Success Story

നിരവധി സംരംഭങ്ങളുമായി അനന്തപുരിയുടെ സ്വന്തം സാമൂഹിക സംരംഭകന്‍

ഏതെങ്കിലും അത്യാവശ്യത്തിന് സ്വര്‍ണം പണയം വെക്കാനോ, ലോണ്‍ എടുക്കാനോ നമ്മള്‍ നിര്‍ബന്ധിതരാകുമ്പോള്‍ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാത്ത, പിന്നീട് നമ്മുടെ തലയ്ക്ക് മുകളില്‍ വാളായി പ്രത്യക്ഷപ്പെടുന്ന വില്ലനാണ് പലിശ. സ്വപ്‌നത്തെയും, ജീവിതത്തെയും ബലിക്കല്ലില്‍ എത്തിക്കുന്ന ഈ പ്രതിനായകനെ നൈസായി ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ഒരുക്കി മാലാഖയായി, ചുണ്ടില്‍ ചെറുപുഞ്ചിരിയേകുന്ന മഹദ് വ്യക്തിയാണ് തിരുവനന്തപുരത്തുകാരനായ ഷംനാദ് ഷംസുദ്ദീന്‍.

തലസ്ഥാന നഗരിയില്‍ ലോണുകളുടെ മേഖലയില്‍ വന്‍ വിപ്ലവത്തിന്റെ തിരി തെളിയിച്ചുകൊണ്ട് സാമൂഹിക സംരംഭകനായ ഷംനാദ് ഷംസുദ്ദീന്‍ ഒരു ആശ്വാസവാഹകന്‍ ആവുകയാണ്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളാകുമ്പോള്‍ നമ്മള്‍ ആവശ്യങ്ങള്‍ നിറവേറ്റുകയോ, സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയോ മാത്രമല്ല ചെയ്യുന്നത്; ഒരു ക്രിയാത്മക സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളികളാവുക കൂടിയാണ്. അതായത്, ഷംനാദ് ഷംസുദ്ദീന്‍ തന്റെ സ്ഥാപനങ്ങളിലൂടെ പകര്‍ന്നു തരുന്ന സേവനത്തിന് പലിശയുടെ കയ്പ്പില്ലെന്ന് മാത്രമല്ല, മാനവികതയുടെ ഇരട്ടി മധുരമുണ്ട് താനും.

ബിസിനസ്സ് ഡെവലപ്‌മെന്റിലും ബിസിനസ്സ് ഓപ്പറേഷന്‍സിലും റിയല്‍ എസ്റ്റേറ്റിലും ക്വാളിറ്റി കണ്‍സള്‍ട്ടിങിലും എച്ച്.ആറിലും വിദ്യാഭ്യാസ മേഖലയിലും ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയിലും വൈദഗ്ധ്യമുള്ള ഷംനാദ് ഷംസുദ്ദീന്‍ ഒരു സ്ഥാപന ശൃംഖലയുടെ സി.ഇ.ഒയാണ്. തന്റെ വിജയകരമായി മുന്നോട്ട് പോകുന്ന കമ്പനികള്‍ക്ക് അദ്ദേഹം സ്ട്രാറ്റജിക്കലായ ദര്‍ശനത്തോടെയും ആര്‍ജ്ജവത്തോടെയും ദൃഢനിശ്ചയത്തോടെയും ഉറപ്പുള്ള ഒരു അടിസ്ഥാനം പണിതിട്ടുണ്ട്. സര്‍ട്ടിഫൈഡ് ലീന്‍ സിക്‌സ് സിഗ്മ പ്രൊഫെഷണലായ, എം.ബി.എയും മാനേജ്‌മെന്റില്‍ പി.എച്ച്.ഡിയുമുള്ള ഒരു സാമൂഹിക സംരംഭകനാണ് അദ്ദേഹം.

