Success Story

മികച്ച ബിസിനസ്സ് അവസരങ്ങളുമായി ഇന്‍ഫോമാക്‌സ് ടെക്‌നോളജീസ്

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും ഡിജിറ്റല്‍ രംഗത്തെ കുതിച്ചുകയറ്റവുമെല്ലാം നമ്മുടെ സംരംഭ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുകയാണ്. പരമ്പരാഗത സംരംഭ ശൈലിയില്‍ നിന്നും നമ്മള്‍ ഡിജിറ്റല്‍ തലത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ ഐടി ഹബ്ബുകള്‍ക്കും ഐടി കമ്പനികള്‍ക്കും പുറമേ നിരവധി ഓണ്‍ലൈന്‍ സേവനങ്ങളും ഇ-കൊമേഴ്‌സ് സാധ്യതകളും പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭങ്ങള്‍ ഇന്ന് നമ്മുടെ വ്യവസായിക മേഖലയ്ക്ക് പ്രിയപ്പെട്ട സംരംഭങ്ങളാണ്.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ ബിസിനസ്സിന്റെ സാധ്യതകള്‍ മനസ്സിലാക്കുകയും മറ്റു സംരംഭകര്‍ക്കൊരു സഹായ ഹസ്തമായി, അവരെ വളര്‍ത്തുന്നതിനൊപ്പം സ്വയം വളരുകയും ചെയ്യുന്നൊരു സംരംഭമാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോമാക്‌സ് ടെക്‌നോളജീസ്.

ഇന്‍ഫോമാക്‌സ് ടെക്‌നോളജീസിന്റെ തുടക്കം

ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യവേയാണ് തൃശൂര്‍ സ്വദേശിയായ നിഷാന്ത് എന്‍.പിയ്ക്ക് ഈ മേഖലയില്‍ തന്റേതായൊരു സംരംഭം ആരംഭിക്കണമെന്ന് തോന്നിയത്. ജോലി രാജിവച്ചു കുറച്ചുനാള്‍ അദ്ദേഹം സ്വതന്ത്രമായി പല വിദേശ കമ്പനികള്‍ക്കും വേണ്ടി ജോലി ചെയ്തു. പിന്നീട് തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ബിജിത്ത് ഗോപിയുമായി ചേര്‍ന്ന് തങ്ങളുടെ ലക്ഷ്യത്തെ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 4 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്‍ഫോമാക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനം രൂപം കൊണ്ടത്.

സംരംഭസ്ഥാപനങ്ങള്‍ക്കു ആവശ്യമായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളുമാണ് ഇന്‍ഫോമാക്‌സില്‍ ലഭിക്കുന്നത്. ഒരു സ്ഥാപനം, അത് ചെറുതായാലും വലുതായാലും ആ സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗിച്ച് അവരെ പൂര്‍ണമായി പിന്തുണയ്ക്കുകയാണ് ഇന്‍ഫോമാക്‌സ് ടെക്‌നോളജീസ് ചെയ്യുന്നത്.

ഏതൊരു സംരംഭത്തിന്റെയും നട്ടെല്ലാണ് മാര്‍ക്കറ്റിങ്. കൃത്യമായ മാര്‍ക്കറ്റിങ് ടെക്‌നിക്കുകള്‍ അവസരോചിതമായി പ്രയോഗിച്ചു, തങ്ങളെ തേടിയെത്തുന്ന ഉപഭോക്താക്കള്‍ക്കു പൂര്‍ണ്ണമായ വിജയം നേടിക്കൊടുക്കുക എന്നതാണ് ഇന്‍ഫോമാക്‌സ് ടെക്‌നോളജീസിന്റെ ലക്ഷ്യം. സംരംഭകരുടെ ആവശ്യാനുസരണം അവരെ സേവിക്കുന്നതില്‍ ഈ സ്ഥാപനത്തിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്.

