പൂക്കള്‍ കൊണ്ടൊരു മനോഹര സംരംഭം; Florita Floral വിജയകഥ

വേറിട്ട ആശയങ്ങളിലൂടെ സംരംഭ മേഖലയില്‍ വിജയിച്ചവര്‍ ധാരാളമാണ്. അത്തരത്തില്‍ തന്റെ പാഷനെ പിന്തുടരുകയും സംരംഭ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഒരു യുവസംരംഭകയുണ്ട്. അതിമനോഹരമായ പൂക്കള്‍ കൊണ്ട് തന്റെ സ്വപ്‌നങ്ങളെ നെയ്‌തെടുത്ത സംരംഭക…
മലപ്പുറം സ്വദേശിനിയായ ഷാഹിദ ഖാത്തൂന്‍ 2023ലാണ് Florita Floral എന്ന സംരംഭത്തിന് അബൂദാബിയില്‍ തുടക്കം കുറിക്കുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം കൊണ്ട് തന്നെ ഒരു വിജയസംരംഭമാക്കി Florita Floral നെ മാറ്റിയെടുക്കാന്‍ ഈ യുവസംരംഭകയ്ക്ക് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.

ഗസ്റ്റ് റിലേറ്റീവ് എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിരുന്ന ഷാഹിദ കോവിഡ് സമയത്തായിരുന്നു നാട്ടില്‍ ഒരു ബിസിനസ് ആരംഭിക്കാമെന്ന് തീരുമാനിക്കുന്നത്. ഏറെ പ്രതീക്ഷയോടെ മലപ്പുറത്ത് സ്ഥാപനം ആരംഭിച്ചെങ്കിലും NH റോഡ് വികസനവുമായി ബന്ധപ്പെട്ട് ഷോപ്പ് അടക്കേണ്ട സാഹചര്യമുണ്ടായി.
എന്നാല്‍ ഏറെ കാലമായി തന്റെ മനസിലുണ്ടായിരുന്ന സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല. അങ്ങനെയാണ് ഭര്‍ത്താവിനോടൊപ്പം അബൂദാബിയില്‍ വിസിറ്റിങ് വിസയില്‍ വന്ന ഷാഹിദ Florita Floral എന്ന സംരംഭം ആരംഭിക്കുന്നത്. ഇന്ന് അബൂദാബിയില്‍ മൂന്ന് ബ്രാഞ്ചുകളുള്ള വിജയ സംരംഭമാണ് Florita Floral.

ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, ബൊക്കേ ഡെക്കറേഷന്‍, ഗിഫ്റ്റ്‌സ് ഹാമ്പര്‍, ഇവന്റ് ഫ്‌ളവര്‍ ഡെക്കറേഷന്‍ എന്നീ സേവനങ്ങള്‍ യുഎഇയില്‍ എല്ലാ എമിറേറ്റ്‌സിലും കൃത്യതയോടെയും ഗുണമേന്മയോടെയും ചെയ്തു നല്‍കുന്ന സ്ഥാപനമാണ് Florita Floral. പരസ്യങ്ങളിലൂടെയല്ല, ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയാണ് കൂടുതല്‍ പേരിലേക്ക് ഈ സ്ഥാപനം എത്തിയത് എന്നുള്ളത് ഇവരുടെ സേവനത്തിന്റെ മൂല്യം എടുത്തു കാട്ടുന്നതാണ്.
ഒരു മണിക്കൂറില്‍ 25 ഹാമ്പര്‍ മനോഹരമായി നിര്‍മിച്ചതിനാല്‍ ഇന്ത്യാ റെക്കോഡും ഷാഹിദയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഓരോ വര്‍ഷത്തിലും ഓരോ ബ്രാഞ്ചുകളാണ് Florita Floral സ്ഥാപിച്ചിട്ടുളളത്. കഠിനാധ്വാനവും പരിശ്രമവുമുണ്ടെങ്കില്‍ വിജയിക്കാന്‍ സാധിക്കുമെന്നുളളതിന് മികച്ച ഉദാഹരമാണ് ഈ യുവസംരംഭക.

ഭര്‍ത്താവിന്റെയും തന്റെ കുടുംബത്തിന്റെയും പിന്തുണയും പ്രാര്‍ത്ഥനയുമാണ് വേറിട്ട ആശയം കൊണ്ട് വിജയമെഴുതാന്‍ ഈ യുവസംരംഭകയ്ക്ക് കരുത്തേകിയത്. ഫ്‌ളവര്‍ ഹാമ്പറിലും ഡെക്കറേഷനിലും വ്യത്യസ്തത നിലനിര്‍ത്താനും കസ്റ്റമറോട് വിശ്വസ്തതയോടെ പ്രവര്‍ത്തിക്കാനും സാധിക്കുന്നു എന്നുള്ളതും ഈ സ്ഥാപനത്തിന്റെ വിജയത്തിന്റെ മേന്മ കൂട്ടുന്നു.
Florita Floral ന്റെ അടുത്ത ബ്രാഞ്ച് കൂടുതല്‍ മികച്ച രീതിയില്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഈ യുവസംരംഭക…!