2015 മുതല്‍ ഹൈഷോപ്പര്‍ ഓണ്‍ലൈന്‍ സര്‍വീസസ് എല്‍എല്‍പിയുടെ സി.ഇ.ഒ, 2016 മുതല്‍ ലാന്റേണ്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍, 2018 മുതല്‍ നിസ്വ പ്രോപര്‍ട്ടി ഡെവലപ്പേഴ്‌സ് എല്‍എല്‍പിയുടെ സ്ഥാപകനും സി.ഇ.ഒയും, 2019 മുതല്‍ ലേണ്‍ ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി, 2020 മുതല്‍ ഗോള്‍ഡ് സൂക്ക് എല്‍എല്‍പിയുടെ മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ തന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഷംനാദ് ഷംസുദ്ദീന്‍. തെന്നിന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ശക്തമായ സാന്നിധ്യമുള്ള ഇന്റഗ്രേറ്റഡ് പ്രൊഫെഷണല്‍ ഫോറത്തിന്റെ (IPF) എക്കൊണോമിക്ക് ഫോറത്തിന്റെ സംസ്ഥാന ഡയറക്ടര്‍ കൂടിയാണ് ഈ സാമൂഹിക സംരംഭകന്‍.

ഗള്‍ഫ് സൂക്ക് ജ്വല്ലേഴ്‌സ്

ഗള്‍ഫ് സൂക്ക് ജ്വല്ലേഴ്‌സാണ് ഷംനാദിന്റെ പുതിയ സംരംഭം. മികച്ച ഗുണമേന്മയുള്ള ഡയമണ്ടും സ്വര്‍ണവും ഒരു വലിയ വെറൈറ്റി റേഞ്ചില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ലക്ഷ്യം വെയ്ക്കുന്ന ഗള്‍ഫ് സൂക്ക് ലോകത്തിലെ മികച്ച എത്ത്‌നിക്ക് ഡിസൈനുകള്‍ ഗുണമേന്മയില്‍ കോംപ്രമൈസ് ചെയ്യാതെ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.

പലിശയുടെ സാമ്പത്തിക ബാധ്യതയില്‍ നിന്നുള്ള മോചനം, സ്വര്‍ണ്ണവിലയുടെ ഏറ്റക്കുറച്ചില്‍ ബാധിക്കാതിരിക്കല്‍, ഒരു ക്രിയാത്മക സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളിത്തം, ആഭരണം പുതിയതാക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി, പഴയ ആഭരണങ്ങള്‍ മൂല്യവര്‍ദ്ധനവോടെ പുതിയതാക്കല്‍ എന്നിവയാണ് ഗോള്‍ഡ് സൂക്ക് എല്‍എല്‍പിയെ സ്വര്‍ണ വ്യവസായത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ എത്തിക്കാന്‍ പോകുന്നത്.

ഈ സ്ഥാപനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ, സാമൂഹിക പ്രതിബദ്ധതയുള്ള സവിശേഷത സ്വര്‍ണ പണയ സംവിധാനമാണ്. മറ്റ് പണയ സ്ഥാപനങ്ങളെ അപേക്ഷിച്ചു ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു സിസ്റ്റമാണ് ഇവര്‍ നടപ്പിലാക്കുന്നത്. സ്വര്‍ണ്ണം പണയം വെയ്ക്കുന്ന സമയത്തെ മൂല്യത്തിന് ജ്വല്ലേഴ്‌സ് ഉപഭോക്താവിന് പ്രൈസ് പ്രൊട്ടക്ഷന്‍ കൊടുക്കുന്നു. അതായത്, കസ്റ്റമര്‍ വാങ്ങുന്ന അതേ തുക തിരിച്ചു നല്കിയാല്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിക്കും. പലിശ ഒരു തരത്തിലും വേണ്ട. ഇത്ര ഉപഭോക്ത്യ സൗഹാര്‍ദ പദ്ധതികള്‍ വേറെ നിലവില്‍ ഉണ്ടോ എന്നതുതന്നെ സംശയമാണ്.

