Business ArticlesEntreprenuershipSuccess Story

വസ്ത്രവിപണിയില്‍ പുതുട്രെന്‍ഡുകള്‍ സമ്മാനിച്ച് അനോമ

ഫാഷന്‍ എപ്പോഴും പുതുമകള്‍ തേടി പോകുന്ന ഒന്നാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം പുത്തന്‍ ഫാഷനുകളും കടന്നുവരുന്നു. ഇത്തരം ഫാഷനുകള്‍ നമ്മള്‍ വസ്ത്രധാരണത്തിലും കണ്ടുവരുന്നുണ്ട്. വസ്ത്രങ്ങളുടെ ഗുണമേന്മയിലും ഉപഭോക്താക്കളുടെ ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ സംരംഭമാണ് ‘അനോമ’.

അനോമ എന്ന സംരംഭത്തിന്റെ ഉടമയായ ഷെറോണ്‍ ആന്‍ പോള്‍, തന്റെ സ്വപ്‌ന സംരംഭത്തിന് തുടക്കം കുറിക്കുന്നത് 2016ലാണ്. ടെക്‌നോപാര്‍ക്കില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അവരുടെ ജീവിതയാത്രയില്‍, കൊച്ചിയില്‍ നടന്ന വസ്ത്ര പ്രദര്‍ശനമേളകളാണ് അവരുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായത്. സുഹൃത്തുക്കള്‍ക്ക് മാത്രമായി ബോംബെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും തുണിത്തരങ്ങള്‍ ശേഖരിച്ച് ‘വര്‍ക്ക് വെയര്‍ കുര്‍ത്തീസ്’ നിര്‍മിച്ചു നല്‍കിയാണ് ഷെറോണിന്റെ തുടക്കം.

2016ല്‍ കുര്‍ത്തികളില്‍ തുടക്കമിട്ട അനോമ, സുഹൃത്തിന്റെ നിര്‍ദേശപ്രകാരം അമ്മമാര്‍ക്കായി 2017ഓടെ സാരികളും വിപണിയില്‍ ലഭ്യമാക്കി. ഓരോ നാട്ടിലേയും പ്രത്യേകതയാര്‍ന്ന സാരികള്‍ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഉത്പാദകരില്‍ നിന്ന് നേരിട്ട് എത്തിച്ചു കൊടുക്കുന്നു. അതിനാല്‍ത്തന്നെ മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ഉപഭോക്താകള്‍ക്കായി അനോമ ഒരുക്കിയിരുന്നത്.

ഉപഭോക്താക്കളുടെ വിശ്വാസ്യതയ്ക്ക് പ്രാധാന്യം നല്‍കിയാണ് അനോമയുടെ ഓരോ ചുവടുവയ്പുകളും. കസ്റ്റമേഴ്‌സിന് അവര്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ അനോമ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

(From women of Anoma photoshoot)

അനോമ സംഘടിപ്പിച്ച ‘വുമണ്‍ ഓഫ് അനോമ’ എന്ന ഫോട്ടോഷൂട്ട് ഷെറോണ്‍ ആന്‍ പോളിന് ഏറെ പ്രശസ്തിയും, അതുപോലെ പ്രശംസയും നേടിക്കൊടുത്ത ഒന്നാണ്. ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ഒരുക്കിയത്. അനോമയുടെ ഉപഭോക്താക്കള്‍ തന്നെയായിരുന്നു ഫോട്ടോഷൂട്ടിലെ മോഡലുകള്‍ എന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ പുതുമയും പ്രത്യേകതയും.

ഓരോ ഉപഭോക്താകള്‍ക്കും വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം അവരുടെ ആവശ്യങ്ങളെ മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ അനോമ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ഇതിനുപുറമേ ഓരോ നാടുകളിലായി ഉപഭോക്താകളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വസ്ത്ര പ്രദര്‍ശനങ്ങള്‍ ഒരുക്കാറുണ്ട്.

വിവാഹ വസ്ത്രങ്ങളില്‍ ലഹങ്ക, വെഡിങ് ഗൗണ്‍ എന്നിവ മിതമായ നിരക്കില്‍ ഈടാക്കുന്നത് കൂടാതെ വിവാഹങ്ങള്‍ക്കായി കാഞ്ചിപുരം ബ്രൈഡല്‍ സില്‍ക്‌സ് സാരികളുടെ വലിയ ശേഖരവുമുണ്ട്. ‘ഏതൊരു ഉപഭോക്താവിനും ഇഷ്ടപ്പെടുന്ന രീതിയില്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കണം’ എന്നതാണ് ഷെറോണിന്റെ ലക്ഷ്യം. ഇതിനൊപ്പം ഫിസിക്കല്‍ സ്റ്റോര്‍ ആരംഭിക്കാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു.

അനോമയുടെ ഉത്പന്നങ്ങള്‍ മറ്റ് സ്ത്രീ ഓണ്‍ലൈന്‍ സംരംഭകര്‍ ‘റീ-സെയ്ല്‍’ ചെയ്യുന്നുണ്ട്. ഇത് സ്ത്രീ ഓണ്‍ലൈന്‍ സംരംഭകര്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ഓരോ ആവശ്യക്കാരന്റെയും നിലവാരത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലും അനോമ മുന്‍തൂക്കം നല്‍കാറുണ്ടെന്ന് ഷെറോണ്‍ വ്യക്തമാകുന്നു. തന്റെ ഔദ്യോഗിക ജീവിതം രാജിവച്ച്, ഓണ്‍ലൈന്‍ ആശയങ്ങള്‍ക്കൊപ്പം വിജയം കരസ്ഥമാക്കിയ ഒരു സംരംഭക കൂടിയാണ് ഷെറോണ്‍ ആന്‍ പോള്‍.

Sherone Ann Paul
Ph : 94474 57182

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button