EntreprenuershipSuccess Story

യു.എ.ഇയില്‍ തിളങ്ങുന്ന മലയാളി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫാത്തിമ ലുലു; പെണ്‍കരുത്തിന്റെ മുഖമായി ഉയര്‍ന്ന സംരംഭക

യുവത്വത്തിന്റെ ആവേശവും മാതൃത്വത്തിന്റെ ഉത്തരവാദിത്വവും സംരംഭക സ്വപ്‌നങ്ങളും ചേര്‍ത്ത് ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. എന്നാല്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഫാത്തിമ ലുലു അത്തരമൊരു യാത്രയുടെ ഉദാഹരണമാണ്. ഇന്ന് യു.എ.ഇയില്‍ പ്രൊഫഷണല്‍ മേക്കപ്പ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ മലയാളി, മേക്കപ്പ് ആര്‍ട്ടിസ്റ്റും വിജയകരമായ സംരംഭകയുമെന്ന നിലയില്‍ ഉയര്‍ന്നു നില്‍ക്കുന്നു…

മേക്കപ്പ് ആര്‍ട്ടിസ്റ്റായി എട്ട് വര്‍ഷത്തെ അനുഭവവുമായി ആറ് മാസം മുമ്പാണ് ലുലു യു.എ.ഇയില്‍ തന്റെ പ്രൊഫഷണല്‍ യാത്ര ആരംഭിച്ചത്. കഴിവും ആത്മവിശ്വാസവും ചേര്‍ന്നപ്പോള്‍ അവസരങ്ങള്‍ അവരെ തേടിയെത്തി. മത്സരങ്ങള്‍ നിറഞ്ഞ വിദേശ മണ്ണില്‍ വളരെ പെട്ടെന്ന് തന്നെ വ്യക്തമായ തിരിച്ചറിവ് നേടാന്‍ കഴിഞ്ഞത് ലുലുവിന്റെ പ്രതിഭയുടെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്. മലയാളികള്‍ മാത്രമല്ല, അറബികളും മറ്റ് രാജ്യങ്ങളിലെ ക്ലെയിന്റുകളും ഇന്ന് ലുലുവിനെ വിശ്വസിച്ച് സമീപിക്കുന്നു.

മേക്കപ്പിനോടൊപ്പം തന്നെ ‘LuLu Bridal Rentals’ എന്ന പേരില്‍ ഒരു റെന്റല്‍ ഷോപ്പും അവര്‍ വിജയകരമായി നടത്തുന്നു. അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം ഇന്ന് നിരവധി പേര്‍ക്ക് ഉപജീവനമാര്‍ഗമായി മാറിയിട്ടുണ്ട്. മേക്കപ്പിലും റെന്റല്‍ ബിസിനസ്സിലുമായി എട്ടോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞത് ലുലുവിന്റെ വലിയ നേട്ടമാണ്. സ്വന്തം വളര്‍ച്ച മാത്രമല്ല, മറ്റുള്ളവരുടെ ജീവിതവും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു സംരംഭകയെന്നതാണ് ലുലുവിന്റെ പ്രത്യേകത.

മൂന്ന് കുട്ടികളുടെ അമ്മയായിട്ടും ഒരു ഘട്ടത്തിലും അവര്‍ ജോലിയില്‍ നിന്ന് മാറിനിന്നിട്ടില്ല. എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ബ്രൈഡല്‍ മേക്കോവര്‍ ചെയ്യാന്‍ യാത്ര ചെയ്ത അനുഭവങ്ങള്‍ വരെ ലുലുവിന്റെ ജീവിതത്തിലുണ്ട്. അതൊരു ജോലി മാത്രമല്ല, ഒരു സ്വപ്‌നത്തെ ജീവനോടെ നിലനിര്‍ത്താനുള്ള പോരാട്ടമാണ്. ഒരു അമ്മയായി കുടുംബത്തെ നയിക്കുമ്പോഴും ഒരു സംരംഭകയായി മുന്നേറുന്ന ലുലുവിന്റെ ആത്മവിശ്വാസം ഇന്നത്തെ യുവതലമുറക്ക് വലിയ പ്രചോദനമാണ്.

ഫാഷന്‍ ഡിസൈനിങ്ങ് പഠിച്ച ലുലുവിന് ആദ്യം ഒരു ബൂട്ടിക്ക് ആരംഭിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഒരു സുഹൃത്തിന്റെ വിവാഹത്തിന് മേക്കപ്പ് ചെയ്തതിലൂടെ ലഭിച്ച മികച്ച പ്രതികരണമാണ് അവരുടെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റിയത്. ആ ഒരൊറ്റ അവസരത്തില്‍ നിന്ന് കൂടുതല്‍ പഠിച്ച് അതിനെയൊരു പ്രൊഫഷനാക്കി മാറ്റി. ഇന്ന്, അതേ ഫീല്‍ഡില്‍ അവര്‍ സ്വന്തമായൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു.

ലുലുവിന്റെ വിജയത്തിന് ശക്തമായ അടിത്തറ നല്‍കിയത് അവരുടെ കുടുംബമാണ്. ഭര്‍ത്താവ് അഷ്ഫഖും അമ്മ നസീമയും നല്‍കിയ ഉറച്ച പിന്തുണയാണ് അവരുടെ യാത്രയെ ശക്തമാക്കിയത്. സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയതും ഈ രണ്ട് തൂണുകളാണ്.

ഇവിടെയൊന്നും ലുലുവിന്റെ സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ‘ന്യൂബോണ്‍ ഫോട്ടോഗ്രഫി’യിലേക്കും ഇവന്റ് ഡെക്കോറിലേക്കും കടക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ അതിനായി ആദ്യപടികള്‍ വച്ചിട്ടുണ്ട്. ഭാവിയില്‍ ഈ മേഖലകളിലും അവരുടെ സാന്നിധ്യം ശക്തമാക്കാനാണ് ലക്ഷ്യം.

സ്വപ്‌നങ്ങളെ കൈവിടാതെ കഠിനാധ്വാനത്തോടെ മുന്നേറുന്ന ജീവിതയാത്രയാണ് ലുലുവിന്റേത്. ഒരു അമ്മയായി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ട്, ഒരു സംരംഭകയായി പലരുടെയും ജീവിതത്തില്‍ വെളിച്ചമാകാന്‍ കഴിയുന്നത് അവരുടെ ശക്തിയും ആത്മവിശ്വാസവും തന്നെയാണ്. ഇന്ന് അവര്‍ നേടിയെടുത്ത ഈ ഉയരങ്ങള്‍ അവരുടെ യാത്രയുടെ അവസാനമല്ല, അതൊരു തുടക്കമാണ്. ഭാവിയിലേക്ക് ഇനിയുമൊരുപാട് സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണത്തിന് കാത്തിരിക്കുകയാണ് ഫാത്തിമ ലുലു…!

Mobile Number:7306216207
UAE Number:+971 58 927 7761
Instagram : @the_makeup_Kcorner
Instagram : @lulu_bridal_rentals

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button