മനോഫര്‍ (ദുബായ്), അലി സെയ്‌നുദ്ദീന്‍, സജു മുഹമ്മദ് (ദമാം), ഷംനാദ് (വള്ളക്കടവ്), സുല്‍ഫി (കുവൈറ്റ്), മനോജ് (കുവൈറ്റ്), ബിസ്മില്ലാ (ഒമാന്‍), സുധീര്‍ കോബാര്‍, സുധീര്‍ (റിയാദ്), ആദര്‍ശ് ഖാന്‍ (ദമാം), ഷറഫുദ്ദീന്‍, ജവഹര്‍ എന്നിവരാണ് ഗള്‍ഫ് സൂക്ക് എല്‍എല്‍പിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ അംഗങ്ങള്‍. അനുഭവസമ്പത്തുള്ള ഈ വിദഗ്ധരുടെ നേതൃത്വം ഗോള്‍ഡ് സൂക്കിനെ ഉയരങ്ങളില്‍ എത്തിക്കുമെന്നത് ഉറപ്പാണ്. വിപിഎസ്‌കെ എന്ന വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മയുടെ പിന്തുണയും ഗള്‍ഫ് സൂക്ക് എന്ന ഈ പ്രൊജക്ടിനുണ്ട്.

Ali Sainudeen

Adersh Khan

Sharafudeen

Sudheer Basheer

Manoj

Manofar

Muhammed sudheer

Jawahar

Bismilla Khan

Saju Muhammed

Sulphickar

ഗള്‍ഫ് സൂക്കിനെ കുറിച്ച് കൂടുതല്‍ അറിയാന്‍:

GULFSOUQ,

TC – 36/1943(4),
Vayalil, Opposite Arafa Auditorium,
Vallakadavu P.O., Thiruvananthapuram
Pin: 695 008
Website : www.gulfsouq.in
E-mail : shamnad@gulfsouq.in
Mobile : +91 9567 515 999
+91 9995 761 684

എന്‍.പി.ഡി ഹോംസ്

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഷംനാദ് ഷംസുദ്ദീന്‍ എന്ന സംരംഭകന്റെ ശക്തമായ കാല്‍വയ്പാണ് എന്‍.പി.ഡി ഹോംസ്. ആധുനിക ഹൈടെക്, വാണിജ്യ മേഖലയായി വികസിച്ചു വരുന്ന കഴക്കൂട്ടത്തിനു സമീപമാണ് എന്‍.പി.ഡി ഹോംസിന്റെ ആദ്യ അപ്പാര്‍ട്ട്‌മെന്റ് പദ്ധതി നടപ്പാക്കുന്നത്. ഈ പ്രൊജക്ടിലെ 28 ഫ്‌ളാറ്റുകളാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഓഫര്‍ ബുക്കിങ് നടക്കുന്നത്. നഗരപ്രാന്തത്തില്‍ ഗ്രാമീണ സൗന്ദര്യവും ശാന്തതയുമുള്ള പ്രദേശം പദ്ധതിയുടെ പ്രധാന ആകര്‍ഷണമാണ്.

സസ്റ്റെയ്‌നബിള്‍ ഗ്രീന്‍ എക്കോസിസ്റ്റം, ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി സോഴ്‌സ്, ഹെല്‍ത്ത് ക്ലബ്ബ്, വാസ്തു പരാതിരഹിത ഡിസൈന്‍, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, ലാന്‍ഡ്‌സ്‌ക്കേപ്പ്ഡായ പൂന്തോട്ടം, വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, മഴവെള്ള സംഭരണി എന്നീ സവിശേഷതകള്‍ ആരെയും ഇവിടേയ്ക്ക് ആകര്‍ഷിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

എന്‍.പി.ഡി ഹോംസ് അപ്പാര്‍ട്ട്‌മെന്റ്‌സ്, കണിയാപുരം, തിരുവനന്തപുരം – 695 301.