സേവനങ്ങള്‍

മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഓണ്‍ലൈന്‍ ബിസിനസ്സുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വിവിധതരം പ്രൊമോഷനുകള്‍, ബ്രാന്റിങ് തുടങ്ങി ഒരു ബിസിനസ് സ്ഥാപനത്തിനു ആവശ്യമായ എല്ലാ സേവനങ്ങളും ടെക്‌നിക്കല്‍ ക്വാളിറ്റി നിലനിര്‍ത്തി പൂര്‍ണമായ ഫലം നല്‍കി, കുറഞ്ഞ ചെലവില്‍ ഉപഭോക്താവിലേക്ക് എത്തിക്കുന്നതില്‍ ഇന്‍ഫോമാക്‌സ് വളരെ മുന്നിലാണ്. സാമ്പത്തിക സാഹചര്യങ്ങളെ വിലയിരുത്തി ഒരു സ്ഥാപനത്തിനു എങ്ങനെ ലാഭം ഉണ്ടാക്കാമെന്നു ചിന്തിക്കുകയും അതിനനുസരിച്ചു ചെലവ് ചുരുക്കി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും മറ്റു സ്ഥാപനങ്ങള്‍ക്കു മിതമായ നിരക്കിലാണ് ഇന്‍ഫോമാക്‌സ് ടെക്‌നോളജീസ് തങ്ങളുടെ സേവനം ലഭ്യമാക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ആവശ്യമായ രീതിയില്‍ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചു നല്കുകയും അതോടൊപ്പം ഓരോ ഉപഭോക്താവിനും അവരുടെ സംരംഭത്തിനു അനുസൃതമായ രീതിയില്‍ അത് മാര്‍ക്കറ്റിങ് നടത്തുകയും ചെയ്യുന്നു. ഇതിനായി അവര്‍ അമിതതുക ഈടാക്കുന്നതുമില്ല.

സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതിനോടൊപ്പം, അവര്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കാന്‍ അവര്‍ മുന്‍കൈ എടുക്കാറുണ്ട്. പുതിയ സംരംഭകര്‍ക്ക്, അവരുടെ സംരംഭത്തിനാവശ്യമായ നിര്‍ദേശങ്ങളും അതിന്റെ വിജയത്തിനായുള്ള മാര്‍ക്കറ്റിങ് രീതികളും അതിനാവശ്യമായ ടെക്നിക്കല്‍ കാര്യങ്ങളും ചെയ്തു നല്‍കി, തങ്ങളാല്‍ കഴിയുന്ന എല്ലാ സപ്പോര്‍ട്ടുകളും നല്കാന്‍ നിഷാന്തും ബിജിത്തും സദാ തയ്യാറാണ്.

നല്ല ബിസിനസ്സുകള്‍ക്കു ആവശ്യമായ പൂര്‍ണ്ണ സഹായസഹകരണങ്ങള്‍ നല്‍കി, അവരുടെ ഒരു പങ്കാളികളായി വര്‍ത്തിച്ചുകൊണ്ടു ആ പ്രൊജക്ടിനെ പൂര്‍ണ്ണ വിജയത്തിലെത്തിക്കുവാനാണ് നിഷാന്തും ബിജിത്തും ശ്രമിക്കുന്നത്. നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നോട്ടു പോകാനും അവരുടെ സ്വപ്നങ്ങളെ യാഥ്യാര്‍ത്ഥ്യമാക്കാനുമുള്ള അവസരം ഇതുവഴി ലഭിക്കുന്നു.

ഇന്‍ഫോമാക്‌സിന്റെ ലക്ഷ്യങ്ങള്‍
ഇന്ന് നമ്മുടെ നാട്ടില്‍ ബിസിനസ്സ് തുടങ്ങുകയെന്നാല്‍ വളരെയേറെ പണച്ചെലവേറിയ കാര്യമാണ്. സാധാരണക്കാര്‍ക്ക് ബിസിനസ് ആരംഭിക്കുകയെന്നത് വലിയ ബദ്ധിമുട്ടുള്ളൊരു കാര്യമാണ്. ഇത്തരം സാഹചര്യം നിലനില്‌ക്കെ, സാധാരണക്കാര്‍ക്ക് കൂടി അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനും സ്വന്തമായി ബിസിനസ് ആരംഭിക്കുവാനും അവസരമൊരുക്കുക എന്നതാണ് ഇന്‍ഫോമാക്‌സിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളില്‍ ഒന്ന്.
നമ്മോടൊപ്പമുള്ളവര്‍ വളരുമ്പോള്‍ നാമും വളരും. ഇതാണ് നിഷാന്തും ബിജിത്തും വിശ്വസിക്കുന്നത്… മാത്രമല്ല, ഒരു സാധാരണക്കാരന്‍ സംരംഭം തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം അറിഞ്ഞുവന്നവര്‍, അവര്‍ക്ക് അത്തരത്തില്‍ പ്രയാസപ്പെടുന്നവരെ കാണുമ്പോള്‍ കണ്ടില്ലെന്ന് ഭാവിക്കാന്‍ കഴിയില്ല. മറിച്ച്, അവരെ കൈ പിടിച്ചുയര്‍ത്താനാണ് ശ്രമിക്കുന്നത്.

