EntreprenuershipSuccess Story

ഒരു ക്യാമറ ക്ലിക്കില്‍ തുടങ്ങിയ വിജയയാത്ര; SHUTTERSHOOT WEDDINGS

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങള്‍ കാലത്തിനൊപ്പം മാഞ്ഞുപോകാതെ നിലനില്‍ക്കാന്‍ സഹായിക്കുന്നത് ഓര്‍മകളാണ്. ആ ഓര്‍മകളെ മനോഹരമായി പകര്‍ത്തി എന്നും ജീവനോടെ സൂക്ഷിക്കുന്ന കലയാണ് വെഡ്ഡിങ് ഫോട്ടോഗ്രഫി. അത്തരത്തില്‍ അനവധി സന്തോഷ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ജീവിതത്തിലേക്ക് വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ബ്രാന്‍ഡാണ് SHUTTERSHOOT WEDDINGS..

കണ്ണൂര്‍ സ്വദേശി തുഷാറിന്റെ സ്വപ്‌നങ്ങളില്‍ നിന്നാണ് ഈ സംരംഭത്തിന്റെ തുടക്കം. ഒരു സാധാരണ ആഗ്രഹം മാത്രമായിരുന്നു ആദ്യം. എന്നാല്‍ പാഷനും കഠിനാധ്വാനവും ചേര്‍ന്നപ്പോള്‍ അതൊരു ശക്തമായ ബ്രാന്‍ഡായി മാറി. ഫോട്ടോഷൂട്ടുകള്‍ ചെയ്തും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചും ഈ മേഖലയിലെ നൂലാമാലകള്‍ മനസ്സിലാക്കിയ തുഷാര്‍, ഒടുവില്‍ സ്വന്തമായൊരു സ്ഥാപനമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. കഴിഞ്ഞ ആറുവര്‍ഷമായി, ഓരോ ഫ്രെയിമിലും ഒരു കഥ പറയുന്ന രീതിയിലാണ് SHUTTERSHOOT WEDDINGS മുന്നോട്ട് പോകുന്നത്.

വെഡ്ഡിങ് ഫോട്ടോഗ്രഫി, വിഡിയോഗ്രഫി തുടങ്ങി ഒരു വിവാഹത്തിന് ആവശ്യമായ എല്ലാ സര്‍വീസുകളും ഒരൊറ്റ കുടക്കീഴില്‍ നല്‍കുന്നതാണ് ഇവരുടെ പ്രധാന ശക്തി. ഇതിനോടകം 200ലധികം വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ഈ ടീം, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയൊരു ‘ക്ലെയിന്റ് ബേസ്’ സ്വന്തമാക്കിയിട്ടുണ്ട്. ഓരോ കസ്റ്റമറുടെയും വിശ്വാസം നേടിയെടുത്തത്, അവര്‍ നല്‍കുന്ന മികച്ച ക്വാളിറ്റിയുള്ള സര്‍വീസുകളിലൂടെയാണ്.

മത്സരങ്ങള്‍ നിറഞ്ഞ ഈ മേഖലയിലും SHUTTERSHOOT WEDDINGS വേറിട്ടുനില്‍ക്കുന്നത് അവരുടെ സമീപനത്തിലാണ്. പണം എത്രയാണെന്നതല്ല, നാം നല്‍കുന്ന ‘ക്വാളിറ്റി’യാണ് പ്രധാനമെന്ന് വിശ്വസിക്കുന്ന ടീമാണിത്. കസ്റ്റമര്‍ നല്‍കുന്ന ഓരോ രൂപയ്ക്കും നൂറ് ശതമാനം മൂല്യം നല്‍കാന്‍ ശ്രമിക്കുന്ന ഈ സമീപനമാണ് ഇവരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അവരുടെ ഓരോ വര്‍ക്കും തന്നെയാണ് പുതിയ കസ്റ്റമര്‍മാരെ എത്തിക്കുന്ന പ്രധാന ഘടകം, അതാണ് ഈ ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ വിജയം.

ഇന്ന് രണ്ട് സ്റ്റാഫുകളടങ്ങിയ ഒരു സമര്‍പ്പിത ടീമിന്റെ പിന്തുണയോടെ SHUTTERSHOOT WEDDINGS ശക്തമായി മുന്നേറുകയാണ്. ഇന്ത്യയ്ക്ക് പുറത്തും, ദുബൈ പോലുള്ള രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചിരിക്കുന്ന ഇവര്‍, അതിരുകള്‍ കടന്നൊരു വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

തുടക്കത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തിയവര്‍ക്കെല്ലാം, തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇന്ന് ഈ മേഖലയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞത് അതിന്റെ തെളിവാണ്.

SHUTTERSHOOT WEDDINGS നെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ച്, ഒരു ശക്തമായ ബ്രാന്‍ഡായി മാറണമെന്നും കൂടാതെ സ്വന്തമായൊരു ഓഫീസ് ആരംഭിക്കണമെന്നുമാണ് തുഷാറിന്റെ സ്വപ്‌നം.

തന്റെ ചെറിയ പ്രായത്തില്‍ ഫോട്ടോഗ്രഫിയോടുള്ള പാഷനില്‍ തുടങ്ങിയ യാത്രയാണ് ഇന്ന് ഒരു മികച്ച ബ്രാന്‍ഡായി മാറിയിരിക്കുന്നത്. ഇന്ന് 25ാം വയസ്സില്‍ തുഷാര്‍ സ്വന്തമായൊരു ഐഡന്റിറ്റിയും ശക്തമായൊരു ബ്രാന്‍ഡും നിര്‍മിച്ചെടുത്തിരിക്കുകയാണ്. സ്വപ്‌നങ്ങളെ വിട്ടുകൊടുക്കാതെ പിന്തുടര്‍ന്നാല്‍ പ്രായമൊരു തടസ്സമല്ല, മറിച്ച് വിജയത്തിലേക്കുള്ള ചുവടുവെപ്പാണെന്നതിന് SHUTTERSHOOT WEDDINGS ന്റെ ഈ യാത്ര മികച്ച ഉദാഹരണമാണ്.

മുന്നോട്ടുള്ള ഓരോ ക്ലിക്കിലും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഈ ബ്രാന്‍ഡ്, സ്വപ്‌നങ്ങള്‍ പിന്തുടരുന്ന ഓരോ യുവാക്കള്‍ക്കും പ്രചോദനമായി തുടരും…!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button