Special Story

വീടിനെ കൊട്ടാരമാക്കാന്‍ ഇന്റീരിയര്‍ ഡിസൈനിങ്

നമ്മുടെ സംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയുമൊക്കെ ഈറ്റില്ലമായ ഭവനങ്ങള്‍ വശ്യസൗന്ദര്യം കാത്തു സൂക്ഷിക്കുന്നവ കൂടിയായാല്‍ അത് ഏതൊരു വ്യക്തിയുടെയും സ്വപ്ന സങ്കല്‍പ്പമാണെന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. വീട് എന്ന സങ്കല്‍പ്പം പൂര്‍ത്തിയാകുന്നതില്‍ അതിന്റെ ബാഹ്യ-ആന്തര ഘടനയ്ക്കു വളരെയേറെ പ്രാധാന്യമുണ്ട്.

ആരോഗ്യകരമായൊരു വീടിനു പുറംമോടി എന്നതു പോലെ തന്നെ പ്രസക്തമാണ് അകംമോടിയും. സൗകര്യങ്ങളെ ഹനിക്കാത്ത രീതിയിലുള്ള അലങ്കാരങ്ങളും സ്ഥലത്തിന്റെ ഫലപ്രദമായ വിനിയോഗവും മികച്ച രൂപകല്പനാ ശൈലികളും കൂടിച്ചേരുമ്പോള്‍ മാത്രമാണ് ഒരു വീടിന് പൂര്‍ണത കൈവരുന്നത്.
മുന്‍ കാലങ്ങളില്‍ ഒരു വീടിന്റെ പൂര്‍ണമായ ഘടന രൂപകല്പന ചെയ്തിരുന്നത് സിവില്‍ എഞ്ചിനീയറായിരുന്നു. എന്നാല്‍ ഇന്ന്, അവ വ്യത്യസ്ഥ വിഭാഗങ്ങളായി തിരിച്ചു ഓരോന്നിനും അതിന്റേതായ പ്രാധാന്യം നല്‍കി പോരുന്നു.

വീടിന്റെ മനോഹാരിത പുറത്തു മാത്രമല്ല, വീടിന്റെ ഉള്‍ഭാഗത്തിന്റെ സൗന്ദര്യം കൂടി പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ്. അതു കൊണ്ടു തന്നെ ഇന്റീരിയര്‍ ഡിസൈനിങ് മേഖല ഇന്ന് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന രീതിയില്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇന്റീരിയര്‍ ഡിസൈനിങ് മേഖലയെ ജനപ്രിയമാക്കിയത് ദാവന്‍ ജോണ്‍സ് എന്ന സൈദ്ധാന്തികനാണ് എന്നാണ് ചരിത്രരേഖ. ഇന്റീരിയര്‍ ഡിസൈനിങ് മേഖല വന്‍ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലേക്കു ഇന്ന് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഭവന നിര്‍മാണവും ഇന്റീരിയര്‍ ഡിസൈനിങിന്റെ അനിവാര്യതയും
ഒതുക്കും ചിട്ടയുമുള്ള വീടിന്റെ ഉള്‍ഭാഗം കാണാനുള്ള ഭംഗിയോടൊപ്പംതന്നെ മനസ്സിന് ശാന്തിയും കുളിര്‍മയും നല്‍കുകയും ചെയ്യും. സ്ഥലത്തിന്റെ ഫലപ്രദമായ വിനിയോഗം, ഊഷ്മളമായ നിറങ്ങള്‍, സങ്കീര്‍ണമായ പാറ്റേണുകള്‍, ഒപ്പം തന്നെ ഫാന്‍സി ഫര്‍ണിച്ചര്‍ ഡിസൈനുകളും മരപ്പപണികളുമെല്ലാം സ്വപ്ന ഭവനത്തിന്റെ അകംമോടി വര്‍ദ്ധിപ്പിക്കുന്നു. ആധുനിക പാറ്റേണുകളില്‍ ക്ലാസിക് ലുക്കുകള്‍ കൂടി സമന്വയിപ്പിച്ചു വീടിന് ഒരേ സമയം പുതുമയുടെയും പഴമയുടെയും തനിമ കാത്തു സൂക്ഷിക്കുവാന്‍ മികച്ച ഇന്റീരിയര്‍ ഡിസൈനിങ് സഹായിക്കുന്നു.