Phone: 7994499957

CT Abdulatheef

Ali Akbar

Aboobacker Azhari

Majeed Ariyallor

മറ്റ് പ്രവര്‍ത്തനങ്ങള്‍

വിദ്യാഭ്യാസ മേഖലയില്‍, അദ്ദേഹം ലേണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ ലീഡിങ്ങ് മാനേജ്‌മെന്റ് ട്രസ്റ്റിയായി, സമ്മര്‍ദ്ദരഹിതമായി കുട്ടികളില്‍ വിദ്യാഭ്യാസം എത്തിക്കുന്ന ഇന്റഗ്രേറ്റഡ് പ്രീ-സ്‌കൂള്‍ സിസ്റ്റം പിന്‍തുടരുന്ന മൂന്ന് സ്ഥാപനങ്ങള്‍ വള്ളക്കടവ്, മണക്കാട്, കഴക്കൂട്ടം വെട്ട്‌റോഡ് എന്നിവിടങ്ങളില്‍ നടത്തിവരുന്നു. ഈ സംരംഭത്തെ സമ്മര്‍ദ്ദരഹിതമായ ഒരു സ്‌കൂള്‍ സംവിധാനത്തിലേക്ക് വികസിപ്പിച്ചെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതി.

നിസ്വ പ്രോപ്പര്‍ട്ടി ഡെവലപ്പഴേസ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഷംനാദ് നടത്തി വരുന്നു. പലിശരഹിതമായി കഴിയുന്നതുപോലെ ചെറിയ ഇഎംഐ നിരക്കില്‍ 5 വര്‍ഷംകൊണ്ട് ഫ്‌ളാറ്റ് പണിതു കൊടുക്കാനാണ് സ്ഥാപനം ലക്ഷ്യം വെക്കുന്നത്. തിരുവനന്തപുരത്തെ ഏറ്റവും കുറഞ്ഞ ചതുരശ്ര ഫീറ്റ് നിരക്കിലാണ് ഈ കമ്പനി പ്രോജക്റ്റുകള്‍ ചെയ്യുന്നത്.

IPF എക്കൊണോമിക്ക് ഫോറത്തിന്റെ ലക്ഷ്യങ്ങള്‍ നിലവിലുള്ള സംരംഭകത്വ നെറ്റ്‌വര്‍ക്കിന് ബലം പകര്‍ന്ന് അവയെ ഒരു ‘ഹൈ ഗ്രോത്ത് പാത്തി’ലേക്ക് ഉയര്‍ത്തുക, സമൂഹനന്മയ്ക്കായി പുതിയ, പൊട്ടന്‍ഷ്യലുള്ള സംരംഭകരെ ഉദ്‌ബോധിപ്പിക്കുക, മികച്ച മാനേജ്‌മെന്റ് – ഡെവലപ്പ്‌മെന്റ് പ്രക്രിയ പ്രാവര്‍ത്തികമാക്കാന്‍ ഇന്‍ഡസ്ട്രിയുമായും വിദഗ്ധരുമായും സര്‍ക്കാരുമായും സഹകരിക്കുക എന്നിവയാണ്.

അതോടൊപ്പം, മാനേജ്‌മെന്റ് ലേണിങിനും പ്രാക്ടീസുകള്‍ക്കും സമഗ്ര സംഭാവനകള്‍ നല്‍കുക, മൈക്രോ ഫിനാന്‍സ് വഴി സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകളെയും സീഡ് ആന്‍ഡ് ഏഞ്ചല്‍ ഫണ്ടിങ് വഴി സ്റ്റാര്‍ട്ടപ്പുകളെയും വിസി ഫണ്ടിങ് വഴി നിലവിലുള്ള ബിസിനസ്സുകളെയും പ്രൊമോട്ട് ചെയ്യാന്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്ക് അധിഷ്ഠിതമായി തന്നെ പലിശരഹിത ഫിനാന്‍സ് കോര്‍പ്പറേഷന്‍ സ്ഥാപിക്കുക, ഇന്‍ക്യുബേഷന്‍ ലാബുകള്‍ സ്ഥാപിക്കുക, ഉപദേഷ്ടാവ് – മെന്റീ കണക്ഷനുകള്‍ ഊര്‍ജ്ജിതപ്പെടുത്തുക, സംരംഭകന്‍ – നിക്ഷേപകന്‍ കണക്ഷനുകള്‍ ഊര്‍ജ്ജിതപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നു.

