EntreprenuershipHealthSuccess Story

തലസ്ഥാന നഗരിയുടെ പേര് വാനോളം ഉയര്‍ത്തി ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍

ആയുര്‍വേദ ചികിത്സയുടെ ഭൂമികയായ ആയുര്‍ അവനി തേടി ഇന്നെത്തുന്നത് നിരവധി പേര്‍

ആയുര്‍വേദമെന്ന പദത്തെ നാം ആദ്യം പരിചയപ്പെടുന്നത് സംഹിതകളിലാണ്. എന്താണ് ആയുര്‍വേദമെന്ന് ചോദിച്ചാല്‍ അതൊരു സമ്പൂര്‍ണ ജീവശാസ്ത്രമാണ്. ജീവനെയും ആയുസ്സിനെയും സൂചിപ്പിക്കുന്ന ആയുര്‍വേദം എന്ന പദം പോലെ തന്നെ അതിനെ അര്‍ത്ഥവത്താക്കുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. പല ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗികളെ വരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന പ്രശസ്ത ആയുര്‍വേദ ഹോസ്പിറ്റല്‍ ‘ആയുര്‍ അവനി’യാണ് ആ സ്ഥാപനം.

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഉദിയന്‍ കുളങ്ങരയില്‍ 2008 മെയ് 5 നാണ് ഈ ആയുര്‍വേദ ആശുപത്രി സ്ഥാപിതമാകുന്നത്. അന്ന് മുതല്‍ പല മനുഷ്യരുടെയും ആയുര്‍വേദ ഭൂമി തന്നെയാണ് ഇവിടം. ഈ ആശുപത്രി തേടിയും ഇവിടത്തെ പ്രൊഫസര്‍ ഡോ. രഞ്ജിത്തിനെ തേടിയും നിരവധി പേരാണ് ദിവസവും എത്തുന്നത്.

മലയാളികള്‍ മാത്രമല്ല, സാങ്കേതികതയുടെ നെറുകയില്‍ എത്തി നില്‍ക്കുന്ന പാശ്ചാത്യര്‍ വരെ ആയുര്‍ അവനിയില്‍ എത്താറുണ്ട്. അതിന് കാരണം ഒന്ന് മാത്രമാണ്; ആയുര്‍വേദത്തിന്റെ തനിമയും പാരമ്പര്യവും പൂര്‍ണ മൂല്യത്തോടുകൂടി നല്‍കുന്ന ഇവിടെയുള്ള ഡോക്ടര്‍മാരുടെ മൂല്യമുള്ള സേവനം. എല്ലാവിധ രോഗങ്ങള്‍ക്കുമുള്ള ആയുര്‍വേദ ചികിത്സകള്‍ ആയുര്‍ അവനിയില്‍ നിന്നും ലഭിക്കുന്നു.

ത്വക്ക് രോഗം, വേരിക്കോസ് വെയിന്‍ പ്രശ്‌നം, ബാക്ക് പെയിന്‍, സോറിയാസിസ് തുടങ്ങി മനുഷ്യ ശരീരത്തിലെ സങ്കീര്‍ണമായ പല രോഗങ്ങള്‍ക്കുമുള്ള മികച്ച ചികിത്സ ഇവിടെ ലഭ്യമാണ്. മികച്ച സേവനത്തിലൂടെ ഇവര്‍ ഓരോ രോഗികള്‍ക്കും നല്‍കുന്നത് രോഗശമന സംതൃപ്തിയാണ്. ജോയിന്റ് കംപ്ലൈന്റ്, ഡിസ്‌ക് പ്രശ്നങ്ങള്‍ തുടങ്ങി സര്‍ജറി വേണ്ടി വരുമെന്ന് പല ഡോക്ടര്‍മാരും വിധി പറഞ്ഞിട്ടുള്ള രോഗികള്‍ വരെ ഇവിടെ അഭയം തേടിയെത്തുന്നത് ആ ഒരു പ്രതീക്ഷയില്‍ തന്നെയാണ്.

