോട്ടിങ്ങിന് ഇപ്പോള്‍ത്തന്നെ ബുക്ക് ചെയ്യാം…!
Chilli’s Groups
Poovar Boating Cruise
Poovar, Thiruvananthapuram
Book A Boat Online…
+919995596259
https://www.facebook.com/poovarboatingcruise?mibextid=ZbWKwL