IPF എക്കോണമിക്ക് ഫോറം ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രശസ്തരായ ഐ.ഡി. മുസ്തഫ, ഫ്രഷ് ടു ഹോം ഷാന്‍ കടവില്‍, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ എന്നിവരുടെ സെഷനുകള്‍ ഉള്‍പ്പെടുത്തി സംരംഭകത്വത്തിന്റെ പ്രധാന സവിശേഷതകളും മറ്റും തത്പരര്‍ക്ക് പരിചയപ്പെടുത്തിയ ഒരു ടോക്ക്‌ഷോ നടത്തിയിരുന്നു.

കഴിഞ്ഞ ജുലൈ 5-ന് സൂം പ്ലാറ്റ്‌ഫോമിലൂടെ IPF എക്കോണമിക്ക് ഫോറം ബിസ്മീറ്റ് 2020 എന്ന വേദിയൊരുക്കി, നിക്ഷേപ/ സമാഹരണ അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തു. ഇക്വിറ്റിയുടെ അടിസ്ഥാനത്തിലുള്ള ഹലാല്‍ ബിസിനസ്സ് പാര്‍ട്ണര്‍ഷിപ്പുകള്‍, ഇന്‍വെസ്റ്റര്‍മാര്‍ക്ക് സ്റ്റാര്‍ട്ടപ്പ് പിച്ച്, സംരംഭകത്വ അവസരങ്ങള്‍, സ്‌കില്‍ഡ് റിലയബിള്‍ എംപ്ലോയീസ് ഹണ്ട് എന്നിവയാണ് മീറ്റില്‍ പ്രധാനമായി നടന്നത്.

IPF ക്രൗഡ് ഫണ്ടിങ്ങ് കേന്ദ്രീകരിച്ച് ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് ഗ്രൂപ്പ് എന്ന സംരംഭം പ്രാവര്‍ത്തികമാക്കാനുളള ഒരുക്കങ്ങളിലാണ്. നിസ്വ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സിനെയും ലേണ്‍ ഫൗണ്ടേഷനെയും ഒക്കെ ഈ സ്വപ്‌ന പദ്ധതിയുടെ പൈലറ്റ് പ്രൊജെക്ടുകളായാണ് കജഎ പരിഗണിക്കുന്നത്. ഇക്വിറ്റി കേന്ദ്രീകരിച്ച് ഇടത്തരം സംരംഭങ്ങളെ ക്രൗഡ് ഫണ്ടിങിന്റെ സഹായത്തോടെ 5 വര്‍ഷത്തേക്ക് പിന്തുണച്ച് ഉയര്‍ത്തി കൊണ്ടുവരാനാണ് ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നത്.

മിഡില്‍ ഈസ്റ്റില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് നേടിയതിന് ശേഷം, സ്വന്തം നാട്ടില്‍ തിരിച്ചെത്തി, 2015-ല്‍ ബിസിനസ്സ് മേഖലയിലേക്ക് എത്തിയ അദ്ദേഹം ഒരു സാമൂഹിക സംരംഭകനായി, കൊള്ളലാഭം വേണ്ടെന്ന് നിശ്ചയിച്ച്, സാമൂഹിക നന്മ ലക്ഷ്യംവെച്ച് നടത്തിവരുന്ന ഈ സംരംഭങ്ങള്‍ക്ക് പുതുതലമുറയുടെ അകക്കണ്ണുകളെ തുറപ്പിക്കാന്‍ കഴിയുമെങ്കില്‍, അത് ഈ നാടിന്റെ മുഖശ്രീയെവരെ നല്ലതിലേക്ക് മാറ്റിയെടുക്കും എന്നത് നിസ്സംശയം പറയാന്‍ സാധിക്കും. ജനഹൃദയങ്ങളില്‍ തിരസ്‌കരിക്കപ്പെടാന്‍ കഴിയാത്ത സ്ഥാനമാനങ്ങള്‍ വൈകാതെ തന്നെ പരിശ്രമശാലിയായ ഷംനാദ് ഷംസുദ്ദീന്‍ നേടിയെടുക്കുകതന്നെ ചെയ്യും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button