വീടുകള്‍ക്ക് ലൈറ്റ് നിറങ്ങള്‍ മാത്രമേ ചേരുകയുള്ളു എന്ന പഴഞ്ചന്‍ ആശയങ്ങള്‍ക്കു കഴമ്പില്ലെന്നു തോന്നിക്കും വിധത്തിലുള്ള കടും നിറങ്ങളും കൂടാതെ ഗ്രേ കളറിന്റെയുമൊക്കെ ഉപയോഗം വീടിന് പ്രത്യേക ഭംഗി പ്രദാനം ചെയ്യുന്നതായി നമുക്ക് കാണാം. കൂടാതെ, ആധുനികതയോടൊപ്പം തന്നെ ക്ലാസിക് ലുക്ക് നിലനിര്‍ത്തി കൊണ്ടുള്ള രൂപകല്‍പനയും ഇതുവഴി നമുക്ക് സാധ്യമാക്കാം. പുത്തന്‍ ട്രെന്‍ഡിലെ ഡിസൈനുകള്‍ക്കൊപ്പം പഴയകാലത്തെ ഉപകരണങ്ങളും കരകൗശല വസ്തുക്കളുമൊക്കെ ഉപയോഗിച്ചു, ചെലവു കുറഞ്ഞ രീതിയില്‍ ചെറുഭവനങ്ങളെ പോലും കൊട്ടാരസദൃശ്യമാക്കാം.

വുഡന്‍ ഫിനിഷിങാണ് വീടുകള്‍ക്ക് മോടി കൂട്ടുന്ന മറ്റൊരു ഘടകം. ഉപഭോക്താക്കളുടെ തൃപ്തി നേടുവാന്‍ നിറങ്ങളെ ഇവര്‍ ശക്തമായൊരു ഉപകരണമായാണ് പ്രയോഗിക്കുക. മുറികളുടെ നിറങ്ങള്‍, ഫര്‍ണിച്ചറുകളുടെ തിരഞ്ഞെടുക്കല്‍, കിടക്കമുറി, അടുക്കള, ടോയിലറ്റ്, സ്റ്റഡി റൂം, ഹാള്‍ തുടങ്ങി എല്ലാ ഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കിയാണ് രൂപകല്‍പന ചെയ്യുക.

പ്രധാനമായും മൂന്ന് മേഖലകളാണ് ഇന്റീരിയര്‍ ഡിസൈനിങിലുള്ളത്. അവയാണ്;
1. എര്‍ഗോണിക ഡിസൈന്‍ : ജോലി സ്ഥലങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം യഥാവിധത്തില്‍ ഡിസൈന്‍ ചെയ്യുന്നതാണ് എര്‍ഗോണിക ഡിസൈന്‍.
2. എള്‍ഡര്‍ ഡിസൈന്‍ : പ്രായമായവര്‍ക്കും വൈകല്യമുള്ളവര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ സ്ഥല സൗകര്യങ്ങളൊരുക്കി കൊടുക്കുന്ന സംവിധാനം.
3. എന്‍വയോന്‍മെന്റല്‍ അഥവാ ഗ്രീന്‍ ഡിസൈന്‍ : പ്രകൃതിക്കു ദോഷകരമാകാത്തതും അലര്‍ജിയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകാത്ത മികച്ച മെറ്റിരിയലുകള്‍ ഉപയോഗിച്ചു ചെയ്യുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളും കാര്‍പെറ്റുകളും മറ്റു നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കളുമെല്ലാം പ്രകൃതിക്കു അനുയോജ്യമായവയായിരിക്കും.

കൂടാതെ, കൗതുകമുളവാക്കുന്ന രീതിയിലുള്ള ആന്റിക് ഉപകരണങ്ങളും ആക്‌സെന്റ് കസേരകളും മനോഹരമായ അടുക്കള കാബിനറ്റുകളും വിവിധതരം അലമാരകളും വീടിന്റെ ഉള്‍ഭാഗത്തെ ഭംഗി കൂട്ടുംവിധം അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുന്നു. ഈ അലങ്കാരത്തിനു പുറമേ, ചെറുതും വലുതുമായ സസ്യങ്ങള്‍ ഭംഗിയുള്ള പാത്രങ്ങളില്‍ വളര്‍ത്തി അവയെ വീടിനു യോജിച്ച മാതൃകയില്‍ അലങ്കരിക്കുന്നു എന്നതും ഇന്റീരിയര്‍ ഡിസൈനിങില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.


ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ ഇന്റീരിയര്‍ ഡിസൈനറുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ഈ മേഖലയിലെ പ്രമുഖകരുടെ അഭിപ്രായം. ഭവനം പൂര്‍ത്തിയായ ശേഷമാണ് ഇന്റീരിയര്‍ ഡിസൈനിംഗ് ചെയ്യുന്നതെങ്കില്‍ വീണ്ടും അഴിച്ചുപണികള്‍ ആവശ്യമായി വരാറുണ്ട്. അതുകൊണ്ടുതന്നെ, പ്ലാനിംഗ് ആരംഭിക്കുന്ന വേളയില്‍ത്തന്നെ ഇന്റീരിയര്‍ വര്‍ക്കുകള്‍ കൂടി ആരംഭിച്ചാല്‍ നമ്മുടെ ബഡ്ജറ്റിനുള്ളില്‍ തന്നെ മനോഹരമായ വീട് പൂര്‍ത്തിയാക്കാന്‍ കഴിയും.

വീടു നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍ നിര്‍മാണ പ്രവര്‍ത്തനത്തിലെ മറ്റു വ്യക്തികളായ കോണ്‍ട്രാക്ടര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ തുടങ്ങിയ എല്ലാപേരുമായി ഇന്റീരിയര്‍ ഡിസൈനര്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം. എന്നാല്‍ മാത്രമേ, മുന്‍ നിശ്ചയിച്ച ബഡ്ജറ്റില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയൂ.

നിരവധി സാധ്യതകളുള്ള ഒരു മേഖലയായി ഇന്റീരിയര്‍ ഡിസൈനിങ് മാറിയിരിക്കുന്നു. ഒരു പ്രൊഫഷണല്‍ ഇന്റീരിയര്‍ ഡിസൈനര്‍ക്കു മുന്നില്‍ ധാരാളം തൊഴിലവസരങ്ങളാണുള്ളത്. അഭിരുചിയും താത്പര്യവും ഒപ്പം മികച്ച പരിശീലനം കൂടിയായാല്‍ ഏതൊരാള്‍ക്കും ഒരു മികച്ച പ്രൊഫഷണല്‍ ഇന്റീരിയര്‍ ഡിസൈനറാകാം. അത്തരത്തില്‍, മികച്ച പ്രൊഫഷണല്‍ ഇന്റീരീയര്‍ ഡിസൈനേഴ്‌സിനെ വാര്‍ത്തെടുക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുഷാരം അക്കാഡമി ഓഫ് ആര്‍ക്കിടെക്ചര്‍ & ഡിസൈനിങ് എന്ന സ്ഥാപനം.

കഴിഞ്ഞ 20 വര്‍ഷമായി, വ്യത്യസ്തവും നൂതനവുമായ വിവിധ പ്രോജക്ടുകളിലൂടെ ഭവന നിര്‍മാണ രംഗത്ത് ശോഭിച്ചു നില്ക്കുന്ന തുഷാരം ബില്‍ഡേഴ്‌സ് & ഡെവലപ്പേഴ്‌സിന്റെ ഇന്റീരീയര്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് തുഷാരം അക്കാഡമി. ഭാരത സര്‍ക്കാര്‍ അംഗീകാരമുള്ള വ്യത്യസ്ത ഇന്റീരീയര്‍ ഡിസൈനിങ് കോഴ്‌സുകളാണ് ഇവിടെ നല്‍കുന്നത്.
സ്വയം തൊഴിലായും കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളിലും മറ്റുമായി നിരവധി സാധ്യതയുള്ള ഒരു തൊഴില്‍ മേഖലയാണ് ഇന്റീരിയര്‍ ഡിസൈനിങ്. മികച്ച ഡിസൈനേഴ്‌സിനെ വാര്‍ത്തെടുക്കുന്നതു വഴി, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വലിയൊരു സേവനമാണ് തുഷാരം അക്കാഡമി സമൂഹത്തിനു നല്കുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡിക്‌സണ്‍ ജസ്റ്റിന്‍, കോര്‍ഡിനേറ്റര്‍, തുഷാരം അക്കാഡമി ഓഫ് ആര്‍ക്കിടെക്ചര്‍ & ഡിസൈനിങ്.
ഫോണ്‍: 7025008107

ഡിക്‌സണ്‍ ജസ്റ്റിന്‍

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button