സാധാരണക്കാര്‍ക്കായി, ഓണ്‍ലൈന്‍ ബിസിനസ്സുകള്‍ക്ക് ആവശ്യമായ പ്ലാറ്റുഫോമുകള്‍ ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ നിര്‍മിച്ചു, അവരുടെ ‘ബിസിനസ്’ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്‍ഫോമാക്‌സ് ടെക്‌നോളജീസ്. സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നം കാണുന്ന ഏവര്‍ക്കും അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്‍ഫോമാക്‌സ് ടെക്‌നോളജീസിന്റെ സഹായഹസ്തമുണ്ടാകും. അതിനെല്ലാം പുറമെ, മറ്റുള്ള സേവനങ്ങളും തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കാന്‍ നിഷാന്ത് – ബിജിത്ത് ടീം നിതാന്ത പരിശ്രമം നടത്തുന്നു. വീട്ടിലേക്കു വന്നു എല്ലാവിധ സേവനങ്ങളും നല്‍കിത്തരുന്ന രീതിയിലേക്ക് ഈ ആശയത്തെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായ സംതൃപ്തിയോടൊപ്പം ഗുണമേന്മയുള്ള സേവനം കൂടി നല്‍കുന്നതിലൂടെ ധാരാളം കസ്റ്റേമേഴ്‌സ് ഇവരെ തേടിയെത്തുന്നുണ്ട്. ആത്മാര്‍ത്ഥതയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ കരുത്ത്.

ഗവണ്‍മെന്റ് ഹോസ്പിറ്റലുകളുടെ ഒ.പി ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്പ്, പ്രമുഖ യുവജന സംഘടനയുടെ വെബ്‌സൈറ്റ് എന്നിവ അടക്കം നിരവധി വലിയ പ്രൊജക്ടുകളുമായി മുന്നോട്ടു പോകുന്ന ഇന്‍ഫോമാക്‌സ് ടെക്‌നോളജീസിന്റെ സാരഥികള്‍ വിശ്വസിക്കുന്നത്, മികച്ച ലക്ഷ്യങ്ങളോടൊപ്പം നേരിന്റെയും വിശ്വാസ്യതയുടെയും സത്യത്തിന്റെയും പാതയിലൂടെയാണ് നീങ്ങുന്നതെങ്കില്‍ പരാജയങ്ങളിലും വീഴ്ചകളിലും അവഗണനകളിലും അടിപതറാതെ, ആത്മവിശ്വാസം കാത്തുസൂക്ഷിച്ചു എല്ലാ തടസങ്ങളെയും പരീക്ഷണങ്ങളെയും അതിജീവിച്ചു, ഉറച്ച മനസ്സോടെ മുന്നോട്ടു പോകുന്നവരുടെ ജീവിതത്തില്‍ ഉറപ്പായും മഹത്തായ കാര്യങ്ങളും വലിയ നേട്ടങ്ങളും കാത്തിരിപ്പുണ്ടാവും എന്നാണ്. തീര്‍ച്ചയായും, വലിയ വിജയത്തോടെ ലക്ഷ്യസ്ഥാനത്തു അവര്‍ എത്തുകയും ചെയ്യും. കാലം അത് തെളിയിച്ചു കൊണ്ടിരിക്കുന്നു.

പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമായവര്‍ക്കും ഇവരെ സമീപിക്കാം;

Infomax Technologies
First Floor, Centre Point, M.G Road, Thrissur.
www.infomaxglobal.com
Phone: 7012982300, 9497625844

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button