Special Story

അണുനശീകരണത്തിന്റെയും കീടനിയന്ത്രണത്തിന്റെയും മറുവാക്കായി IPMS

- ലിസ മറീന

ഒന്ന് സോപ്പിട്ട് കഴുകിയാല്‍ നശിച്ചുപോകുന്ന, മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാന്‍ കഴിയാത്ത ഒരു സൂക്ഷ്മാണു ഇപ്പോള്‍ ഈ ലോകത്തെ തന്നെ തകിടം മറിക്കുകയാണ്. ഭീമാകാരമായ കെട്ടിടങ്ങളില്‍ ഏസിയുടെ തണുപ്പില്‍, കറങ്ങുന്ന കസേരയില്‍ ഇരുന്ന്, ലോകം തന്നെ തന്റെ നിയന്ത്രണത്തില്‍ ആണെന്ന് അഭിമാനിച്ചവര്‍ മുതല്‍ അന്നത്തെ ജീവിതവൃത്തിയ്ക്ക് കൂലിപ്പണി ചെയ്യുന്നവര്‍ വരെ ഭീതിയിലാണ്. അത്ര ആശങ്കയിലാണ് ഇന്ന് ലോകം.

ഈ സമയത്താണ് ആശ്വാസത്തിന്റെ തൂവലുകള്‍ വീശി IPMS നമ്മളെ ഭീതിയുടെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരുന്നത്. IPMS എന്ന ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്‌മെന്റ് സൊല്യൂഷന്‍സ് എന്ന സ്ഥാപനം 2009-ലാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ചത്. മൈസൂര്‍ CFTRIയില്‍ നിന്നു പരിശീലനം ലഭിച്ച മനോജ് എന്ന സംരംഭകനാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഈ സ്ഥാപനത്തിന്റെ അമരക്കാരന്‍. കീടനിയന്ത്രണ മേഖലയില്‍ 27 വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ നേതൃപാടവം IPMS ന്റെ ശ്രദ്ധയിലും, പ്രവര്‍ത്തനമേന്മയിലും തെളിഞ്ഞു കാണാം.

ഒരു പ്രതലത്തില്‍ നിന്ന് രോഗാണുക്കളെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന, ഒളിഞ്ഞിരിക്കുന്ന സൂക്ഷ്മാണുകള്‍ പെരുകുന്നത് തടഞ്ഞ്, നശിപ്പിക്കുന്ന പ്രക്രിയയാണല്ലോ അണുനശീകരണം. എത്ര ശാസ്ത്രീയമായി ചെയ്യുന്നുവോ, അത്ര മേന്മയേറിയ, ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമായ ഈ പ്രവര്‍ത്തനം IPMS ചെയ്യുന്നത് മിസ്റ്റിങ്ങ് മെത്തഡിലൂടെയാണ്. അതായത്, ലോകാരോഗ്യ സംഘടന അംഗീകരിച്ച രാസപദാര്‍ത്ഥങ്ങള്‍ ഒരു ഫോഗിങ്ങ് യന്ത്രത്തിന്റെ സഹായത്തിലൂടെ സ്‌പ്രേ ചെയ്ത് അണുനശീകരണം നടത്തുന്നു. പള്ളികള്‍, ഓഡിറ്റോറിയം, ഓഫീസ്, സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനത്തെ പ്രയോജനപ്പെടുത്താനാകും.