ഒരു സര്‍ജറിയും ആവശ്യമില്ലാതെ ചികില്‍സ കൊണ്ട് പൂര്‍ണമായി രോഗം ഭേദമായാണ് അവര്‍ ഇവിടെ നിന്നും പോകുന്നത്. ആയുര്‍ അവനി എന്ന പേര് പോലെ തന്നെ അര്‍ത്ഥവത്തായ ഒരു ആയുര്‍വേദിക് ഹോസ്പിറ്റലാണ് ഇവിടം. അവനി എന്നാല്‍ ഭൂമിയെന്നാണ് അര്‍ത്ഥം. ഈ ലോകത്തുള്ള എല്ലാ രോഗങ്ങളുടെയും ശമന ഭൂമി തന്നെയാണ് ഈ ആയുര്‍ അവനി.

പഞ്ചകര്‍മ അടക്കമുള്ള ആയുര്‍വേദ ചികിത്സകളും മനസ്സിന്റെ അമിത ചിന്തകളെയും സമാധാനമില്ലായ്മയെയും പൂര്‍ണമായി തുടച്ചു നീക്കാന്‍ കഴിയുന്ന പാരമ്പര്യ യോഗയും ഇവിടുത്തെ പ്രത്യേകതകളാണ്. ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും മികച്ച ആരോഗ്യത്തോടെയുള്ള ഒരു പുനര്‍ജീവനം പകര്‍ന്നു നല്കുന്നു.

തിരുവനന്തപുരം DMO ആയി വിരമിച്ച ഡോ. ജി. രാജകുട്ടിയാണ് ആയുര്‍ അവനി ആശുപത്രിയ്ക്ക് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ പ്രൊഫസര്‍ ഡോ. രഞ്ജിത് ആര്‍.പിയാണ് ആയുര്‍ അവനിയുടെ ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിനൊപ്പം ആയുര്‍വേദ മേഖലയിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരുമുണ്ട്.

പ്രൊഫസര്‍ ഡോ. രഞ്ജിത് ആര്‍.പി. BAMS, MS (Ay)

ISO അംഗീകാരം നേടിയ ഈ ഹോസ്പിറ്റല്‍ കോവിഡ് പ്രശ്‌നങ്ങളെ ആയുര്‍വേദത്തിലൂടെ ഭേദപ്പെടുത്താന്‍ കോവിഡ് കാലത്ത് നമുക്കൊപ്പം തന്നെയുണ്ടായിരുന്നു. ആയുര്‍ അവനിയുടെ ‘ഇമ്മ്യൂണിറ്റി ക്ലിനിക്കി’ലൂടെ കോവിഡ് രോഗത്തെ അതിജീവിച്ചവര്‍ നിരവധിയാണ് .
പലപ്പോഴും ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് പലരും ആയുര്‍വേദത്തില്‍ അഭയം പ്രാപിക്കുന്നത്. അത് വരെ ആയുര്‍വേദത്തിലില്ലാത്ത വിശ്വാസം അന്നാകും പലര്‍ക്കുമുണ്ടാവുക. ആയുര്‍ അവനിയില്‍ എത്തുന്ന ഒരാള്‍ തിരിച്ചറിയുന്നത് ഏറ്റവും മൂല്യമുള്ള ജീവിതത്തെ തന്നെയാണ് .

കേരളത്തില്‍ ഇത്രത്തോളം പ്രശ്‌സ്തിയാര്‍ജിച്ച മികച്ച ആയുര്‍വേദ ഹോസ്പിറ്റല്‍ ഒരുപക്ഷേ, വളരെ കുറവ് തന്നെയായിരിക്കും. ആയുര്‍വേദത്തെ കുറിച്ചുള്ള കൃത്യമായ അറിവ് തന്നെയാണ് ഈ ഹോസ്പിറ്റലിനെ ഇത്രമേല്‍ ഉന്നതിയില്‍ എത്തിച്ചതും. വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ തേടിയെത്തുന്നത് കൊണ്ട് തന്നെ കേരളത്തില്‍ പല സ്ഥലങ്ങളിലും ആയുര്‍ അവനിയുടെ ഹോസ്പിറ്റലുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രൊഫസര്‍ ഡോ. രഞ്ജിത്ത് .

Ayur-Avani Ayurveda Hospital & Marma Institute,
Udiyankulangara,Vattavila.P.O,
Neyyatinkara,Thiruvananthapuram.

Branch: Panikkers lane, Sasthamangalam
Mobile: 9400920046

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button