EntreprenuershipSuccess Story

കുഞ്ഞുചിരികളുടെ കുഞ്ഞോര്‍മകള്‍; ജോയലിന്റെ ബേബി ആന്‍ഡ് ജോ

മുഖങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍, കോട്ടയം പാലാ സ്വദേശി ജോയല്‍ ജോസഫിന്റെ കാമറയില്‍ പതിയുന്നത് മുഖങ്ങളല്ല, മാജിക്കാണ്. മാമോദീസയുടെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ജോയലിന്ന് ബേബി ആന്‍ഡ് ജോ എന്ന പേരില്‍ കേരളത്തിലെ ഏറ്റവും മികച്ച ബേബി ഫോട്ടോഗ്രഫി സംരംഭമായി വളര്‍ന്നിരിക്കുകയാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ജോയലിനെ സംബന്ധിച്ച് ഫോട്ടോഗ്രഫി ഒരു തൊഴില്‍ മാത്രമായിരുന്നില്ല, മറിച്ച് സന്തോഷങ്ങളിലേക്കുള്ള പുതിയൊരു ജാലകം കൂടിയായിരുന്നു.

കുട്ടിക്കാലം മുതല്‍ക്കേ സിനിമയെന്ന മോഹം ജോയലിന്റെ മനസില്‍ കയറിക്കൂടിയിരുന്നു. ഇതുതന്നെയാണ് ആദ്യ വര്‍ഷങ്ങള്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതും. ആദ്യമെല്ലാം സിനിമകളില്ലാത്ത സമയത്ത് വരുമാനത്തിനെന്നവണ്ണം പാര്‍ട് ടൈം ആയാണ് ജോയല്‍ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞത്. വെഡ്ഡിങ് ഫോട്ടോഗ്രഫിയിലേക്കും ആദ്യഘട്ടങ്ങളില്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ മാമോദീസ ഫോട്ടോഷൂട്ടായിരുന്നു കുഞ്ഞുവിരലുകളാല്‍ പൊതിഞ്ഞ സന്തോഷത്തിന്റെ പുതിയൊരു വഴി ജോയലിനെ പരിചയപ്പെടുത്തുന്നത്.

ആദ്യ ഫോട്ടോഷൂട്ടില്‍ തുടങ്ങി ബേബി ഫോട്ടോഗ്രഫിയില്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ കുഞ്ഞുചിരികളുടെ ഒരു ചെറിയ വലിയ ഫ്രെയിമുണ്ട് ജോയലിന്റെ ക്യാമറയിലിന്ന്. ജന്മദിനങ്ങള്‍ മുതല്‍ മാമോദീസ വരെ ഓരോ മാതാപിതാക്കളുടേയും ജീവിതത്തിലെ ഭംഗിയേറിയ നിമിഷങ്ങളെ തന്റെ കാമറയില്‍ പകര്‍ത്തുകയാണ് ജോയല്‍. ഇവയ്ക്ക് പുറമെ മറ്റേണിറ്റി ഫോട്ടോഷൂട്ടും ഒപ്പം കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ചടങ്ങുകളുടേയും ഫോട്ടോഷൂട്ടും ബേബി ആന്‍ഡ് ജോ എന്ന സംരംഭം നടത്തുന്നുണ്ട്. വിവാഹചടങ്ങുകള്‍ക്കിടയിലെ ആളും ആരവവും ഒന്നുമില്ലാതെ കൊച്ചുകുട്ടികളോടൊപ്പം അവരുടെ നിഷ്‌കളങ്കതയും ചിരികളും പകര്‍ത്തുന്നതിലെ ഭംഗിയാണ് തന്നെ മുന്നോട്ട് നയിക്കുന്ന ഊര്‍ജമെന്നാണ് ജോയല്‍ പറയുന്നത്.

യാഥാസ്ഥിക ജോലി സങ്കല്‍പങ്ങളില്‍ നിന്നു മാറിയതിനാല്‍ തന്നെ തുടക്കകാലത്ത് മാതാപിതാക്കളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ മറ്റ് ജോലികളിലുണ്ടാകുന്നതിനെക്കാള്‍ സമയവും സന്തോഷവും മകനിലുണ്ടാകുന്നുണ്ടെന്ന തിരിച്ചറിവില്‍ ക്രമേണ മാതാപിതാക്കളും ജോയലിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം കൂടി.

തനിക്കു മുന്നിലെത്തുന്നവര്‍ക്കായി അവരുടെ ഇഷ്ടങ്ങള്‍ മനസിലാക്കിയുള്ള ‘തീമു’കളില്‍ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നുവെന്നതാണ് ബേബി ആന്‍ഡ് ജോയെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. തന്റേതായ അഭിപ്രായങ്ങള്‍ പറയുന്നതോടൊപ്പം ക്ലെയ്ന്റുകളുടെ നിര്‍ദേശങ്ങള്‍ക്കും ജോയല്‍ പ്രത്യേകം ശ്രദ്ധ കല്‍പ്പിക്കാറുണ്ട്.

ക്ഷമയെന്ന ലെന്‍സിലൂടെ, കഠിനാധ്വാനത്തെ ഷട്ടറാക്കിയും പാഷനെ പ്രകാശമാക്കിയും തന്റെ തൊഴിലിനെ ആസ്വദിക്കുക കൂടിയാണ് ജോയല്‍ എന്ന ചെറുപ്പക്കാരന്‍. പാര്‍ട്ട് ടൈം ആയി തുടങ്ങിയ ജോലി ഇപ്പോള്‍ ഒരു സമ്പൂര്‍ണ കരിയര്‍ ആയി മാറ്റിയും കേരളത്തിലുടനീളം പ്രശംസ നേടുന്ന ബ്രാന്‍ഡാക്കി വളര്‍ത്തിയെടുക്കാനും ജോയലിനെ സഹായിച്ചത് കഠിനാധ്വാനവും ആത്മവിശ്വാസവും തന്നെയാണ്. ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റുഡിയോയുടെ ഉദ്ഘാടനത്തോടെ കരിയറിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് കടക്കുമ്പോള്‍, പുഞ്ചിരികളെ പിന്തുടര്‍ന്ന്, ഓര്‍മകളെ ഫ്രെയിം ചെയ്ത്, ബാല്യത്തിന്റെ മാജിക്ക് പകര്‍ത്താനുള്ള പുതിയ തലങ്ങള്‍ തേടുക കൂടിയാണ് ജോയല്‍.

Contact: +91 95444 19213

https://www.instagram.com/baby_and_jo_kidsphotographer/?igsh=ejJzbjdja3BuMGZl&utm_source=qr#

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button