ചിതല്‍ നിയന്ത്രണം, വുഡ് ബോറര്‍ ട്രീറ്റ്‌മെന്റ്, മൂട്ട ട്രീറ്റ്‌മെന്റ്, പാറ്റ ട്രീറ്റ്‌മെന്റ് എന്നീ സേവനങ്ങളും IPMS ഒരു പതിറ്റാണ്ടിലേറെയായി നല്‍കിവരുന്നു. വെള്ള ഉറുമ്പ് എന്ന് അറിയപ്പെടുന്ന ചിതല്‍ എല്ലാവര്‍ക്കും ഒരു പേടിസ്വപ്‌നമാണ്. ഉണങ്ങിയ മരത്തടിയെയും, ഈര്‍പ്പമുള്ള മരത്തടിയെയും നശിപ്പിക്കുന്ന ചിതലുകളും, സബ്‌ടെറേനിയന്‍ ചിതലുകളുമൊക്കെ മരത്തടിയിലെ സെല്ലുലോസ് ഭക്ഷിച്ച്, തടിയുടെ ബലത്തെ കുറയ്ക്കുകയും, ഇലക്ട്രിക്കല്‍ വയറിങിനെയും പിവിസി കോണ്ട്യൂട്ടുകളെയും കേടാക്കുകയും ചെയ്ത് ഒരു കെട്ടിടത്തെ തന്നെ നശിപ്പിക്കും. 3 ഘട്ടങ്ങളുള്ള ട്രീറ്റ്‌മെന്റിലൂടെ ചിതല്‍ ശല്യത്തിനു ശാശ്വത പരിഹാരം സൃഷ്ടിക്കാന്‍ IPMS നു കഴിയുന്നു.

കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതു മുതല്‍ മാരക രോഗങ്ങള്‍ക്കു പോലും കാരണമാകുന്ന എലികളെ നശിപ്പിക്കുന്നതിനും ഇവരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. എലി നിയന്ത്രണത്തിനായി ചെയ്യുന്ന പ്രക്രിയയുടെ ഘട്ടങ്ങള്‍ ഇവയാണ് : 1. ബെയ്റ്റിങ് (ഇരയെ വെച്ച് എലികളെ ആകര്‍ഷിക്കുക), 2. ട്രാപ്പിങ്ങ് (എലികളെ കെണിയിലാക്കുക), 3. പ്രൂഫിങ് (എലികള്‍ക്ക് കെട്ടിടത്തിലേക്ക് കയറാനാകുന്ന സുഷിരങ്ങളും മറ്റും സീല്‍ ചെയ്യുക). ബെയ്റ്റിങ് പ്രായോഗികമല്ലാത്ത പ്രദേശങ്ങളില്‍ റാറ്റ് കണ്ട്രോള്‍ ഗ്ലൂ ബോര്‍ഡുകളും എലികെണികളും ഉപയോഗിക്കുന്നു.

IPMS ന്റെ സേവനങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് കൊതുക് നിവാരണം. മലേരിയയും ഡെങ്കിയും ഉള്‍പ്പെടെ പല അസുഖങ്ങളും പടര്‍ത്തുന്നത് കൊതുകുകളായതിനാല്‍ അവയുടെ നിവാരണം ഒരു പൊതു – ആരോഗ്യ അത്യാവശ്യ കാര്യമാണ്.
കൊതുക് നിവാരണത്തിനായി IPMS പിന്തുടരുന്ന പ്രക്രിയ ഇങ്ങനെയാണ്;
1. കൊതുക് പെരുകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക
2. ലാര്‍വിസൈഡ്, പ്രത്യുത്പാദനം നിയന്ത്രിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സ്‌പ്രേ ചെയ്യുക.
3. ഫോഗിങ്
4. ഭിത്തികളില്‍ ഗന്ധമോ, നിറമോ ഇല്ലാത്ത ഇന്‍സെക്ടിസൈഡ് സ്‌പ്രേ ചെയ്യുക
പാറ്റകള്‍, ചുവന്നതും കറുത്തതുമായ ഉറുമ്പുകള്‍, വുഡ് ബോററുകള്‍ എന്ന ചെറിയ ജീവികള്‍, എട്ടുകാലികള്‍, സില്‍വര്‍ഫിഷ്, സോക്കിഡ് എന്നീ ഇഴയുന്ന കീടങ്ങളെയും IPMS ട്രീറ്റ് ചെയ്ത് ഒഴിപ്പിക്കും. ഇതുവരെ 1800 പ്രൊജക്ടുകള്‍ IPMS വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സേവനം ലഭ്യമാക്കാന്‍ ബന്ധപ്പെടുക:
IPMS (Integrated Pest Management Solutions), Shan Building, Puthenkada Junction (500 meters from Thirumala Village Office), Thirumala – Thrikannapuram Road, Thirumala (P.O.), Trivandrum.
Contact No: +91 94473 10974
+91 85890 82625
E-mail: manojipms@gmail.com
www.ipms.net.in

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button